അഗ്നിസാക്ഷി

ലളിതാംബിക അന്തര്‍ജനത്തിന്റെ നോവല്‍

ലളിതാംബിക അന്തർജ്ജനം രചിച്ച മലയാളത്തിലെ പ്രശസ്തമായ നോവലാണ് അഗ്നിസാക്ഷി. ബ്രാഹ്മണ സമുദായത്തിലെ ഒരു സ്ത്രീയുടെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളിലൂടെയാണു കഥ പുരോഗമിക്കുന്നത്. ഭാര്യയിൽ നിന്ന് സ്വാതന്ത്ര്യ സമര സേനാനിയും പിന്നീട് സന്യാസിനിയായും മാറുന്ന നായികയുടെ കഥയാണിത്. കഥാകാരിയുടെ തന്നെ അഭിപ്രായത്തിൽ ഏതാണ്ട് നാൽപ്പതു വർഷക്കാലത്തെ സാമൂഹികവും രാഷ്ട്രീയവുമായ പരിവർത്തനങ്ങളുടെ ഓർമ്മക്കുറിപ്പുകൂടിയാണ് ഈ നോവൽ. കേരളീയ സമൂഹത്തിന്റെ സാമൂഹികവും രാഷ്‌ട്രീയവുമായ പരിവർത്തനങ്ങളുടെ കഥയും സാമൂഹിക സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം ബലിദാനമായി കൊടുത്ത മാമ്പള്ളി ഇല്ലത്ത്‌ 'അഗ്നിസാക്ഷി'യായി 'കുടി' കയറിയെത്തിയ തേതിക്കുട്ടിക്കാവിന്റെ കഥയാണ് നോവൽ.
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നോവൽ ഖണ്ഡഃശ ആദ്യം പ്രസിദ്ധീകരിച്ചു. 1977ൽ പുസ്തക രൂപത്തിൽ പുറത്ത് വന്നു. ഈ നോവലിന് ആദ്യത്തെ വയലാർ അവാർഡ് , കേന്ദ്ര - കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ,[1]ഓടക്കുഴൽ അവാർഡ് എന്നിവ ലഭിച്ചു.

അഗ്നിസാക്ഷി
പുറം ചട്ട 1976
സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച പതിപ്പിന്റെ പുറം ചട്ട.
കർത്താവ്ലളിതാംബിക അന്തർജ്ജനം
പരിഭാഷ

രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംപഴയകാലത്ത് സമൂഹത്തില് നിലനിന്നിരുന്ന ഉച്ചനീചതങ്ങള്
സാഹിത്യവിഭാഗംസാമൂഹ്യ നോവൽ
പ്രസാധകർസാഹിത്യ പ്രവർത്തക സഹകരണ സംഘം
പ്രസിദ്ധീകരിച്ച തിയതി
1976
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
1980
മാധ്യമംഅച്ചടി
ഏടുകൾ152
ISBN9788126427208 ഡി.സി. ബുക്ക്സ് പ.
OCLC651077764

അഗ്നിസാക്ഷിതിരുത്തുക

ചലച്ചിത്രാവിഷ്ക്കാരംതിരുത്തുക

പ്രധാന ലേഖനം:അഗ്നിസാക്ഷി_(ചലച്ചിത്രം)

ഈ നോവലിനെ ആസ്പദമാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 1999ൽ തിയേറ്ററുകളിലെത്തിയ ഒരു മലയാള ചലച്ചിത്രമാണ് അഗ്നിസാക്ഷി. വി.വി. ബാബു നിർമിച്ചിരിക്കുന്ന ഈ ചലച്ചിത്രത്തിൽ രജിത് കപൂർ,ശോഭന, ശ്രീവിദ്യ, മധുപാൽ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.[2]

പുരസ്കാരങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-18.
  2. അഗ്നിസാക്ഷി, സിനിമയെക്കുറിച്ച് [1]യിൽനിന്ന്
"https://ml.wikipedia.org/w/index.php?title=അഗ്നിസാക്ഷി&oldid=3677339" എന്ന താളിൽനിന്ന് ശേഖരിച്ചത്