അന്ത്യോഖ്യാ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ്
അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് (സുറിയാനി: ܦܛܪܝܪܟܐ ܕܐܢܛܝܘܟܝܐ ܘܕܟܘܠ ܡܕܢܚܐ) സുറിയാനി ഓർത്തഡോക്സ് സഭയുടെ (സുറിയാനി: ܥܺܕܬܳܐ ܣܽܘ̣ܪܝܳܝܬܳܐ ܬܪܺܝܨܰܬ ܫܽܘ̣ܒ̣ܚܳܐ) പരമാദ്ധ്യക്ഷനും അന്ത്യോഖ്യായുടെ സ്ഥാനീക മെത്രാനുമാണ്. സുറിയാനി ഓർത്തഡോക്സ് സഭയുടെ ആകമാന സുന്നഹദോസിന്റെ അധ്യക്ഷൻ കൂടിയാണ് ഇദ്ദേഹം.
അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കാസനം | |
---|---|
വിവരണം | |
സഭാശാഖ | സുറിയാനി ഓർത്തഡോക്സ് സഭ |
ആചാരക്രമം | അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം |
സ്ഥാപിതം | അന്ത്യോഖ്യ |
ആദ്യ അധികാരി | പത്രോസ് ശ്ലീഹാ (അന്ത്യോഖ്യയുടെ ആദ്യ പാത്രിയാർക്കീസ്), സേവേറിയോസ് (ആദ്യ സ്വതന്ത്ര സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ്) |
ഭദ്രാസനപ്പള്ളി | കത്തീഡ്രൽ ഓഫ് സെന്റ് ജോർജ്, ദാമസ്കസ് |
ഭരണം | |
പാത്രിയർക്കീസ് | ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ |
അന്ത്യോഖ്യയിലെ പാത്രിയർക്കീസ് സ്ഥാനം സ്ഥാപിച്ചതും ആദ്യം അത് വഹിച്ചതും പത്രോസ് ശ്ലീഹാ (സുറിയാനി: ܫܹܡܥܘܿܢ ܟܹ݁ܐܦ݂ܵܐ ശെമഓൻ കീഫോ) ആണെന്നാണ് പൗരാണിക ക്രൈസ്തവ പാരമ്പര്യം. അന്ത്യോഖ്യയിലെ പാത്രിയാർക്കീസ് അന്ത്യോഖ്യയിലെ അപ്പസ്തോലിക സിംഹാസനത്തിന്റെ പിന്തുടർച്ച അവകാശപ്പെടുന്നു.[1][2] നിഖ്യാ സൂനഹദോസ് സ്ഥിരീകരിച്ച പ്രകാരം ക്രൈസ്തവ സഭയുടെ മൂന്ന് പാത്രിയാർക്കാസനങ്ങളിൽ ഒന്നാണ് അന്ത്യോഖ്യയിലെ പാത്രിയാർക്കേറ്റ്. അദ്ദേഹം അന്ത്യോഖ്യയുടെ മെത്രാനും, കിഴക്കൻ ഡയോസിസ് മുഴുവനിലെയും മെത്രാന്മാരുടെ ഇടയിലെ തുല്യരിൽ ഒന്നാമനും ആയിരുന്നു.
ചരിത്രം
തിരുത്തുകഉൽഭവം
തിരുത്തുകയേശുക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരിൽ പ്രധാനിയായിരുന്ന പത്രോസ് ശ്ലീഹാ ക്രി. വ. 34ൽ അന്ത്യോഖ്യായിൽ സഭ സ്ഥാപിച്ചു എന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെട്ട് പോരുന്നു.
പത്രോസ് അന്ത്യോഖ്യയിൽ നിന്ന് റോമിലേക്ക് പോയപ്പോൾ എവോദിയോസിനെ അന്ത്യോഖ്യയിൽ ബിഷപ്പായി നിയമിച്ചു. എവോദിയോസിന്റെ പിൻഗാമിയായി ഇഗ്നാത്തിയോസും സ്ഥാനമേറ്റു.
നിഖ്യാ സൂനഹദോസിന്റെ സമയത്ത്, അന്ത്യോഖ്യായിലെ ബിഷപ്പ് റോമാ സാമ്രാജ്യത്തിലെ സഭയിലെ മൂന്ന് പാത്രിയാർക്കാസനങ്ങളിൽ ഒന്നായി അംഗീകരിക്കപ്പെട്ടു. പാശ്ചാത്യ മേഖലയിൽ റോമും പൗരസ്ത്യ മേഖലയിൽ ഈജിപ്ത്, ലിബിയ മുതലായ പ്രദേശങ്ങളിൽ അലക്സാണ്ട്രിയയും ശേഷിച്ച കിഴക്കൻ പ്രദേശങ്ങളിൽ അന്ത്യോഖ്യയും സ്വാധീനം നേടി. കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസിനു ശേഷം കോൺസ്റ്റാന്റിനോപ്പിളും പാത്രിയാർക്കാസനമായി ഉയർത്തപ്പെട്ടു. കാൽക്കിദോനിയാ സൂനഹദോസിൽ വെച്ച് ജെറുസലേമിനെ കൂടി ഉൾപ്പെടുത്തി അഞ്ച് പാത്രിയാർക്കാസനങ്ങൾ ഉള്ള ക്രമീകരണം കൊണ്ടുവന്നു. കാൽക്കിദോനിയാ സൂനഹദോസിൽ വെച്ച് സൂനഹദോസിനെ അനുകൂലിക്കുന്നവർ, എതിർത്തിരുന്നവർ എന്നിങ്ങനെ രണ്ടായി ഭിന്നിച്ചു. അന്ത്യോഖ്യയിൽ ഈ ഭിന്നത രൂക്ഷമായിരുന്നു. സേവേറിയോസ് അന്ത്യോഖ്യാ പാത്രിയർക്കീസ് ആയതോടെ ഭിന്നത പിളർപ്പിലേക്ക് നീങ്ങി. കാൽക്കിദോനിയാ സൂനഹദോസിനെ പൂർണ്ണമായി തള്ളിപ്പറഞ്ഞ അദ്ദേഹത്തെ ചക്രവർത്തിയും മറ്റു സഭാ നേതാക്കളും സഭയിൽ നിന്നും മുടക്കി പാത്രിയർക്കീസ് പദവിയിൽ നിന്ന് സ്ഥാനഭ്രഷ്ടനാക്കി. ഇതേ തുടർന്ന് അദ്ദേഹം ഈജിപ്തിലേക്ക് നാടുകടത്തപ്പെടുകയും അവിടെ കാൽക്കിദോനിയാ സൂനഹദോസിനെ പൂർണ്ണമായി തള്ളി പറഞ്ഞിരുന്ന സഭാ നേതാക്കളുടെ പിന്തുണ നേടിയെടുക്കുകയും ചെയ്തു. ഇവർ ഓറിയൻറൽ ഓർത്തഡോക്സ് സഭകൾ എന്ന് പിൽക്കാലത്ത് അറിയപ്പെട്ടു. അതേസമയം റോമിലെ മാർപാപ്പയുടെയും കോൺസ്റ്റാന്റിനോപ്പിളിലെ റോമാ ചക്രവർത്തിയുടെയും പാത്രിയർക്കീസിന്റെയും അംഗീകാരത്തോടെ അന്ത്യോഖ്യയിൽ പത്രോസ് പാത്രിയർക്കീസിനെ പുതിയ പാത്രിയർക്കീസ് ആയി വാഴിക്കപ്പെട്ടു.
ചക്രവർത്തിയെയും മാർപാപ്പയെയും കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസിനെയും പിന്താങ്ങിയിരുന്നവർ സേവേറിയോസിന് പകരം പുതിയ അന്ത്യോഖ്യ പാത്രിയർക്കീസ് പത്രോസിനെ സ്വീകരിച്ചു. ഇദ്ദേഹവും ഇദ്ദേഹത്തിൻറെ പിൻഗാമികളും കാൽക്കിദോനിയ സൂനഹദോസിന്റെ തീരുമാനങ്ങൾ ശിരസ്സാൽവഹിച്ച് സാമ്രാജ്യത്തിലെ ഔദ്യോഗിക സഭയിൽ തുടർന്നു. അന്ത്യോഖ്യയിലെ സഭാ ആസ്ഥാനവും സംവിധാനങ്ങളും ഇവർക്ക് ലഭിച്ചു. ഇവർ പിൽക്കാലത്ത് അന്ത്യോഖ്യായുടെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസുമാർ എന്നറിയപ്പെട്ടു.
