വാസസ്ഥലം

(പരിസ്ഥിതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ജന്തുവിന്റെയോ സസ്യത്തിന്റെയോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള ജീവികളുടെയോ ഒരു പ്രത്യേക സ്പീഷീസുകൾ വസിക്കുന്ന പരിതഃസ്ഥിതിയേയോ ചുറ്റുപാടിനേയോ അതിന്റെ വാസസ്ഥലം(habitat) എന്നു പറയുന്നു. [1]അതു ഒരു ജീവി ജീവിക്കുന്ന പ്രകൃത്യായുള്ള ചുറ്റുപാടാണ് അല്ലെങ്കിൽ, ഒരു സ്പീഷീസിനു ചുറ്റുമുള്ള ഭൗതികമായ പരിസ്ഥിതിയാണ്. [2] ഒരു വാസസ്ഥലം ഭൗതികമായ ഘടകങ്ങളായ മണ്ണ്, ഈർപ്പം, താപനില, പ്രകാശത്തിന്റെ ലഭ്യത തുടങ്ങിയവയും ജൈവഘടകങ്ങളായ ആഹാരത്തിന്റെ ലഭ്യത, ഇരപിടിയന്മാരുടെ സാന്നിധ്യം എന്നിവയാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. ഒരു വാസസ്ഥലം ഒരു ഭൂപ്രകൃതിയാവണമെന്നു നിർബന്ധമില്ല. ഉദാഹരണത്തിന് ഒരു പരാദത്തെ സംബന്ധിച്ച്, അതു ജീവിക്കുന്ന അതിന്റെ ആതിഥേയന്റെ ശരീരമോ അയാളുടെ ഒരു കോശമോ ആകാം.

ചില ജീവജാലങ്ങൾ അന്റാർട്ടിക്ക പോലുള്ള ഐസ് ഷെൽഫുകൾ തങ്ങളുടെ വാസസ്ഥലമാക്കിയിരിക്കുന്നു.

സൂക്ഷ്മ വാസസ്ഥലം(Microhabitat) തിരുത്തുക

ഒരു പ്രത്യേക ജീവിയുടെയോ ഒരു ആൾക്കൂട്ടത്തിന്റെയോ ചെറിയ തോതിലുള്ള ഭൗതികാവശ്യങ്ങളാണ് സൂക്ഷ്മ വാസസ്ഥലം എന്നറിയപ്പെടുന്നത്.

ഏകരൂപ വാസസ്ഥലം തിരുത്തുക

ഇത്തരം വാസസ്ഥാനങ്ങൾ സസ്യശാസ്ത്ര ജന്തുശാസ്ത്ര സാഹചര്യം പ്രദാനം ചെയ്യുന്നു.

ഇതു കൂടി കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. http://www.merriam-webster.com/dictionary/habitat
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-04-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-04-04.

പുറം കണ്ണി തിരുത്തുക

The dictionary definition of habitat at Wiktionary

"https://ml.wikipedia.org/w/index.php?title=വാസസ്ഥലം&oldid=3657059" എന്ന താളിൽനിന്ന് ശേഖരിച്ചത്