ഋത്വിക് ഘട്ടക്

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്
(Ritwik Ghatak എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഋത്വിക് ഘട്ടക് (ബംഗാളി: ঋত্বিক (কুমার) ঘটক, Rittik (Kumar) Ghôţok)(നവംബർ 4, 1925ഫെബ്രുവരി 6, 1976) ഒരു ബംഗാളി ചലച്ചിത്രസം‌വിധായകനും, തിരക്കഥാകൃത്തുമാണ്‌. ഘട്ടകിന്റെ ചിത്രങ്ങളെ സത്യജിത്ത് റേ, മൃണാൾ സെൻ തുടങ്ങിയവർ നിർമ്മിച്ച ചിത്രങ്ങളോടൊപ്പം നിലവാരമുള്ളവയാണെന്ന് നിരൂപകർ കരുതുന്നു. ഡാക്കയിൽ ജനിച്ചു. ഇന്ത്യാ-പാകിസ്താൻ വിഭജനത്തെത്തുടർന്ന് കൊൽക്കൊത്ത താമസം മാറ്റി. നാടകരംഗത്ത് വ്യക്തിമുദ്ര പതിച്ചതിനുശേഷമാണ് സിനിമാരംഗത്തേക്കു തിരിഞ്ഞത്. ആർദ്രമായ മനുഷ്യസ്‌നേഹമാണ് ഘട്ടക്ക് ചിത്രങ്ങളിലെ സ്ഥായിയായ ഭാവം. നാഗരിക്, അജാന്ത്രിക്, കോമൾ ഗാന്ധാർ, സുവർണരേഖ, ജൂക്തി ഥാക്കേ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഉന്നതമായ ചലച്ചിത്ര സാങ്കേതികത്തികവും ഭാരതീയ ജീവിതദർശനവും ഒത്തുകൂടുന്നു. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറും പ്രിൻസിപ്പലും എന്ന നിലയ്ക്ക് അനേകം യുവപ്രതിഭകൾക്ക് ശിക്ഷണം നൽകിയ ഘട്ടക്ക് പുതിയ ഇന്ത്യൻ സിനിമയുടെ ആചാര്യന്മാരിലൊരാളാണ്. പദ്മശ്രീ ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടു്.

ഋത്വിക് ഘട്ടക്
ഋത്വിക് ഘട്ടക്
ജനനം(1925-11-04)നവംബർ 4, 1925
മരണംഫെബ്രുവരി 6, 1976(1976-02-06) (പ്രായം 50)
തൊഴിൽസിനിമാ സംവിധായകൻ, എഴുത്തുകാരൻ
ജീവിതപങ്കാളി(കൾ)സുരമ ഘട്ടക്

ചിത്രങ്ങൾ

തിരുത്തുക

ചലച്ചിത്രങ്ങൾ[1]

തിരുത്തുക
സം‌വിധായകനും തിരക്കഥാകൃത്തുമായി
തിരക്കഥാകൃത്ത്

ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും

തിരുത്തുക
  • ദ ലൈഫ് ഓഫ് ആദിവാസീസ് (1955)
  • പ്ലേസസ് ഓഫ് ഹിസ്റ്റോറിക് ഇന്ററസ്റ്റ് ഇൻ ബീഹാർ (Places of Historic Interest in Bihar) (1955)
  • സിസ്സേർസ് (Scissors) (1962)
  • ഫിയർ (Fear) (1965)
  • റെൻഡേസ്‌വസ് (Rendezvous) (1965)
  • സിവിൽ ഡിഫൻസ് (Civil Defence) (1965)
  • സയന്റിസ്റ്റ് ഓഫ് ടുമാറോ (Scientists of Tomorrow) (1967)
  • യേ കോൻ (Yeh Kyon (Why / The Question) )(1970)
  • അമർ ലെനിൻ (Amar Lenin (My Lenin)) (1970)
  • പുരുലിയർ ചാഹു (Puruliar Chhau (The Chhau Dance of Purulia)) (1970)
  • ദുർബർ ഗതി പദ്‌മ (Durbar Gati Padma (The Turbulent Padma))(1971)
  1. "സിനിമ" (PDF). മലയാളം വാരിക. 2013 മെയ് 31. Archived from the original (PDF) on 2016-03-06. Retrieved 2013 ഒക്ടോബർ 08. {{cite news}}: Check date values in: |accessdate= and |date= (help)

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഋത്വിക്_ഘട്ടക്&oldid=4092353" എന്ന താളിൽനിന്ന് ശേഖരിച്ചത്