ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സുറിയാനി ഓർത്തഡോക്സ് സഭയിലെ നൂറ്റിപ്പത്തൊമ്പതാമത് പാത്രിയാർക്കീസ് ആയിരുന്നു വിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവ (ഇംഗ്ലീഷ്: Ignatius Elias III, സുറിയാനി: ܐܝܓܢܛܝܘܣ ܐܠܝܐܣ ܬܠܝܬܝܐ) (13 ഒക്ടോബർ 1867 – 13 ഫെബ്രുവരി 1932). ഇദ്ദേഹത്തെ കബറടക്കിയിരിക്കുന്നത് കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിനു സമീപമുള്ള മഞ്ഞനിക്കരയിലെ ദയറയിലായതിനാൽ മഞ്ഞിനിക്കര ബാവ എന്ന പേരിലും അറിയപ്പെടുന്നു. ഇൻഡ്യയിൽ കബറടങ്ങിയിരിക്കുന്ന ഏക പാത്രിയർക്കീസ് ആണ് ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ. 1987-ൽ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
മോറാൻ മോർ വിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് III അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും പാത്രിയർക്കീസ് | |
---|---|
സുറിയാനി ഓർത്തഡോക്സ് സഭയുടെ 119-ആമത്തെ പാത്രിയർക്കീസ് | |
സഭ | സുറിയാനി ഓർത്തഡോക്സ് സഭ |
ഭദ്രാസനം | അന്ത്യോഖ്യ |
സ്ഥാനാരോഹണം | 1917 |
ഭരണം അവസാനിച്ചത് | 1932 |
മുൻഗാമി | ഇഗ്നാത്തിയോസ് അബ്ദേദ് ആലോഹോ II |
പിൻഗാമി | ഇഗ്നാത്തിയോസ് അഫ്രാം I ബർസോം |
വ്യക്തി വിവരങ്ങൾ | |
ജനന നാമം | നസ്രി |
ജനനം | 13 ഒക്ടോബർ1867 മർദീൻ, ദിയബക്കീർ, ഒട്ടോമൻ സാമ്രാജ്യം |
മരണം | 13 ഫെബ്രുവരി 1932 മഞ്ഞനിക്കര ദയറ, ബ്രിട്ടീഷ് ഇന്ത്യ |
ഭവനം | വിശുദ്ധ അനന്യാസിന്റെ ആശ്രമം |
മാതാപിതാക്കൾ | കോർ-എപ്പിസ്ക്കോപ്പാ അബ്രഹാം, മറിയം |
വിശുദ്ധപദവി | |
തിരുനാൾ ദിനം | 13 ഫെബ്രുവരി |
വിശുദ്ധ ശീർഷകം | വിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് III |
വിശുദ്ധപദവി പ്രഖ്യാപനം | 1987 |
വിശുദ്ധപദവി പ്രഖ്യാപിച്ചത് | ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ |
തീർത്ഥാടനകേന്ദ്രം | മഞ്ഞനിക്കര ദയറ, പത്തനംതിട്ട ജില്ല |
ജീവിതരേഖ
തിരുത്തുകപുരാതനമായ ശാക്കിർ കുടുംബത്തിൽ മർദ്ദിനിലായിരുന്നു ജനനം. നസ്രി എന്നതായിരുന്നു മാമോദീസ നാമം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പത്രോസ് നാലാമൻ ബാവയുടെ നിർദ്ദേശപ്രകാരം ദൈവശാസ്ത്ര പഠനം ആരംഭിച്ചു. 1887-ൽ ശെമ്മാശപ്പട്ടം സ്വീകരിച്ചു. സന്യാസി എന്ന നിലയിൽ ഏലിയാസ് എന്ന നാമവും സ്വീകരിച്ചു. 1892-ൽ പത്രോസ് നാലാമൻ ബാവായിൽ നിന്നും കശ്ശീശ പട്ടം സ്വീകരിച്ചു. 1908-ൽ ഏലിയാസ് കശ്ശീശ അമീദിലെ മെത്രാനായി വാഴിക്കപ്പെട്ടു. 1912-ൽ മൊസ്സൂളിലെ മെത്രാനായി. 1917-ൽ ഇഗ്നാത്തിയോസ് ഏലിയാസ് മൂന്നാമൻ ബാവ എന്ന പേരിൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവനായി.
ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടു പോലും മലങ്കര സഭയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 1931-ൽ ഇർവിൻ പ്രഭുവിന്റെ ക്ഷണപ്രകാരം ഇദ്ദേഹം കേരളം സന്ദർശിച്ചു.[1] 1932 ഫെബ്രുവരി 13-ന് മഞ്ഞനിക്കരയിൽ വെച്ച് അന്തരിച്ച ഇദ്ദേഹത്തെ മഞ്ഞനിക്കര ദയറയിൽ അടക്കം ചെയ്തു.
ഏലിയാസ് തൃതീയൻ ബാവയുടെ മരണത്തിന് 55 വർഷങ്ങൾക്ക് ശേഷം 1987-ൽ ഇദ്ദേഹത്തിന്റെ പിൻഗാമിയും അന്ത്യോഖ്യാ പാത്രിയർക്കീസുമായിരുന്ന ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഇദ്ദേഹത്തിന്റെ ഓർമ്മദിനം ഫെബ്രുവരി 13-ആം തീയതി ആഘോഷിക്കപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ "മഞ്ഞിനിക്കര പള്ളിയുടെ വെബ്സൈറ്റ്". Archived from the original on 2011-10-13. Retrieved 2011-07-16.