യാൺഘ്വെ

(Yawnghwe എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിയാങ്ഷെവെ എന്നുമറിയപ്പെടുന്ന യാൺഘ്വെ ബർമീസ് ഭാഷയിൽ മ്യാന്മറിലെ ഇന്നത്തെ ഒരു ഷാൻ സംസ്ഥാനമായിരുന്നു. ദക്ഷിണ ഷാൻ സംസ്ഥാനങ്ങളിൽ ഏറ്റവും പ്രധാനമായിരുന്നു അത്. യാൺഘ്വെയിൽ ഇൻലെ ലേക് ഉൾപ്പെട്ടിരുന്നു. ഭരണകൂടത്തിന്റെ തലസ്ഥാനം വടക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന തായ്ങ്ഗി ആണ്. ബ്രിട്ടീഷ് ഗവൺമെൻറ് ഏജന്റ്, തെക്കൻ ഷാൻ സംസ്ഥാനങ്ങളുടെ സൂപ്രണ്ട്, തായ്ങ്ഗിയിലാണ് താമസിച്ചിരുന്നത്. രാജാവിന്റെ കൊട്ടാരം യാൺഘ്വെയിലായിരുന്നു.[1]

Nyaung Shwe
ယွင်ႈႁူၺ်ႈ
the Shan StatesPrincely State
1359–1959

Yawnghwe State in brown in a map of the Shan States
Area 
• 1901
2,241 കി.m2 (865 ച മൈ)
Population 
• 1901
95339
ചരിത്രം
കാലഘട്ടംBritish Raj
• Foundation of the city of Yawnghwe
1359
• Abdication of the last Saopha
1959
മുൻപ്
ശേഷം
Ava Kingdom
Shan State
1947 ൽ എലിസബത്ത് രാജ്ഞിയുടെ വിവാഹത്തിൽ ലണ്ടനിലെ യാൺഘ്വെ മഹാദേവി സാവാം നാംഗ് ഹിംഗ് ഖാം
ഫൗൻ ഡോ യു പഗോഡ ഫെസ്റ്റിവൽ കാർവായിക്ക് ബാർജ്.

ചരിത്രം

തിരുത്തുക

വളരെ പുരാതനമായ പാരമ്പര്യം അനുസരിച്ച് കംബോസാരത്യഹ എന്ന സ്ഥലത്ത് മുമ്പൊരു രാജ്യം ഉണ്ടായിരുന്നു. 1359 ൽ ങ ടൗങ്, ങ നൗങ് രണ്ട് എന്നീ രണ്ട് ഐതിഹാസിക സഹോദരന്മാർ സ്ഥാപിച്ച നഗരത്തിന് യാൺഘ്വെ നഗരം എന്ന പേരും നല്കി. ടാവോയ് (ഡാവീ) നിന്ന് വന്ന ഈ പ്രദേശം ഭരിച്ചിരുന്ന ഒരു രാജകുമാരന് തലസ്ഥാനം പണിയാൻ അനുവദിക്കപ്പെട്ടു. സഹോദരന്മാർ ടാവോയ് നിന്ന് 36 കുടുംബങ്ങളെ കൊണ്ടുവന്നു പുതിയ പട്ടണത്തിൽ പാർപ്പിച്ചു.

മനങ്, മൗസൺ, ലോയിമാ, ലോയി -യി, നാംഖായി എന്നിവയെ യാൺഘ്വെയുടെ ഉപസംസ്ഥാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചരിത്രത്തിൽ ഈ സംസ്ഥാനത്തിലെ ഭൂരിഭാഗം ജനങ്ങളും ഇന്ത, പ-ഒ, ദാനു, ഷാൻ, ടൗങ്ഗ്യോ എന്നീ ജനവിഭാഗങ്ങൾ ആണ്. 1887-ൽ ബ്രിട്ടീഷ് രക്ഷാധികാരിയുടെ നില ഔദ്യോഗികമായി അംഗീകരിച്ചു.[2]

യാൺഘ്വെയുടെ അവസാന സയോഫയും ബർമയൂണിയന്റെ ആദ്യ പ്രസിഡൻറുമായിരുന്ന സാവോ ഷിവ് തൈക്. വടക്കൻ ഹ്സെൻവി രാജകുടുംബത്തിലെ സവോ നാങ് ഹീം ഖാംനെ ആണ് വിവാഹം ചെയ്തത്. യാൺഘ്വെ പട്ടണത്തിലെ ഹൗ എന്ന വസതി ഇപ്പോൾ "ബുദ്ധ മ്യൂസിയം" ആണ്.

സവോ നാങ് ഹീം ഖാം

തിരുത്തുക

സാവോ നാങ് ഹിരിൻ ഖാം എന്നുമറിയപ്പെടുന്ന ദാവെ ഹീൻ ഖാം (26 മേയ് 1916 - ജനുവരി 17, 2003) യാൻഗ്വെയിലെ ഷാൻ സംസ്ഥാനത്തിലെ ഏറ്റവും പ്രധാന മഹാദേവി ആയിരുന്നു. അവരുടെ ഭർത്താവ് സാവോ ഷിവ് തൈക് യാൺഘ്വെയിലെ 23-ാമത്തെയും അവസാനത്തെയും സയോഫ ആയിരുന്നു. ഇദ്ദേഹം ബർമ്മയുടെ ആദ്യ പ്രസിഡന്റായപ്പോൾ സാവോ മ്യാൻമാറിലെ ആദ്യവനിതയായി. അവർക്ക് അഞ്ച് മക്കൾ ഉണ്ടായിരുന്നു. അവരുടെ സഹോദരൻ 66-ാമത്തെയും സംസ്ഥാനത്തിലെ അവസാനത്തെയും സയോഫയും ആയിരുന്നു. [3]

