കേരള പോലീസിൽ[1] ഡി.ജി.പിയായിരുന്ന മലയാള സാഹിത്യകാരിയും 1988 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയുമാണ് ബി. സന്ധ്യ (ജനനം :മെയ് 25 1963).[2] ജയിൽ മേധാവിയായിരുന്ന ഡി.ജി.പി. ഋഷിരാജ് സിംഗ് 2021 ജൂലൈ 31ന് സർവീസിൽ നിന്ന് വിരമിച്ചതിനെ തുടർന്ന് 2021 ഓഗസ്റ്റ് ഒന്നു മുതൽ എക്സ് കേഡർ ഡി.ജി.പിയായിരുന്നു.[3] രണ്ടു നോവലുകൾ ഉൾപ്പെടെ ഒൻപതു സാഹിത്യ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2021 ജനുവരി ഒന്നു മുതൽ 2023 മെയ് 31 വരെ ഫയർഫോഴ്സ് മേധാവിയായിരുന്നു.[4] എ.ഡി.ജി.പി പൊലീസ് ട്രെയിനിംഗ് കോളേജ്, എറണാകുളം മധ്യമേഖല ഐ.ജി, തിരുവനന്തപുരം റേയ്ഞ്ച് ഡി.ഐ.ജി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 35 വർഷത്തെ ഐ.പി.എസ് കരിയർ പൂർത്തിയാക്കിയ സന്ധ്യ 2023 മെയ് 31ന് സർവീസിൽ നിന്ന് വിരമിച്ചു.[5]

ഡോ. ബി.സന്ധ്യ

ഐ.പി.എസ്
ജനനം (1963-05-25) 25 മേയ് 1963  (60 വയസ്സ്)
പാലാ, കോട്ടയം ജില്ല
Police career
നിലവിലെ സ്ഥിതിഫയർഫോഴ്സ് മേധാവി
വകുപ്പ്കേരള പോലീസ്
രാജ്യംഐ.പി.എസ്
സർവീസിലിരുന്നത്1988-2023
റാങ്ക്റിട്ട. ഡി.ജി.പി

ജീവിതരേഖ തിരുത്തുക

കോട്ടയം ജില്ലയിലെ പാലാ താലൂക്കിൽ ഭാരതദാസിന്റെയും കാർത്ത്യായനി അമ്മയുടെയും മകളായി 1963 മെയ് 25ന് ജനിച്ചു. ആലപ്പുഴ സെന്റ്‌ ആന്റണീസ്‌ ഹൈസ്‌കൂൾ, ഭരണങ്ങാനം സേക്രട്ട്‌ ഹാർട്ട്‌ ഹൈസ്‌കൂൾ, പാലാ അൽഫോൻസാ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യഭ്യാസം പൂർത്തിയാക്കി. സുവോളജിയിൽ ഫസ്‌റ്റ്‌ക്ലാസ്സിൽ റാങ്കോടെ എം.എസ്‌.സി ബിരുദം നേടി. ഓസ്‌ട്രേലിയയിലെ വുളോംഗ്‌ഗോംഗ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഹ്യൂമെൻ റിസോഴ്‌സസ്‌ മാനേജ്‌മെന്റിൽ പരിശീലനം നേടി. ബിർലാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പി എച്ച് ഡി. നേടിയിട്ടുണ്ട്. 1986-1988 കാലത്ത്‌ മത്സ്യഫെഡിൽ പ്രോജക്‌ട്‌ ഓഫീസറായും ജോലി നോക്കി.

