രസം (ചലച്ചിത്രം)
മലയാള സിനിമ
(Rasam (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2015-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് രസം. ചായ ഫിലിംസിനോടൊപ്പം ഗ്രൂപ്പ് ടെൻ എന്റർടൈൻമെന്റ് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് രാജീവ് നാഥ് ആണ്. സുദീപ് കുമാറിന്റെ കഥക്ക് അദ്ദേഹവും രാജീവ് നാഥും നെടുമുടി വേണുവും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.[1] മോഹൻലാൽ, ഇന്ദ്രജിത്ത് പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ നെടുമുടി വേണു, ദേവൻ, വരുണ ഷെട്ടി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മോഹൻലാൽ അദ്ദേഹമായിത്തന്നെ അതിഥിതാരമായി ആണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.[2][3] ഖത്തറിലും ദുബായിലുമായാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.
രസം | |
---|---|
സംവിധാനം | രാജീവ് നാഥ് |
നിർമ്മാണം | ഗ്രൂപ്പ് 10 |
കഥ | സുദീപ് കുമാർ |
തിരക്കഥ | നെടുമുടി വേണു രാജീവ് നാഥ് സുദീപ് കുമാർ |
അഭിനേതാക്കൾ | മോഹൻലാൽ ഇന്ദ്രജിത്ത് സുകുമാരൻ നെടുമുടി വേണു |
സംഗീതം | ഗാനങ്ങൾ: ജോബ് കുര്യൻ പശ്ചാത്തലസംഗീതം: വിശ്വജിത്ത് |
ഛായാഗ്രഹണം | ക്രിഷ് കമൽ |
ചിത്രസംയോജനം | ബാബു രത്നം |
സ്റ്റുഡിയോ | ഗ്രൂപ്പ് ടെൻ എന്റർടൈൻമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ചായ ഫിലിംസ് |
വിതരണം | മാക്സ്ലാബ് റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 135 മിനിട്ടുകൾ |
2015 ജനുവരി 23-ന് ആണ് ഈ ചിത്രം പ്രദർശനത്തിനെത്തിയത്.[4]
ക്ര.നം. | താരം | വേഷം |
---|---|---|
1 | മോഹൻലാൽ | മോഹൻലാൽ (അതിഥി താരം) |
2 | ഇന്ദ്രജിത്ത് സുകുമാരൻ | ബാലു / ബാല ശങ്കർ |
3 | വരുണ ഷെട്ടി | ജാനകി |
4 | നെടുമുടി വേണു | വള്ളിയോട്ട് തിരുമേനി |
5 | ദേവൻ | വി.കെ.ശേഖർ മേനോൻ |
6 | സതീഷ് മേനോൻ | ഡോക്ടർ |
7 | ജഗദീഷ് | അബ്ദുൾ റഹിമാൻ |
8 | നന്ദു | ഗോവിന്ദൻ നായർ |
9 | അംബിക മോഹൻ | ഭാനു |
10 | രമാദേവി | അബ്ദുവിന്റെ ഉമ്മ |
11 | [നിഹാൽ പിള്ള[]] | മനു |
12 | ആൽബർട്ട് അലക്സ് | ജോസ്മോൻ |
13 | ബിന്ദു കരുൺ | മിസിസ് മേനോൻ |
14 | വിജയൻ പെരിങ്ങോട് | പരമേശ്വരൻ നായർ |
15 | രാജേഷ് | ജോബ് |
16 | മൈഥിലി | ഷഹീദ |
17 | സൗമ്യ | അലീന |
18 | [[]] |
- വരികൾ:കാവാലം നാരായണപ്പണിക്കർ
- ഈണം: ജോബ് കുര്യൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ധനുമാസ പാലാഴി | കെ എസ് ചിത്ര | |
2 | മായമോ മറിമായമോ | ജോബ് കുര്യൻ | |
3 | സരസ സരസരേ | കാവാലം ശ്രീകുമാർ |
രസം(2015)
അവലംബം
തിരുത്തുക- ↑ "Malayalam film 'Rasam', shot in Qatar to release soon". The New Indian Express. January 5, 2015. Retrieved January 9, 2015.
- ↑ "Mohanlal Joins The Sets Of Rasam". rediff. 2014 January 14. Retrieved 2014-01-30.
{{cite web}}
: Check date values in:|date=
(help) - ↑ "Mohanlal Joins The Sets Of Rasam". indiaeveryday. 2014 January 13. Archived from the original on 2014-10-18. Retrieved 2014-01-30.
{{cite web}}
: Check date values in:|date=
(help) - ↑ "Malayalam film shot in Qatar to release soon". Yahoo! Maktoob News. January 4, 2015. Retrieved January 5, 2015.
- ↑ "രസം(2015)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
- ↑ "രസം(2015)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-17.