അതേസമയം ഐക്യസ്വഭാവവാദികൾ സേവേറിയോസിനെ മരണം വരെ പിന്തുണച്ചിരുന്നു. സഭയിലെ ഭിന്നതയും ചക്രവർത്തിയുടെ ശിക്ഷാനടപടികളും കാരണം 518ൽ പാത്രിയാർക്കീസ് സേവേറിയോസ് അന്ത്യോക്യയിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതനായി. അദ്ദേഹം ആദ്യം ഈജിപ്തിലേക്ക് പോയി. അവിടെയുള്ള കാൽക്കിദോനിയ സുന്നഹദോസിനെ എതിർത്തിരുന്ന ആളുകളുമായി സഖ്യത്തിൽ അദ്ദേഹം എത്തിച്ചേർന്നു. ഇവർ കോപ്റ്റിക്ക് ഓർത്തഡോക്സ് സഭ എന്നറിയപ്പെട്ടു. അവിടെ അവർ ചക്രവർത്തിയെ പിന്താങ്ങുന്നവരേക്കാൾ ഭൂരിപക്ഷം ആയിരുന്നു. ഓറിയന്റൽ ഓർത്തഡോക്സ് സഭാകൂട്ടായ്മയുടെ ഉൽഭവം ഇങ്ങനെയാണ്.
544 ആയപ്പോഴേക്കും സുറിയാനി ഓർത്തഡോക്സ് സഭയിൽ മൂന്ന് ബിഷപ്പുമാർ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. സേവേറിയോസ് ഇതിനോടകം മരണപ്പെട്ടിരുന്നു. ഈ സമയത്ത്, യാക്കോബ് എന്ന് പേരുള്ള ഒരു സന്യാസി വൈദികൻ കോൺസ്റ്റാന്റിനോപ്പിളിലേക്ക് പോയി അവിടെ കാൽക്കിദോനിയ വിരുദ്ധ ചേരിയോട് കൂറുപുലർത്തിയിരുന്ന തിയോദോറ രാജ്ഞിയുടെ സഹായം തേടി. ഇതിനെത്തുടർന്ന് രാജ്ഞിയുടെ നിർദ്ദേശപ്രകാരം അദ്ദേഹം യാക്കോബ് ബുർദ്ദാന എന്ന പേരിൽ മെത്രാനായി അഭിഷിക്തനായി (സുറിയാനി: ܝܥܩܘܒ ܒܘܪܕܥܝܐ). കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ അലക്സാണ്ട്രിയാ പാത്രിയർക്കീസ് തിയോഡോഷ്യസ് 1ാമനാണ് മെത്രാഭിഷേകം നടത്തിയത്. ഇതിനുശേഷം നിരവധി സ്ഥലങ്ങളിൽ ചുറ്റിക്കറങ്ങിയ യാക്കോബ് ബുർദ്ദാന സുറിയാനി ഓർത്തഡോക്സ് സഭയെ പുനരുജ്ജീവിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ തുടങ്ങി. 27 ബിഷപ്പുമാരെയും നൂറുകണക്കിന് വൈദികരെയും ശെമ്മാശന്മാരെയും സഭയ്ക്കായി വാഴിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.[3] 544ൽ അന്ത്യോഖ്യയുടെ ആദ്യ സ്വതന്ത്ര സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസായി തെല്ലായിലെ സെർജിയൂസിനെ അദ്ദേഹം വാഴിച്ചു. ഇങ്ങനെ യാക്കോബ് ബുർദ്ദാന നടത്തിയ പ്രവർത്തനങ്ങളാണ് സുറിയാനി ഓർത്തഡോക്സ് സഭയുടെ പുനരുജ്ജീവനത്തിന് കാരണമായത്. അതുകൊണ്ട് സഭ യാക്കോബായ സഭ എന്ന പേരിൽ അറിയപ്പെട്ടു.[3]
പിൽക്കാല ചരിത്രം
തിരുത്തുക1662ൽ, ഒഴിഞ്ഞുകിടക്കുന്ന പാത്രിയർക്കാസനത്തിലേക്ക് കത്തോലിക്കാ സഭയുടെ അനുഭാവിയായ ഇഗ്നാത്തിയോസ് അന്ത്രയോസ് അകിജാൻ തിരഞ്ഞെടുക്കപ്പെട്ടു. കത്തോലിക്കരെ എതിർത്തിരുന്നവർ ഇഗ്നാത്തിയോസ് അബ്ദുൾമാസിഹ് 1ാമന്റെ നേതൃത്വം സ്വീകരിച്ചു. 1677ൽ അന്ത്രയോസ് അകിജാന്റെ മരണശേഷം അബ്ദുൾമാസിഹ് 1ാമൻ കത്തോലിക്ക വിശ്വാസം ഏറ്റ് പറയാൻ തയ്യാറായി. ഇതിനെ തുടർന്ന് കത്തോലിക്ക അനുഭാവികളും അല്ലാത്തവരും ഒരുമിച്ച് ചേർന്ന് അബ്ദുൾമാസിഹ് 1ാമനെ പാത്രിയർക്കീസായി തിരഞ്ഞെടുത്തു. എന്നാൽ ഉടനെ തന്നെ അദ്ദേഹം കത്തോലിക്കാ ബന്ധം തള്ളിപ്പറഞ്ഞു. ഇതേത്തുടർന്ന് 1678ൽ കത്തോലിക്കാ അനുഭാവികൾ ജറുസലേം മെത്രാപ്പോലീത്ത ഗ്രിഗോറിയോസ് പത്രോസ് ഷാഹ്ബാദ്ദീനെ തങ്ങളുടെ പാത്രിയാർക്കീസായി തിരഞ്ഞെടുത്തു. ഇക്കാലഘട്ടമത്രയും സഭയിൽ അങ്ങോട്ടുമിങ്ങോട്ടും കൂറുമാറ്റങ്ങൾ ഉണ്ടായി. ഇതിനേത്തുടർന്ന് സഭയിൽ രക്തരൂക്ഷിതമായ കലാപംതന്നെ ഉണ്ടായി. 1702ൽ ഷഹ്ബാദ്ദീൻ പാത്രിയാർക്കീസ് കൊല്ലപ്പെട്ടു. അതോടെ കത്തോലിക്ക പാത്രിയാർക്കീസുമാരുടെ പരമ്പര താൽക്കാലികമായി എങ്കിലും നിലച്ചു.[4]
ഈ കാലയളവിൽ ഇന്ത്യയിലെ കിഴക്കിന്റെ സഭയിൽ പോർച്ചുഗീസ് കത്തോലിക്കാ മിഷനറിമാരുടെ ഇടപെടലുകളെ തുടർന്ന് ഭിന്നത രൂപപ്പെട്ടിരുന്നു. രണ്ട് വിഭാഗമായി പിളർന്ന മാർത്തോമാ നസ്രാണികളിലെ ഒരു വിഭാഗത്തിന്റെ അപേക്ഷാപ്രകാരം 1665ൽ ജറുസലേം മെത്രാപ്പോലീത്ത ഗ്രിഗോറിയോസ് അബ്ദുൽ ജലീൽ മലബാറിലേക്ക് വരുകയും പുത്തങ്കൂർ മാർത്തോമാ നസ്രാണികളുടെ ഇടയിൽ സുറിയാനി ഓർത്തഡോക്സ് സഭയ്ക്ക് സ്വധീനം ഉണ്ടാക്കിയെടുക്കുകയും ചെയ്തു. ഇതിനുശേഷം സുറിയാനി യാക്കോബായ സഭയിലെ ഇരുവിഭാഗവും മലബാറിലേക്ക് തങ്ങളുടെ പ്രതിനിധികളെ അയച്ചു. എന്നാൽ തുടർച്ചയായ ബന്ധം നിലനിർത്താനായത് കത്തോലിക്കാ വിരുദ്ധ ചേരിയിലെ പാത്രിയർക്കീസുമാർക്കാണ്.[5]
1782ൽ അന്ത്യോഖ്യാ പാത്രിയാർക്കീസ് മരണപ്പെട്ട ഒഴിവിൽ സഭയുടെ സുന്നഹദോസ് ചേരുകയും മിഖായേൽ 3ാമൻ ജാർവേഹിനെ തിരഞ്ഞെടുക്കുകയും ചെയ്തു. കത്തോലിക്കാ അനുഭാവി ആയിരുന്ന ഇദ്ദേഹം ഉടനെതന്നെ മാർപ്പാപ്പയോട് കൂറ് പ്രഖ്യാപിച്ചു. തുടർന്നുണ്ടായ കലാപകലുഷിതമായ കാലഘട്ടത്തിനുശേഷം, കത്തോലിക്കാ വിരുദ്ധ ചേരി സ്വന്തമായി മറ്റൊരു പാത്രിയർക്കീസിനെ വാഴിച്ചു. അവർ അവരുടെ പാത്രിയർക്കീസിന്റെ ഒപ്പം നിലകൊണ്ട് സ്വതന്ത്ര സുറിയാനി ഓർത്തോഡോക്സ് സഭയായി സംഘടിക്കപ്പെട്ടു. കത്തോലിക്കാ പാത്രിയർക്കീസിനൊപ്പം നിലകൊണ്ട മറുവിഭാഗം സുറിയാനി കത്തോലിക്കാ സഭ എന്ന് അറിയപ്പെടുകയും ചെയ്തു.
