സൽമാൻ ഖാൻ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്
(Salman Khan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അബ്ദുൾ റഷീദ് സലിം സൽമാൻ ഖാൻ (ഹിന്ദി: सलमान ख़ान, ഉർദു:سلمان خان‬) (ജനനം: ഡിസംബർ 27, 1965) ബോളിവുഡ് സിനിമാ രംഗത്തെ ഒരു പ്രധാന നടനാണ്. സൽമാൻ തന്റെ സിനിമാ ജീവിതം തുടങ്ങുന്നത് 1988 ൽ ബീവി ഹോ തോ ഐസി എന്ന് സിനിമയിലൂടെയാണ്. പക്ഷേ അദ്ദേഹത്തിന് ഹിന്ദി സിനിമയിൽ പേര് നേടിക്കൊടുത്തത് 1989 ൽ ഇറങ്ങിയ മെംനെ പ്യാർ കിയ എന്ന സിനിമയിലൂടെയാണ്. ഈ സിനിമയിൽ അദ്ദേഹത്തിൻ ഏറ്റവും നല്ല പുതുമുഖ നടനുള്ള ഫിലിം‌ഫെയർ അവാർഡും കിട്ടി.

സൽമാൻ ഖാൻ
Salman Khan
Khan at the 61st Filmfare Awards in January 2016
ജനനം
Abdul Rashid Salim Salman Khan[1]

(1965-12-27) 27 ഡിസംബർ 1965  (58 വയസ്സ്)
വിദ്യാഭ്യാസംSt. Xavier's College, Mumbai[2]
തൊഴിൽ
 • Actor
 • producer
 • singer
 • presenter
[3]
സജീവ കാലം1988–present
മാതാപിതാക്ക(ൾ)
ബന്ധുക്കൾSohail Khan (brother)
Arbaaz Khan (brother)
See Salim Khan family
പുരസ്കാരങ്ങൾFull list
വെബ്സൈറ്റ്salmankhan.com

അദ്ദേഹത്തിന്റെ ചില പ്രധാന ചിത്രങ്ങൾ സാജൻ (1991), ഹം ആപ്കെ ഹെ കോൺ (1994), ബീവി നമ്പർ 1 (1999) എന്നിവയാണ്. ഈ ചിത്രങ്ങൾ ഒക്കെതന്നെയും ബോളിവുഡ് ഇലെ പണം വാരി ചിത്രങ്ങൾ ആയിരുന്നു.

അദ്ദേഹത്തിന്റെ സിനിമകളാണ് ഉർദു-ഹിന്ദി ഭാഷയിലെ ഏറ്റവും കൂടുതൽ പണം വാരിയ സിനിമകൾ. ഹം ആപ്കെ ഹെ കോൻ (1994) ആണ് ഏറ്റവും ഗ്രോസ് ഉള്ള സിനിമ.

1998 ഇൽ ഇറങ്ങിയ കുച്ച് കുച്ച് ഹോതാ ഹെ എന്ന ചിത്രത്തിന് 1999 ലെ മികച്ച സഹ നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്. അതിന് ശേഷം പുറത്തിറങ്ങിയ 'ഹം ദിൽ ദെ ചുകെ സനം', 'തേരെ നാം', നോ എൻട്രി പർത്നെർ'. എന്നീ ചിത്രങ്ങൾ സൽമാന്റെ ബോളിവുഡിലെ പ്രകടനം ശ്രദ്ധേയമാക്കി.i love Shah Rukh khan

