സിറേനിയ

(Sirenia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൊതുവേ കടൽപ്പശുക്കൾ എന്ന് അറിയപ്പെടുന്ന പൂർണ്ണമായും വെള്ളത്തിൽ വസിക്കുന്ന, സസ്യാഹാരികളായ, ചതുപ്പുകളിലും, പുഴകളിലും, തീരങ്ങളിലെ വെള്ളത്തിലും കായലുകളിലും എല്ലാം വസിക്കുന്ന സസ്തനികളുടെ ഒരു നിരയാണ് സിറേനിയ (Sirenia). രണ്ട് കുടുംബങ്ങളിലും രണ്ടു ജനുസുകളിലുമായി ഇന്ന് നാലു സ്പീഷിസുകൾ ആണ് ഉള്ളത്. അവയിൽ ഒരെണ്ണം കടൽപ്പശുവും മറ്റു മൂന്നു മനാട്ടികളുമാണ്. ഈ നിരയിൽത്തന്നെയാണ് പതിനെട്ടാം നൂറ്റാണ്ടിൽ വംശനാശം വന്നുപോയ സ്റ്റെല്ലാറിന്റെ കടൽപ്പശുവും (Steller's sea cow) ഉള്ളത്. എത്രയോ സ്പീഷിസുകളെ ഫോസിലുകളിൽ നിന്നു മാത്രമേ തിരിച്ചറിയുന്നുള്ളൂ. 5 കോടി വർഷം മുൻപ് ഇയോസിൻ (Eocene) കാലഘട്ടത്തിൽകാണ് ഇവ ഉരുത്തിരിഞ്ഞത്. സാധാരണയായി സിറേനിയൻസ് അല്ലെങ്കിൽ സിറൻസ് എന്നു ഗ്രീക്കുപുരാണത്തിൽ[3][4] നിന്നും വന്ന വാക്ക് ഇവയെക്കുറിക്കാൻ ഉപയോഗിക്കുന്നു.ഏകാന്തനാവികർ ഇവയെ കണ്ട് മൽസ്യകന്യകമാരായി തെറ്റിദ്ധരിക്കാറുണ്ടത്രേ.

കടൽപ്പശു
Dugong[1]
Temporal range: Early Eocene–Recent
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Sirenia

വർഗ്ഗീകരണം

തിരുത്തുക

സിറേനിയ നിരയെ ആഫ്രോതീരിയയിലെ പീനംഗുലേറ്റ എന്ന ക്ലാഡിൽ ആണ് പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം ഉള്ളത് ആനക്കുടുംബം ഉൾക്കൊള്ളുന്ന നിരയായ പ്രൊബോസിഡേയും, ഹൈരാകോഐഡിയയുമാണ്. ഇവ കൂടാതെ വംശനാശം വന്ന രണ്ടു നിരകളായ എംബ്രിതിപോഡയും ഡെസ്മോസ്റ്റൈ‌ലിയയും ഇതിൽത്തന്നെയാണ് ഉള്ളത്..

After Voss, 2014.[5]

† extinct

  • ORDER SIRENIA
    • Family †Prorastomidae
      • Genus †Pezosiren
        • Pezosiren portelli
      • Genus †Prorastomus
        • Prorastomus sirenoides
    • Family †Protosirenidae
      • Genus †Protosiren
    • Family †Archaeosirenidae[6]
      • Genus †Eosiren
    • Family †Eotheroididae[6]
      • Genus †Eotheroides
    • Family †Prototheriidae[6]
      • Genus †Prototherium
    • Family Dugongidae
      • Genus †Nanosiren
      • Genus †Sirenotherium
      • Subfamily Dugonginae
      • Subfamily †Hydrodamalinae
        • Genus †Dusisiren
        • Genus †Hydrodamalis
          • Hydrodamalis cuestae
          • Hydrodamalis gigas, Steller's sea cow
    • Family Trichechidae
      • Subfamily †Miosireninae
        • Genus †Anomotherium
        • Genus †Miosiren
        • Genus †Prohalicore
      • Subfamily Trichechinae
        • Genus †Potamosiren
        • Genus Trichechus
          • T. manatus, West Indian manatee
            • T. m. manatus, Antillean manatee
            • T. m. latirostris, Florida manatee
          • T. senegalensis, African manatee
          • T. inunguis, Amazonian manatee
          • T. "pygmaeus", dwarf manatee
        • Genus †Ribodon
  1. Shoshani, Jeheskel (16 November 2005). "Order Sirenia (pp. 92-93)". In Wilson, Don E., and Reeder, DeeAnn M., eds (ed.). [http://google.com/books?id=JgAMbNSt8ikC&pg=PA92 Mammal Species of the World: A Taxonomic and Geographic Reference] (3rd ed.). Baltimore: Johns Hopkins University Press, 2 vols. (2142 pp.). p. 92. ISBN 978-0-8018-8221-0. OCLC 62265494. {{cite book}}: |editor= has generic name (help); External link in |title= (help); Invalid |ref=harv (help)CS1 maint: multiple names: editors list (link)
  2. "Dugong dugon". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 29 December 2008. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  3. "Sirenia Illiger, 1811". Integrated Taxonomic Information System.
  4. "What are sirenians?". Archived from the original on 2012-07-20. Retrieved 2016-10-26.
  5. M. Voss. 2014.
  6. 6.0 6.1 6.2 Given the paraphyly of Halitheriinae as per Voss 2014, a number of names synonymized with Halitheriinae are available for "halitheriines" more primitive than Trichechidae and Dugongidae (http://paleobiodb.org/cgi-bin/bridge.pl?a=checkTaxonInfo&taxon_no=100731&is_real_user=0).

വായനയ്ക്ക്

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സിറേനിയ&oldid=4073208" എന്ന താളിൽനിന്ന് ശേഖരിച്ചത്