മൃണാൾ സെൻ

ഒരു ബംഗാളി ചലച്ചിത്രസംവിധായകൻ

ഇന്ത്യൻ നവതരംഗസിനിമയിലെ ഒരു ബംഗാളി ചലച്ചിത്രസംവിധായകനാണ് മൃണാൾ സെൻ (ജനനം: 14 മേയ് 1923 - 30 ഡിസംബർ 2018). ദേശീയവും ദേശാന്തരീയവുമായ പ്രശസ്തി നേടിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നവതരംഗസിനിമയിൽ സാമൂഹികപ്രതിബദ്ധതയുടെ പേരിൽ വേറിട്ടു നില്ക്കുന്നു.

മൃണാൾ സെൻ
Mrinal-sen.jpg
മൃണാൾ സെൻ
ജനനം (1923-05-14)മേയ് 14, 1923
ഫരിദ്പൂർ, (ഇപ്പോൾ)ബംഗ്ലാദേശ്
മരണം ഡിസംബർ 30, 2018(2018-12-30) (പ്രായം 95)
കൊൽക്കത്ത, പശ്ചിമ ബംഗാൾ, ഇന്ത്യ

ജീവിതരേഖതിരുത്തുക

ഇന്ന് ബംഗ്ലാദേശിൽ ഉൾപ്പെട്ട ഫരീദ്പൂരിൽ 1923 മെയ് 14ന് ജനനം. പഠനത്തിന് ശേഷം ഊർജ്ജതന്ത്രത്തിൽ ബിരുദം നേടാനായി കൊൽക്കത്തയിലെത്തി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സാംസ്കാരികവിഭാഗവുമായി ഈ കാലഘട്ടത്തിലാണ് അദ്ദേഹം ബന്ധപ്പെടുന്നത്. ഇന്ത്യൻ പീപ്പിൾസ് തിയ്യേറ്റർ അസോസിയേഷൻ (ഇപ്‍റ്റ))യുമായി സഹകരിച്ച് പ്രവർത്തിച്ച സെൻ ഒരുകാലത്തും കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്നില്ല. എങ്കിലും പാർട്ടിയുമായി ബന്ധപ്പെട്ട കലാകാരനായാണ് അദ്ദേഹം അറിയപ്പെട്ടത്. ഇപ്‍റ്റയിലെ പ്രവർത്തനത്തിലൂടെ ധാരാളം കലാകാരന്മാരുമായി സമ്പർക്കത്തിലേർപ്പെടാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.

കലാലയപഠനത്തിനു ശേഷം ഒരു മരുന്നു കമ്പനിയുടെ വിപണനവിഭാഗത്തിൽ ജോലിയായി അദ്ദേഹം കൊൽക്കത്ത വിട്ടു. വൈകാതെ ആ ജോലി ഉപേക്ഷിച്ച് കൊൽക്കത്തയിലെ ഒരു ഫിലിം ലബോറട്ടറിയിൽ ശബ്ദവിഭാഗത്തിൽ ടെക്നീഷ്യന്റെ ജോലി സ്വീകരിച്ചു. ചലച്ചിത്രരംഗത്തേക്കുള്ള സെന്നിന്റെ പ്രവേശനം അതോടെയാണ് സംഭവിക്കുന്നത്. അതിനുമുമ്പ് സിനിമയുടെ സൗന്ദര്യശാസ്ത്രത്തിൽ താത്ത്വികമായ താത്പര്യം അദ്ദേഹം പുലർത്തിയിരുന്നു.

പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ 2018 ഡിസംബർ 30ന് മരണം.

കലാജീവിതംതിരുത്തുക

ആദ്യ ചിത്രം രാത്ത് ബോറെ (ഉദയം) 1953ലാണ് നിർമ്മിച്ചത്. കലാജീവിതത്തിന്റെ ഭാഗമായി അദ്ദേഹം കണക്കാക്കാത്ത ആ ചിത്രത്തിനു ശേഷം നിർമ്മിച്ച നീൽ ആകാഷേർ നീചെ (നീലാകാശത്തിൻ കീഴെ)അദ്ദേഹത്തിന് പ്രാദേശികമായ അംഗീകാരം നേടിക്കൊടുത്തു. മൂന്നാമത്തെ ചിത്രമായ ബൈഷേയ് ശ്രവൺ (വിവാഹനാൾ) ദേശാന്തര പ്രശസ്തിയിലേക്ക് മൃണാൾ സെന്നിനെ ഉയർത്തി.

