ഷാൻ മലനിരകൾ

ദക്ഷിണപൂർവേഷ്യൻ പർവത മേഖല
(Shan Hills എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഷാൻ മലനിരകൾ (Burmese: ရှမ်းရိုးမ, Thai: ฉานโยมา; Shan Yoma) ഷാൻ ഹൈലാൻഡ് എന്നും അറിയപ്പെടുന്നു. മ്യാൻമറും തായ്ലൻഡും യുനൻ വഴി വ്യാപിച്ചുകിടക്കുന്ന ഒരു വിശാലമായ പർവതപ്രദേശമാണ്. ഇവിടേക്ക് നിരവധി മലനിരകൾ ഉണ്ട്. ഭൂരിഭാഗവും ഇടുങ്ങിയ താഴ്വരകളും, വിശാലമായ ഇന്റർർമൊണ്ടെയ്ൻ തടങ്ങളും കാണപ്പെടുന്നു. ഈ മേഖലയിലെ ശ്രേണികൾ ഹിമാലയം മലനിരകൾക്ക് വടക്കുപടിഞ്ഞാറിലേക്ക് ബന്ധിപ്പിക്കുന്ന രീതിയിൽ ബന്ധപ്പെട്ടിരിക്കുന്നു.

ഷാൻ മലനിരകൾ
ရှမ်းရိုးမ / ฉานโยมา
തെക്കൻ ഷാൻ സംസ്ഥാനത്തുനിന്നുള്ള ഷാൻ മലനിരകളുടെ വീക്ഷണം.
ഉയരം കൂടിയ പർവതം
PeakLoi Leng
Elevation2,673 മീ (8,770 അടി)
Coordinates22°39′N 98°4′E / 22.650°N 98.067°E / 22.650; 98.067
വ്യാപ്തി
നീളം560 കി.മീ (350 മൈ) N/S
Width330 കി.മീ (210 മൈ) E/W
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Location of the Shan Hills
CountriesMyanmar and Thailand
RegionSoutheast Asia
Range coordinates21°30′N 98°00′E / 21.500°N 98.000°E / 21.500; 98.000
Parent rangeIndo-Malayan System
ഭൂവിജ്ഞാനീയം
Type of rockGranite, limestone
Deforested landscape in the Shan Hills near Kalaw during the dry season.
Anishakan waterfall near Pyin U Lwin.
March 2011 earthquake location

ഏറ്റവും ഉയർന്ന പോയിന്റ് 2,673 മീറ്റർ ഉയരമുള്ള ലോയി ലെങ് ആണ്[1] മറ്റ് കൊടുമുടികൾ 2,565 മീറ്റർ ഉയരമുള്ള മോങ് ലിങ് ഷാൻ ആണ്.[2] 2,563 മീറ്റർ ലോയി പാൻഗാവോ എന്നിവയാണ്. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ കൊടുമുടികളാണ് ഇവ.[3] 2,565 മീറ്റർ ദോയി ഇൻതനോൺ, 2,563 മീറ്റർ ലോയി പാൻഗാവോ എന്നിവയാണ് മറ്റുകൊടുമുടികൾ. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ കൊടുമുടികളാണ് ഇവ.[4]

എത്തിമോളജി

തിരുത്തുക

ഷാൻ ഹൈലാൻഡ് പ്രദേശത്തിന്റെ ഭൂരിഭാഗവും "സയാം" എന്ന പദത്തിൽ നിന്നാണ് വരുന്നത്. ഷാൻ ഭരണകൂടത്തിലും അതിന്റെ ജനങ്ങളിലും നിന്ന് ഉരുത്തിരിഞ്ഞതാണ്.[5] അടുത്തകാലത്തായി, ഷാൻ പർവത നിരകൾ ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിലെ ഭൂമിശാസ്ത്രപരമായ കൃതികളിൽ "ഷാൻ പീഠഭൂമി" എന്ന് പരാമർശിക്കപ്പെട്ടു.[6][7] ഇപ്പോഴും ചിലപ്പോൾ ഈ പേര് തന്നെ ഉപയോഗിച്ചിരിക്കുന്നു.[8] എന്നിരുന്നാലും, എല്ലാ പ്രദേശങ്ങളും താരതമ്യേന പരന്നുകിടക്കുന്ന ഉയർന്ന ഭൂപ്രകൃതി പീഠഭൂമിയിലെ പ്രധാന പ്രത്യേകതയാണ്.[9]

ജിയോളജി

തിരുത്തുക

ഭൂഗർഭശാസ്ത്രപരമായി ഷാൻ ഹിൽസും തെക്കൻ ഉപമേഖലകളും, അല്ലൂവിയൻ പാളികളായി ഹാർഡ് റോക്ക് തട്ടുകളായി അടുക്കിയിരിക്കുന്നു.[10] കരിസ്റ്റിക് ശ്രേണികൾ സാധാരണമാണ്, കാരണം കുന്നുകളിലെ വലിയ ഭൂപ്രദേശങ്ങൾ ചുണ്ണാമ്പുകല്ലുകൾ കൊണ്ടുള്ളതാണ്. ഷാൻ മലനിരകൾ പ്രധാനപ്പെട്ട വെള്ളിയുടെയും റൂബി മിനലുകളുടെയും ഖനനമേഖലയാണ്