ഐ പി എസ് കരിയർ തിരുത്തുക

1988 ബാച്ച് ഐ പി എസ് ഓഫീസർ ആയ സന്ധ്യ. ഷൊർണ്ണൂർ, ആലത്തൂർ എന്നിവിടങ്ങളിൽ എ.എസ്.പി തൃശൂർ, കൊല്ലം ജില്ലകളിൽ എസ്.പി, കണ്ണൂരിൽ ക്രൈംബ്രാഞ്ച്‌ എസ്.പി എന്നീ നിലകളിലും പിന്നീട് തിരുവനന്തപുരം പോലീസ്‌ ഹെഡ്‌ക്വാർട്ടേഴ്‌സിൽ എ.ഐ.ജി.യായും പ്രവർത്തിച്ചു.[6] 2006-ൽ തിരുവനന്തപുരം റേയ്ഞ്ച് ഡി.ഐ.ജി, 2011-ൽ എറണാകുളം മധ്യമേഖല ഐ.ജി എന്നീ പദവികൾ വഹിച്ചു. 2013 മുതൽ 2021 വരെ എ.ഡി.ജി.പി യായിരുന്നു. 2018-2020-ൽ കേരള പോലീസ് അക്കാദമി മേധാവിയായും പ്രവർത്തിച്ചു[7] 2020 ഡിസംബർ 31-ന് വിരമിച്ച ആർ.ശ്രീലേഖയ്ക്ക് പകരമായി അഗ്നിരക്ഷാ വിഭാഗം മേധാവിയായി 2021 ജനുവരി ഒന്നു മുതൽ നിയമിതയായി. 2021 ഓഗസ്റ്റ് ഒന്ന് മുതൽ കേരള പോലീസിലെ എക്സ് കേഡർ ഡി.ജി.പിയായി സ്ഥാനമേറ്റു[8] 35 വർഷം നീണ്ട ഐ.പി.എസ് കരിയർ പൂർത്തിയാക്കി 2023 മെയ് 31ന് സന്ധ്യ സർവീസിൽ നിന്ന് വിരമിച്ചു.

അധികാര സ്ഥാനങ്ങൾ തിരുത്തുക

  • 2021-2023 ഡി.ജി.പി, സംസ്ഥാന ഫയർഫോഴ്സ് മേധാവി[9]
  • 2018-2020 കേരള പോലീസ് അക്കാദമി ഡയറക്ടർ
  • 2016-2018 ദക്ഷിണമേഖല, എ.ഡി.ജി.പി
  • 2015 എ.ഡി.ജി.പി, മോഡേണൈസേഷൻ
  • 2013-2015 ആംഡ് പോലീസ് ബറ്റാലിയൻ ഡയറക്ടർ
  • 2013 എ.ഡി.ജി.പി
  • 2012 ഐ.ജി, സി.ബി.സി.ഐ.ഡി
  • 2011 തൃശൂർ റേഞ്ച്, ഐ.ജി.
  • 2010 എറണാകുളം റേഞ്ച്, ഐ.ജി.
  • 2007-2009 ട്രാഫിക്ക്, ഐ.ജി.
  • 2005-2006 ഡി.ഐ.ജി, തൃശൂർ റേഞ്ച്
  • 2001-2005 ഡി.ഐ.ജി, സി.ബി.സി.ഐ.ഡി
  • 1999-2001 എ.ഐ.ജി, പോലീസ് ഹെഡ്ക്വാർട്ടേഴ്സ് തിരുവനന്തപുരം
  • 1998-1999 എസ്.പി, കൊല്ലം
  • 1996-1998 എസ്.പി, തൃശൂർ
  • 1994-1995 എസ്.പി, കൊല്ലം
  • 1993-1994 എസ്.പി, സി.ബി.സി.ഐ.ഡി
  • 1992-1993 ജോയിൻ്റ് എസ്.പി.
  • 1991-1992 എ.എസ്.പി.
  • 1988 ബാച്ച് ഐ.പി.എസ് ഓഫീസർ

