പ്ലീസ്റ്റോസീൻ കാലഘട്ടം

(Pleistocene എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാമത്തുകളും നിയാണ്ടർത്താൽ മനുഷ്യരുമെല്ലാം ജീവിച്ചിരുന്ന അതിപുരാതന കാലഘട്ടമാണ് പ്ലീസ്റ്റോസീൻ കാലഘട്ടം.

പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെ മാമത്തുകൾ

2588000 മുതൽ 11700 വർഷങ്ങൾക്കുമുമ്പ് ഭൂമുഖത്ത് നിലനിന്നിരുന്ന ഭൗമസമയസൂചികാഘട്ടമാണ് പ്ലീസ്റ്റോസീൻ. 1839 ൽ ചാൾസ് ലൈൽ എന്ന ശാസ്ത്രജ്ഞനാണ് ഈ പദം ആദ്യമായി പരിചയപ്പെടുത്തുന്നത്. മാമത്തുകൾ, നിയാണ്ടർത്തൽ മനുഷ്യർ എന്നിവ ജീവിച്ചിരുന്ന കാലഘട്ടമായിരുന്നു ഇത്. സീനോസോയിക് ഈറയുടെ ആറാംഘട്ടവുമാണിത്.[1] ഭൂമിയിൽ അപാരമായ മഞ്ഞുവ്യാപനം നടന്ന ഈ കാലത്തിനൊടുവിലാണ് വൂളി മാമത്തുകൾക്ക് അന്ത്യം സംഭവിക്കുന്നത്.[2]

പ്ലീസ്റ്റോസീൻ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ജീവികൾതിരുത്തുക

അവലംബംതിരുത്തുക

  1. Gibbard, P. and van Kolfschoten, T. (2004) "The Pleistocene and Holocene Epochs" Chapter 22 PDF (3.1 MB) In Gradstein, F. M., Ogg, James G., and Smith, A. Gilbert (eds.), A Geologic Time Scale 2004 Cambridge University Press, Cambridge, ISBN 0-521-78142-6
  2. Nowak, Ronald M. (1999). Walker's Mammals of the World. Baltimore: Johns Hopkins University Press. ISBN 0801857899.
"https://ml.wikipedia.org/w/index.php?title=പ്ലീസ്റ്റോസീൻ_കാലഘട്ടം&oldid=3298998" എന്ന താളിൽനിന്ന് ശേഖരിച്ചത്