മതപീഡനങ്ങൾ
തിരുത്തുകബൈസാന്റിയൻ റോമാ സാമ്രാജ്യത്തിന് കീഴിൽ വലിയ മതമർദ്ദനങ്ങൾക്ക് സുറിയാനി ഓർത്തഡോക്സ് സഭ വിധേയമായി. റോമാ സാമ്രാജ്യത്തിന് ശേഷം മദ്ധ്യപൂർവ്വദേശത്ത് ഭരണംനടത്തിയ അറബികൾ, മംഗോളിയർ, കുരിശുയുദ്ധക്കാർ, മാമ്ലുക്കുകൾ, ഒട്ടോമൻ തുർക്കികൾ എന്നിവരുടെ കീഴിലും മതപീഡനങ്ങൾ തുടർന്നു. 1915ൽ അരങ്ങേറിയ കൂട്ടക്കൊല ഒട്ടോമൻ തുർക്കിയിലെ 250,000 സുറിയാനി ക്രിസ്ത്യാനികളുടെ ഉന്മൂലനത്തിലേക്ക് നയിച്ചു. ഇത് സയ്ഫോ (സുറിയാനി: ܨܝܦ) എന്നറിയപ്പെടുന്നു. നിരവധി യാക്കോബായ ഗ്രാമങ്ങൾ ശൂന്യമാക്കപ്പെട്ടു, ചരിത്രപരമായ ആശ്രമങ്ങളും പള്ളികളും നശിപ്പിക്കപ്പെട്ടു. ഒന്നാം ലോകമഹായുദ്ധസമയത്ത്, ഓട്ടോമൻ സാമ്രാജ്യത്തിന്റെ അക്രമം മൂലം പാത്രിയാർക്കാസനം വീണ്ടും മാറ്റി സ്ഥാപിക്കാൻ സഭ നിർബന്ധിതരായി. 1953ൽ സിറിയയിലെ ഹോംസിലേക്കും പിന്നീട് 1957ൽ ഡമാസ്കസിലേക്കും സഭാ ആസ്ഥാനം മാറ്റി.
ആധുനിക കാലം
തിരുത്തുകപാത്രിയർക്കീസിന്റെ കീഴിൽ സുറിയാനി ഓർത്തഡോക്സ് സഭ ഇന്നും വളർന്നു കൊണ്ടിരിക്കുന്നു. സുറിയാനി ഓർത്തഡോക്സ് സഭ, ബാക്കിയുള്ള ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ, മദ്ധ്യപൂർവ്വദേശത്തെ ഇതരസഭകൾ, കത്തോലിക്കാ സഭ എന്നിവയുമായി എല്ലാം ശക്തമായ സഹകരണ ബന്ധത്തിലാണ്. നിലവിൽ ക്രൈസ്തവസഭാ ഐക്യത്തിനായി പ്രവർത്തിക്കുന്ന ലോകമാസകലമുള്ള എല്ലാ പ്രസ്ഥാനങ്ങളിലും സഭ പങ്കാളിയാണ്.
പാത്രിയാർക്കാസന കേന്ദ്രം
തിരുത്തുകആറാം നൂറ്റാണ്ടിൽ അന്ത്യോഖ്യയിലെ സഭാ ആസ്ഥാനം നഷ്ടപ്പെട്ട സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസുമാർക്ക് സ്വന്തമായി ഒരു സഭാ ആസ്ഥാനം സ്ഥിരപ്പെടുത്തി എടുക്കാൻ ആദ്യം കഴിഞ്ഞിരുന്നില്ല. നൂറ്റാണ്ടുകളോളം വിവിധ ആശ്രമങ്ങൾ, പള്ളികൾ, സഭാംഗങ്ങളുടെ താമസസ്ഥലങ്ങൾ എന്നിവടങ്ങളെല്ലാം പാത്രിയാർക്കീസുമാർ ആസ്ഥാനമാക്കി. 1106ൽ മർദ്ദീനിലെ ദയ്റോ ദ്-മോർ ഹാനാന്യോ (കുർകുമോ ദയ്റോ, ദെയ്ർ അസ്സ്-സ്സഫറാൻ) സ്ഥിരമായ പാത്രിയർക്കാസനകേന്ദ്രം ആകുന്നത് വരെ ഈ സാഹചര്യം തുടർന്നു.[6][3][7]
ഒന്നാം ലോകമഹായുദ്ധത്തെയും 1915ലെ സുറിയാനി കൂട്ടക്കൊലയെയും തുടർന്ന് തുർക്കിയിൽ നിന്ന് സഭാ ആസ്ഥാനം സിറിയയിലെ ഹോംസിലേക്കും പിന്നീട് ദമാസ്കസിലേക്കും മാറ്റി. സിറിയൻ ആഭ്യന്തരയുദ്ധം രൂക്ഷമായതോടെ ലബനോനിലെ ബെയ്റൂട്ട് പട്ടണത്തിനടുത്തുള്ള അച്ചാനേ എന്ന സ്ഥലത്ത് പാത്രിയർക്കാസനത്തിന് ഒരു ഇടക്കാല കാര്യാലയവും തുറന്നു.
പാത്രിയർക്കീസുമാരുടെ പിന്തുടർച്ചാപ്പട്ടിക
തിരുത്തുക512ന് മുമ്പുള്ള അന്ത്യോഖ്യയിലെ പാത്രിയർക്കീസുമാർ
തിരുത്തുക512 മുതൽ 1292 വരെയുള്ള പാത്രിയർക്കീസുമാർ
തിരുത്തുക518മുതലാണ് വ്യതിരിക്തമായ അന്ത്യോഖ്യാ സുറിയാനി പാത്രിയർക്കാസനം രൂപപ്പെടുന്നത്. അതുകൊണ്ട് അതിനുശേഷമുള്ള പാത്രിയാർക്കീസുമാർ മാത്രമാണ് പട്ടികയിൽ ഉൾപ്പെടുന്നത്. ഇതിന് പുറമേ 518ലെ ശീശ്മയ്ക്ക് മുൻപുള്ള പൊതുവായ അന്ത്യോഖ്യ പാത്രിയർക്കീസുമാരുടെ പട്ടികയും പിന്തുടർച്ചാ പട്ടികയുടെ ആദ്യം ഉൾപ്പെടുത്താറുണ്ട്. അതിനാൽ ക്രമസംഖ്യ സഭയുടെ ഔദ്യോഗിക ഭാഷ്യത്തിന് അനുസൃതമായി ചേർത്തിരിക്കുന്നു.[8]
- സേവേറിയോസ് 1ാമൻ (512–538)[nb 1]
- ഒഴിവ് (538–c. 544/557)
- തെല്ലായിലെ സെർജിയൂസ് (544–547; 557–560)[nb 2]
- ഒഴിവ് (547–551; 560–564)
- ഫൗലൂസ് 2ാമൻ ( 551/564–578)[nb 3]
- ഒഴിവ് (578–581)[nb 4]
- പത്രോസ് 3ാമൻ (578/581–591)[nb 5]
- ജൂലിയാൻ 2ാമൻ (591–594)[nb 6]
- ഒഴിവ് (594–603)[nb 7]
- അത്തനാസിയോസ് ഒന്നാമൻ ഗമ്മോലോ (594/595/603–631)[nb 8]
- യൂഹാനോൻ 3ാമൻ (631–648)[nb 9]
- തിയദോർ (649–666/667)
- സേവേറിയോസ് രണ്ടാമൻ ബർ മസ്ഖേ (667/668–680/684)[nb 10]
- ഒഴിവ് (680–684)[nb 11]
- അത്താനാസിയോസ് രണ്ടാമൻ (683/684–687)
- ജൂലിയാൻ 3ാമൻ (687–707/708)[nb 12]
- ഏലിയാസ് 1ാമൻ (709–723/724)
- അത്തനാസിയോസ് 3ാമൻ (724–739/740)
- ഇവാന്നീസ് ഒന്നാമൻ (739/740–754/755)[nb 13]
- ഇസഹോഖ് 1ാമൻ (755–756)[nb 14]
- അത്താനാസിയോസ് സാന്ദലായ (756–758)[nb 15]
- ഗീവർഗീസ് 1ാമൻ (758/759–789/790)[13]
