അമ്മയും മകളും

മലയാള ചലച്ചിത്രം


1980-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് അമ്മയും മകളും . സ്റ്റാൻലി ജോസ് സംവിധാനം ചെയ്തു. ബി & വി പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ് കനകം ആണ് നിർമ്മാതാവ് ജയഭാരതി, ജോസ്, അംബിക, രവികുമാർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ശ്യാം സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാം ആണ് . [1] [2] [3] ഓ.എൻ വി ഗാനങ്ങൾ എഴുതി

അമ്മയും മകളും
സംവിധാനംസ്റ്റാൻലി ജോസ്
നിർമ്മാണംഎസ് കനകം
രചനഎസ്. കനകം
തിരക്കഥഎസ്. കനകം
സംഭാഷണംഎസ് കനകം
അഭിനേതാക്കൾജയഭാരതി
ജോസ്
അംബിക
രവികുമാർ
സംഗീതംശ്യാം
ഗാനരചനഓ.എൻ വി
ഛായാഗ്രഹണംസി. രാമചന്ദ്രമേനോൻ
ചിത്രസംയോജനംവി.എൻ. രഘുപതി
സ്റ്റുഡിയോബി & വി പ്രൊഡക്ഷൻസ്
വിതരണംബി & വി പ്രൊഡക്ഷൻസ്
പരസ്യംസിനി ക്രാഫ്റ്റ്സ്
റിലീസിങ് തീയതി
  • 3 മാർച്ച് 1980 (1980-03-03)
ക്ര.നം. താരം വേഷം
1 അംബിക രാധ
2 ജയഭാരതി ഭാരതി
3 സീമ രമണി
4 സുകുമാരി മാധവി
5 അടൂർ ഭാസി ഗോപാലൻ
6 ജോസ് രാജു
7 രവികുമാർ രവി
8 കെ പി ഉമ്മർ കുറുപ്പ്, ആനന്ദൻ
9 ലാലു അലക്സ് വാസു
10 മീന ലക്ഷ്മി
11 അടൂർ ഭവാനി അമ്മൂമ്മ
12 അടൂർ പങ്കജം ബൃഹന്നള
13 ജഗതി ശ്രീകുമാർ ശങ്കുണ്ണി
14 ചന്ദ്രാജി മാധവിയുടെ അച്ഛൻ
15 ശ്രീലത നമ്പൂതിരി കല്യാണി
11 രാധയുടെ ബാല്യം ബേബി വന്ദന
12 ബേബി സബിത രമണിയുടെ ബാല്യം

