സർവ്വോപരി പാലാക്കാരൻ
പി.എസ്. സുരേഷ്ബാബു കഥയും തിരക്കഥയും സംഭാഷണവും രചിച്ച് വേണുഗോപൻ സംവിധാനം നിർവ്വഹിച്ച 2017-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് സർവ്വോപരി പാലാക്കാരൻ.[1] ഡോളി അജി ആലപ്പാട്ടുകുന്നേൽ നിർമ്മിച്ച ഈ ചിത്രത്തിൽ അനൂപ് മേനോൻ, അനു സിതാര, അപർണ ബാലമുരളി, അലൻസിയർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[2] ഡോ മധു വാസുദേവ്, ബി സന്ധ്യ, ഡോ വേണുഗോപാൽ, ഊരാളി എന്നിവർ എഴുതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് ബിജിബാൽ സംഗീതസംവിധാനം നിർവഹിച്ചു.[3]
സർവ്വോപരി പാലാക്കാരൻ | |
---|---|
സംവിധാനം | വേണുഗോപൻ |
നിർമ്മാണം | ഡോളി അജി ആലപ്പാട്ടുകുന്നേൽ |
രചന | പി.എസ്. സുരേഷ്ബാബു |
തിരക്കഥ | പി.എസ്. സുരേഷ്ബാബു |
സംഭാഷണം | പി.എസ്. സുരേഷ്ബാബു |
അഭിനേതാക്കൾ | അനൂപ് മേനോൻ അനു സിതാര അപർണ ബാലമുരളി അലൻസിയർ |
സംഗീതം | ബിജിബാൽ |
ഗാനരചന | മധു വാസുദേവ് ബി. സന്ധ്യ വേണുഗോപാൽ ഊരാളി |
ഛായാഗ്രഹണം | ആൽബി |
ചിത്രസംയോജനം | വിനോദ് സുകുമാരൻ |
സ്റ്റുഡിയോ | റൂബിക്സ് സിനിമാസ് |
വിതരണം | റൂബിക്സ് മൂവി റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
കഥാസാരം
തിരുത്തുകജോസ് കൈതപ്പറമ്പിൽ മാണി (അനൂപ് മേനോൻ) തൃശ്ശൂരിൽ സി.ഐ. ആയി ജോലിചെയ്യുന്ന ഒരു പാലാ സ്വദേശിയാണ്. കോളജുകുമാരിയായ ലിൻഡയുമായി (അനു സിതാര) അയാളുടെ വിവാഹമുറപ്പിച്ചിരിക്കയാണ്. സാംസ്കാരികമൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന അയാൾ നല്ലനടപ്പിനേയും സാമൂഹ്യനിയമങ്ങളെയും മാനിക്കുന്ന വ്യക്തികൂടിയാണ്. ഒരു ബംഗ്ലാദേശി സ്ത്രീയായ നൈനയെ മണിസ്വാമി എന്നയാൾ കുറെക്കാലം തടവിലാക്കി പീഡിപ്പിക്കയും അവളെ കച്ചവടം നടത്തുകയും ചെയ്യുന്നു. അവൾ ആ തടവിൽ നിന്നും രക്ഷപ്പെട്ട് പോലീസിൽ അഭയം പ്രാപിക്കുന്നു. കേസ് ജോസിന്റെ അന്വേഷണത്തിൽ എത്തുന്നു. ഷെൽറ്റർ ഹോമിലെത്തുന്ന അവൾ ചിത്രം വരയ്ക്കുകയും കവിതയെഴുതുകയും ചെയ്യുന്നു. ഈ അന്വേഷണത്തിനിടയിൽ ജോസ് അനുപമ നീലകണ്ഠൻ (അപർണ) എന്ന യുവതിയ അർദ്ധരാത്രി നടന്നുപോകുന്നതായി കാണുന്നു. അവളുടെ വീട്ടിലേക്ക് ഓട്ടോ വിളിച്ച് അയക്കാമെന്ന് പറഞ്ഞ് അയാൾ അവളെ തടയുന്നു. ഓട്ടോ വന്നപ്പോൾ അപരിചിതന്റെ കൂടെ ഓട്ടോയിൽ പോകില്ലെന്ന് അവൾ വാശിപിടിക്കുന്നു. അതോടെ അവളെ ജോസ് കസ്റ്റഡിയിൽ എടുക്കുന്നു. പോലീസ് സ്റ്റേഷനിൽ വച്ച് അവൾ സാമൂഹ്യപ്രവർത്തകയും നാടകനടിയും ചുംബനസമരക്കാരിയുമൊക്കെയാണെന്ന് അറിയുന്നു. ജോസിന്റെ സദാചാരബോധം ഇതോടെ വ്രണപ്പെടുന്നു.