- യൂസെഫ് (സുറിയാനി ഓർത്തഡോക്സ് യൂസെഫ് (790–791/792)[13]
- തിക്രിതിലെ കുരിയാക്കോസ് (793–817)
- അബ്രാഹം (807/808–837)[nb 18]
- ദിവന്നാസിയോസ് ഒന്നാമൻ തെൽമഹറോയോ (818–845)
- ശിമെഊൻ (c. 837)[nb 19]
- യൂഹാനോൻ 4ാമൻ (846/847–873/874)[nb 20]
- ഒഴിവ് (874–878)
- ഇഗ്നാത്തിയോസ് രണ്ടാമൻ (878–883)[nb 21]
- ഒഴിവ് (883–887)
- തിയോഡോഷ്യസ് റൊമാനൂസ് (887–896)
- ഒഴിവ് (896–897)[nb 22]
- ദിവന്നാസിയോസ് 2ാമൻ (896/897–908/909)[13]
- യൂഹാനോൻ 5ാമൻ (910–922)[nb 23]
- ബസേലിയോസ് 1ാമൻ (923–935)
- യൂഹാനോൻ 6ാമൻ (936–953)
- ഇവാന്നീസ് 2ാമൻ (954–957)[nb 24]
- ദിവന്നാസിയോസ് 3ാമൻ (958–961)
- അബ്രാഹം 1ാമൻ (962–963)
- ഒഴിവ് (963–965)
- യൂഹാനാൻ 7ാമൻ സറിഗ്ത (965–985)[nb 25]
- അത്തനാസിയോസ് നാലാമൻ സൽഹോയോ (986/987–1002/1003)[nb 26]
- യൂഹാനോൻ എട്ടാമൻ ബർ അബ്ദൗൻ (1004–1030/1031/1033)[nb 27][17]
- ദിവന്നാസിയോസ് 4ാമൻ യഹ്യോ (1031–1042)
- ഒഴിവ് (1042–1049)[nb 28]
- യൂഹാനോൻ 9ാമൻ ബർ അബ്ദൗൻ (1042/1048/1049–1057)
- അത്തനാസിയോസ് 5ാമൻ യഹ്യോ (1057/1058–1062/1064)[nb 29]
- യൂഹാനോൻ (1063/1064–1072/1073)[nb 30]
- ബസേലിയോസ് 2ാമൻ (1074–1075)[nb 31]
- യൂഹാനോൻ ബർ അബ്ദൗൻ (1075–1076/1077)[nb 32]
- ദിവന്നാസിയോസ് 5ാമൻ ലാസറസ് (1077–1078/1079)
- ഒഴിവ് (1078/1079–86)
- ഇവാന്നീസ് 3ാമൻ (1086–1087/1088)
- ദിവന്നാസിയോസ് 6ാമൻ (1088–1090)
- അത്തനാസിയോസ് ആറാമൻ ബർ ഖമോറോ (1090/1091–1129)[nb 33][19]
- യൂഹനോൻ പതിനൊന്നാമൻ ബർ മൗദ്യോനോ (1129/1130–1137)[nb 34]
- അത്താനാസിയോസ് ഏഴാമൻ ബർ ഖത്ര (1138/1139–1166)[nb 35]
- മിഖോയിൽ 1ാമൻ (1166–1199)
- തിയദോറോസ് ബർ വഹ്ബൂൻ (1180–1193)[nb 36]
- അത്താനാസിയോസ് 8ാമൻ ബർ സാലീബി (1199–1207)[nb 37]
- മിഖോയിൽ 2ാമൻ (1199/1200–1215)[nb 38]
- യൂഹാനോൻ 7ാമൻ (1207/1208–1219/1220)[nb 39]
- ഒഴിവ് (1220–1222)
- ഇഗ്നാത്തിയോസ് മൂന്നാമൻ (1222–1252)
- ദിവന്നാസിയോസ് ഏഴാമൻ അൻഗൂർ(1252–1261)[22]
- യൂഹാനോൻ 8ാമൻ (1252–1263)[nb 40]
- ഇഗ്നാത്തിയോസ് 4ാമൻ യേശു (1264–1282/1283)
- ഫിലക്സീനോസ് 1ാമൻ നമ്റൂദ് (1283–1292)
1292 മുതൽ 1445 വരെയുള്ള സുറിയാനി പാത്രിയർക്കീസുമാർ
തിരുത്തുക1282ൽ ഫിലക്സീനോസ് 1ാമൻ നമ്റൂദിന്റെ മരണശേഷം സുറിയാനി ഓർത്തഡോക്സ് സഭ സീസ് (പാശ്ചാത്യ പാത്രിയാർക്കാസനം), മർദ്ദീൻ, മെലിത്തീൻ എന്നീ പാത്രിയാർക്കാസനങ്ങളായി പിളർന്നു. മെലിത്തീനിലെ പാത്രിയാർക്കാസനം 1360ൽ ഇല്ലാതായി. 1364ൽ മർദ്ദീനിലെ പാത്രിയാർക്കാസനത്തിൽ നിന്ന് തുർ ആബ്ദീൻ പാത്രിയാർക്കാസനം വേർപെട്ടു. ഇവയിൽ 1445നുമുമ്പ് സീസ് പാത്രിയർക്കാസനത്തെയും 1445നുശേഷം മർദ്ദീനിലെ പാത്രിയാർക്കാസനത്തെയും ആണ് ആധുനിക സുറിയാനി ഓർത്തഡോക്സ് സഭ ഔദ്യോഗികമായി അംഗീകരിക്കുന്നത്.
സീസിലെ പാത്രിയാർക്കാസനം
|
മെലിത്തീൻ പാത്രിയാർക്കാസനം
|
മർദ്ദീൻ പാത്രിയാർക്കാസനം
|
തുർ ആബ്ദീനിലെ പാത്രിയാർക്കാസനം
തിരുത്തുക1364 മുതൽ 1840 വരെ തുർ ആബ്ദീൻ പ്രദേശത്ത് സുറിയാനി ഓർത്തഡോക്സ് സഭയുടെ തന്നെ വ്യതിരിക്തമായ ഒരു പാത്രിയാർക്കാസനം നിലനിന്നിരുന്നു. അവിടത്തെ പാത്രിയർക്കീസുമാരുടെ പട്ടിക:[27]
- സലാഹിലെ ഇഗ്നാത്തിയോസ് സോബോ (1364–1389)
- മിധ്യാതിലെ ഇഗ്നാത്തിയോസ് യേശു (1389–1418), മരണം 1421ൽ
- സലാഹിലെ ഇഗ്നാത്തിയോസ് മസൂദ് (1418–1420)
- ആയിൻ വാർദിലെ ഇഗ്നാത്തിയോസ് ഹ്നൂഖ് (1421–1444)
- ബേഥ് സബ്റീനായിലെ ഇഗ്നാത്തിയോസ് ഖോമോ (1444–1454)
- സലാഹിലെ ഇഗ്നാത്തിയോസ് യേശു (1455–1460)
- ബാസിലയിലെ ഇഗ്നാത്തിയോസ് അസ്സീസ്സ് (ഫീലക്സീനോസ്) (1460–1482)
- അർബോയിലെ ഇഗ്നാത്തിയോസ് സോബോ (1482–1488)
- ആയിൻ വാർദിലെ ഇഗ്നാത്തിയോസ് യൂഹാനോൻ ഖോഫർ (1489–1492)
- സ്സാസ്സിലെ ഇഗ്നാത്തിയോസ് മസൂദ് (1492–1512)
- സ്സാസ്സിലെ ഇഗ്നാത്തിയോസ് യേശു (1515–1524)
- ഹത്താഖിലെ ഇഗ്നാത്തിയോസ് ശെമവൂൻ (1524–1551)
- ഹിസ്നിലെ ഇഗ്നാത്തിയോസ് യാക്കൂബ് (1551–1571)
- മിധ്യാതിലെ ഇഗ്നാത്തിയോസ് സഹ്ദോ (1584–1621)
- മിധ്യാതിലെ ഇഗ്നാത്തിയോസ് അബ്ദല്ലാഹ് (1628–?)
