ഉൾക്കടൽ (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(Ulkadal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കെ.ജി. ജോർജിന്റെ സംവിധാനത്തിൽ വേണു നാഗവള്ളി, ശോഭ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1979-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഉൾക്കടൽ. മലയാളത്തിലെ ആദ്യ‌ത്തെ ക്യാമ്പസ് ചലച്ചിത്രമായി കണക്കാക്കപ്പെടുന്ന ഈ ചലച്ചിത്രത്തിന്റെ കഥ ജോർജ്ജ് ഓണക്കൂറിന്റെ ഉൾക്കടൽ എന്ന നോവലിൽ നിന്നാണ് എടുത്തിട്ടുള്ളത്. തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിലായിരുന്നു ഇതിന്റെ ചിത്രീകരണം. പ്രശസ്ത നടനായ തിലകൻ ആദ്യം അഭിനയിച്ച ചലച്ചിത്രമാണ് ഉൾക്കടൽ. ഓഎൻ വി യുടെ തൂലികയിൽ പിറന്ന എം ബി ശ്രീനിവാസൻ ഈണമിട്ട മലയാളത്തിലെ 4 അതുല്യ ഗാനങ്ങളാണ് ഈ ചിത്രത്തിന്റെ മറ്റൊരാകർഷണം

ഉൾക്കടൽ
സംവിധാനംകെ.ജി. ജോർജ്
നിർമ്മാണംകെ.ജെ. തോമസ്
ജോർജ് ജോൺ
രചനജോർജ്ജ് ഓണക്കൂർ
ആസ്പദമാക്കിയത്ഉൾക്കടൽ
by ജോർജ്ജ് ഓണക്കൂർ
അഭിനേതാക്കൾവേണു നാഗവള്ളി
ശോഭ
രതീഷ്
ജലജ
സംഗീതംഎം.ബി. ശ്രീനിവാസൻ
ഛായാഗ്രഹണംബാലു മഹേന്ദ്ര
ചിത്രസംയോജനംഎം.എൻ. അപ്പു
സ്റ്റുഡിയോനവീനചിത്ര മൂവീ മേക്കേഴ്സ്
വിതരണംവിജയ മൂവീസ്
റിലീസിങ് തീയതി
  • 26 ഒക്ടോബർ 1979 (1979-10-26)
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാതന്തു

തിരുത്തുക

ചിത്രത്തിന്റെ ഇതിവൃത്തം സ്ത്രീകളുടെ സ്നേഹം തട്ടിമാറ്റാൻ ബുദ്ധിമുട്ടുന്ന നിസ്സഹായനായ ഒരു ചെറുപ്പക്കാരന്റെ കഥയാണ്. ചെറുപ്പത്തിൽ അയൽ വാസിയായ തുളസിയെ(അനുരാധ) സ്നേഹിച്ചിരുന്ന രാഹുലൻ(വേണു നാഗവള്ളി) അവളുടെ ചേച്ചിയുടെ കടന്നാക്രമണത്തിൽ നിസ്സഹായനാകുന്നു. തുളസി ജീവനൊടുക്കുന്നു. പിന്നീട് പഠിക്കാനായി നഗരത്തിലെത്തുന്ന രാഹുലൻ സഹപാഠിയായ ഡേവിസിന്റെ(രതീഷ്) സോദരി റീനയുമായി(ശോഭ) അടുക്കുന്നു. കവിയായ രാഹുലനും ചിത്രകാരിയായ റീനയും സ്വപ്നകൊട്ടാരങ്ങൾ കെട്ടുന്നു. പക്ഷേ മതബോധമുള്ള അവളുടെ അച്ഛൻ(പി.കെ. വേണുക്കുട്ടൻ നായർ) അത് സഹിക്കില്ലെന്നകാര്യം അവരെ ശങ്കാകുലരാകുന്നു. അവരുടെ പ്രതീക്ഷ ആയിരുന്ന ഡേവിസിനെ ദൈവം വിളിക്കുന്നു. ജോലികിട്ടി കോളജ് അധ്യാപകനായശേഷവും സംശയം കാരണം അവർ അച്ചനോട് പറയുന്നില്ല. അതിനിടയിൽ സമ്പന്നയായ വിദ്യാർത്ഥിനി മീര(സുചിത്ര) സാറിനോട് അടുക്കാൻ ശ്രമിക്കുന്നു. അത് കിംവദന്തികൾക്കും വിവാഹാലോചന വരെയും എത്തുന്നു. അതിനിടയിൽ റീന മനസ്സിന്റെ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് എത്തുന്നു. അവരൊന്നിക്കുന്നു.

അഭിനേതാക്കൾ[1]

തിരുത്തുക
അഭിനേതാവ് കഥാപാത്രം
വേണു നാഗവള്ളി രാഹുലൻ
ശോഭ റീന
ജലജ സൂസന്ന
അനുരാധ തുളസി
രതീഷ് ഡേവിസ്
എൽസി മീരയുടെ മമ്മി
പി.കെ. വേണുക്കുട്ടൻ നായർ ഡേവിസിന്റെ പപ്പ
ജഗതി ശ്രീകുമാർ ശങ്കു
സുചിത്ര മീര
അസീസ് മീരയുടെ ഡാഡി
ശങ്കരാടി ഫാ. ചേലാടൻ
തിലകൻ രാഹുലന്റെ അച്ഛൻ

ഒ.എൻ.വി. കുറുപ്പ് എഴുതിയ ഈ ചലച്ചിത്രത്തിലെ സംഗീതം പകർന്നത് എം.ബി. ശ്രീനിവാസനാണ്.

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 എന്റെ കടിഞ്ഞൂൽ പ്രണയ കഥയിലെ കെ.ജെ. യേശുദാസ്, സൽമ ജോർജ്ജ് സിംഹേന്ദ്രമധ്യമം
2 കൃഷ്ണതുളസിക്കതിരുകൾ കെ.ജെ. യേശുദാസ്
3 നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ കെ.ജെ. യേശുദാസ്
4 പുഴയിൽ മുങ്ങിത്താഴും കെ.ജെ. യേശുദാസ് പൂർവ്വികല്യാണി
5 ശരദിന്ദു മലർദീപ നാളം പി. ജയചന്ദ്രൻ, സൽമ ജോർജ്ജ് യമുനാകല്യാണി

അണിയറ പ്രവർത്തകർ[3]

തിരുത്തുക
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ബാലു മഹേന്ദ്ര
ചിത്രസം‌യോജനം എം.എൻ. അപ്പു
കല ജി.ഒ. സുന്ദരം
വസ്ത്രാലങ്കാരം പ്രഭാകരൻ
ചമയം പി.എൻ. മണി
പരസ്യകല എസ്.എ. നായർ
വിതരണം വിജയ മൂവീസ്
നിശ്ചല ഛായാഗ്രഹണം എൻ.എൽ. ബാലകൃഷ്ണൻ

പുരസ്കാരങ്ങൾ

തിരുത്തുക
  1. "ഉൾക്കടൽ". www.m3db.com. Retrieved 2017-02-28.
  2. "ഉൾക്കടൽ". www.malayalachalachithram.com. Retrieved 2017-02-28.
  3. "ഉൾക്കടൽ". malayalasangeetham.info. Retrieved 2017-02-28.

പുറം കണ്ണികൾ

തിരുത്തുക

ചിത്രം കാണുക

തിരുത്തുക

ഉൾക്കടൽ 1979

"https://ml.wikipedia.org/w/index.php?title=ഉൾക്കടൽ_(ചലച്ചിത്രം)&oldid=3751624" എന്ന താളിൽനിന്ന് ശേഖരിച്ചത്