ഭൂമിശാസ്ത്രം

തിരുത്തുക

ഹാൻ നദികൾ, കുത്തനെയുള്ള നദീതട താഴ്വരകൾ, കുറച്ച് ഉയർന്ന സമതലങ്ങൾ എന്നിവയാണ് ഷാൻ ഹൈലാൻഡിന്റെ വിസ്തൃതി പ്രദേശങ്ങൾ. അല്പം ഉയർന്ന സമതലങ്ങളെ ഷാൻ പീഠഭൂമി എന്നും അറിയപ്പെടുന്നു. മ്യാൻമാറിന്റെ ഇന്ദ്ര നീലക്കല്ലുകൾ, മാണിക്യം, മറ്റ് രത്നങ്ങൾ എന്നിവയുടെ പ്രാഥമിക സ്രോതസ്സായ ഈ പ്രദേശം ലെഡ്, വെള്ളി, സിങ്ക് എന്നിവയുടെ മുഖ്യ ഉറവിടമാണ്. ഉയർന്ന സമതലങ്ങൾ ശരാശരി ആയിരം മീറ്ററുകൾ (3,300 അടി) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. വളരെക്കുറച്ച് ജനസാന്ദ്രതയാണ് കാണപ്പെടുന്നത്.[11] വിശാലമായ ഷാൻ ഹിൽസ് മദ്ധ്യ കിഴക്കൻ മ്യാൻമർ, വടക്കുപടിഞ്ഞാറൻ തായ്ലാൻഡ് എന്നിവിടങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. മ്യാൻമറിന്റെ സെൻട്രൽ സമതലത്തിൽ നിന്ന് കുത്തനെ തായ്ലൻന്റെ വടക്ക് പടിഞ്ഞാറൻ ഭാഗത്തേക്ക് നൂറുകണക്കിന് കിലോമീറ്ററുകൾ നീണ്ട് കിടക്കുന്നു. ശരാശരി ഉയരം ഏകദേശം 1,000 മീ. ആണ്. ഉപരിതലത്തിൽ കുത്തനെയുള്ള പ്രദേശങ്ങൾ നദീതടങ്ങളിലൂടെ കടന്നുപോകുന്നു. ശരാശരി ഉയരം ഏകദേശം 1,000 മീ.ആണ്. ചാവോ ഫറായയുടെ ഡ്രെയിനേജ് ബേസിനുകളുടെ ഒരു ഭാഗം ഇരാവതി, സിത്തൗംഗ്, സാൽമിൻ അല്ലെങ്കിൽ തൻൽവിൻ നദിയ്ക്കരികിൽ വടക്ക് / തെക്ക് ദിശയിൽ പീഠഭൂമി കടന്നുപോകുന്നു.[7]

ചരിത്രം

തിരുത്തുക

ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ ബർമ്മയിലെ പ്രധാന ഹിൽ സ്റ്റേഷൻ ഇംഗ്ലീഷിൽ മെയ്മി എന്ന പേരിൽ അറിയപ്പെടുന്ന പിന്യിൻ ഓവ് എൽവിൻ ഷാൻ ഹിൽസിന്റെ പടിഞ്ഞാറൻ മേഖലയിലാണ് നിർമ്മിച്ചിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ ഉയരത്തിലും മണ്ഡലെയിൽ നിന്ന് ഒന്നര മണിക്കൂർ യാത്രയിലും ബർമ്മീസ് വേനൽക്കാലത്ത് ചൂടിൽ നിന്ന് രക്ഷപ്പെടുന്ന കൊളോണിയൽ അധികാരികളുടെ തിരച്ചിലുകളിൽ ഒന്നായിരുന്നു ഇത്. പൈൻ ഓ എൽവിൻ ബൊട്ടാണിക്കൽ ഗാർഡനുകൾക്ക് പേരുകേട്ടതാണ്. എല്ലാ ബ്രിട്ടീഷ് ഹിൽസ്റ്റേഷനുകളെ പോലെ കൊളോണിയൽ വാസ്തുവിദ്യയുടെ മാതൃകകളും ഇവിടെ ഉണ്ട്. ഇപ്പോൾ യാങ്വേയിൽ സ്ഥിതി ചെയ്യുന്ന ഇൻലെ തടാകം ഷാൻ മലനിരകളിലെ വിനോദ സഞ്ചാര ആകർഷണങ്ങളിൽ ഒന്നാണ്.[12]

ഇതും കാണുക

തിരുത്തുക
  1. [http://www.peakbagger.com/peak.aspx?pid=12915 Loi Leng,
  2. Mong Ling Shan, Myanmar
  3. Loi Pangnao (mountain) - Region: Shan State, Myanmar Archived 2012-04-23 at the Wayback Machine.
  4. Loi Pangnao (mountain) - Region: Shan State, Myanmar Archived 2012-04-23 at the Wayback Machine.
  5. Sarma, Satyendra Nath, Assamese Literature, Harrassowitz, Wiesbaden (1976)
  6. Old maps of Shan Plateau
  7. 7.0 7.1 Avijit Gupta, The Physical Geography of Southeast Asia, Oxford University Press, 2005. ISBN 978-0-19-924802-5
  8. Shan Plateau, Encyclopædia Britannica
  9. Peter H. Molnar, Plateau (Landform), Encyclopædia Britannica
  10. "Geology of Thailand - Ministry of Natural Resources and Environment, Bangkok". Archived from the original on 2017-12-01. Retrieved 2018-11-02.
  11. Encyclopædia Britannica, 1988, volume 10, page 694
  12. Encyclopædia Britannica - Burma. Part 3

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഷാൻ_മലനിരകൾ&oldid=3800331" എന്ന താളിൽനിന്ന് ശേഖരിച്ചത്