ചാതുർവർണ്ണ്യം

(Varna (Hinduism) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വേദങ്ങളും സ്മൃതികളും അനുശാസിക്കുന്ന പ്രകാരം സമൂഹത്തെ നാല് വർണ്ണങ്ങളായി തരംതിരിക്കുന്ന രീതിയാണ് ചാതുർവർണ്ണ്യം.ഭാരതീയ ധർമ്മ ശാസ്ത്രങ്ങൾ(ആധുനിക ഹിന്ദു മതം) ഗുണം, കർമ്മം ഇവയുടെ അടിസ്ഥാനത്തിൽ മനുഷ്യരെ തരംതിരിക്കുന്ന രീതിക്കാണ്‌ ചാതുർ‌വർണ്ണ്യം എന്നു പറയുന്നത്. ശൂദ്രർ, വൈശ്യർ, ക്ഷത്രിയർ, ബ്രാഹ്മണർ എന്നിവയാണ് ഈ നാല്‌ വിഭാഗങ്ങൾ. ചാതുർ എന്നാൽ നാല്, വർണം എന്നാൽ നിറം എന്ന് അർത്ഥം. ഇവിടെ നാല് വിഭാഗങ്ങളെന്ന് അർത്ഥം. പാരമ്പര്യമായി ഈ നാലു വർണ്ണങ്ങളിലും ഉൾപ്പെടാത്തവരെ അവർണ്ണർ എന്നു പറയാറുണ്ട്.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

[1][2][3]

വർണ്ണം എന്നത് പാരമ്പര്യത്തിലല്ല, മറിച്ച് ഗുണ കർമ്മത്തിൽ അധിഷ്ഠിതമാണെന്ന് ഭഗവദ്ഗീത പരാമർശമുണ്ട്:

ചാതുർവർണ്യം മയാ സ്രഷ്ടം ഗുണ കർമ വിഭാഗശ:

ഹിന്ദു പുരാണങ്ങളിൽ മനുഷ്യർ അവരുടെ ജീവിതകാലത്ത് പല വർണ്ണങ്ങളിലേക്ക് സംക്രമിക്കുന്നതായി ഉദാഹരണങ്ങളുമുണ്ട്. ആദ്യകാലങ്ങളിൽ രാജാവായിരുന്ന വിശ്വാമിത്രൻ, ശൂദ്രരായിരുന്ന വ്യാസൻ മതംഗൻ തുടങ്ങിയവർ പിൽക്കാലത്ത് ബ്രാഹ്മണരായത് ഇത്തരം ഉദാഹരണങ്ങളാണ്. എന്നാൽ ആധുനികകാലത്ത് വർണ്ണം തികച്ചും പാരമ്പര്യത്തിലധിഷ്ടിതമായി, ജന്മത്തെ മാത്രം അവലംബിച്ചാണ് ആചരിച്ചു വരുന്നത്.

ചാതുർവർണ്ണ്യത്തേയും ആശ്രമങ്ങളേയും ചേർത്ത് വർണ്ണാശ്രമധർമ്മങ്ങൾ എന്ന് പ്രയോഗിക്കാറുണ്ട്. മനുഷ്യ സമൂഹത്തിന്റെ ഐക്യത്തിനും, പുരോഗതിക്കും നിലവിലുള്ള ജന്മസിദ്ധമായ ചാതുർവർണ്യം തടസ്സം നിൽക്കുന്നതായി കാണുന്നു.

ശതവാഹന രാജവംശത്തിന്റെ കാലത്ത് തന്നെ തൊഴിൽ അടിസ്ഥാനമാക്കി സമൂഹത്തിൽ തരം തിരിവുകൾ ഉണ്ടായിരുന്നു. ആ രാജവംശം കാലക്രമേണ മണ്മറഞ്ഞു പോയി. പ്രധാനമായും, ബ്രാഹ്മണർ ആത്മീയ കാര്യങ്ങൾ കൈകാര്യം ചെയ്യുകയും സമൂഹത്തിന്റെ മേൽതട്ടിലാവുകയും ചെയ്തു.

വർണ്ണനിർണ്ണയം

തിരുത്തുക

വർണ്ണം എന്നത് തൊഴിൽ‌പരമായ തരംതിരിക്കലാണ്. വർണ്ണങ്ങളെക്കുറിച്ചുള്ള ഏറ്റവും പഴയ പരാമർശങ്ങൾ ലഭിക്കുന്നത് ഋഗ്വേദത്തിലെ പുരുഷസൂക്തത്തിൽ (10.90) നിന്നാണ്[4]

