ക്വിനൈൻ

രാസസം‌യുക്തം
(Quinine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലേറിയയ്ക്കും ബേബിസിയോസിസിനും ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നാണ് ക്വിനൈൻ. [3] ആർട്ടിസ്യൂണേറ്റ് ലഭ്യമല്ലാത്തപ്പോൾ ക്ലോറോക്വിനിനെ പ്രതിരോധിക്കുന്ന പ്ലാസ്മോഡിയം ഫാൽസിപാരം മൂലമുള്ള മലേറിയ ചികിത്സയ്ക്കും ഇതുപയോഗിക്കുന്നു. [4] ചിലപ്പോൾ റെസ്റ്റ്‍ലെസ് ലെഗ്സ് സിൻഡ്രോം ചികിൽസയിൽ ഉപയോഗിക്കാറുണ്ടെങ്കിലും ഗുരുതരമായ പാർശ്വഫലങ്ങളുടെ അപകടസാധ്യത കാരണം ക്വിനൈൻ ഈ ആവശ്യത്തിനായി ശുപാർശ ചെയ്യുന്നില്ല. ഇത് വായിലൂടെയോ ഇൻട്രാവെനസായോ നൽകാം. ലോകത്തിന്റെ ചില പ്രദേശങ്ങളിൽ ക്വിനൈനിനെ മലേറിയ പ്രതിരോധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ടോണിക്ക് വാട്ടറിന്റെ കയ്പേറിയ രുചി നൽകുന്ന ഘടകമാണ് ക്വിനൈൻ. [5][6] സിങ്കോണ മരത്തിന്റെ പുറംതൊലിയിൽ നിന്നാണ് ക്വിനൈൻ വേർതിരിക്കുന്നത്. [3] [7] [8]

ക്വിനൈൻ
Systematic (IUPAC) name
(R)-(6-Methoxyquinolin-4-yl)[(1S,2S,4S,5R)-5-vinylquinuclidin-2-yl]methanol
Clinical data
PronunciationUS: /ˈkwnn/, /kwɪˈnn/ or UK: /ˈkwɪnn/ KWIN-een
Trade namesQualaquin, Quinate, Quinbisul, others
AHFS/Drugs.commonograph
MedlinePlusa682322
License data
Pregnancy
category
 • AU: D [1]
 • US: N (Not classified yet) [1]
Routes of
administration
By mouth, intramuscular, intravenous, rectal
Legal status
Legal status
Pharmacokinetic data
Protein binding70–95%[2]
MetabolismLiver (mostly CYP3A4 and CYP2C19-mediated)
Biological half-life8–14 hours (adults), 6–12 hours (children)[2]
ExcretionKidney (20%)
Identifiers
CAS Number130-95-0 checkY
ATC codeM09AA01 (WHO) P01BC01
PubChemCID 8549
IUPHAR/BPS2510
DrugBankDB00468 checkY
ChemSpider84989 checkY
UNIIA7V27PHC7A checkY
KEGGD08460 checkY
ChEBICHEBI:15854 ☒N
ChEMBLCHEMBL170 checkY
Chemical data
FormulaC20H24N2O2
Molar mass324.42 g·mol−1
 • [H][C@@]1([C@@H](C2=CC=NC3=CC=C(C=C23)OC)O)C[C@@H]4CC[N@]1C[C@@H]4C=C
 • InChI=1S/C20H24N2O2/c1-3-13-12-22-9-7-14(13)10-19(22)20(23)16-6-8-21-18-5-4-15(24-2)11-17(16)18/h3-6,8,11,13-14,19-20,23H,1,7,9-10,12H2,2H3/t13-,14-,19-,20+/m0/s1 checkY
 • Key:LOUPRKONTZGTKE-WZBLMQSHSA-N checkY
Physical data
Melting point177 °C (351 °F)
  (verify)
പത്തൊൻപതാം നൂറ്റാണ്ടിലെ സിങ്കോണ കാലിസായയുടെ ചിത്രം
ടോണിക് വാട്ടർ

തലവേദന, ചെവിയിൽ മുഴക്കം അനുഭവപ്പെടുക, കാഴ്ചാപ്രശ്നങ്ങൾ, വിയർക്കൽ എന്നിവയാണ് സാധാരണ പാർശ്വഫലങ്ങൾ. [3] ബധിരത, ത്രോംബോസൈറ്റോപീനിയ, അതാളത എന്നിവയാണ് കൂടുതൽ ഗുരുതരമായ പാർശ്വഫലങ്ങൾ. ഗർഭാവസ്ഥയിൽ ഉപയോഗിക്കുന്നത് കുഞ്ഞിന് ദോഷം വരുത്തുമോ എന്ന് വ്യക്തമല്ല. ക്വിനൈൻ ഒരു ആൽക്കലോയ്ഡ് ആണ്. ഒരു മരുന്നായി ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പൂർണ്ണമായും വ്യക്തമല്ല.