ജീവചരിത്രം

തിരുത്തുക

ബോളിവുഡിലെ പ്രശസ്ത എഴുത്തുകാരനായ സലിം ഖാന്റെയും സുശീല ചരകിന്റേയും മൂത്ത മകനായാണ്‌ സൽമാൻ ജനിച്ചത്‌. സൽമാന്റെ അമ്മ ഹിന്ദു ആയിരുന്നു. സൽമാന് 5 വയസ്സുള്ളപ്പോഴായിരുന്നു സലിം ഖാൻ അക്കാലത്തെ നടി കൂടിയായ ഹെലെന്നെ വിവാഹം കഴിച്ചത്. പിതാവ് അങ്ങനെ രണ്ടാമത് വിവാഹം കഴിച്ചത് ഞങ്ങൾ കുട്ടികൾക്ക് വളരെ വിഷമമുണ്ടാക്കിയതായി പിൽക്കാലത്ത് സൽമാൻ പറഞ്ഞിട്ടുണ്ട്. നടന്മാരായ അർബാസ് ഖാൻ, സൊഹൈൽ ഖാൻ എന്നിവർ സഹോദരങ്ങളാണ്. മലൈയ്ക അറോറ ഖാൻ ആണ് അർബാസ് ഖാന്റെ ‍ഭാര്യ. അൽവിറ, അർപ്പിത എന്നിവർ സഹോദരിമാരാണ്. നടനും സംവിധായകനുമായ അതുൽ അഗ്നിഹോത്രിയാണ് അൽവിറയെ വിവാഹം കഴിച്ചിരിക്കുന്നത്.

സിനിമ ജീവിതം

തിരുത്തുക

1987ൽ തന്റെ 21-ആമത്തെ വയസ്സിലാണ് സൽമാൻ ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്നത്. രാജ്ശ്രി ഫിലിംസ് ന്റെ ബീവി ഹൊ തോ ഐസി എന്ന ചിത്രത്തിലൂടെയായിരുന്നു അത്. എന്നാൽ രാജ്ശ്രി ഫിലിംസിന്റെ തന്നെ ചിത്രമായ മേനെ പ്യാർ കിയ സൽമാനെ ഇന്ത്യയിലെ ഒരു പുതിയ താരമാക്കി മാറ്റി. സമപ്രായക്കാരനും കൂട്ടുകാരനുമായ സൂരജ് ബർജാത്യയുടെ ചിത്രമായിരുന്നു ഇത്. ഈ ചിത്രവും ചിത്രത്തിലെ ഗാനങ്ങളും ഇന്ത്യയാകെ ഹരമായി മാറി.

1989 മുതൽ അടുത്ത രണ്ടു വർഷക്കാലം സൽമാന്റേതായി വന്ന ചിത്രങ്ങൾ ഒക്കെയും ബോക്സ്-ഓഫിസിൽ വൻ വിജയമായിരുന്നു. കൂടാതെ മേനെ പ്യാർ കിയയിലെ അഭിനയത്തിന് മികച്ച പുതുമുഖനടനുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചു. 1990 ലെ ബാഗി, 1991 ലെ സാജൻ, പതർ കെ ഫൂൽ, സനം ബെഫ്വ എന്നീ ചിത്രങ്ങൾ വിജയമായിരുന്നു. പക്ഷെ 1992-93 കാലം പരാജയത്തിന്റെ രുചിയറിഞ്ഞ കാലമായിരുന്നു. റോളുകൾ സെലക്റ്റ് ചെയ്യുന്നതിലുള്ള അപാകത മൂലം പല നല്ല ഓഫറുകളും സൽമാന് നഷ്ടമായി. അതിൽ പ്രമുഖമായിരുന്നു ബാസിഗർ എന്ന ചിത്രത്തിലെ റോൾ. ആ വേഷം പിന്നീട് ഷാരുഖ് ഖാൻ അഭിനയിക്കുകയും ബാസിഗര്'‍' അക്കാലത്തെ ഹിറ്റ് ചിത്രമാകുകയും ചെയ്തിരുന്നു.[5]

പ്രഭാവം മങ്ങിത്തുടങ്ങിയ സൽമാന്റെ രക്ഷക്കെത്തിയത് പഴയകൂട്ടുകാരനായ സൂരജ് ബർജാത്യയുടെ ഹം ആപ്കെ ഹൈൻ കോൻ! എന്ന ചിത്രമായിരുന്നു. ബോളിവുഡിലെ സകല റെക്കോർഡുകളും തകർത്ത ഈ ചിത്രം, ഇന്ത്യയിലെ ആദ്യ ആഴ്ചയിലെ വമ്പിച്ച കളക്ഷൻ നേടി. 14 ഗാനങ്ങളുടെ അകമ്പടിയോടെ വന്ന ചിത്രം പ്രേക്ഷകരുടെ എക്കാലത്തേയും ഇഷ്ടചിത്രമായിമാറി. മാധുരി ദീക്ഷിത് - സൽമാൻ ജോഡി രാജ്യത്തിലെ പ്രിയ ജോഡികളായി മാറി.

