കാർണിവോറ

(Carnivora എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാംസഭോജികളായ സസ്തനങ്ങൾ ഉൾപ്പെടുന്ന ഒരു നിരയാണ് കാർണിവോറ (Carnivora) (/kɑːrˈnɪvərə/;[1][2]. ലാറ്റിൻ ഭാഷയിൽ carō (stem carn-) "മാംസം", + vorāre "തിന്നുക"). 10 കുടുംബങ്ങളിലായി 280 -ലേറെ സ്പീഷീസുകൾ ഇതിൽ പെടുന്നു. സിംഹം, പുലി, ചെന്നായ,നായ, വാൽറസ്, ധ്രുവക്കരടി എന്നിവ ഈ വിഭാഗത്തിൽ പെടുന്നതാണ്. സസ്തനികളുടെ നിരയിൽ ഏറ്റവും വൈവിധ്യം പുലർത്തുന്നവർ കാർണിവോറുകളാണ്. വെറും 25 ഗ്രാം മാത്രമുള്ള ലീസ്റ്റ് വീസൽ (Mustela nivalis) മുതൽ ആയിരം കിലോയോളം ഭാരമുള്ള ധ്രുവക്കരടിയും 5000 കിലോവരെ ഭാരം വയ്ക്കുന്ന തെക്കേ ആന സീലുകളും ഈ നിരയിൽ പെടുന്നവരാണ്. പൂച്ചകുടുംബത്തിൻലെ മിക്ക അംഗങ്ങളും മാംസം മാത്രമേ കഴിക്കാറുള്ളൂ. എന്നാൽ റക്കൂണുകളും കരടികളും സാഹചര്യങ്ങൾക്ക് അനുസരിച്ച് മിശ്രഭോജികളാണ്. ഭീമൻ പാണ്ട മൽസ്യവും മുട്ടകളും കീടങ്ങളും എല്ലാം കഴിക്കുമെങ്കിലും ഏതാണ്ട് സസ്യാഹാരി തന്നെയാണ്. ധ്രുവക്കരടികൾ സീലുകളെ മാത്രമേ ഭക്ഷിക്കാറുള്ളൂ. കാർണിവോറുകളുടെ പല്ലും താടിയെല്ലുകളും ഇരയെ പിടിക്കാനും തിന്നാനും അനുയോജ്യമായ രീതിയിൽ ആണ്. വലിയ ഇരകളെയും വേടയാടാനായി കൂട്ടം ചേർന്നു ഇരതേടുന്ന സ്വഭാവവും ഇവയ്ക്കുണ്ട്.

Carnivorans
Temporal range: 42–0 Ma Middle Eocene to Recent
Scientific classification
Families

പ്രത്യേകതകൾ

തിരുത്തുക

ബലവും മൂർച്ചയുള്ള നഖങ്ങളുണ്ട്. ഓരോ കാലിലും നാലിൽ കുറയാത്ത വിരലുകൾ ഉണ്ടായിരിക്കും.


ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്

  1. "Carnivora". Dictionary.com Unabridged (Online). n.d.
  2. "Carnivora". Merriam-Webster.com Dictionary. Merriam-Webster.
"https://ml.wikipedia.org/w/index.php?title=കാർണിവോറ&oldid=3914074" എന്ന താളിൽനിന്ന് ശേഖരിച്ചത്