മുഖം കിമസ്യ കൗ ബാഹൂ കാ ഊരൂ പാദാ ഉച്യതേ
ബ്രാഹ്മണോഽസ്യ മുഖമാസീദ് ബാഹൂ രാജന്യഃ കൃതഃ

ഊരൂ തദസ്യ യദ്വൈശ്യം പദ്ഭ്യാം ശൂദ്രോ അജായത

ഇതനുസരിച്ച് ബ്രാഹ്മണൻ മഹാപുരുഷന്റെ വായിൽ നിന്നും, ക്ഷത്രിയൻ കൈകളിൽ നിന്നും, വൈശ്യൻ തുടകളിൽ നിന്നും, ശൂദ്രൻ പാദത്തിൽ നിന്നും വന്നു എന്നുമാണ്. എന്നാൽ മനുഷ്യസമൂഹത്തെ ഒരു വ്യക്തിയുടെ രൂപത്തിൽ സങ്കല്പ്പിച്ച് അതിന്റെ മുഖം ബ്രാഹ്മണൻ എന്നും കൈകൾ ക്ഷത്രിയൻ എന്നും തുടകൾ വൈശ്യൻ എന്നും പാദം ശൂദ്രൻ എന്നുമാണ്‌ പരാമർശിച്ചിരിക്കുന്നതെന്നും പറയപ്പെടുന്നു[4].

ബ്രാഹ്മണന് കത്തി ജ്വലിക്കുന്ന തീയുടെ നിറവും, ക്ഷത്രിയന് അരുണനിറവും, വൈശ്യന് പീതനിറവും, ശൂദ്രന് കറുപ്പ് നിറവും ആണെന്നാണ് ഭാരതീയസങ്കൽപ്പം.[5]

തരംതിരിവുകൾ

തിരുത്തുക

വർണ്ണാശ്രമധർമ്മങ്ങൾ എന്നാൽ സമൂഹത്തിനെ താഴെക്കാണുംവിധത്തിൽ തരംതിരിച്ചിരിക്കുന്നു:

  • ബ്രാഹ്മണൻ- “അറിവുള്ളവൻ” (അദ്ധ്യാപകൻ, വൈദ്യൻ, ഭാഷാപണ്ഡിതൻ...)
  • ക്ഷത്രിയൻ- “ധൈര്യമുള്ളവൻ” (രാജാവ്, പടയാളി...)
  • വൈശ്യൻ- “(കച്ചവട) ബുദ്ധിയുള്ളവൻ”
  • ശൂദ്രൻ- (കർഷകൻ)“സന്നദ്ധതയുള്ളവൻ”

മേൽപ്പറഞ്ഞതിന്റെ അർത്ഥം, ബ്രാഹ്മണനു മാത്രമേ അറിവുള്ളൂ ക്ഷത്രിയനു മാത്രമേ ധൈര്യമുള്ളൂ എന്നല്ല. മറിച്ച് അറിവുള്ളവൻ ആരായാലും അവൻ ബ്രാഹ്മണനാണ്. ധൈര്യമുള്ളവൻ ആരായാലും അവൻ ക്ഷത്രിയനാണ്.സന്നദ്ധതയുള്ളവനാരായാലും അവൻ ശൂദ്രനുമാണ് -

സാമൂഹ്യ സ്ഥിതി

ചാതുർവർണ്യത്തിന്റെ നാലാമത്തെ തട്ടിൽ ശൂദ്രൻ ആയിരുന്നു. സമൂഹത്തിന്റെ 50 ശതമാനത്തിൽ അധികമുണ്ടായിരുന്ന  അവർക്ക് വിദ്യാഭ്യാസം ചെയ്യാൻ അവകാശമില്ലായിരുന്നു. ഉപനിഷത്ത് പ്രകാരം ശൂദ്രൻ വേദ വിദ്യാഭ്യാസത്തിനു ശ്രമിച്ചാൽ അവന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം എന്നതായിരുന്നു ശിക്ഷ.

തീണ്ടായ്മ പ്രകാരം ശൂദ്രൻ തന്റെ മേലെയുള്ള ജാതിക്കാരനുമായി നിശ്ചിത അകലം പാലിക്കാൻ ബാധ്യസ്ഥനായിരുന്നു. അയിത്ത ആചാരം പ്രകാരം ഉയർന്ന ജാതിക്കാരനെ തൊടാൻ പാടില്ലായിരുന്നു. ഓരോ ജാതിക്കും ഓരോ തൊഴിൽ നിഷ്കര്ഷിക്കപ്പെട്ടിരുന്നു.

ഇതും കാണുക

തിരുത്തുക
  1. DR Jatava (2011). The Hindu Sociology. Surabhi Publications. p. 92.
  2. Chandra, Bipan (1989. India's Struggle for Independence, 1857-1947, pp. 230-231. Penguin Books India
  3. Yājñika, Acyuta and Sheth, Suchitra (2005). The Shaping of Modern Gujarat: Plurality, Hindutva, and Beyond, p. 260. Penguin Books India
  4. 4.0 4.1 സുകുമാർ അഴീക്കോട് (1993). "2-ദർശനവും അന്ധകാരവും". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. pp. 45, 46. ISBN 81-7130-993-3. {{cite book}}: Cite has empty unknown parameter: |coauthors= (help)
  5. സുകുമാർ അഴീക്കോട് (1993). "1-ഭാരതം യുഗാന്തരങ്ങളിലൂടെ". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 21. ISBN 81-7130-993-3. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ചാതുർവർണ്ണ്യം&oldid=4075861" എന്ന താളിൽനിന്ന് ശേഖരിച്ചത്