നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി

മലയാള ചലച്ചിത്രം
(Neelakasham Pachakadal Chuvanna Bhoomi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹാഷിർ മുഹമ്മദ് തിരക്കഥയെഴുതി സമീർ താഹിർ സംവിധാനം നിർവ്വഹിച്ച് 2013 ഓഗസ്റ്റ് 9-നു പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണു നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി. ദുൽഖർ സൽമാൻ,ധൃതിമാൻ ചാറ്റർജി,സണ്ണി വെയ്ൻ, സുർജബാല ഹിജാം തുടങ്ങിയവർ പ്രധാന വേഷങ്ങളിലഭിനയിക്കുന്ന ഈ ചിത്രം ഒരു റോഡ് മൂവീ ആണു്[1].

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി
ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംസമീർ താഹിർ
നിർമ്മാണംസമീർ താഹിർ
രചനഹാഷിർ മുഹമ്മദ്
അഭിനേതാക്കൾദുൽഖർ സൽമാൻ
ധൃതിമാൻ ചാറ്റർജി
സണ്ണി വെയ്ൻ
സുർജബാല ഹിജാം
സംഗീതംറെക്സ് വിജയൻ
ഛായാഗ്രഹണംഗിരീഷ് ഗംഗാധരൻ
ചിത്രസംയോജനംഎ. ശ്രീകർ പ്രസാദ്
സ്റ്റുഡിയോഹാപ്പിഹോം എന്റർടൈൻമെന്റ്സ്
ഇ4 എന്റർടൈൻമെന്റ്സ്
റിലീസിങ് തീയതി
  • 9 ഓഗസ്റ്റ് 2013 (2013-08-09)
രാജ്യംഇന്ത്യ
ഭാഷമലയാളം

2013 ഫെബ്രുവരിയിൽ വടക്കു കിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ നാഗാലാന്റിൽ ചിത്രീകരണമാരംഭിച്ച ഈ ചിത്രം 2013 ജൂണിൽ സമാപിച്ചു[2]. കേരളം, കർണാടകം, ആന്ധ്രാപ്രദേശ്, ഒറീസ്സ, പശ്ചിമബംഗാൾ, നാഗാലാന്റ്, സിക്കിം എന്നീ ഏഴു ഇന്ത്യൻ സംസ്ഥാനങ്ങളിലായാണു ചിത്രീകരണം നടന്നത്[3].

ഈ ചിത്രത്തിന്റെ ഓഡിയോ റീലീസ് ജൂലൈ 28-നു നടന്നു[4]. 2013 ഓഗസ്റ്റ് 9-നു കേരളത്തിൽ പ്രദർശനത്തിനെത്തിയ ഈ ചിത്രം കേരളത്തിൽ നിന്നു നാഗാലാന്റിലേക്ക് ബൈക്ക് പര്യടനം നടത്തുന്ന രണ്ടു കലാലയ വിദ്യാർത്ഥികളുടെ കഥയാണു പറയുന്നത്[5].

  1. "'Neelakasham,Pacha kadal,Chuvanna Bhoomi' - Malayalam Movie News". Indiaglitz.com. 2013-01-31. Archived from the original on 2013-02-02. Retrieved 2013-06-13.
  2. "'Neelakasham Pachakkadal Chuvanna Bhoomi' shooting completed". Nowrunning.com. Archived from the original on 2013-11-04. Retrieved 2013-06-13.
  3. Vijay George (2013-05-31). "On the road to discovery". The Hindu. Retrieved 2013-06-13.
  4. "Neelakasham Pachakadal Chuvanna Bhoomi Movie Audio Released On July 28th". Box Office Noon. Archived from the original on 2013-07-30. Retrieved 2013 August 10. {{cite web}}: Check date values in: |accessdate= (help)
  5. TNN (2013-05-31). "Neelakasham... is a biking movie". The Times of India. Archived from the original on 2013-06-15. Retrieved 2013-06-13.