മുല്ല (ചലച്ചിത്രം)
മുല്ല 2008-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് ലാൽ ജോസ് ആണ്. ദിലീപാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ മുല്ലയെ അവതരിപ്പിക്കുന്നത്. നായിക പുതുമുഖമായ മീരാ നന്ദനാണ്.[1]
മുല്ല | |
---|---|
സംവിധാനം | ലാൽജോസ് |
നിർമ്മാണം | ഷിബിൻ ബക്കർ ജെമി ഹമീദ് സാഗർ ഷെരീഫ് എസ്. സുന്ദരരാജൻ |
രചന | എം. സിന്ധുരാജ് |
അഭിനേതാക്കൾ | |
സംഗീതം | വിദ്യാസാഗർ |
ഗാനരചന | ശരത് വയലാർ നെല്ലായി ജയന്ത |
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | സാഗർ ബാലാജി പ്രൊഡക്ഷൻസ് |
വിതരണം | പവർടെക് മൾട്ടിമീഡിയ ലിമിറ്റഡ് സാഗർ റിലീസ് |
റിലീസിങ് തീയതി | 2008 മാർച്ച് 27 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 138 മിനിറ്റ് |
കഥാതന്തു
തിരുത്തുകഅനാഥനായ ഒരാളുടെ ജീവിതകഥയാണ് മുല്ല എന്ന ചലച്ചിത്രത്തിൽ പറയുന്നത്. മുല്ലയുടെ അമ്മ ഒരു വേശ്യയായിരുന്നു, തലയിൽ നിറയെ മുല്ലപ്പൂക്കൾ വെച്ച് രാത്രിയിൽ തൻറെ വരുമാനമാർഗ്ഗത്തിനായി മുല്ലയുടെ അമ്മ പുറത്തേക്കിറങ്ങും, ഇങ്ങനെ ഈ സിത്രീക്ക് മുല്ല എന്ന പേരു വരുകയും തുടർന്ന് അമ്മ മരിച്ചതിനു ശേഷം നായകൻ, മുല്ലയുടെ മകൻ എന്ന ദുഷ്പേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്യുന്നു. കാലക്രമേണ മുല്ലയുടെ മകൻ എന്ന പേരിൽ നിന്ന് നായകൻ മുല്ല എന്ന പേരിൽ അറിയപ്പെട്ടു. ഗുണ്ടകളും,പോക്കറ്റടിക്കാരും തമസിച്ചുവന്നിരുന്ന ഒരു കോളനിയിലാണ് മുല്ല താമസിച്ചിരുന്നത്. കോളനി നിവാസികളുമായുള്ള സഹവാസം മൂലം മുല്ല ഒരു ഗുണ്ടയായി മാറുന്നു. ഇതിലെ നായിക ഒരു ബേക്കറിയിലെ ജോലിക്കാരിയാണ്. നായികയുടെ അച്ഛനെ കൊല്ലാനുള്ള കൊട്ടേഷൻ ഗുണ്ടയായ മുല്ലയ്ക്ക് ലഭിക്കുന്നു. മുല്ല ഇത് ചെയ്യുകയും ചെയ്യുന്നു. അവിചാരിതമായി നായകൻ തീവണ്ടിയിൽ വെച്ച് നായികയെ കാണുന്നു. ക്രമേണ നായകൻ നായികയുമായി പ്രേമത്തിലാവുകയും ചെയ്യുന്നു. തുടർന്ന് നായിക തിരിച്ചറിയുന്നു തൻറെ പിതാവിനെ കൊന്നത് മുല്ലയാണെന്ന്. ക്രമേണ ഇവർ വേർപിരിയുകയും പിന്നീട് ഒന്നിക്കുകയും ചെയ്യുന്നു.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മുല്ല ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് മുല്ല