- മിധ്യാതിലെ ഇഗ്നാത്തിയോസ് ഹബീബ് (1674–1707)
- അർനാസിലെ ഇഗ്നാത്തിയോസ് ദിന്ഹോ (1707–1725)
- മിധ്യാതിലെ ഇഗ്നാത്തിയോസ് ബർസോം (1740–1791)
- ഇഗ്നാത്തിയോസ് ആഹോ (1791–1816)
- അർബോയിലെ ഇഗ്നാത്തിയോസ് ഈശിയാസ് (1791–1816)[nb 48]
1804നും 1840നുമിടയിൽ പരിമിതമായ അധികാരം മാത്രം കൈയാളിയിരുന്ന സമാന്തര പാത്രിയർക്കീസുമാർ:[28]
- സേവേറിയോസ് ഇസ്ഹോഖ് (1804–1816)
- അർനാസിലെ യൂസഫ് (1805–1834)
- ഹ്ബോബിലെ ബർസൗമോ (1816–1839)
- ബേഥ് സബ്രീനായിലെ (1816–1842)
- ബേഥ് സബ്രീനായിലെ ബർസൗമോ (1821–1842)
- മിധ്യാതിലെ ഗ്രിഗോറിയോസ് സ്സ്യാതുൻ ഘൽമാ (1821–1844)
- അർബോയിലെ സേവേറിയോസ് അബദൽ-നൂർ (1834–1839)
1445 മുതൽ 1782 വരെയുള്ള മർദ്ദീനിലെ പാത്രിയർക്കീസുമാർ
തിരുത്തുക- ഇഗ്നാത്തിയോസ് ബെഹ്നാം ഹദ്ലോയോ (1445–1455)[nb 47]
- ഇഗ്നാത്തിയോസ് ഖാലഫ് മദ്നോയോ (1455/1456–84)[nb 49]
- ഇഗ്നാത്തിയോസ് യൂഹാനോൻ പതിനാലാമൻ (1484–1493)[nb 50]
- ഇഗ്നാത്തിയോസ് നൂഹ (1493/1494–1509)
- ഇഗ്നാത്തിയോസ് യേശു 1ാമൻ (1509–1510/1519)[nb 51]
- ഇഗ്നാത്തിയോസ് യാക്കൂബ് ഒന്നാമൻ (1510/1512–1517/1519)[nb 52]
- അത്താനാസിയോസ് ബർ സൂബായ് (1511–1514നും 1518 ഇടയിൽ)[nb 53]
- ഇഗ്നാത്തിയോസ് ദാവീദ് 1ാമൻ (1519–1521)[nb 54]
- ഇഗ്നാത്തിയോസ് അബ്ദുല്ല 1ാമൻ (1521–1557)
- ഇഗ്നാത്തിയോസ് നീമത്തല്ല (1557–1576)[nb 55]
- ഇഗ്നാത്തിയോസ് ദാവീദ് 2ാമൻ ഷാ (1576–1591)
- ഇഗ്നാത്തിയോസ് പീലാത്തോസ് (1591–1597)
- ഇഗ്നാത്തിയോസ് ഹിദായത്തല്ല (1597/1598–1639/1640)
- ഇഗ്നാത്തിയോസ് ശുക്ർ-അല്ലാഹ് 1ാമൻ (1640–1670)[nb 56]
- ഇഗ്നാത്തിയോസ് ശിമവൂൻ (1640–1662)[nb 57]
- ഇഗ്നാത്തിയോസ് യേശു 2ാമൻ ഖാമ്ശേഹ് (1655–1661)[nb 58]
- ഇഗ്നാത്തിയോസ് അന്ത്രയോസ് അകിജാൻ (1661-1677)[nb 59]
- ഇഗ്നാത്തിയോസ് അബ്ദുൽ മസിഹ് 1ാമൻ (1662–1686)
- ഇഗ്നാത്തിയോസ് പത്രോസ് 4ാമൻ ഷാഹ്ബദ്ദീൻ (1678-1702)[nb 60]
- ഇഗ്നാത്തിയോസ് ഗീവർഗീസ് 2ാമൻ (1687–1708)
- ഇഗ്നാത്തിയോസ് ഇസ്ഹോഖ് 2ാമൻ (1709–1722)
- ഇഗ്നാത്തിയോസ് ശുക്ർ-അല്ലാഹ് 2ാമൻ (1722/1723–1745)
- ഇഗ്നാത്തിയോസ് ഗീവർഗീസ് 3ാമൻ (1745/1746–1768)
- ഇഗ്നാത്തിയോസ് ഗീവർഗീസ് 4ാമൻ (1768–1781)
- ഇഗ്നാത്തിയോസ് മിഖോയിൽ 3ാമൻ ജാർവേഹ് (1782–1800)[nb 61]
1782 മുതലുള്ള സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസുമാർ
തിരുത്തുക- ഇഗ്നാത്തിയോസ് മോത്തായി (1782–1817/1819)
- ഇഗ്നാത്തിയോസ് യൂനാൻ (1817–1818)[39]
- ഇഗ്നാത്തിയോസ് ഗീവർഗീസ് 5ാമൻ (1819–1836/1839)
- ഇഗ്നാത്തിയോസ് ഏലിയാസ് 2ാൻ (1836/1839–1847)
- ഇഗ്നാത്തിയോസ് യാക്കൂബ് 2ാമൻ (1847–1871)
- ഇഗ്നാത്തിയോസ് പത്രോസ് 4ാമൻ (1872–1894)[nb 62]
- ഇഗ്നാത്തിയോസ് അബ്ദുൽമസിഹ് 2ാമൻ (1894/1895–1903/1906)[nb 63]
- ഇഗ്നാത്തിയോസ് അബ്ദുല്ല 2ാമൻ (1906–1915)[nb 64]
- ഒഴിവ് (1915–1917)
- ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയൻ (1917–1932/1933)
- ഇഗ്നാത്തിയോസ് അപ്രേം ഒന്നാമൻ ബർസോം (1933–1957)[nb 65]
- ഇഗ്നാത്തിയോസ് യാക്കൂബ് ത്രിതീയൻ (1957–1980)
- ഇഗ്നാത്തിയോസ് സഖാ 1ാമൻ (1980–2014)
- ഇഗ്നാത്തിയോസ് അപ്രേം 2ാമൻ (2014–തുടരുന്നു)
അവലംബം
തിരുത്തുകസൂചിക
തിരുത്തുകകുറിപ്പുകൾ
- ↑ സേവേറിയോസിനെ 518ൽ ജസ്റ്റിൻ 1ാമൻ ചക്രവർത്തി സഭയിലെ പദവിയിൽ നിന്ന് പുറത്താക്കി, പക്ഷേ 538ലെ അദ്ദേഹത്തിന്റെ മരണം വരെ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ അദ്ദേഹത്തെ പാത്രിയർക്കീസ് ആയി ഗണിക്കുന്നു.
- ↑ സുഖ്നീൻ നാളാഗമം അനുസരിച്ച്, സെർജിയൂസിന്റെ വാഴ്ച 544– 547 വരെയാണ്, എന്നാൽ എഫേസൂസിലെ യൂഹാനോൻ നൽകുന്ന വിവരണം അനുസരിച്ച് 557–560 കാലഘട്ടം ആണ്.[9]
- ↑ സുഖ്നീൻ നാളാഗമം അനുസരിച്ച്,, ഫൗലൂസ് 551ൽ പാത്രിയർക്കീസായി, അതേസമയം എഫെസൂസിലെ യൂഹാനോൻ വാഴ്ചയുടെ തുടക്കം 564 എന്ന് രേഖപ്പെടുത്തുന്നു.[9] ഫൗലൂസിനെ 578ൽ അലക്സാണ്ട്രിയയിലെ ബെത്രോസ് നാലാമൻ പാപ്പ സ്ഥാനത്ത് നിന്ന് മുടക്കി, എന്നാൽ 581ൽ അദ്ദേഹത്തിൻറെ മരണം വരെ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പാത്രിയാർക്കീസ് ആയി ബഹുമാനിച്ചിരുന്നു.[10]
- ↑ പത്രോസ് 3ാമൻ 578ൽത്തന്നെ പാത്രിയാർക്കീസ് ആയി സ്ഥാനമേറ്റിരിക്കാം, അങ്ങനെയെങ്കിൽ ഒഴിവ് ഉണ്ടായിട്ടുണ്ടാവില്ല.[9]
- ↑ പത്രോസ് 3ാമൻ സ്ഥാനമേറ്റത് ഒരുപക്ഷേ 578ൽ ഫൗലൂസ് 2ാമൻ പുറത്താക്കപ്പെട്ട ശേഷമോ അതല്ലെങ്കിൽ 581ൽ അദ്ദേഹത്തിൻറെ മരണത്തിനു ശേഷമോ ആകാം.[9]
- ↑ ജൂലിയാനെ ഒന്നെങ്കിൽ ആ പേരിലുള്ള ആദ്യ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് എന്ന നിലയിൽ ജൂലിയാൻ 1ാമൻ എന്നോ,[11] ജൂലിയാൻ (471–475/476) പാത്രിയർക്കീസിനുശേഷം ജൂലിയാൻ 2ാമൻ എന്നോ എണ്ണാം.[9]
- ↑ അത്തനാസിയോസ് 1ാമൻ 594ൽത്തന്നെ പാത്രിയാർക്കീസ് ആയി സ്ഥാനമേറ്റിരിക്കാം, അങ്ങനെയെങ്കിൽ ഒഴിവ് ഉണ്ടായിട്ടുണ്ടാവില്ല.[12]
- ↑ മിഖോയിൽ റാബോയുടെ വിവരണം അനുസരിച്ച്, അത്താനാസിയോസ് 594ലോ 595ലോ സ്ഥാനമേറ്റു, എന്നാൽ എഫേസൂസിലെ യാക്കൂബ് 603 ആണ് വാഴ്ചയുടെ ആരംഭമായി കുറിക്കുന്നത്.[12]
- ↑ യൂഹാനോൻ ഒന്നെങ്കിൽ ആ പേരിലുള്ള ആദ്യ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് എന്ന നിലയിൽ യൂഹാനോൻ 1ാമൻ എന്നോ,[13] യൂഹാനോൻ 2ാമൻ എന്നോ,[9] യൂഹാനോൻ 3ാമൻ എന്നോ[14] എണ്ണപ്പെടുന്നു.