അതിനുശേഷം സൽമാന്റേതായി വന്ന മിക്ക ചിത്രങ്ങളും ഫ്ലോപ്പ് ലിസ്റ്റിൽ ഇടം നേടി. പിൽക്കാലത്ത് ചർച്ചാവിഷയമായ അന്ദാസ് അപ്ന അപ്ന എന്ന ചിത്രവും അക്കാലത്ത്‌ പരാജയ ചിത്രമായിരുന്നു. ബോളിവുഡിലെ മറ്റൊരു യുവനടനായ ആമിർ ഖാൻ ആയിരുന്നു ഈ ചിത്രത്തിൽ സൽമാന് കൂട്ട്. 1995-ൽ രാകേഷ് റോഷന്റെ കരൺ അർജുൻ എന്ന ചിത്രം വിജയമായിരുന്നു. ഇതേ ചിത്രത്തിലെ അഭിനയത്തിന് സൽമാന്റെ സഹതാരമായ ഷാരൂഖ് ഖാൻ മികച്ച നടനുള്ള അവാർഡ് നേടി. 1996-ൽ പുറത്തിറങ്ങിയ ഖാമോഷി എന്ന ചിത്രം ബോക്സ്-ഓഫീസ് പരാജയമായിട്ടും വിമർശകരുടെ അഭിനന്ദനം ഏറ്റുവാങ്ങിയ ചിത്രമായിരുന്നു. സഞ്ജയ്‌ ലീല ഭംസാലി ആയിരുന്നു സംവിധാനം. തുടർന്ന് പുറത്തിറങ്ങിയ ജീത് ആശ്വാസ വിജയവുമായി.

ഡേവിഡ് ധവാന്റെ ജുഡ്‌വാ എന്ന ചിത്രം വിജയിച്ചെങ്കിലും തുടർന്നുവന്ന ഓസാര് പരാജയമായിരുന്നു. 1997-ൽ സൽമാന്റേതായി ഈ രണ്ടു ചിത്രം മാത്രമാണ് പുറത്തിറങ്ങിയത്.

1998 സൽമാൻറേതായി 5 സിനിമകൾ പുറത്തിറങ്ങി. സൽമാനും കാജോളും ഒന്നിച്ച പ്യാർ കിയ തോ ഡര്നാ ക്യാ , ജബ് പ്യാർ കിസിസേ ഹോതാ ഹെ , കരൺ ജോഹറിന്റെ കുച്ച് കുച്ച് ഹോതാ ഹെ എന്നിവയായിരുന്നു ചിത്രങ്ങൾ. കുച്ച് കുച്ച് ഹോതാ ഹെയിലെ ഗസ്റ്റ് റോൾ ഷാരൂഖ് ഖാന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചു സൽമാൻ ചെയ്തതായിരുന്നു. എന്നാൽ ചിത്രത്തിലെ പ്രകടനത്തിന് സൽമാന് ഫിലിംഫെയർ മികച്ച സഹ നടനുള്ള അവാർഡ് ലഭിച്ചു. ഐശ്വര്യ റായിയുമായി സൽമാന്റെ പ്രണയം തുടങ്ങുന്നതും ഇതേ വർഷം തന്നെ.

