മാണിക്യം (നവരത്നം)

നവരത്നങ്ങളിൽ ഒന്ന്
(Ruby എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നവരത്നങ്ങളിൽ ഒന്നാണ് മാണിക്യം. അലൂമിനിയം ഓക്സൈഡ് ധാതുവായ ഇതിന്റെ ചുവപ്പ് നിറത്തിന് കാരണം ക്രോമിയത്തിന്റെ സാന്നിധ്യമാണ്( Al2O3:Cr ). മോസ് സ്കെയിലിൽ ഇതിന്റെ കാഠിന്യം 9.0 ആണ്. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വസ്തുക്കളിൽ ഇതിന്റെക്കാൾ കാഠിന്യമുള്ള വജ്രവും മോസ്സനൈറ്റും (SiC) മാത്രമാണ്. അലൂമിനിയത്തിന്റെ ഏറ്റവും സ്ഥിരതയുള്ള രൂപമായ α-അലൂമിനയിൽ (α-alumina Al2O3) ചെറിയ അളവിൽ അലൂമിനയം3+ അയോണുകൾക്ക് പകരം ക്രോമിയം3+ അയോണുകൾ ചേർന്നാലാണ് മാണിക്യം ഉണ്ടാവുന്നത്. ഓരോ ക്രോമിയം3+ അയോണുകൾക്ക് ചുറ്റും ആറ് ഓക്സിജൻ(O2-) അയോണുകൾ നിലകൊള്ളുന്നു. ഈ ക്രിസ്റ്റൽ ഘടന ക്രോമിയം3+ അയോണുളിൽ ചെലുത്തുന്ന സ്വാധീനം പ്രകാശവർണ്ണരാജിയിലെ മഞ്ഞ-പച്ച ഭാഗത്തെ രശ്മികളെ ആഗിരണം ചെയ്യുന്നതുവഴിയാണ് മാണിക്യത്തിന് ചുവന്ന നിറം ഉണ്ടാകുന്നത്.[1]

മാണിക്യം
Ruby
ടാൻസാനിയയിലെ വിൻസയിൽനിന്നും (Winza) ലഭിച്ച പ്രകൃതിദത്തമായ മാണിക്യം
General
CategoryMineral variety
Formula
(repeating unit)
aluminium oxide with chromium, Al2O3:Cr
Identification
നിറംRed, may be brownish, purplish or pinkish
Crystal habitVaries with locality. Terminated tabular hexagonal prisms.
Crystal systemTrigonal (Hexagonal Scalenohedral) Symbol (-3 2/m) Space Group: R-3c
CleavageNo true cleavage
FractureUneven or conchoidal
മോസ് സ്കെയിൽ കാഠിന്യം9.0
LusterVitreous
Streakwhite
Diaphaneitytransparent
Specific gravity4.0
അപവർത്തനാങ്കംnω=1.768 - 1.772 nε=1.760 - 1.763, Birefringence 0.008
PleochroismOrangey red, purplish red
Ultraviolet fluorescencered under longwave
Melting point2044 °C
Solubilitynone
Major varieties
SapphireAny color except red
Corundumvarious colors
EmeryGranular
മാണിക്യത്തിന്റെ ക്രിസ്റ്റൽ ഘടന
  1. "Ruby: causes of color". Retrieved 15 may 2009. {{cite web}}: Check date values in: |accessdate= (help)


നവരത്നങ്ങൾ  
മുത്ത് | മാണിക്യം | മരതകം | വൈഡൂര്യം | ഗോമേദകം | വജ്രം | പവിഴം | പുഷ്യരാഗം | ഇന്ദ്രനീലം
"https://ml.wikipedia.org/w/index.php?title=മാണിക്യം_(നവരത്നം)&oldid=3218871" എന്ന താളിൽനിന്ന് ശേഖരിച്ചത്