- ↑ സേവേറിയോസിന്റെ വാഴ്ചയുടെ അവസാനം അദ്ദേഹം മുടക്കപ്പെട്ട 680ലോ,[9][15] മരണപ്പെട്ട 684ലോ ആകാം.[11]
- ↑ 680ൽ സേവേറിയോസ് പുറത്താക്കപ്പെട്ടതിനു ശേഷം അദ്ദേഹം പാത്രിയർക്കീസ് ആയി അംഗീകരിക്കപ്പെട്ടിട്ടില്ല എങ്കിൽ മാത്രമേ ഒഴിവ് ഉണ്ടായിട്ടുണ്ടാകൂ
- ↑ ജൂലിയാൻ ആ പേരിലുള്ള രണ്ടാമത്തെ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് എന്ന നിലയിൽ ജൂലിയാൻ 2ാമൻ എന്നും എണ്ണപ്പെടുന്നു.[11]
- ↑ ഇവാന്നീസിനെ യൂഹാനോൻ 3ാമൻ എന്നും വിളിക്കാറുണ്ട്.[11]
- ↑ ഇസഹോഖിനെ സഭ കാനോനിക പാത്രിയർക്കീസ് ആയി ഗണിക്കുന്നില്ല.[11]
- ↑ അത്താനാസിയോസ് ഒന്നെങ്കിൽ അത്താനാസിയോസ് 4ാമൻ എന്ന പേരിൽ ഭാഗികമായി അംഗീകരിക്കപ്പെടുന്നു,[13] അല്ലെങ്കിൽ പൂർണ്ണമായും തിരസ്കരിക്കപ്പെടുന്നു.[11]
- ↑ റാഖ്ഖയിലെ യൂഹാനോനെ സഭ കാനോനിക പാത്രിയർക്കീസ് ആയി ഗണിക്കുന്നില്ല.[9]
- ↑ ദാറയിലെ ദാവീദിനെ സഭ കാനോനിക പാത്രിയർക്കീസ് ആയി ഗണിക്കുന്നില്ല.[9]
- ↑ അബ്രാഹമിനെ സഭ കാനോനിക പാത്രിയർക്കീസ് ആയി ഗണിക്കുന്നില്ല.[16]
- ↑ ശിമെഊനെ സഭ കാനോനിക പാത്രിയർക്കീസ് ആയി ഗണിക്കുന്നില്ല.[16]
- ↑ യൂഹാനോൻ ആ പേരിലുള്ള മൂന്നാമത്തെ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് എന്ന നിലയിൽ യൂഹാനോൻ 3ാമൻ എന്നും എണ്ണപ്പെടുന്നു.[13]
- ↑ ഇഗ്നാത്തിയോസ് ഒന്നെങ്കിൽ ആ പേരിലുള്ള ആദ്യ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് എന്ന നിലയിൽ ഇഗ്നാത്തിയോസ് 1ാമൻ എന്നോ,[11] ഇഗ്നാത്തിയോസിന് ശേഷം (വാഴ്ച. c.–c.) ഇഗ്നാത്തിയോസ് 2ാമൻ എന്നോ എണ്ണപ്പെടാം.
- ↑ ദിവന്നാസിയോസ് 2ാമൻ 896ൽത്തന്നെ പാത്രിയാർക്കീസ് ആയി സ്ഥാനമേറ്റിരിക്കാം, അങ്ങനെയെങ്കിൽ ഒഴിവ് ഉണ്ടായിട്ടുണ്ടാവില്ല.[11]
- ↑ യൂഹാനോൻ ആ പേരിലുള്ള 4ാമത്തെ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് എന്ന നിലയിൽ യൂഹാനോൻ 4ാമൻ എന്നും എണ്ണപ്പെടുന്നു.[11]
- ↑ ഇവാന്നീസിനെ യൂഹാനോൻ 7ാമൻ എന്നോ യൂഹാനോൻ 8ാമൻ എന്നോ ഗണിക്കപ്പെടാറുണ്ട്.[11]
- ↑ യൂഹാനോൻ ആ പേരിലുള്ള 6ാമത്തെ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് എന്ന നിലയിൽ യൂഹാനോൻ 6ാമൻ എന്നും എണ്ണപ്പെടുന്നു.[11]
- ↑ അത്താനാസിയോസ്, അത്താനാസിയോസ് സാന്ദലായയെ തുടർന്ന് അത്താനാസിയോസ് 5ാമൻ എന്നും എണ്ണപ്പെടുന്നു.[13]
- ↑ യൂഹാനോൻ ആ പേരിലുള്ള 7ാമത്തെ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് എന്ന നിലയിൽ യൂഹാനോൻ 7ാമൻ എന്നും എണ്ണപ്പെടുന്നു..[11]
- ↑ യൂഹാനോൻ 9ാമൻ ബർ അബ്ദൗൻ 1042ൽത്തന്നെ പാത്രിയാർക്കീസ് ആയി സ്ഥാനമേറ്റിരിക്കാം, അങ്ങനെയെങ്കിൽ ഒഴിവ് ഉണ്ടായിട്ടുണ്ടാവില്ല.[11]
- ↑ അത്താനാസിയോസിനെ അത്താനാസിയോസ് 5ാമൻ എന്നും എണ്ണാറുണ്ട്.[11]
- ↑ യൂഹാനോൻ, യൂഹാനോൻ ബർ അബ്ദൗൻ (വാഴ്ച. 1004–1030)നുതുടർച്ചയായി യൂഹാനോൻ 8ാമൻ എന്നോ[18] യൂഹാനോൻ ബർ അബ്ദൗൻ (വാഴ്ച. 1049–1057)നുതുടർച്ചയായി യൂഹാനോൻ 9ാമൻ എന്നോ എണ്ണപ്പെടാറുണ്ട്.[11]
- ↑ ബസേലിയോസിനെ അത്താനാസിയോസ് 3ാമൻ എന്നും എണ്ണാറുണ്ട്.[11]
- ↑ യൂഹാനോനെ, യൂഹാനോൻ 9ാമൻ എന്നോ[18] യൂഹാനോൻ 10ാമൻ എന്നോ, യൂഹാനോൻ 11ാമൻ എന്നോ എണ്ണാറുണ്ട്.[11]
- ↑ അത്താനാസിയോസിനെ അത്താനാസിയോസ് 7ാമൻ എന്നും എണ്ണാറുണ്ട്.[11]
- ↑ യൂഹാനോനെ, യൂഹാനോൻ 10ാമൻ എന്നോ യൂഹാനോൻ 12ാമൻ എന്നോ, യൂഹാനോൻ 13ാമൻ എന്നോ എണ്ണാറുണ്ട്.[11]
- ↑ അത്താനാസിയോസിനെ അത്താനാസിയോസ് 6ാമൻ എന്നും എണ്ണാറുണ്ട്.[11]
- ↑ തിയദോറോസ് ബർ വഹ്ബൂനെ സഭ കാനോനിക പാത്രിയർക്കീസ് ആയി ഗണിക്കുന്നില്ല..[20]
- ↑ അത്താനാസിയോസിനെ അത്താനാസിയോസ് 7ാമൻ എന്നോ 9ാമൻ എന്നോ എണ്ണാറുണ്ട്.[11]
- ↑ ഇളയ മിഖോയിൽ 2ാമനെ സഭ കാനോനിക പാത്രിയർക്കീസ് ആയി ഗണിക്കുന്നില്ല.[21]
- ↑ യൂഹാനോനെ, യൂഹാനോൻ 11ാമൻ എന്നോ യൂഹാനോൻ 13ാമൻ എന്നോ, യൂഹാനോൻ 14ാമൻ എന്നോ എണ്ണാറുണ്ട്.[11]
- ↑ ദിവന്നാസിയോസ് 7ാമൻ സ്ഥാനമേറ്റ ശേഷം യൂഹാനോൻ 8ാമൻ സ്ഥാനമേൽക്കുകയും, 1261ൽ ദിവന്നാസിയോസിന്റെ മരണം വരെ രണ്ടുപേരും ഒരേ സമയം പാത്രിയാർക്കീസുസ്ഥാനം അവകാശപ്പെടുകയും അതിനു ശേഷം യൂഹാനോൻ അവശേഷിക്കുന്ന ഏക പാത്രിയർക്കീസ് ആവുകയും ചെയ്തു.[22]
- ↑ മിഖോയിൽ, ഈ വിഭാഗത്തിലെ ആദ്യ പാത്രിയർക്കീസ് എന്ന നിലയിൽ മിഖോയിൽ 1ാമൻ എന്നോ[11] മിഖോയിൽ റാബോയ്ക്ക് ശേഷം മിഖോയിൽ 2ാമൻ എന്നോ(വാഴ്ച. 1166–1199),[23] ഇളയ മിഖോയിൽ 2ാമനെ തുടർന്ന് മിഖോയിൽ 3ാമൻ(വാഴ്ച. 1199–1215) എന്നോ എണ്ണപ്പെടാറുണ്ട്.[11]