1820-ൽ, സിങ്കോണ മരത്തിന്റെ പുറംതൊലിയിൽ നിന്ന് ക്വിനൈൻ ആദ്യമായി വേർതിരിച്ചു. [3] [9] [10] 1632 മുതൽ മലേറിയ ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്നു. ജെസ്യൂട്ട് മിഷനറിമാർ 1636 ൽ ഇത് സ്പെയിനിൽ അവതരിപ്പിച്ചു. [11] ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയിലൽപ്പെട്ട ഔഷധമാണിത്.[12]

ഉപയോഗങ്ങൾ തിരുത്തുക

2006 ലെ കണക്കനുസരിച്ച്, മലേറിയയ്ക്കുള്ള ചികിത്സയ്ക്കായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ക്വിനൈൻ ശുപാർശ ചെയ്യുന്നില്ല, കാരണം പാർശ്വഫലങ്ങൾ കുറവായ, തുല്യമായി ഫലപ്രദമാകുന്ന മറ്റ് വസ്തുക്കളും ഉണ്ട്. ആർടെമിസിനിൻ ലഭ്യമല്ലാത്തപ്പോൾ മാത്രം ഇത് ഉപയോഗിക്കാൻ അവർ ശുപാർശ ചെയ്യുന്നു. [13] [14] [15] [16] ല്യൂപ്പസ്, ആർത്രൈറ്റിസ് എന്നിവയ്ക്കും ക്വിനൈൻ ഉപയോഗിക്കുന്നു.

ലെഗ് ക്രാംപ് ചികിൽസിക്കാൻ ഒരു ഓഫ്-ലേബൽ ചികിത്സയായി ക്വിനൈൻ പതിവായി നിർദ്ദേശിക്കപ്പെട്ടിരുന്നുവെങ്കിലും, പാർശ്വഫലങ്ങൾ കൂടുതലായതിനാൽ ഇപ്പോൾ, ഇത് സാധാരണയായി ഉപയോഗിക്കുന്നില്ല. [17] [18] [19][20]

രസതന്ത്രം തിരുത്തുക

 
റോബർട്ട് ബി. വുഡ്‌വാർഡ്
 
ക്വിനൈൻ ബയോസിന്തസിസ്

ക്വിൻ‌നൈനിന്റെ പ്രായോഗികമായ ഏക ഉറവിടം സിങ്കോണ മരങ്ങളാണ് . എന്നിരുന്നാലും, രണ്ടാം ലോകമഹായുദ്ധസമയത്ത് യുദ്ധകാലത്തെ സമ്മർദ്ദത്തിൽ, അതിന്റെ കൃത്രിമ ഉൽപാദനത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾ നടന്നു. അമേരിക്കൻ രസതന്ത്രജ്ഞരായ റോബർട്ട് ബി. വുഡ്‌വാർഡ്, ഡബ്ല്യു.ഇ ഡോറിംഗ് എന്നിവർ 1944 ൽ ഒരു രാസസംയോജനം നടത്തി. [21] [22] പക്ഷേ അവയ്‌ക്കൊന്നും സ്രോതസ്സുകളിൽ‌ നിന്നും ആൽക്കലോയിഡിനെ വേർതിരിക്കുന്നതിൽ, സാമ്പത്തികമായി മത്സരിക്കാൻ‌ കഴിഞ്ഞില്ല.
1

