ബിർജു മഹാരാജ്

ഇന്ത്യൻ നർത്തകൻ
(Birju Maharaj എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ കഥക് നൃത്തത്തിന്റെ പ്രധാന ആചാര്യൻമാരിലൊരാളായിരുന്നു ബ്രിജ്മോഹൻ മിശ്ര എന്നറിയപ്പെടുന്ന പണ്ഡിറ്റ് ബിർജു മഹാരാജ് (4 ഫെബ്രുവരി 1938 - 16 ജനുവരി 2022). കഥക്കിലെ കൽക്ക - ബിനാദിൻ ഘരാനയുടെ മുഖ്യ പ്രയോക്താവാണദ്ദേഹം. ശംഭു മഹാരാജിന്റെയും ലച്ചു മഹാരാജിന്റെയും പാരമ്പര്യം പേറുന്ന മഹാരാജ് കുടുംബത്തിലെ കണ്ണിയായ ഇദ്ദേഹം അച്ചാൻ മഹാരാജിന്റെ മകനാണ്. അറിയപ്പെടുന്ന ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞൻ കൂടിയാണ്.[1] നിരവധി കഥക് നൃത്തങ്ങൾ രൂപകൽപ്പന ചെയ്തിട്ടുള്ള ഇദ്ദേഹം ലോകമെമ്പാടും നൃത്താവതരണങ്ങൾ നടത്തിയിട്ടുണ്ട്. കഥക് ശിൽപ്പശാലകളും നടത്താറുണ്ട്. ഡൽഹിയിൽ 'കലാശ്രമം' എന്ന പേരിൽ കഥക് കളരി നടത്തുന്നു.

ബിർജു മഹാരാജ്
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംബ്രിജ്മോഹൻ മിശ്ര
ജനനം (1938-02-04) ഫെബ്രുവരി 4, 1938  (86 വയസ്സ്)
വാരണാസി, ഉത്തർ പ്രദേശ്
ഉത്ഭവംഇന്ത്യ
മരണംജനുവരി 16, 2022(2022-01-16) (പ്രായം 83)
വിഭാഗങ്ങൾഹിന്ദുസ്ഥാനി സംഗീതം
തൊഴിൽ(കൾ)കഥക് നർത്തകൻ
വെബ്സൈറ്റ്http://www.birjumaharaj-kalashram.com/main.asp

ജീവിതരേഖ

തിരുത്തുക

ലക്‌നോ ഘരാനയിലെ പ്രമുഖ കഥക് കലാകാരൻ ജഗന്നാഥ് മഹാരാജ് എന്ന അച്ചൻ മഹാരാജാവിന്റെ മകനായി ജനിച്ചു.[2] അമ്മാവൻമാരായ ശംഭു മഹാരാജിന്റെയും ലച്ചു മഹാരാജിന്റെയും ശിക്ഷണത്തിൽ പരിശീലനം തുടങ്ങിയ അദ്ദേഹം ഏഴാം വയസ്സിൽ അരങ്ങേറ്റം കുറിച്ചു.ഒൻപതാം വയസിൽ അച്ഛന്റെ മരണത്തെത്തുടർന്ന് കുടുംബം ഡൽഹിയിലേക്കു മാറി.[3]

ജീവിതത്തിന്റെ അവസാനനാളുകളിൽ പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ പലവിധ രോഗങ്ങൾക്കും അടിമയായിരുന്ന ബിർജു മഹാരാജ്, 84-ആമത്തെ വയസ്സിൽ 2022 ജനുവരി 16-ന് രാത്രി പതിനൊന്നുമണിയോടെ ഡൽഹിയിലെ വീട്ടിൽ വച്ച് അന്തരിച്ചു.

സൃഷ്ടികൾ

തിരുത്തുക

സംഗീത സംവിധാനവും നൃത്ത രൂപകൽപ്പനയും നിർവഹിച്ചവ

പുരസ്കാരങ്ങൾ

തിരുത്തുക
  1. Kaui, Banotsarg-Boghaz (2002). Subodh Kapoor (ed.). The Indian encyclopaedia: biographical, historical, religious, administrative, ethnological, commercial and scientific. Volume 3. Genesis Publishing. p. 198. ISBN 81-7755-257-0.
  2. Achchan Maharaj
  3. Buddhiraja, Sunita. "Birju Maharaj - Kathak personified". Deccan Herald. Archived from the original on 2004-12-10. Retrieved 2007-03-25.
  4. "Hema Malini selected for Bharat Muni Samman - Hindustan Times". hindustantimes.com. 2012. Archived from the original on 2012-12-13. Retrieved 28 December 2012. The earlier recipients are Thankamani Kutty, Pandit Birju Maharaj,
  5. "Hema Malini receives Bharat Muni Samman: Wonder Woman - Who are you today?". wonderwoman.intoday.in. 2012. Archived from the original on 2015-10-17. Retrieved 28 December 2012. The earlier recipients are Thankamani Kutty (Bharatanatyam), Pandit Birju Maharaj (kathak),

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബിർജു_മഹാരാജ്&oldid=4092555" എന്ന താളിൽനിന്ന് ശേഖരിച്ചത്