- ↑ മിഖോയിൽ, ഈ വിഭാഗത്തിലെ ആദ്യ പാത്രിയർക്കീസ് എന്ന നിലയിൽ, മിഖോയിൽ 1ാമൻ എന്നോ അല്ലെങ്കിൽ മിഖോയിൽ 3ാമൻ എന്നോ എണ്ണപ്പെടാറുണ്ട്.[11]
- ↑ ഇഗ്നാത്തിയോസ് ബർ വാഹിബ്, മർദ്ദീനിലെ ആദ്യ പാത്രിയർക്കീസ് എന്ന നിലയിൽ ഇഗ്നാത്തിയോസ് 1ാമൻ എന്നോ,[24] ഇഗ്നാത്തിയോസ് 4ാമൻ യേശുവിനെ (വാഴ്ച. 1264–1283) തുടർന്ന് ഇഗ്നാത്തിയോസ് 5ാമൻ എന്നോ എണ്ണപ്പെടാറുണ്ട്.[11]
- ↑ ഇസ്മായിൽ, ഇഗ്നാത്തിയോസ് 2ാമൻ എന്നോ[24] ഇഗ്നാത്തിയോസ് 6ാമൻ എന്നോ എണ്ണപ്പെടാറുണ്ട്.[11]
- ↑ ശഹാബ്, ഇഗ്നാത്തിയോസ് 3ാമൻ എന്നോ,[24] ഇഗ്നാത്തിയോസ് 7ാമൻ എന്നോ എണ്ണപ്പെടാറുണ്ട്.[11]
- ↑ അബ്രാഹം, അബ്രാഹം 2ാമൻ എന്നോ,,[25] ഇഗ്നാത്തിയോസ് 2ാമൻ എന്നോ,[26] ഇഗ്നാത്തിയോസ് 4ാമൻ എന്നോ,[24] ഇഗ്നാത്തിയോസ് 8ാമൻ എന്നോ എണ്ണപ്പെടാറുണ്ട്.[11]
- ↑ 47.0 47.1 ബെഹ്നാം, ഇഗ്നാത്തിയോസ് 5ാമൻ എന്നോ[24] ഇഗ്നാത്തിയോസ് 9ാമൻ എന്നോ എണ്ണപ്പെടാറുണ്ട്.[11] 1445 മുതൽ 1455 വരെ അന്ത്യോഖ്യയുടെ പാത്രിയർക്കീസ്.
- ↑ ഇഗ്നാത്തിയോസ് ആഹോ, അർബോയിലെ ഇഗ്നാത്തിയോസ് ഈശിയാസ് എന്നിവർ അധികാരം പരസ്പരം പങ്കിടുകയായിരുന്നു.
- ↑ ഖാലഫിനെ ഒന്നെങ്കിൽ ഇഗ്നാത്തിയോസ് 6ാമൻ എന്നോ,[24] ഇഗ്നാത്തിയോസ് 9ാമൻ എന്നോ എണ്ണപ്പെടാറുണ്ട്.[11]
- ↑ യൂഹാനോനെ ഇഗ്നാത്തിയോസ് 10ാമൻ എന്നും എണ്ണാറുണ്ട്.[11]
- ↑ യേശുവിനെ യേശു 3ാമൻ എന്നും എണ്ണാറുണ്ട്.[11]
- ↑ യാക്കൂബിന്റെ സ്ഥാനാരോഹണം 1510ലോ,[11][29] 1512ലോ ആകാം.[30]
- ↑ അത്താനാസിയോസ് ബർ സൂബായിയെ സഭ കാനോനിക പാത്രിയാർക്കീസ് ആയി ഗണിക്കുന്നില്ല.[31]
- ↑ ദാവീദ്, ദാവീദ് 2ാമൻ എന്നും എണ്ണപ്പെടാറുണ്ട്.[11]
- ↑ നീമത്തല്ല ഇഗ്നാത്തിയോസ് 17ാമൻ എന്നും എണ്ണപ്പെടാറുണ്ട്.[32]
- ↑ 1640ൽ ഹിദായത്തല്ലയുടെ നേർ പിൻഗാമിയായി ജെറുസലേം മെത്രാപ്പോലീത്ത ആയിരുന്ന ഇദ്ദേഹം ചുമതലയേറ്റു.[33][34] മർദ്ദീനിലെ പരമ്പരാഗത പാത്രിയർക്കാസന കേന്ദ്രമായ കുർകുമോ ദയറയിൽ ആസ്ഥാനമുറപ്പിച്ചയാളും പാരമ്പര്യവാദിയും ആയിരുന്നിട്ടും ശുക്ർ-അല്ലാഹിനെ സഭ കാനോനിക പാത്രിയർക്കീസായി ഗണിക്കുന്നില്ല.[11]
- ↑ 1640ൽ ആലെപ്പോയിലെ മെത്രാപ്പോലീത്തയും കത്തോലിക്കനും ആയിരുന്ന തൂർ അബ്ദീൻകാരൻ ശിമവൂൻ വിമത പാത്രിയാർക്കീസായി ചുമതലയേറ്റു.[35] ഇദ്ദേഹത്തെയാണ് ആധുനിക സുറിയാനി ഓർത്തഡോക്സ് സഭ 1655വരെയുള്ള കാനോനിക പാത്രിയർക്കീസായി അംഗീകരിക്കുന്നത്.
- ↑ യേശുവിനെ യേശു 4ാമൻ എന്നും എണ്ണാറുണ്ട്.[11] വിമത പാത്രിയർക്കീസായാണ് ഇദ്ദേഹം പ്രവർത്തിച്ചതെങ്കിലും ആധുനിക സുറിയാനി ഓർത്തഡോക്സ് സഭ ഇദ്ദേഹത്തെ 1655 മുതലുള്ള കാനോനിക പാത്രിയർക്കീസായി അംഗീകരിക്കുന്നു.[36]
- ↑ ആദ്യത്തെ സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ്. അന്ത്രയോസിനെ ഔദ്യോഗിക പാത്രിയാർക്കീസ് ആയി ഒട്ടോമൻ സുൽത്താൻ അംഗീകരിച്ചിരുന്നു എങ്കിലും സഭാ അദ്ദേഹത്തെ കാനോനിക പാത്രിയർക്കീസ് ആയി ഗണിക്കുന്നില്ല.[37][38]
- ↑ രണ്ടാമത്തെ സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ്.
- ↑ ഗീവർഗീസ് 4ാമന്റെ മരണശേഷം പാത്രിയർക്കീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാമത്തെ സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ്. ഇദ്ദേഹത്തെ തുടർന്ന് സ്വതന്ത്ര സുറിയാനി കത്തോലിക്കാ പാത്രിയർക്കാസനം നിലവിൽ വന്നു.
- ↑ പത്രോസ് പാത്രിയർക്കീസിനെ പത്രോസ് തൃതീയൻ എന്നോ,[11] പത്രോസ് 7ാമൻ എന്നോ എണ്ണാറുണ്ട്.[29]
- ↑ അബ്ദുൽമസിഹ് 1903നും 1906നും ഇടയിൽ പുറത്താക്കപ്പെട്ടു, പക്ഷേ അദ്ദേഹത്തെ പിന്തുണച്ചിരുന്നവർ 1915ൽ അദ്ദേഹത്തിന്റെ മരണം വരെ അദ്ദേഹത്തെ പാത്രിയാർക്കീസ് ആയി ഗണിച്ചു. 1912-1913 വർഷങ്ങളിലായി പാത്രിയാർക്കീസ് എന്ന നിലയിൽ ഇന്ത്യ സന്ദർശിച്ചു.[40] 1913ൽ കത്തോലിക്കാ സഭയിൽ ചേർന്നു.[41]
- ↑ 1895-1906വരെ കത്തോലിക്കാ സഭയിൽ ആയിരുന്നു. അബ്ദുൽമസിഹ് 1ാമന്റെ പുറത്താക്കപ്പെടലിനെ തുടർന്ന് 1906ൽ കത്തോലിക്കാ സഭ വിടുകയും പാത്രിയാർക്കീസ് സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. 1909ൽ പാത്രിയാർക്കീസ് എന്ന നിലയിൽ ഇന്ത്യ സന്ദർശിച്ചു.[41]
- ↑ സഭാ ആസ്ഥാനം മർദ്ദീനിലെ കുർകുമോ ദയറായിൽ നിന്ന് ഹോംസിലേക്ക് മാറ്റി.[41]
സ്രോതസ്സുകൾ
- ↑ Gregorios 1999, പുറം. 35.