1999-ൽ 6 ചിത്രങ്ങളുമായി സൽമാൻ ബോക്സ്-ഓഫീസിൽ തന്റെ സാന്നിദ്ധ്യം അറിയിച്ചു. ബീവി നം.1 വമ്പിച്ച വിജയം നേടിയപ്പോൾ ഹം സാത്ത് സാത്ത് ഹെ, ഹം ദിൽ ദെ ചുകെ സനം എന്നീ ചിത്രങ്ങൾ തൊട്ടുപിന്നിലെത്തി. തുടർന്ന് ഹം സാത്ത് സാത്ത് ഹെയുടെ ലൊക്കേഷനിൽ മാൻവേട്ടക്കു പോയി എന്ന വിവാദത്തിലായ സൽമാൻ പിന്നീട് 2000-2001 കാലങ്ങളിൽ വലിയ ഹിറ്റുകളൊന്നും ബോക്സ്-ഓഫീസിനു നൽകിയില്ല. തുടർന്ന് 2002-ൽ പുറത്തിറങ്ങിയ ഹം തുംഹാരേ ഹെ സനം എന്ന ചിത്രം ഒരു ശരാശരി റിപ്പോർട്ട് നേടി. 6 ജി കൂടെ ഷാരൂഖ് ഖാൻ‍, മാധുരി ദീക്ഷിത്, ഐശ്വര്യ റായ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചു.

2002 തുടക്കത്തിൽ മദ്യപിച്ചു വാഹനമോടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ സൽമാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. പ്രഭ മങ്ങിയ സൽമാൻ 2003-ൽ പുറത്തിറങ്ങിയ തേരെ നാം എന്ന ചിത്രത്തിലൂടെ വീണ്ടും ഉയരാൻ തുടങ്ങി.

തുടർവർഷങ്ങളിൽ ഗർവ് , മുജ്ശ്സ് ശാദി കരോഗി , നടി രേവതിയുടെ സംരംഭമായ ഫിർ മിലേംഗേ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ സാന്നിദ്ധ്യം അറിയിച്ചു. വളരെ കാലത്തിനു ശേഷം മൂന്നു അടുത്തടുത്ത ഹിറ്റുകൾ ഉണ്ടായതു 2005-ൽ ആയിരുന്നു. ലക്കി , മേനെ പ്യാർ ക്യോൻ കിയ, നോ എൻട്രി എന്നിവയായിരുന്നു ആ ചിത്രങ്ങൾ. മലയാളത്തിലെ ഹിറ്റ് ചിത്രമായ താളവട്ടം ഉർദു/ഹിന്ദിയിൽ ക്യോം കി എന്ന പേരിൽ പ്രിയദർശൻ ചലച്ചിത്രമാക്കിയപ്പോൾ, അതിൽ സൽമാൻ ആയിരുന്നു നായകൻ.

2006-ൽ ജാനേ-മാന്, ബാബുൽ എന്നിവയും 2007-ൽ സലാം-ഇ-ഇശ്ക് എന്നിവയും പരാജയമായിരുന്നു. ജാനേ-മാൻ വളരെ പ്രകീർത്തിക്കപ്പെട്ട ചിത്രമായിരുന്നു. തുടർന്നുവന്ന പാർട്ട്നെർ‍ മെഗാ ഹിറ്റ് ആയിരുന്നു. സൽമാന്റെ ആദ്യ ഹോളിവുഡ് ചിത്രം മേരിഗോൾഡ് റിലീസ് ആയതു 2007-ലാണ്‌‍. അതിഥിതാരമായി അഭിനയിച്ച സാവരിയ , ഓം ശാന്തി ഓം എന്നിവയും ഇതേ കൊല്ലം റിലീസ് ആയി.

2008 സെപ്റ്റംബർ 15 നു റിലീസ് ആയ ഗോഡ് തുസ്സി ഗ്രേറ്റ്‌ ഹൊ ബോക്സ്-ഓഫീസ് റിപ്പോർട്ട് ശരാശരിയായിരുന്നു. 2008-ൽ പിന്നീട് പുറത്തിറങ്ങിയ സൽമാൻ ചിത്രങ്ങൾ യുവരാജ്, ഹലോ, വാണ്ടഡ്, ലണ്ടൻ ഡ്രീംസ് എന്നിവയാണ്. കൂടാതെ സ്വന്തം ബാനറിലുള്ള വീര്, മേ ഓർ മിസ്സിസ് ഖന്ന എന്നിവയും.