മണി സ്വാമി എന്ന കുറ്റവാളി തൃശ്ശൂരിൽ എത്തുകയും പോലീസുകാരനെ കുത്തി രക്ഷപ്പെടുകയും ചെയ്യുന്നു. മണിസ്വാമിയെ തിരയുന്നതിനിടയിൽ ജോസും അനുപമയും പലയിടത്തുവച്ചും കണ്ടുമുട്ടുന്നു. അതോടെ ജോസ് സംശയഗ്രസ്തനാകുന്നു. അനുപമയെ അനാശാസ്യത്തിനു അറസ്റ്റ് ചെയ്യുന്നു. അതൊരു സാമൂഹ്യപ്രശ്നമാകുന്നുവെന്നുകണ്ട അയാൾ കേസന്വേഷണത്തിൽ നിന്നും പുറത്താക്കപ്പെടുകയും ട്രാൻസ്ഫർ ചെയ്യപ്പെടുകയും ചെയ്യുന്നു. കാലഗതിക്കിടയിൽ അനുപമയും ജോസും കൂടുതൽ മനസ്സിലാക്കുന്നു. ഇതിനിടയിൽ അനുപമക്ക് മണി സ്വാമിയുമായി ഫോൺ വഴിയുള്ള ബന്ധം ഉണ്ടെന്ന് അറിയുന്നു. ചെറുപ്പത്തിലേ അച്ചനുപേക്ഷിക്കപ്പെട്ട അവൾ അച്ഛനെ തിരയുകയാണെന്നും മണി സ്വാമി അവളുടെ അച്ഛനാണെന്നുമുള്ള രഹസ്യ വിവരം വെളിപ്പെടുത്തപ്പെടുന്നു. അവൾ ഇരയായി അഭിനയിച്ച് അയാളെ കെണിയിൽ വീഴ്ത്തുകയും കാര്യങ്ങൾ പറഞ്ഞ് അറസ്റ്റ് ചെയ്യിക്കുന്നതോടെ ചിത്രം പര്യവസാനിക്കുന്നു.