ഭരണാധികാരികൾ

തിരുത്തുക

യാൺഘ്വെവിലെ ഭരണാധികാരികൾ സയോഫ എന്ന സ്ഥാനപ്പേര് വഹിച്ചു; അവരുടെ ആചാരങ്ങൾ കംബാസാരഹ്ട്ട തിരി പാവാരംഹൗവാന്ത തുഡമോറസ ആയിരുന്നു,[4]ബ്രിട്ടീഷ് അധികാരികൾ അവർക്ക് 9-തോക്കുകൾ സല്യൂട്ട് നൽകി[5]

  • 1695 - 1733 ഹ്കം ലെങ്
  • 1733 - 1737 ഹ്ടാക് ഷ സാ
  • 1737 - 1746 ഹ്സി ടൺ സാ
  • 1746 - 1758 ഹ്കെ ഹ്സെ വ
  • 1758 നാവ് മോങ് I
  • 1758 - 1761 യവ്ത് ഹ്കം
  • 1761 - 1762 ഹിപ്പോംഗ് ഹപ്പാ കാ-സ
  • 1762 - 1815 സാവോ യുൻ
  • 1815 - 1818 സാവോ സെ യു I
  • 1818 - 1821 നാവ് മോങ് II
  • 1821 - 1852 സാവോ സെ യു II
  • 1852 - 1858 സാവോ സെ ഹോം (d. 1858)
  • 1858 - 1864 സാവോ നാവ് ഹപ്പാ
  • 23 Oct 1864 - 1885 സാവോ മോങ് (1st time) (b. 1848 - d. 1927)
  • 1886 - 1897 സാവോ ഓൻ
  • 1897 - Dec 1926 സാവോ മോങ് (2nd time) (s.a.) (from 19.., Sir Sao Maung)
  • Sep 1927 - 1952 സാവോ ഷ്വെ തൈക് (b. 1896 - d. 1962)

പരമ്പരാഗത രാജകീയ ചടങ്ങുകൾ

തിരുത്തുക
 
കാരവീക്ക് ബാർജ് കണ്ഡഗ്വി തടാകത്തിന്റെ കിഴക്കൻ തീരങ്ങളിൽ

യാൺഘ്വെയുടെ മുൻ സയോഫ, മ്യാൻമറിൽ (മുമ്പ് ബർമ) ഷാൻ സംസ്ഥാനത്തിലെ ഒരു പ്രധാന ബുദ്ധമത കേന്ദ്രമായ ഇൻലെ തടാകത്തിൽ സ്ഥിതിചെയ്യുന്ന ഹപ്പാങ് ഡോ യു പഗോഡയിലെ വാർഷിക ഉത്സവസമയത്ത് നാല് ബുദ്ധപ്രതിമകളെ സ്വാഗതം ചെയ്യുകയുണ്ടായി. പതിനെട്ടുദിവസത്തെ പാഗോഡ ഉത്സവത്തെ ഈ കാലയളവിൽ ബുദ്ധ ചിത്രങ്ങൾ വഹിക്കുന്ന ഒരു ഹിന്ത പക്ഷിയായി രൂപകൽപ്പന ചെയ്ത് ഇൻലേ തടാകത്തിനരികിൽ ബോട്ടുകളിൽ സ്ഥാപിച്ചു. വിസ്തൃതമായി അലങ്കരിച്ച ബാർജ് അനിയന്ത്രിതമായ ലെഗ്റോളറുള്ള പല ബോട്ടുകളെയും മറ്റ് ബോട്ടുകളെയും ഒരുമിച്ച് ചേർത്ത് അണിയിക്കുകയായിരുന്നു. ഒരു വലിയ ഉദ്ഘാടന ചടങ്ങ് കൊട്ടാരത്തിലോ, ഹാളിലോ, കിഴക്കെ കവാടത്തിലോ, രാജകീയ ബാർജിയിൽ നിന്നും എടുക്കുന്ന പ്രതിബിംബങ്ങൾ ഏതാനും മണിക്കൂറുകൾ മാത്രമേ ഇവിടെ സൂക്ഷിക്കുകയുള്ളൂ.[6]ഇപ്പോഴും ഈ ഉത്സവം നടക്കുന്നുണ്ട്, പക്ഷേ പ്രതിബിംബങ്ങൾ സന്ദർശനത്തെ മറികടന്ന് നേരിട്ട് ക്ഷേത്രത്തിലേക്ക് കൊണ്ടുപോവുന്നു.

ഇതും കാണുക

തിരുത്തുക
  1. "WHKMLA : History of the Shan States". 18 May 2010. Retrieved 21 December 2010.
  2. Imperial Gazetteer of India, v. 24, p. 415.
  3. Hsenwi (Shan Princely State)
  4. Ben Cahoon (2000). "World Statesmen.org: Shan and Karenni States of Burma". Retrieved 7 July 2014.
  5. Yawnghwe (Shan State) (9 Gun Salute)[പ്രവർത്തിക്കാത്ത കണ്ണി]
  6. "History of Shan Churches in Burma 1861-2001" (PDF). Archived from the original (PDF) on 2016-03-04. Retrieved 2018-11-02.

ബാഹ്യ ലിങ്കുകൾ

തിരുത്തുക

20°39′N 96°56′E / 20.650°N 96.933°E / 20.650; 96.933

"https://ml.wikipedia.org/w/index.php?title=യാൺഘ്വെ&oldid=4023335" എന്ന താളിൽനിന്ന് ശേഖരിച്ചത്