ശോഭ ദീപക് സിംഗ്

(Shobha Deepak Singh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ സാംസ്കാരിക ഇംപ്രസാരിയോ, ഫോട്ടോഗ്രാഫർ, എഴുത്തുകാരി, ക്ലാസിക്കൽ നർത്തകി, ശ്രീരാം ഭാരതീയ കലാ കേന്ദ്രത്തിന്റെ സംവിധായിക എന്നീനിലകളിൽ പ്രശസ്തയായ വ്യക്തിയാണ് ശോഭ ദീപക് സിംഗ് .[1] ദില്ലി ആസ്ഥാനമായുള്ള ഒരു സാംസ്കാരിക സംഘടനയാണ് ശ്രീരാം ഭാരതീയ കലാ കേന്ദ്ര. [2] ഒഡീഷയിൽ നിന്നുള്ള ആദിവാസി ആയോധന നൃത്തമായ മയൂർഭഞ്ജ് ചൗവിന്റെ പുനരുജ്ജീവനത്തിനുള്ള സംഭാവനകളാലാണ് ശോഭ അറിയപ്പെടുന്നത്.[3] കലയ്ക്കും സംസ്കാരത്തിനും നൽകിയ സംഭാവനകൾക്കായി 1999 ൽ ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ അവാർഡ് ആയ പദ്മശ്രീ ബഹുമതി ഇന്ത്യാസർക്കാർ അവർക്ക് നൽകി. [4]

ശോഭ ദീപക് സിങ്ങ് നാമനിർദേശം ചെയ്തത് എന്റെ
ജനനം21 October 1943
New Delhi, India
തൊഴിൽCultural impresario
Photographer
Writer
സജീവ കാലംSince 1963
അറിയപ്പെടുന്നത്Shriram Bharatiya Kala Kendra
ജീവിതപങ്കാളി(കൾ)Deepak Singh
കുട്ടികൾOne daughter
മാതാപിതാക്ക(ൾ)Lala Charat Ram
Sumitra Charat Ram
പുരസ്കാരങ്ങൾPadma Shri
വെബ്സൈറ്റ്Official website

ജീവചരിത്രം

തിരുത്തുക
 
ശ്രീരാം ഭാരതീയ കലാ കേന്ദ്രം .

ഡിസിഎമ്മിലെ ലാലാ ഛരത് റാമിന്റെയും സുമിത ഛരത് റാമിന്റെയും പുത്രിയായാണ് ശോഭ ജനിച്ചത്. പദ്മശ്രീ ജേതാവും പ്രശസ്ത കലാവിദഗ്ദ്ധയുമായിരുന്നു സുമിത ഛരത് റാം. [5] [3] ന്യൂഡൽഹിയിലെ മോഡേൺ സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശോഭ, 1963 ൽ ദില്ലി യൂണിവേഴ്സിറ്റിയിൽ നിന്ന് ബഹുമതികളോടെ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. 1964 ൽ പിതാവിന്റെ കമ്പനിയായ ദില്ലി ക്ലോത്ത് & ജനറൽ മിൽസിൽ മാനേജ്മെന്റ് ട്രെയിനിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. നാലു വർഷത്തിനു ശേഷം 1967-ൽ ദീപക് സിംഗുമായുള്ള വിവാഹാനന്തരം ശോഭ ഡിസിഎം വിട്ടു. പിന്നീട് ശ്രീറാം ഭാരതീയ കലാ കേന്ദ്ര (എസ്ബികെകെ)യിൽ ചേർന്നു. ഇത് 1952-ൽ അമ്മ സ്ഥാപിച്ച സാംസ്കാരിക സംഘടനയാണ്.[6] ഈ സംഘടനയുടെ കാമിനി ഓഡിറ്റോറിയം കൈകാര്യം ചെയ്യുന്നതിനിടയിൽ തന്നെ, ബാച്ചിലർ ഓഫ് പെർഫോമിംഗ് ആർട്സ് ബിരുദം നേടുന്നതിനായി പഠനം തുടർന്നു. ശംഭു മഹാരാജിന്റെയും ബിർജു മഹാരാജിന്റെയും കീഴിൽ നൃത്തവും ബിസ്വാജിത് റോയ് ചൗധരി, അംജദ് അലി ഖാൻ എന്നിവരുടെ കീഴിൽ സംഗീതവും പഠിച്ചു.