2008-ൽ ടി.വി അവതാരകനായി എത്തിയ സൽമാൻ തന്റെ ദസ് ക ദം എന്ന പരിപാടിയിലൂടെ ഇന്ത്യയിലെ ശ്രദ്ധേയനായ അവതാരകനായി മാറി. ആദ്യ സെഷൻ പൂർത്തിയായ 'ദസ് ക ദം' സോണി ടി.വിയുടെ വിജയിച്ച പരിപാടികളിൽ ഒന്നായിരുന്നു. ഇതിൽ സൽമാന് കിട്ടിയ പ്രതിഫലമാകട്ടെ 90 കോടിയോളം രൂപയും. ദസ് ക ദം അടുത്ത സെസ്സഷൻ 2009 മാർച്ചോടെ സംപ്രേഷണം ആരംഭിക്കും.

സൽമാനും വിവാദങ്ങളും

തിരുത്തുക

ബോളിവുഡിലെ മസിൽമാനായ സൽമാൻ എന്നും വിവാദങ്ങളുടെ തോഴനായിരുന്നു. പ്രണയനൈരാശ്യങ്ങളും, മദ്യപാനവും സൽമാന് ചീത്ത പേരുകൾ സമ്പാദിച്ചുകൊടുത്തിട്ടുണ്ട്. വംശനാശഭീഷണിയെ നേരിടുന്ന മൃഗങ്ങളെ വേട്ടയാടിയതിനും മദ്യപിച്ച് വണ്ടിയോടിച്ച് മറ്റുള്ളവരുടെ മരണത്തിനിടയാക്കിയതിനും സൽമാൻ ജയിൽ ശിക്ഷയും ഏറ്റ് വാങ്ങിയിട്ടുണ്ട്.

 • ലൈസൻസില്ലാത്ത തോക്ക് കൈവശം വച്ചതിന് 1988-ൽ എടുത്ത കേസ് തുടരുകയാണ്.[6]

