സാഗാ-220
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഓ.) വികസിപ്പിച്ചെടുത്ത ഒരു സൂപ്പർ കമ്പ്യൂട്ടറാണ് സാഗാ-220 (സൂപ്പർ കമ്പ്യൂട്ടർ ഫോർ എയ്റോസ്പേസ് വിത്ത് ജി.പി.യു. ആർക്കിടെക്ചർ - 220 ടെറാഫ്ലോപ്സ്).[1]) 2011 മേയ് 2-ന് ഐ.എസ്.ആർ.ഓ. ചെയർമാൻ ഡോ. കെ. രാധാകൃഷ്ണനാണ് ഇതിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത്.[2] അന്നുവരെ ഇന്ത്യയിൽ നിർമ്മിച്ചിട്ടുണ്ടായിരുന്ന സൂപ്പർ കമ്പ്യൂട്ടറുകളെക്കാൾ വേഗത ഇതിനുണ്ടായിരുന്നു.[1] പരമാവധി 220 ടെറാഫ്ലോപ്സ് വേഗത വരെ കൈവരിക്കുവാൻ ഇതിനു സാധിക്കും. 2012 ജൂണിലെ കണക്കുപ്രകാരം ലോകത്ത് ഏറ്റവും വേഗം കൂടിയ 500 സൂപ്പർ കമ്പ്യൂട്ടറുകളിൽ 86-ആം സ്ഥാനം സാഗാ-220-നായിരുന്നുവെങ്കിലും 2015 ജൂലൈയിൽ 422-ആം സ്ഥാനത്തായി.[3]
സജീവമായത് | 2 മേയ് 2011 |
---|---|
സ്ഥാനം | വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (VSSC), തിരുവനന്തപുരം, ഇന്ത്യ |
വേഗത | 220 TeraFLOPS |
ചെലവ് | ₹ 140,000,000 |
ലക്ഷ്യം | എയ്റോനോട്ടിക്സ് പഠനം |
ചെലവു കുറഞ്ഞതും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതും പരിസ്ഥിതിസൗഹാർദ്ദവുമായ വസ്തുക്കൾ ഉപയോഗിച്ചാണ് സാഗ-220 നിർമ്മിച്ചിരിക്കുന്നത്.[4] ഇതിൽ ഹാർഡ്‌വെയർ ഘടകങ്ങളോടൊപ്പം ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറും ഉപയോഗിച്ചിട്ടുണ്ട്. 150 വാട്ട് വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിക്കുന്ന സാഗാ 220-യുടെ നിർമ്മാണച്ചെലവ് 14 കോടി രൂപയായിരുന്നു.[2][1]
തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ഭാഗമായ സതീഷ് ധവാൻ സൂപ്പർ കമ്പ്യൂട്ടിംഗ് ഫെസിലിറ്റിയിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്.[2] എയ്റോനോട്ടിക്സ് മേഖലയിലെ സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തുവാനായി ഇതിനെ ഉപയോഗിക്കുന്നുണ്ട്. സാഗ 220 ഉപയോഗിച്ച് ഭാവിയിൽ വിക്ഷേപണ വാഹനങ്ങൾ രൂപകൽപ്പന ചെയ്യുവാനും പദ്ധതിയുണ്ട്.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 Nicole Hemsoth (2011-05-02). "Top Indian Supercomputer Boots Up at Space Center". HPCwire. Retrieved 2013-01-09.
- ↑ 2.0 2.1 2.2 "Welcome To ISRO :: Press Release :: May 02, 2011". Isro.org. 2011-05-02. Archived from the original on 2012-06-01. Retrieved 2013-01-09.
- ↑ "SAGA - Z24XX/SL390s Cluster, Xeon E5530/E5645 6C 2.40GHz, Infiniband QDR, NVIDIA 2090/2070". Top500.org. Retrieved 2014-12-20.
- ↑ "രാജ്യത്തെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ 'സാഗാ- 220' സ്വിച്ച് ഒണ് ചെയ്തു". enewskerala. 2011-05-03. Archived from the original on 2018-01-02. Retrieved 2018-01-02.
{{cite web}}
: line feed character in|title=
at position 35 (help)