- ↑ "Benton, William (1 April 1900 – 17 March 1973), Chairman and Publisher, Encyclopædia Britannica, Inc., since 1943", Who Was Who, Oxford University Press, 2007-12-01, doi:10.1093/ww/9780199540884.013.u152251
- ↑ 3.0 3.1 3.2 Hilliard, Alison; Bailey, Betty Jane (1999). Living stones pilgrimage : with the Christians of the Holy Land : a guide. London: Cassell. ISBN 978-0-8264-2249-1. OCLC 317999284.
- ↑ de Vries, Wilhelm (1971). "Die Propaganda und die Christen im Nahen asiatischen und afrikanischen Osten". In Metzler J. (ed.). Sacrae Congregationis de Propaganda Fide Memoria Rerum. Vol. I/1. Herder. pp. 594–595.(in German)
- ↑ Brock, Sebastian P. (2011). Sebastian P. Brock; Aaron M. Butts; George A. Kiraz; Lucas Van Rompay (eds.). Thomas Christians. Gorgias Press.
- ↑ "Patriarch, Patriarchate". Encyclopaedia of Christianity (online ed.). Brill. doi:10.1163/2211-2685_eco_p.46.
- ↑ Markessini, Joan (June 2012). Around the World of Orthodox Christianity - Five Hundred Million Strong: The Unifying Aesthetic Beauty. Dorrance. ISBN 978-1-4349-1486-6.
- ↑ "Chronological List of the Patriarchs of Antioch". Syriac Orthodox Resources. Retrieved 13 September 2020.
- ↑ 9.0 9.1 9.2 9.3 9.4 9.5 9.6 9.7 9.8 Wilmshurst (2019), പുറങ്ങൾ. 806–807.
- ↑ Van Rompay (2011a).
- ↑ 11.00 11.01 11.02 11.03 11.04 11.05 11.06 11.07 11.08 11.09 11.10 11.11 11.12 11.13 11.14 11.15 11.16 11.17 11.18 11.19 11.20 11.21 11.22 11.23 11.24 11.25 11.26 11.27 11.28 11.29 11.30 11.31 11.32 11.33 11.34 11.35 11.36 11.37 Burleson & Van Rompay (2011).
- ↑ 12.0 12.1 Palmer (1993), പുറങ്ങൾ. 257–258.
- ↑ 13.0 13.1 13.2 13.3 13.4 13.5 13.6 Palmer (1990), പുറം. 263.
- ↑ Barsoum (2003), പുറം. 320.
- ↑ Van Rompay (2011b).
- ↑ 16.0 16.1 Palmer (1990), പുറം. 181.
- ↑ Bataille (1955), പുറം. 449.
- ↑ 18.0 18.1 Wilmshurst (2019), പുറം. 807.
- ↑ Barsoum (2003), പുറം. 423.
- ↑ Barsoum (2003), പുറം. 443.
- ↑ Barsoum (2003), പുറം. 450.
- ↑ 22.0 22.1 Barsoum (2003), പുറം. 460.
- ↑ Barsoum (2003), പുറം. 488.
- ↑ 24.0 24.1 24.2 24.3 24.4 24.5 Carlson (2018), പുറം. 267.
- ↑ James E. Walters (17 August 2016). "Abraham II Gharib". A Guide to Syriac Authors. Retrieved 19 May 2020.
- ↑ Barsoum (2008), പുറങ്ങൾ. 35–36.
- ↑ Jean Maurice Fiey (1993), Pour un Oriens Christianus Novus: Repertoire des diocèses syriaques orientaux et occidentaux, Beirut: Orient-Institut, pp. 275–277, ISBN 3-515-05718-8
- ↑ Samuel Burleson; Lucas Van Rompay (2018) [2011], "List of Patriarchs: II. The Syriac Orthodox Church and its Uniate Continuations", in Sebastian P. Brock; Aaron M. Butts; George A. Kiraz; Lucas Van Rompay (eds.), Gorgias Encyclopedic Dictionary of the Syriac Heritage, (Gorgias Press, online ed. Beth Mardutho).
- ↑ 29.0 29.1 Wilmshurst (2019), പുറം. 809.
- ↑ Barsoum (2003), പുറം. 511.
- ↑ Barsoum (2009), പുറം. 161.
- ↑ Salvadore (2017), പുറം. 80.
- ↑ Hambye, E. R. (1957). Eastern Christianity in India. Orient Longmans. p. 196.
- ↑ Ignazio da Seggiano, (1948). Documenti inediti sull' apostolato dei Minori Cappuccini nel Vicino Oriente (1623-1683). Collectanea Francescana. Vol. 18. p. 148.
{{cite book}}
: CS1 maint: extra punctuation (link) - ↑ Hambye (1957), പുറം. 196-7.
- ↑ Hambye (1957).
- ↑ P.Dib (1912). "Akidjian". Dictionnaire d'histoire et de géographie ecclésiastiques. Vol. 1. Paris: Letouzey et Ané. p. 1283.
- ↑ John, Joseph (1983). Muslim-christian relations & inter-christian rivalries in the middle east : the case of the jacobites. Suny Press. pp. 44–6. ISBN 978-0-87395-600-0.
- ↑ Ignatius Jacob III (2008), പുറം. 130.
- ↑ Kiraz (2011).
- ↑ 41.0 41.1 41.2 Hambye (1957), പുറം. 197.
പുസ്തകങ്ങൾ
തിരുത്തുക- Barsoum, Aphrem (2003). The Scattered Pearls: A History of Syriac Literature and Sciences. Translated by Matti Moosa (2nd ed.). Gorgias Press. Retrieved 14 July 2020.
- Barsoum, Aphrem (2008). History of the Za'faran Monastery. Translated by Matti Moosa. Gorgias Press. Retrieved 26 June 2021.
- Barsoum, Aphrem (2009). The Collected Historical Essays of Aphram I Barsoum. Vol. 1. Translated by Matti Moosa. Gorgias Press. Retrieved 26 June 2021.
- Bataille, André (1955). Traité d'études byzantines. Vol. 1. Presses universitaires de France.
- Burleson, Samuel; Van Rompay, Lucas (2011). "List of Patriarchs: II. The Syriac Orthodox Church and its Uniate continuations". In Sebastian P. Brock; Aaron M. Butts; George A. Kiraz; Lucas Van Rompay (eds.). Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition. Gorgias Press. Retrieved 3 October 2019.
- Carlson, Thomas A. (2018). Christianity in Fifteenth-Century Iraq. Cambridge University Press.
- Ignatius Jacob III (2008). History of the Monastery of Saint Matthew in Mosul. Translated by Matti Moosa. Gorgias Press. Retrieved 25 May 2021.
- Kiraz, George A. (2011). "ʿAbdulmasīḥ II". In Sebastian P. Brock; Aaron M. Butts; George A. Kiraz; Lucas Van Rompay (eds.). Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition. Gorgias Press. Retrieved 21 May 2020.
- Palmer, Andrew (1990). Monk and Mason on the Tigris Frontier: The Early History of Tur Abdin. Cambridge University Press.
- Palmer, Andrew (1993). The Seventh Century in the West Syrian Chronicles. Liverpool University Press.
- Salvadore, Matteo (2017). "African Cosmopolitanism in the Early Modern Mediterranean: The Diasporic Life of Yohannes, the Ethiopian Pilgrim Who Became a Counter-Reformation Bishop". Journal of African History. Cambridge University Press. 58 (1): 61–83. doi:10.1017/S002185371600058X. S2CID 164524442.
- Van Rompay, Lucas (2011a). "Pawlos of Beth Ukome". In Sebastian P. Brock; Aaron M. Butts; George A. Kiraz; Lucas Van Rompay (eds.). Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition. Gorgias Press. Retrieved 21 May 2020.
- Van Rompay, Lucas (2011b). "Severos bar Mashqo". In Sebastian P. Brock; Aaron M. Butts; George A. Kiraz; Lucas Van Rompay (eds.). Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition. Gorgias Press. Retrieved 21 May 2020.
- Wilmshurst, David (2019). "West Syrian patriarchs and maphrians". In Daniel King (ed.). The Syriac World. Routledge. pp. 806–813.