അർബാസ് ഖാൻ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ബോളിവുഡ് ഹിന്ദി സിനിമാ രംഗത്തെ ഒരു നടനാണ് അർബാസ് ഖാൻ
അർബാസ് ഖാൻ | |
---|---|
ജനനം | അർബാസ് ഖാൻ |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 1996-ഇതുവരെ |
ജീവിതപങ്കാളി(കൾ) | മലൈക അറോറ ഖാൻ |
കുടുംബ പശ്ചാത്തലം
തിരുത്തുകബോളിവുഡിൽ വളരെയധികം ബന്ധമുള്ള ഒരു കുടുംബത്തിലാണ് അർബാസ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് സലിം ഖാൻ ഒരു മികച്ച തിരകഥാകൃത്താണ്. അർബാസിന്റെ വളർത്തമ്മ ഹെലൻ ഒരു പഴയകാല ഹിന്ദി സിനിമ നടിയാണ്. സഹോദരൻ സൽമാൻ ഖാൻ, സൊഹേൽ ഖാൻ എന്നിവർ ബോളിവുഡിൽ അഭിനേതാക്കളാണ്. സഹോദരി അൽവീരാ ഖാൻ ബോളിവുഡിലെ തന്നെ നടനായ അതുൽ അഗ്നിഹോത്രിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്.
സിനിമ ജീവിതം
തിരുത്തുക1996 ദരാർ എന്ന സിനിമയിലൂടെ ആണ് അർബാസ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ആദ്യകാലത്തെ വില്ലനായിട്ടും സഹനടനായിട്ടുമാണ് വേഷങ്ങൾ ചെയ്തിരുന്നഅത്.
പ്രധാന നായക വേഷങ്ങൾ ഒന്നും ചെയ്തില്ലെങ്കിലും ചില വിജയ ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ അർബാസ് ചെയ്തിട്ടുണ്ട്. ഇതിൽ പ്രധാനം പ്യാർ കിയ തോ ഡർന ക്യാ (1998), ഗർവ് (2004) എന്നിവയാണ്. വില്ലൻ വേഷങ്ങളിൽ അഭിനയിച്ചത് ഖയാമത് (2003) എന്നീ സിനിമകളിലാണ്. 2004 ൽ പ്രിയദർശൻ നിർമിച്ച ഹൽചൽ, 2006 ൽ നിർമിച്ച മാലാമാൽ വീക്ക്ലി എന്ന സിനിമയിലും അഭിനയിച്ചു.
സ്വകാര്യ ജീവിതം
തിരുത്തുകനടിയും മോഡലുമായ മലൈക അറോറ ഖാൻ ആണ് അർബാസിന്റെ ഭാര്യ. മകൻ അർഹാൻ.