കുട്ടികളായ രാധയും(അംബിക) രമണിയും(സീമ) സഹപാഠികളാണ്. രാധ യുടെ അമ്മ മാധവി(സുകുമാരി) പശുക്കറവ കൊണ്ടാണ് ജീവിക്കുന്നത്. അവൾ രാധയെ വല്ലാതെ ദ്രോഹിക്കുന്നു. പലപ്പോഴും ഭക്ഷണം പോലും കഴിക്കാതെ ആണവൾ സ്കൂളിൽ പോകുന്നത്. രമണി വലിയവീട്ടിലെ കുട്ടിയാണ്. അവളുടെ അമ്മ ഭാരതി(ജയഭാരതി) വലിയ സ്നേഹത്തോടെ രണ്ടുപേരേയും സ്വീകരിക്കാറുണ്ട്. മാധവിക്കും രമണിയോട് പ്രത്യേക സ്നേഹമുണ്ട്. ചായക്കടക്കാരൻ ഗോപാലൻ(അടൂർ ഭാസി) രാധയെ മകളെപോലെ കരുതുന്നു. അവർ വലുതായി കോളജിൽ ആയി. രാജുവും(ജോസ്) രാധയും പ്രേമബദ്ധരാണ്. രവിയാണ് (രവികുമാർ) രമണിയുടെ കാമുകൻ. വാസു(ലാലു അലക്സ്) എന്ന തെമ്മാടിയുടെ പ്രേമാഭ്യർത്ഥന രാധ തള്ളിക്കളഞ്ഞ ദേഷ്യത്തിനു രാധയെപ്പറ്റി ഇല്ലാ വചനങ്ങൾ മാധവിയെ അറിയിക്കുന്നു. അയാളിൽ നിന്ന് രാധ മാധവിയുടെ തനിസ്വരൂപമാണെന്ന് കേട്ടപ്പോൾ തന്റെ പഴയ ചെയ്തി തെറ്റിപ്പോയോ എന്ന് സംശയിക്കുന്നു. രാധയെ പ്രസവിച്ച സമയത്തെ നേഴ്സ് ആയ ലക്ഷ്മിയെ(മീന) കാണാൻ ചെല്ലുന്നു. താൻ പറഞ്ഞതനുസരിച്ച് ഭാരതിയുടെയും തന്റെയും കുഞ്ഞുങ്ങളെ മാറ്റിയില്ലേ എന്ന് ഉറപ്പാക്കുന്നു. ഇത് ഉള്ളിൽ നിന്ന് രാജു കേട്ട് റക്കോഡ് ചെയ്യുന്നു. രാജു അത് രാധയെ കേൾപ്പിക്കുന്നു.ആ വീട്ടിൽ പണിക്കു നിന്ന തന്നെ നശിപ്പിച്ച രാധയുടെ അച്ഛൻ കുറുപ്പിനോടുള്ള പ്രതികാരമായാണ് കുഞ്ഞുങ്ങളെ മാറ്റിയതെന്ന് മാധവി അറിയിക്കുന്നു. ഇതിനിടയിൽ വിദേശയാത്രയിലായിരുന്ന കുറുപ്പ് (കെ പി ഉമ്മർ) വരുന്നു. അയാൾക്ക് ഒന്നും മനസ്സിലാകുന്നില്ല. എന്നാൽ അയാൾക്കു പിന്നിൽ അനുജൻ ആനന്ദൻ(കെ പി ഉമ്മർ) പ്രത്യക്ഷപ്പെട്ടതോടെ കഥ കൃത്യമാകുന്നു. എന്നാൽ കുഞ്ഞുങ്ങളെ താൻ മാറ്റിയില്ലെന്ന് കൂടി ലക്ഷ്മി അറിയിച്ചപ്പോൾ രണ്ടുകുഞ്ഞുങ്ങളേയും സ്നേഹിക്കാൻ സാധിക്കാത്ത മാധവിക്കാണ് നഷ്ടം എന്ന് കഥ അവസാനിക്കുന്നു.

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഇരുവരങ്ങിൽ പൂവരങ്ങിൽ എസ്. ജാനകി
2 തത്തമ്മപ്പെണ്ണിനും അവൾ പെറ്റ എസ് ജാനകി
3 വേരുകൾ ദാഹനീർ തേടിയ ജോളി അബ്രഹാം,ജെൻസി ,കോറസ്‌
4 പ്രിയ സഖി എന്നെ പിരിയരുതെന്നല്ലെ ജോളി അബ്രഹാം
1 കുയിലേ കുറുകുഴലൂതാൻ വാ എസ്. ജാനകി
  1. "അമ്മയും മകളും(1980)". മലയാളചലച്ചിത്രം.കോം. Retrieved 2023-01-02.
  2. "അമ്മയും മകളും(1980)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-01-02.
  3. "അമ്മയും മകളും(1980)". സ്പൈസി ഒണിയൻ. Retrieved 2023-01-02.
  4. "അമ്മയും മകളും(1980)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 2 ജനുവരി 2023.
  5. "അമ്മയും മകളും(1980)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-01-02.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അമ്മയും_മകളും&oldid=3864253" എന്ന താളിൽനിന്ന് ശേഖരിച്ചത്