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
Year Title Role Other notes
1988 ബീവീ ഹോ തു ഐസീ വിക്കി ഭന്ദാരി
1989 മൈം നെ പ്യാർ കിയാ പ്രേം ചൗധരി ഫിലിംഫെയർ അവാർഡിൽ മികച്ച പുതുമുഖ നടൻ
നാമനിർദ്ദേശം—ഫിലിംഫെയർ അവാർഡിൽ മികച്ച നടൻ
1990 ഭാഗി: എ റിബൽ ഓഫ് ലവ് സാജൻ സൂഠ്
1991 സനം ബേവഫാ സൽമാൻ ഖാൻ
1991 പഥർ കീ ഭൂൽ ഇൻസ്പെൿറ്റ്ർ സൂരജ്
1991 കുർബാൻ ആകാശ് സിങ്
1991 ലൗ പ്രിത്വി
1991 സാജൻ ആകാശ് വർമ
1992 സുര്യവൻശി വിക്കി/സുര്യവൻശി വിക്രം സിങ്
1992 ഏക് ലെട്കാ ഏക് ലെട്ക്കി രാജാ
1992 ജാഗ്രുതി ജുഗ്നു
1992 നിഷ്ചയ് റോഹൻ യാദവ്/വസുധേവ് ഗുജ്രാൽ
1993 ചന്ദ്രമുഖി രാജാ റായി
1993 ദിൽ തേരാ ആഷിക്കി വിജയ്
1994 അന്ധാസ് അപ്നാ അപ്നാ പ്രേം ഭോപാലി
1994 ഹും ആപ്കെ ഹൈമ്ന് കോൻ പ്രേം നിവാസ്
1994 ചാന്ദ് കീ തുക്ദാ ശ്യാം മൽഹോറ്റ്ര
1994 സങ്ങ്ദിൽ സനം കിഷൻ
1995 കരൺ അർജുൻ കരൺ സിങ്/അജയ് നാമനിർദ്ദേശം—ഫിലിംഫെയർ അവാർഡിൽ മികച്ച നടൻ
1995 വീർഗതി അജയ്
1996 മജ്ധാർ ഗോപാൽ
1996 ഖാമോഷി: ദ മ്യൂസിക്കൽ രാജ്
1996 ജീത്ത് രാജു നാമനിർദ്ദേശം—ഫിലിംഫെയർ അവാർഡിൽ മികച്ച സഹനടൻ
1996 ദുഷ്മൻ ദുനിയാ കാ
1997 ജുദ്വാ രാജാ/പ്രേം മൽഹോത്ര
1997 ഔസാർ ഇൻസ്പെൿറ്റർ സൂരജ് പ്രകാശ്
1997 ദസ് ക്യാപ്റ്റ്ൻ ജീത് ശർമ അപൂർണ ചലച്ചിറ്റ്രം
1997 ദീവാനാ മസ്ഥാനാ പ്രേം കുമാർ
1998 പ്യാർ കിയാ തോ ഡർനാ ക്യാ സൂരജ് ഖന്നാ നാമനിർദ്ദേശം—ഫിലിംഫെയർ അവാർഡിൽ മികച്ച നടൻ
1998 ജബ് പ്യാർ കിസീ ഹോഥാ ഹൈ സൂരജ് ദന്രാജ് ഗിർ
1998 സർ ഉടാ കീ ജിയോ Special appearance
1998 ബന്ധൻ രാജു
1998 കുച്ച് കുച്ച് ഹോത്താ ഹൈ അമൻ മെഹ്ര Extended guest appearance
ഫിലിംഫെയർ അവാർഡിൽ മികച്ച സഹനടൻ
1999 ജാനൂം സമ്ജാ കരോ രഹുൽ
1999 ബീവി നം.1 പ്രേം നാമനിർദ്ദേശം—ഫിലിംഫെയർ അവാർഡിൽ ഹാസ്യ വെഷത്തിൽ മികച്ച അഭിനയം
1999 സിർഫ് തും പ്രേം Special appearance
1999 ഹം ദിൽ ദി ചുക്കേ സനം സമീർ റഫില്ലിനിനാ നാമനിർദ്ദേശം—ഫിലിംഫെയർ അവാർഡിൽ മികച്ച നടൻ
1999 ഹലോ ബ്രദർ ഹീറോ
1999 ഹം സാഥ്-സാഥ് ഹൈൻ: വീ സ്റ്റാൻഡ് യുണയിറ്റഡ് പ്രേം
2000 ദുൽഹൻ ഹും ലെ ജായേങ്കേ രാജാ ഒബ്റോയ്
2000 ചൽ മേരാ ഭായി പ്രേം ഒബ്റോയ്
2000 ഹർ ദിൽ ജോ പ്യാർ കരേഗാ രാജ്/റോമി
2000 ധായി അക്ഷാർ പ്രേം കീ Special appearance
2000 കഹിൻ പ്യാർ ന ഹോ ജായേ പ്രേം കപൂർ
2001 ചോരി ചോരി ചുപ്കേ ചുപ്കേ രാജ് മൽഹോറ്റ്ര
2002 തുംകോ ന ബൂൽ പായേങ്കേ വീർ സിങ് താക്കുർ/അലി
2002 ഹും തുംഹരേ സനം സൂരജ്
2002 യേ ഹൈ ജല്വാ രാജ് 'രാജു' സക്സേനാ/രാജ് മിത്തൽ
2003 ലൗ അറ്റ് റ്റൈംസ് സ്കൗയർ Special appearance
2003 സ്റ്റംബ്ഡ് Special appearance
2003 തേരേ നാം രാധേ മോഹൻ നാമനിർദ്ദേശം—ഫിലിംഫെയർ അവാർഡിൽ മികച്ച നടൻ
2003 ഭഗ്വാൻ അലോക് രാജ് Special appearance
ഫിലിംഫെയർ അവാർഡിൽ മികച്ച സഹനടൻ
2004 ഗർവ്: പ്രൈഡ് ആൻഡ് ഹോണർ ഇൻസ്പെൿറ്റർ അർജ്ജുൻ രന്വാഠ്
2004 മുജ്സേ ഷാദീ കരോഗി സമീർ മൽഹോറ്റ്രാ
2004 ഫിർ മിലേങ്കാ റോഹിത്ത് മാൻഛന്ധാ Extended guest appearance
2004 ദിൽ നേ ജിസാ അപ്നാ കഹാ റിഷാബ്
2005 ലക്കി:നോ റ്റൈം ഫോർ ലൗ ആദിത്യാ
2005 മേനേ പ്യാർ ക്യൂൻ കിയാ ഡോ.സമീർ മൽഹോറ്റ്രാ