1992 ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ മുൻ ഡയറക്ടറും ആധുനിക ഇന്ത്യൻ നാടകവേദിയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുമായ ഇബ്രാഹിം അൽകാസിയുടെ ലിവിംഗ് തിയേറ്ററിൽ ചേർന്നു.[7] നാടക സംവിധാനം പഠിക്കുകയും 1996 ൽ ഡിപ്ലോമ നേടുകയും ചെയ്തു. അൽകാസിയുമായുള്ള ബന്ധം തുടർന്ന അവർ, മൂന്ന് സിസ്റ്റേഴ്സ്, മൂന്ന് ഗ്രീക്ക് ദുരന്തങ്ങൾ, എ സ്ട്രീറ്റ്കാർ നെയിംഡ് ഡിസയർ, ഡെത്ത് ഓഫ് എ സെയിൽസ്മാൻ എന്നീ നാല് അൽകാസി പ്രൊഡക്ഷനുകളിൽ സഹായിയായി പ്രവർത്തിച്ചു. [3] 2011 ൽ സുമിത്ര ചരത് റാമിന്റെ മരണശേഷം എസ്ബി‌കെകെയുടെ ഡയറക്ടറായി മാനേജ്‌മെന്റ് ഏറ്റെടുക്കുകയും ഭർത്താവിന്റെ സഹായത്തോടെ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. [8]

1999 ലെ പത്മശ്രീ ബഹുമതി നേടിയ ശോഭ, [4] ഭർത്താവ് ദീപക് സിങ്ങിനൊപ്പം ന്യൂഡൽഹിയിൽ താമസിക്കുന്നു, ദമ്പതികൾക്ക് ഒരു മകളുണ്ട്. [3]

ശോഭ സിങ്ങിന്റെ കൂടുതൽ ശ്രദ്ധേയമായ സംഭാവനകളിലൊന്നാണ് എസ്.ബി.കെ.കെയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഡാൻസ്. ഹിന്ദുസ്ഥാനി ക്ലാസിക്കൽ മ്യൂസിക്, വോക്കൽസ്, ഇൻസ്ട്രുമെന്റ്സ്, ലൈറ്റ് മ്യൂസിക് വോക്കൽസ്, നൃത്തവിഷയങ്ങളായ കഥക്, ഭരത്നാട്യം, ഒഡീസി, മയൂർഭഞ്ച് ചൗ, ബാലെ, സമകാലീന നൃത്തം എന്നീ വിഷയങ്ങളിലെല്ലാം പാഠ്യപദ്ധതികൾ നടത്തുന്നു. [9] നിരവധി പ്രശസ്ത കലാകാരന്മാരും കലാധ്യാപകരായ രവിശങ്കർ, ബിർജു മഹാരാജ്, അംജദ് അലി ഖാൻ, ശംഭു മഹാരാജ്, ഷോവാന നാരായണൻ എന്നിവരും സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ന്യൂഡൽഹിയിൽ നടത്തുന്ന വാർഷിക നൃത്തമേളയായ സമ്മർ ബാലെ ഫെസ്റ്റിവലിന്റെ സംഘാടകരിലൊരാളാണ് ശോഭ.[10] കലയിലെ മികവിനെ മാനിക്കുന്നതിനായി 2011 മുതൽ സുമിത്ര ചരത് റാം ലൈഫ് അച്ചീവ്മെന്റ് അവാർഡ് എന്ന അവാർഡ് ആരംഭിച്ചു. ബിർജു മഹാരാജ് 2011 ൽ ആദ്യത്തെ അവാർഡ് കരസ്ഥമാക്കി. [11]