ചലച്ചിത്ര സൃഷ്ടികൾതിരുത്തുക

 • അമർഭുബൻ This, My Land 2002
 • ജെനസിസ് Genesis 1986
 • ഖാൻഡഹാർ The Ruins 1983
 • ഖരീജ് The Case is Closed 1982[1]
 • ചൽചിത്ര The Kaleidoscope 1981
 • അകലേർ സംന്ധാനേ In Search of Famine 1980[1]
 • ഏക് ദിൻ പ്രൊതിദിൻ And Quite Rolls the Dawn 1979
 • പറശുറാം The Man with the Axe 1978
 • ഒകാ ഓരീ കൊഥ The Outsiders 1977
 • മൃഗയ The Royal Hunt 1976[1]
 • കോറസ് Chorus 1974
 • പദാദിക് The Guerilla Fighter 1973
 • കൽക്കത്ത 71 Calcutta 71 1972
 • ഏക് അഥൂരി കഹാനി An Unfinished Story 1971
 • ഇന്റർവ്യൂ Interview 1970
 • മൈത്ര മനിഷ Two Brothers 1966
 • ആകാഷ് കുസും Up in the Clouds 1965
 • പ്രൊതിനിധി The Representative 1964
 • അബഷേഷ് And at Last 1963
 • പുനശ്ച Over Again 1961
 • ബൈഷേയ് ശ്രവണ Wedding Day 1960[1]
 • നീൽ ആകാഷേർ നീചെ Under the Blue Sky 1958
 • രാത് ബോറെ The Dawn 1955[1]

പുസ്‌തകങ്ങൾതിരുത്തുക

ഓൾവെയ്‌സ് ബീയിങ് ബോൺ (ആത്മകഥ) ISBN 9788190224710

പുരസ്കാരങ്ങൾതിരുത്തുക

സംസ്ഥാന-ദേശീയപുരസ്കാരങ്ങൾക്കു പുറമെ ദേശാന്തര അംഗീകാരം ആവർത്തിച്ച് നേടിയ കലാകാരനാണ് മൃണാൾ സെൻ. കാൻ, ബെർലിൻ,വെനീസ്, മോസ്കോ, കാർലോവി വാറി, മോൺട്രീൽ, ഷിക്കാഗോ, കയ്റോ ചലച്ചിത്രോത്സവങ്ങളിൽ സെൻ ചിത്രങ്ങൾ പുരസ്കാരം നേടിയിട്ടുണ്ട്.

വ്യക്തിഗതമായ അംഗീകാരം എന്ന നിലയിൽ അദ്ദേഹത്തിന് ധാരാളം പുരസ്കാരങ്ങളും പദവികളും സമർപ്പിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാർ പത്മഭൂഷൺ നല്കി അദ്ദേഹത്തെ ആദരിച്ചു. ചലച്ചിത്രരംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ അംഗീകാരമായ ദാദാ സാഹബ് ഫാൽകെ പുരസ്കാരം 2005ൽ അദ്ദേഹത്തിന് ലഭിച്ചു.

1998 മുതൽ 2003 വരെ പാർലമെന്റിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു,മൃണാൾ സെൻ. ഫ്രാൻസ് കമാന്ത്യൂർ ദ് ലോദ്ര് ദ ആർ ഏ ലാത്ര് പുരസ്താരവും റഷ്യ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ് പുരസ്കാരവും നല്കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. വിവിധ സർവ്വകലാശാലകൾ ഹോണററി ഡോക്ടറേറ്റ് ബിരുദവും നല്കിയിട്ടുണ്ട്.

പദവികൾതിരുത്തുക

 • ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസിന്റെ പ്രസിഡന്റ്
 • ജൂറിയംഗം കാൻ ,വെനീസ്, ബെർലിൻ, മോസ്കോ, കാർലോവി വാറി,ടോക്യോ,ടെഹ്റാൻ,മാൻഹീം,ന്യൊൺ, ഷിക്കാഗോ, ഘെന്റ്, ടുനീസ്, ഓബർഹോസൻ ചലച്ചിത്രമേളകൾ.

അവലംബംതിരുത്തുക

 1. 1.0 1.1 1.2 1.3 1.4 1.5 "സിനിമ" (PDF). മലയാളം വാരിക. 2013 മെയ് 31. മൂലതാളിൽ (PDF) നിന്നും 2016-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഒക്ടോബർ 08. Check date values in: |accessdate= and |date= (help)

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മൃണാൾ_സെൻ&oldid=3641679" എന്ന താളിൽനിന്ന് ശേഖരിച്ചത്