സിർപ്പി ബാലസുബ്രമണ്യം
തമിഴ് കവി, സാഹിത്യ വിമർശകൻ, പണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തനാണ് സിർപ്പി ബാലസുബ്രമണ്യം (29 ജൂലൈ 1936). വിവർത്തനത്തിനും (ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്നിസാക്ഷി തമിഴിലാക്കി) കവിതയ്ക്കുമുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
സിർപ്പി ബാലസുബ്രമണ്യം | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | തമിഴ് കവി സാഹിത്യ വിമർശകൻ |
ജീവിതരേഖ
തിരുത്തുകകോയമ്പത്തൂർ ജില്ലയിലെ ആത്തുപൊള്ളാച്ചി ഗ്രാമത്തിൽ ജനിച്ചു. തമിഴിൽ ബിരുദാനന്ദര ബിരുദവും ഡോക്ടറേറ്റും നേടി. ഭാരതിയാർ സർവകലാശാലയിൽ അദ്ധ്യാപകനായിരുന്നു. 1970 കളിൽ വാനമ്പാടി പ്രസ്ഥാനം എന്നറിയപ്പെട്ട തമിഴ് സാഹിത്യ മുന്നേറ്റത്തിന്റെ തുടക്കകാരനായിരുന്നു. വാനമ്പാടി, അന്നം വിടും ദൂത് തുടങ്ങിയ ലിറ്റിൽ മാസികകളുടെ പത്രാധിപരായും പ്രവർത്തിച്ചു. പത്തോളം കാവ്യ സമാഹാരങ്ങളും വിമർശന ഗ്രന്ഥങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 2003 ൽ ഒരു ഗ്രാമത്തു നദി എന്ന കാവ്യ സമാഹാരത്തിന് കവിതയ്ക്കുമുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 2001 ൽ ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്നിസാക്ഷി തമിഴിലാക്കിയതിന് വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നിലവിൽ സാഹിത്യ അക്കാദമിയുടെ തമിവ് ഉപദേശക സമിതി കൺവീനറാണ്.[1][2][3][4][5][6][7]
കൃതികൾ
തിരുത്തുകകവിത
തിരുത്തുക- നിലവുപ്പൂ (1963)
- സിരിത്ത മുത്തുക്കൾ (1968)
- സർപ്പ യാഗം (1976)
- മൗനമയക്കങ്കൾ (1982)
- സൂര്യനിഴൽ (1990)
- രാഹു (1996)
- മാർഗഴിപാവൈ (2010)
- പൂജ്യങ്കളിൻ സങ്കിലി
- ഭാരതി കൈതി എൺ 203
സാഹിത്യ വിമർശനം
തിരുത്തുക- ഇലക്കിയ ചിന്തനൈ (1989)
- സുബ്രമണ്യഭാരതിയും വള്ളത്തോളും - ഒരു താരതമ്യ പഠനം
- സിർപ്പിയിൻ കട്ടുരൈകൾ (1996)
- രാമലിംഗ വള്ളലാറിൻ അരുട്പാ തിരട്ടു (2001)
പുരസ്കാരങ്ങൾ
തിരുത്തുക- ഭാരതിദാസൻ പുരസ്കാരം(1987)
- തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം
- തമിഴ് സർവകലാശാല പുരസ്കാരം
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം-വിവർത്തനം (2001)
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം-കവിത(2003)
അവലംബം
തിരുത്തുക- ↑ Tamil Sahitya Akademi Awards 1955-2007 Archived 2010-01-24 at the Wayback Machine. Sahitya Akademi Official website.
- ↑ Dutt, Kartik Chandra (1999). Who's who of Indian Writers, 1999: A-M. Sahitya Akademi. p. 92. ISBN 978-81-260-0873-5.
- ↑ "Award for Sirpi Balasubramaniam". The Hindu. 2 August 2006. Archived from the original on 2008-05-11. Retrieved 21 June 2010.
- ↑ "Award for Sirpi Balasubramaniam". The Hindu. 6 August 2006. Archived from the original on 2007-11-27. Retrieved 21 June 2010.
- ↑ "Sangam classics". The Hindu. 26 January 2010. Archived from the original on 2012-11-06. Retrieved 21 June 2010.
- ↑ "Bharathi's works being translated into English". The Hindu. 21 May 2010. Archived from the original on 2010-03-27. Retrieved 21 June 2010.
- ↑ "Treading Bharati's path". The Hindu. 26 May 2003. Archived from the original on 2003-08-31. Retrieved 21 June 2010.