വിവാദ കവിത തിരുത്തുക

21 ഏപ്രിൽ 2013 ലെ കലാകൗമുദി വാരികയിൽ സന്ധ്യ എഴുതിയ 'എനിക്കിങ്ങനെയേ ആവാൻ കഴിയൂ' എന്ന കവിത മാധ്യമപ്രവർത്തകരെയും രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും ആക്ഷേപിക്കുന്നതാണെന്ന് ആരോപണമുയർന്നിരുന്നു. തുടർന്ന് സന്ധ്യയോട് ഡി.ജി.പി. കെ.എസ്. ബാലസുബ്രമണ്യം വിശദീകരണം ആവശ്യപ്പെടുകയും കവിതയെഴുതുന്നതിനെ ചോദ്യം ചെയ്യാനാവില്ലെന്ന് മറുപടി നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രചനകൾക്ക് മുൻകൂർ അനുമതി വേണമെന്ന് മുൻ ഡി.ജി.പി. ജേക്കബ്ബ്പുന്നൂസ് സർക്കുലർ ഇറക്കിയിരുന്നു.[10] പോലീസ്‌സേനയിൽ ഇപ്പോഴും സെൻസറിങ് നിലനിൽക്കുന്നുണ്ട് എന്നത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ലംഘനമായി ചൂണ്ടി കാണിക്കപ്പെട്ടിരുന്നു.

സാഹിത്യരചന നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്നും മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്താതെ നോക്കണമെന്നും പിന്നീട് ചീഫ്‌ സെക്രട്ടറി മുന്നറിയിപ്പു നൽകി.[11]

കൃതികൾ തിരുത്തുക

  • താരാട്ട്‌ (1999 കവിതാസമാഹാരം)
  • ബാലവാടി (2001 കവിതാസമാഹാരം)
  • റാന്തൽവിളക്ക് (2002)
  • നീർമരുതിലെ ഉപ്പൻ (2004)
  • സ്‌ത്രീശക്‌തി (വൈജ്‌ഞ്ഞാനികഗ്രന്ഥം)
  • നീലക്കൊടുവേലിയുടെ കാവൽക്കാരി
  • കൊച്ചുകൊച്ച്‌ ഇതിഹാസങ്ങൾ
  • റാന്തൽവിളക്ക്‌

പുരസ്കാരങ്ങൾ തിരുത്തുക

  • ഇടശ്ശേരി അവാർഡ്(നീലക്കൊടുവേലിയുടെ കാവൽക്കാരി)
  • അബുദാബി ശക്തി അവാർഡ് (ആറ്റക്കിളിക്കുന്നിലെ അത്ഭുതങ്ങൾ (കുട്ടികളുടെ നോവൽ))
  • ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് വുമൺ പൊലീസിന്റെ വാർഷിക അവാർഡ് (2010)
  • രാഷ്ട്രപതിയുടെ മെറിട്ടോറിയസ് സർവ്വീസ് പൊലീസ് മെഡൽ (2006)
  • മികച്ച ജില്ലാ പൊലീസ് അവാർഡ് (1997 തൃശ്ശൂർ ജില്ല)
  • രാഷ്ട്രപതിയുടെ വിശിഷ്ടസേവനത്തിനുള്ള പോലീസ് മെഡൽ (2014)

അവലംബം തിരുത്തുക

  1. https://www.asianetnews.com/kerala-news/dgp-b-sandhya-says-about-police-chief-post-joy-rvi4pw
  2. https://malayalam.indiatoday.in/keralam/story/b-sandhya-promoted-dgp-289941-2021-08-04
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-08-04. Retrieved 2021-08-04.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-12-31. Retrieved 2021-01-01.
  5. https://www.manoramaonline.com/news/latest-news/2023/05/30/dgp-dr-b-sandhya-ips-s-anandakrishnan-ips-to-retire.html
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-19. Retrieved 2013-05-21.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-06-10. Retrieved 2020-10-19.
  8. https://www.eastcoastdaily.com/2021/08/03/b-sandhya-dgp.html
  9. https://keralakaumudi.com/en/news/news.php?id=609788&u=b-sandhya-promoted-to-dgp-rank
  10. "കവിത എഴുതുന്നതിനെ ചോദ്യം ചെയ്യാനാവില്ല-എ.ഡി.ജി.പി. സന്ധ്യ". മാതൃഭൂമി. 11 May 2013. Archived from the original on 2013-05-11. Retrieved 21 മെയ് 2013. {{cite news}}: Check date values in: |accessdate= (help)
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-07. Retrieved 2013-07-03.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബി._സന്ധ്യ&oldid=3925656" എന്ന താളിൽനിന്ന് ശേഖരിച്ചത്