2005 നോ എന്ററീ പ്രേം നാമനിർദ്ദേശം—ഫിലിംഫെയർ അവാർഡിൽ ഹാസ്യ വെഷത്തിൽ മികച്ച അഭിനയം
2005 ക്യോൻ കി ആനന്ദ്
2006 സാവൻ... ധ ലൗ സീസൺ സമീർ സാം Extended guest appearance
2006 ഷാദീ കർക്കേ ഭസ് ഗയാ യാർ അയാൻ
2006 ജാൻ-ഇ-മൻ സുഹാൻ കപൂർ
2006 ബാബൂൽ അവിനാഷ് കപൂർ
2007 സലാം-ഇ-ഇഷ്കീ:ഏ ട്രിബ്യുട്ട് ടു ലൗ രാഹുൽ
2007 Partner Prem Love Guru
2007 Marigold: An Adventure in India Prem English language film
2007 Om Shanti Om Himself Special appearance in song "Deewangi Deewangi"
2007 Saawariya Imaan Extended guest appearance
2008 God Tussi Great Ho Arun Prajapati
2008 Hello Cheetan Bhagat Special appearance
2008 Heroes Balkar Singh/Jassvinder Singh
2008 Yuvvraaj Deven Yuvvraaj
2009 Wanted Radhe/Rajveer Shikhawat
2009 Main Aurr Mrs Khanna Samir Khanna
2009 London Dreams Mannu (Manjit Khosla)
2009 Ajab Prem Ki Ghazab Kahani Himself Special appearance
2010 Veer Veer
2010 Prem Kaa Game The Sutradhaar (Narrator) Special appearance
2010 Dabangg Inspector Chulbul Pandey
(Robinhood Pandey)
Nominated—മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ്
2010 Tees Maar Khan Himself Special appearance in song "Wallah Re Wallah"
2010 Isi Life Mein Himself Special appearance
2011 Ready Prem Kapoor
2011 Bodyguard Lovely Singh
2011 Tell Me O Kkhuda Cameo
2011 Do Aur Do Paanch Extended guest appearance
2012 Ek Tha Tiger
2012 Son of Sardar Extended guest appearance
2012 Dabangg 2[7] Inspector Chulbul Pandey
(Robinhood Pandey)
Releasing on December 21 2012
2012 Ishkq in Paris Extended guest appearance
2014 Kick sheduled for 25 july 2014
 1. Taneja, Parina (22 April 2020). "Salman Khan completes 40m followers on Twitter, fans claim 'Bhaijaan will keep ruling'". www.indiatvnews.com.
 2. "Educational qualification of Salman Khan – Education Today News". Indiatoday.in. Retrieved 23 April 2019.
 3. "Salman Khan to Amitabh Bachchan: philanthropic Bollywood". 9 May 2013.
 4. Bhatia, Shreya (6 January 2020). "Meet the world's richest movie star, an Indian: Shah Rukh Khan". Gulf News. Retrieved 15 March 2019.
 5. Jadolya; Jadolya, Harsh (2022-12-14). "Bigg Boss 16: इस कंटेस्टेंट ने सलमान को कहा 'भगवान', अर्चना गौतम बोलीं, 'मेरे पैरों से बात करो...'" (in ഹിന്ദി). Retrieved 2023-03-15.
 6. http://news.keralakaumudi.com/news.php?nid=b7468cd01932980bd36938764cc82025
 7. "Dabangg 2 to release in December 2012". October 19, 2011. Archived from the original on 2011-10-20. Retrieved 2011-10-26.

കൂടുതൽ വായനക്ക്

തിരുത്തുക

പുറമേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സൽമാൻ_ഖാൻ&oldid=3936048" എന്ന താളിൽനിന്ന് ശേഖരിച്ചത്