അവലംബം തിരുത്തുക

 1. 1.0 1.1 "Quinine Use During Pregnancy". Drugs.com. 25 March 2020. ശേഖരിച്ചത് 13 August 2020.
 2. 2.0 2.1 "Qualaquin (quinine) dosing, indications, interactions, adverse effects, and more". Medscape Reference. WebMD. മൂലതാളിൽ നിന്നും 2 February 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 January 2014.
 3. 3.0 3.1 3.2 3.3 "Quinine sulfate". Drugs.com. 2020-02-20. ശേഖരിച്ചത് 2020-05-14.
 4. "Artemether for severe malaria". The Cochrane Database of Systematic Reviews. 6: CD010678. June 2019. doi:10.1002/14651858.CD010678.pub3. PMC 6580442. PMID 31210357.
 5. Olmsted, John; Williams, Gregory M. (1997). Chemistry: The Molecular Science. Jones & Bartlett Learning. പുറം. 137. ISBN 978-0-815-18450-8. മൂലതാളിൽ നിന്നും 15 September 2016-ന് ആർക്കൈവ് ചെയ്തത്. {{cite book}}: Unknown parameter |name-list-format= ignored (|name-list-style= suggested) (help)
 6. Charming, Cheryl (2006). Miss Charming's Guide for Hip Bartenders and Wayout Wannabes. USA: Sourcebooks, Inc. പുറം. 189. ISBN 978-1-4022-0804-1. {{cite book}}: Unknown parameter |name-list-format= ignored (|name-list-style= suggested) (help)
 7. Willcox, Merlin (28 June 2004). Traditional Medicinal Plants and Malaria. CRC Press. പുറം. 231. ISBN 9780203502327. {{cite book}}: Unknown parameter |name-list-format= ignored (|name-list-style= suggested) (help)
 8. Cechinel-Filho, Valdir (2012). Plant bioactives and drug discovery : principles, practice, and perspectives. Hoboken, N.J.: John Wiley & Sons. പുറം. 2. ISBN 9780470582268. മൂലതാളിൽ നിന്നും 4 March 2016-ന് ആർക്കൈവ് ചെയ്തത്. {{cite book}}: Unknown parameter |name-list-format= ignored (|name-list-style= suggested) (help)
 9. Willcox, Merlin (28 June 2004). Traditional Medicinal Plants and Malaria. CRC Press. പുറം. 231. ISBN 9780203502327. {{cite book}}: Unknown parameter |name-list-format= ignored (|name-list-style= suggested) (help)
 10. Cechinel-Filho, Valdir (2012). Plant bioactives and drug discovery : principles, practice, and perspectives. Hoboken, N.J.: John Wiley & Sons. പുറം. 2. ISBN 9780470582268. മൂലതാളിൽ നിന്നും 4 March 2016-ന് ആർക്കൈവ് ചെയ്തത്. {{cite book}}: Unknown parameter |name-list-format= ignored (|name-list-style= suggested) (help)
 11. Staines, Henry M.; Krishna, Sanjeev (2011). Treatment and Prevention of Malaria : Antimalarial Drug Chemistry, Action and Use. [S.l.]: Springer Verlag. പുറം. 45. ISBN 9783034604796. {{cite book}}: Unknown parameter |name-list-format= ignored (|name-list-style= suggested) (help)
 12. World Health Organization (2019). World Health Organization model list of essential medicines: 21st list 2019. Geneva: World Health Organization. hdl:10665/325771. WHO/MVP/EMP/IAU/2019.06. License: CC BY-NC-SA 3.0 IGO.
 13. World Health Organization (2006). "Guidelines for the treatment of malaria" (PDF). World Health Organization. മൂലതാളിൽ (PDF) നിന്നും 5 August 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 August 2009.
 14. "Artesunate versus quinine for treatment of severe falciparum malaria: a randomised trial". Lancet. 366 (9487): 717–25. 2005. doi:10.1016/S0140-6736(05)67176-0. PMID 16125588.
 15. "Oral quinine for the treatment of uncomplicated malaria" (PDF). BMJ. 339: b2066. July 2009. doi:10.1136/bmj.b2066. PMID 19622550.
 16. "Effectiveness of quinine versus artemether-lumefantrine for treating uncomplicated falciparum malaria in Ugandan children: randomised trial". BMJ. 339: b2763. July 2009. doi:10.1136/bmj.b2763. PMC 2714631. PMID 19622553.
 17. "FDA Drug Safety Communication: New risk management plan and patient Medication Guide for Qualaquin (quinine sulfate)". U.S. Food and Drug Administration (FDA). 2010-08-07. മൂലതാളിൽ നിന്നും 19 February 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-21.
 18. "Serious risks associated with using Quinine to prevent or treat nocturnal leg cramps (September 2012)". U.S. Food and Drug Administration (FDA). 2012-08-31. മൂലതാളിൽ നിന്നും 22 October 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 January 2020.
 19. "Quinine for Night-Time Leg Cramps". Consumer Reports. ശേഖരിച്ചത് 2020-01-20.
 20. Lowe, Derek (22 January 2019). "Quinine's Target". Science. മൂലതാളിൽ നിന്നും 2019-01-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 January 2019.
 21. "The Total Synthesis of Quinine". J Am Chem Soc. 66 (849): 849. 1944. doi:10.1021/ja01233a516.
 22. Kaufman, Teodoro S.; Rúveda, Edmundo A. (2005). "Die Jagd auf Chinin: Etappenerfolge und Gesamtsiege". Angewandte Chemie International Edition (ഭാഷ: ജർമ്മൻ). 117 (6): 876–907. doi:10.1002/ange.200400663.
"https://ml.wikipedia.org/w/index.php?title=ക്വിനൈൻ&oldid=3785464" എന്ന താളിൽനിന്ന് ശേഖരിച്ചത്