വനിത കൃഷ്ണചന്ദ്രൻ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Vanitha Krishnachandran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെന്നിന്ത്യൻ ചലച്ചിത്ര-ടെലിവിഷൻ രംഗത്ത് സുപ്രധാനമായ സ്ഥാനം ഉള്ള വ്യക്തിയാണ് വനിത എന്ന പേരിൽ അറിയപ്പെടുന്ന വനിത കൃഷ്ണചന്ദ്രൻ. 1980കളിൽ മലയാള തമിഴ് ചലച്ചിത്രരംഗത്ത് അവർ സജീവമായിരുന്നു. 150 സിനിമയിലധികം അവർ അഭിനയിച്ചു. പിന്നീട് സീരിയൽ രംഗത്തേക്ക് മാറി. [2]

വനിത കൃഷ്ണചന്ദ്രൻ
ജനനം (1965-10-25) 25 ഒക്ടോബർ 1965  (59 വയസ്സ്)
ദേശീയതഭാരതീയ
തൊഴിൽഅഭിനേത്രി
സജീവ കാലം1979–1986
2001–ഇന്നുവരെ
ജീവിതപങ്കാളി(കൾ)കൃഷ്ണചന്ദ്രൻ
(വി.1986–ഇന്നുവരെ)
കുട്ടികൾഅമൃതവർഷിണി
(ജ.1990)
മാതാപിതാക്ക(ൾ)ഗണേശൻ, കമല[1]

സ്വകാര്യജീവിതം

തിരുത്തുക

ഗണേശൻ-കമല ദമ്പതിമാരുടെ നാലുമക്കളിൽ ഇളയവളായി തിരുച്ചിറപ്പള്ളിയിൽ ജനിച്ചു. അച്ഛൻ തമിഴ്നാട്ടിൽ വേരുകളുള്ള മഞ്ചേരിക്കാരനാണ്. അമ്മ തിരുച്ചിറപ്പള്ളി. സായി പ്രശാന്തി, സായി ജയലക്ഷ്മി, സായിറാം എന്നിവർ സഹോദരാണ്. തിരുച്ചിറപ്പള്ളിയിലെ ആർ എസ് കെ ഹയർസെക്കന്റരി സ്കൂളീൽ പഠിച്ചു. സിനിമയിൽ സജീവമായതുകാരണം കോളജ് വിദ്യാഭ്യാസ്ം ഉണ്ടായില്ല, T.[1]

മലയാള ചലച്ചിത്ര അഭിനേതാവും ഗായകനുമായ കൃഷ്ണചന്ദ്രൻ1986 മെയ് 11നു വനിതയെ വിവാഹം ചെയ്തു[3]. ഇവർക്ക് 1990ൽ അമൃതവർഷിണി എന്നൊരു മകൽ ജനിച്ചു. .[4] ഇവർ ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുന്നു.[5]

ചലച്ചിത്രരംഗം

തിരുത്തുക

13 ആം വയസ്സിൽ പദൈ മാറിനാൽ എന്ന ദേശീയ അവാർഡ് ജേതാവ് ദുരൈയുടെ ചിത്രത്തിലൂടെ 1979ൽ സിനിമാരംഗത്തെത്തി. അതിൽ ഒരു സ്കൂൾ വിദ്യാർത്ഥിനിയായി ആണ് അഭിനയിച്ചത്. .[2] ചിദംബരം, ഈ നാട്, കൈകേയി എനിക്കും ഒരു ദിവസം തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിലൂടെ മുഖ്യവേഷം ആടിത്തുടങ്ങിയ വനിത, വികടകവി എന്ന ചിത്രത്തിൽ മമ്മുട്ടിയുടെയും ചക്രവാളം ചുവന്നപ്പോൾ എന്നതിലൂടെ മോഹൻലാലിന്റെയും നായികയായി. .[4].വിവാഹാനന്തരം അഭിനയം കുറച്ചു.[6] വിവാഹത്തിനു മുമ്പായി അവർ അവസാനം അഭിനയിച്ച ചിത്രം നൂറാമത്തെ ചിത്രമായ കല്ല്യാണ അഗതികൾ ആയിരുന്നു.[6]

2001ൽ ബാലചന്ദരിന്റെ കാൽമുലൈത ആശൈ എന്ന സീരിയലിൽ വിപരീതകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വീണ്ടും രംഗത്തെത്തിയ വനിത പിന്നീട് ഒരുപാട് സീരിയലുകളീലും സിനിമകളീൽ അമ്മവേഷമായും വേഷമിട്ടു.' [4][2] [2]

  1. 1.0 1.1 "വനിത അഭിമുഖം". Archived from the original on 6 October 2013. Retrieved 7 October 2013.
  2. 2.0 2.1 2.2 2.3 Sudhish, Navamy (2013-10-12). "The new generation mom". The New Indian Express. Archived from the original on 2016-03-30. Retrieved 2016-06-16.
  3. https://www.malayalachalachithram.com/profiles.php?i=7354
  4. 4.0 4.1 4.2 "Tailor-made role - TVDM". The Hindu. 2006-07-07. Archived from the original on 2007-11-27. Retrieved 2016-06-16.
  5. https://malayalasangeetham.info/displayProfile.php?artist=Vanitha&category=actors
  6. 6.0 6.1 "Grillmill - CHEN". The Hindu. 2010-03-05. Archived from the original on 2013-10-17. Retrieved 2016-06-16.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വനിത_കൃഷ്ണചന്ദ്രൻ&oldid=4101123" എന്ന താളിൽനിന്ന് ശേഖരിച്ചത്