എസ്‌ബി‌കെകെയുടെ പല പ്രവർത്തനങ്ങളും പകർത്തിയിട്ടുള്ള ഒരു നിപുണയായ ഫോട്ടോഗ്രാഫറാണ് ശോഭ സിംഗ്. [1] നൃത്തം, നാടകം, സംഗീതം എന്നിവ ഉൾക്കൊള്ളുന്ന 40,000 ചിത്രങ്ങൾ അവർ പ്രദർശിപ്പിച്ചിട്ടുണ്ട്. 1996 ൽ ശ്രീധരണി ആർട്ട് ഗ്യാലറിയിൽ ഇബ്രാഹിം അൽകാസി ശോഭയുടെ ആദ്യ സോളോ എക്സിബിഷൻ സംഘടിപ്പിച്ചു.[12] അതിനുശേഷം, ത്രിവേണി കലാസംഘം, ന്യൂഡൽഹി , ലണ്ടനിലെ നെഹ്‌റു സെന്റർ (2011) എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ അവർ തന്റെ ഫോട്ടോകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. 2013 ൽ, അൽക പാണ്ഡെ ശോഭയുടെ എക്സിബിഷൻ ക്യൂറേറ്റ് ചെയ്തു, 2013 മാർച്ച് 25 ന് ഇന്ത്യാ ഹാബിറ്റാറ്റ് കേന്ദ്രത്തിൽ ശോഭ സിങ്ങിന്റെ 250 കൃതികൾ പ്രദർശിപ്പിച്ചു. അവിടെ വച്ച് 70 ഫോട്ടോഗ്രാഫുകൾ ഉൾക്കൊള്ളുന്ന ഡാൻസ്കേപ്പുകൾ: എ ഫോട്ടോഗ്രാഫിക് യാത്ര എന്ന പുസ്തകം പുറത്തിറക്കി.[13] തിയേറ്റർ എസ്‌കേപ്പ്സ്: എക്സ്പീരിയൻസിംഗ് രസാസ് എന്ന തലക്കെട്ടിൽ ഇന്ത്യൻ നാടകത്തെക്കുറിച്ച് ഒരു പുസ്തകവും അവർ എഴുതിയിട്ടുണ്ട്. [14]

ഗ്രന്ഥസൂചിക

തിരുത്തുക
  • Shobha Deepak Singh (2013). Dancescapes: A Photographic Journey. Roli Books. ISBN 978-8174369611. Shobha Deepak Singh (2013). Dancescapes: A Photographic Journey. Roli Books. ISBN 978-8174369611. Shobha Deepak Singh (2013). Dancescapes: A Photographic Journey. Roli Books. ISBN 978-8174369611.
  • Shobha Deepak Singh (2014). Theatre Escapes: Experiencing Rasas. Kaveri Books. ISBN 978-9383098347. Shobha Deepak Singh (2014). Theatre Escapes: Experiencing Rasas. Kaveri Books. ISBN 978-9383098347. Shobha Deepak Singh (2014). Theatre Escapes: Experiencing Rasas. Kaveri Books. ISBN 978-9383098347.

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 "The Director's Cut". Indian Express. 22 March 2013. Retrieved 3 November 2015.
  2. Ashish Khokar, Sumitra Charat Ram (1998). Shriram Bharatiya Kala Kendra: A History. Lustre Press. p. 192. ISBN 9788174360434.
  3. 3.0 3.1 3.2 3.3 "Personal Profile". Shriram Bharatiya Kala Kendra. 2015. Archived from the original on 2015-10-16. Retrieved 3 November 2015.
  4. 4.0 4.1 "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2017-10-19. Retrieved 21 July 2015.
  5. "Sumitra Charat Ram passes away". Times of India. 9 August 2011. Retrieved 3 November 2015.
  6. "Taking Centre Stage". Indian Express. 25 August 2012. Retrieved 3 November 2015.
  7. "Ebrahim Alkaz". Encyclopædia Britannica. 2015. Retrieved 3 November 2015.
  8. Ashish Mohan Khokar (9 August 2011). "Sumitra Charat Ram: Doyenne of art patronage dies". Narthaki. Retrieved 3 November 2015.
  9. "Prospectus" (PDF). Shriram Bharatiya Kala Kendra. 2015. Archived from the original (PDF) on 2017-10-13. Retrieved 3 November 2015.
  10. "Ballet Parking". Indian Express. 3 May 2011. Retrieved 3 November 2015.
  11. "Pt. Birju Maharaj felicitated at this do". Times of India. 25 February 2011. Retrieved 3 November 2015.
  12. Shobha Deepak Singh (2013). Dancescapes: A Photographic Journey. Roli Books. ISBN 978-8174369611.
  13. "Positively negative". The Hindu. 24 March 2013. Retrieved 3 November 2015.
  14. Shobha Deepak Singh (2014). Theatre Escapes: Experiencing Rasas. Kaveri Books. ISBN 978-9383098347.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • Singh, Shobha Deepak (25 July 2015). "Theatric Monocle: In conversation with Padmashri Shobha Deepak Singh". NewsGram News Desk (Interview). Interviewed by Archana Rao. New Delhi. Retrieved 3 November 2015.
"https://ml.wikipedia.org/w/index.php?title=ശോഭ_ദീപക്_സിംഗ്&oldid=4101287" എന്ന താളിൽനിന്ന് ശേഖരിച്ചത്