ജോർജ്ജ് ഓണക്കൂർ

കേരളത്തിലെ നോവലിസ്റ്റ്, കഥാകാരൻ

നോവലിസ്റ്റ്, കഥാകാരൻ എന്നീ നിലകളിൽ പ്രശസ്തനായ ജോർജ്ജ് ഓണക്കൂർ 1941 നവംബർ 16ന്എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്കടുത്ത് ജനnam [1]. സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയർമാൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടറായി സേവനം അനുഷ്ഠിച്ചതിനാൽ ജവഹർലാൽ നെഹ്റു അവാർഡ് ലഭിച്ചിട്ടുണ്ട്[1].

ഡോ: ജോർജ്ജ് ഓണക്കൂർ
Dr. George Onakkoor.jpg
Occupationനോവലിസ്റ്റ്, കഥാകാരൻ,
Languageമലയാളം, ആംഗലേയം
Nationalityഭാരതീയൻ
Genreനോവൽ, ചെറു കഥ
Notable awards1980 - കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം / നോവൽ -ഇല്ലം

ജീവചരിത്രംതിരുത്തുക

1941, നവംബർ 16 ന് മൂവാറ്റുപുഴയിൽ ജനിച്ചു. പിതാവ് ഒരു കർഷകനായിരുന്നു. സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന കെ സി സക്കറിയാസ് പിതാവിന്റെ സുഹൃത്തായിരുന്നു. അദ്ദേഹവുമായുള്ള സഹവാസം സാഹിത്യ കലാസ്വാദനത്തിനുള്ള വഴി തുറന്നു[1].

രചനകൾതിരുത്തുക

കൌമുദി വാരികയുടെ ബാലപംക്തിയിലാണ് ആദ്യത്തെ കഥ വന്നത്. അത് പിന്നീട് ‘അകലെ ആകാശം‘ എന്ന നോവലായി. കൌമുദിയുമായുള്ള അടുപ്പം വിദ്യാർഥിരാഷ്ട്രീയത്തിലേക്കെത്തിച്ചുവെങ്കിലും എഴുത്തിന്റെ വഴി തിരിച്ചറിഞ്ഞ് മടങ്ങിവന്നു. മൂവാറ്റുപുഴ നിർമ്മലാ കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും തുടർന്ന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ജോലിയും നേടി. കേരളഭാഷാഗംഗ’ യാണ് ആദ്യം പ്രസിദ്ധീകരിച്ച ഗ്രന്ഥം. ‘ഉൾക്കടലി’ന്റെ പ്രസിദ്ധീകരണത്തോടെ നോവൽ രചയിതാക്കളുടെ മുൻപന്തിയിൽ എത്തി. എഴുപതുകളിൽ നടന്ന പ്രൈവറ്റ് കോളേജ് അദ്ധ്യാപകസമരത്തെ ആസ്പദമാക്കി എഴുതിയ നോവലാണ് ‘സമതലങ്ങൾക്കപ്പുറം’. ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള നോവലാണ് ‘പർവ്വതങ്ങളിലെ കാറ്റ്’. കൽത്താമര എന്ന നോവൽ ഓർക്കിഡ് എന്ന പേരിൽ വിവർത്തനം ചെയ്തത് അമേരിക്കയിലെ അറ്റ്ലാന്റാ യൂണിവേഴ്സിറ്റിയിൽ പഠനഗ്രന്ഥം ആണ്. എം പി പോളിന്റെയും സി. ജെ. തോമസിന്റെയും ജീവചരിത്രങ്ങൾ എഴുതിയിട്ടുണ്ട്. ബൈബിളിനെ അടിസ്ഥാനമാക്കി എഴുതിയതാണ് ‘ഹൃദയത്തിൽ ഒരു വാൾ ‘ എന്ന നോവൽ . ക്രിസ്തുവിന്റെ അമ്മയായ മേരിയുടെ ഹൃദയത്തിൽ കുരിശുമരണം ഏൽപ്പിച്ച ആഘാതമാണ് ഹൃദയത്തിൽ ഒരു വാൾ . ഉൾക്കടൽ , അകലെ ആകാശം, കാമന എന്നീ നോവലുകൾ ചലച്ചിത്രങ്ങളായി.  ഇവയുടെ തിരക്കഥകളും അദ്ദേഹം തന്നെയാണ് രചിച്ചത്. എണ്ണിയാലൊടുങ്ങാത്ത ഒരു ഗ്രന്ഥനിരതന്നെ അദ്ദേഹം രചിച്ചിട്ടുണ്ട്[1].