അഭിനേതാക്കൾ
തിരുത്തുകക്ര.നം. | അഭിനേതാവ് | കഥാപാത്രം |
---|---|---|
1 | അനൂപ് മേനോൻ | സി.ഐ. ജോസ് കൈതപ്പറമ്പിൽ മാണി |
2 | അനു സിതാര | ലിൻഡ |
3 | അപർണ ബാലമുരളി | അനുപമ നീലകണ്ഠൻ |
4 | അലൻസിയർ ലെ ലോപ്പസ് | മാണി ചാക്കോ |
5 | ബാലു വർഗീസ് | ജോമോൻ |
6 | ടി.ആർ. ഓമന | ബിയാട്രിസ് |
7 | നന്ദു | മണിസ്സാമി |
8 | ഗായത്രി അരുൺ | ചന്ദ്ര ശിവകുമാർ ഐ പി എസ് |
9 | മഞ്ജു സുനിച്ചൻ | പോലീസുകാരി |
10 | മനുരാജ് | എസ് ഐ സലിം |
11 | ചാലി പാല | എസ് ഐ രമേശ് കുമാർ |
12 | റോഷൻ ബഷീർ | |
13 | ചേർത്തല ലളിത | |
14 | പയ്യൻസ് ജയകുമാർ[4][5] | ബാഹുലേയൻ |
ഗാനങ്ങൾ
തിരുത്തുകവേണുഗോപാൽ, ബി സന്ധ്യ, മധു വാസുദേവ്, ഊരാളി എന്നിവരുടെ ഗാനങ്ങൾക്ക് ബിജിബാൽ, ഊരാളി എന്നിവർ സംഗീതം നൽകി.[6]
നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
1 | "ചെമ്മാനത്തമ്പിളി" | ബിജു നാരായണൻ | ഡോ വേണുഗോപാൽ | |
2 | "ഇക്കളിവീട്ടിൽ" | പി. ജയചന്ദ്രൻ | ബി സന്ധ്യ | |
3 | "കൂടുതുറന്നു" | സായനോര ഫിലിപ്പ് | ഡോ മധു വാസുദേവ് | |
4 | "നോട്ടം" | ഊരാളി മാർട്ടിൻ, ഊരാളി ശശി | ഊരാളി | |
5 | "പഴയൊരു വാധ്യാർ" | ഊരാളി | ഊരാളി |
നിർമ്മാണം
തിരുത്തുകഅനൂപ് മേനോനെ നായകനായും മിയ ജോർജ്ജ്, ഹണി റോസ് എന്നിവരെ നായികമാരാക്കിയുമാണ് ഈ ചിത്രം ആദ്യം വിഭാവനം ചെയ്തത്. നന്ദുവിനെ വില്ലനായും പരസ്പരം എന്ന ടെലിസീരിയലിലെ പോലീസ് കഥാപാത്രത്തിൽ ശ്രദ്ധേയയായ ഗായത്രി അരുണിനെ പോലീസുകാരിയായും നിശ്ചയിച്ചു.[7] എന്നാൽ 2016 അവസാനം അനു സിതാര, അപർണ ബാലമുരളി എന്നിവർ ഇതിലെ നായികമാരായത്.[8]
സ്വീകരണം
തിരുത്തുകടൈംസ് ഓഫ് ഇന്ത്യ ഈ ചിത്രത്തിനു അഞ്ചിൽ 2.5 സ്റ്റാർ റേറ്റിങ്ങാണ് നൽകിയത്.[9]
അവലംബം
തിരുത്തുക- ↑ "സർവ്വോപരി പാലാക്കാരൻ (2017)". spicyonion.com. Retrieved 2019-04-27.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "സർവ്വോപരി പാലാക്കാരൻ (2017)". www.malayalachalachithram.com. Retrieved 2019-04-27.
- ↑ "സർവ്വോപരി പാലാക്കാരൻ (2017)". malayalasangeetham.info. Retrieved 2019-04-27.
- ↑ "സർവ്വോപരി പാലാക്കാരൻ (2017)". www.m3db.com. Retrieved 2019-04-27.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "സർവ്വോപരി പാലാക്കാരൻ (2017)". www.imdb.com. Retrieved 2019-04-27.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "സർവ്വോപരി പാലാക്കാരൻ (2017))". malayalasangeetham.info. Archived from the original on 21 ഡിസംബർ 2019. Retrieved 19 ഏപ്രിൽ 2019.
- ↑ "Sarvopari Palakkaran (Sarvopari Palakkaran) Malayalam Movie,Sarvopari Palakkaran Movie Review, Wiki, Story, Release Date - FilmiBeat". FilmiBeat. Retrieved 2016-12-25.
- ↑ quintdaily (3 August 2017). "Sarvopari Palakkaran Movie Review-Rating – QuintDaily".
- ↑ Deepa Soman (4 August 2017). "Sarvopari Palakkaran Movie Review". indiatimes.com. The Times of India.
{{cite web}}
: Italic or bold markup not allowed in:|publisher=
(help)