പുരസ്കാരങ്ങൾതിരുത്തുക

  • 1980 - കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം / നോവൽ - ഇല്ലം
  • 1996 - സഹോദരൻ അയ്യപ്പൻ പുരസ്കാരം - എം. പി. പോൾ: കലാപത്തിന്റെ തിരുശേഷിപ്പുകൾ.
  • 2004 - കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം / യാത്രാവിവരണം - അടരുന്ന ആകാശം
  • 2006 - കെ.സി.ബി. സി. അവാർഡ്‌ - ഹൃദയത്തിൽ ഒരു വാൾ
  • 2006 - കേരളശ്രീ അവാർഡ് - ഹൃദയത്തിൽ ഒരു വാൾ
  • 2006 - തകഴി അവാർഡ് - ഹൃദയത്തിൽ ഒരു വാൾ
  • 2009 - കേശവദേവ് സാഹിത്യ അവാർഡ് - പർവതങ്ങളിലെ കാറ്റ്
  • 2021- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം / ആത്മകഥ - ഹൃദയരാഗങ്ങൾ [2][3][4][5]

കൃതികൾതിരുത്തുക

Children’s Literatureതിരുത്തുക

  • തപോവനത്തിലെ സൂര്യൻ 1989
  • മാറിയ ഗോരെട്ടി 1991
  • രചനയുടെ രഹസ്യം 1989
  • പ്രണയതാഴ്‌വരയിലെ ദേവദാരു

Biographyതിരുത്തുക

  • ആർഷജ്ഞാനത്തിൻറെ പ്രവാചകൻ 1999
  • എം. പി. പോൾ - കലാപത്തിന്റെ തിരുശേഷിപ്പുകൾ 1994
  • മഹാത്മാ ഗാന്ധി 1994

Literary Criticismതിരുത്തുക

  • ഇതിഹാസപുഷ്പങ്ങൾ
  • കേരള ഭാഷാഗംഗ
  • യുഗപ്രതിഭ
  • സാഹിത്യ സമീപനം

Memoriesതിരുത്തുക

  • ഇവർ എനിക്ക് ആരായിരുന്നു?
=== നോവലുകൾ ===
  • അകലെ ആകാശം 1972
  • ഇല്ലം 1979
  • ഉൾക്കടൽ 1975
  • ഉഴവുചാലുകൾ 1985
  • എഴുതാപ്പുറങ്ങൾ 1978
  • കൽത്താമാര 1977
  • കാമന 1981
  • ഞാൻ കാത്തിരിക്കുന്നു 1986
  • പ്രണയ താഴ്വരയിലെ ദേവദാരു
  • പർവതങ്ങളിലെ കാറ്റ് – 2007
  • സമതലങ്ങൽക്കപ്പുറം 1996
  • ഹൃദയത്തിൽ ഒരു വാൾ 2005

Research Thesisതിരുത്തുക

  • നായക സങ്കല്പം മലയാളനോവലിൽ

Short Storiesതിരുത്തുക

  • ഞാൻ ഒരു കൈയൊപ്പ്‌ മാത്രം 1988
  • നാട് നീങ്ങുന്ന നേരം 1995
  • നാലു പൂച്ചക്കുട്ടികൾ 1985
  • പ്രണയ കഥകൾ -2009
  • സമയ സൂചികൾ നിശ്ചലം 2005
  • പ്രണയത്തിൻ്റെ കനൽ വഴികൾ 2018

Travelogueതിരുത്തുക

  • അടരുന്ന ആകാശം
  • എൻറെ സഞ്ചരകഥകൾ
  • ഒലിവുമരങ്ങളുടെ നാട്ടിൽ 1989
  • കഥകൾ ഓണക്കൂർ
  • മരുഭുമിയുടെ ഹൃദയം തേടി 1990

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-11-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-12-08.
  2. "SAHITYA AKADEMI AWARD 2021" (PDF). sahitya akademi.gov.in.
  3. "Kendra Sahitya Akademi Award for George Onakkoor". kerala9.com.
  4. "ജോർജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്; ബാലസാഹിത്യ പുരസ്കാരം രഘുനാഥ് പലേരിക്ക്". reporterlive.com.
  5. ""ഹൃദയരാഗങ്ങൾ': കേരളം തള്ളി, "ഇന്ത്യ' അംഗീകരിച്ചു". metrovaartha.com.
"https://ml.wikipedia.org/w/index.php?title=ജോർജ്ജ്_ഓണക്കൂർ&oldid=3813751" എന്ന താളിൽനിന്ന് ശേഖരിച്ചത്