പഞ്ചവാദ്യം

കേരളത്തിലെ ക്ഷേത്രങ്ങളില്‍ നടത്തുന്ന വാദ്യമേളം
(Panchavadyam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പല വാദ്യോപകരണങ്ങൾ ഒന്നു ചേരുന്ന കേരളത്തിന്റെ തനതായ വാദ്യസംഗീതകലാരൂപമാണ് പഞ്ചവാദ്യം.

പഞ്ചവാദ്യം, ചെർപ്പുളശ്ശേരി
പഞ്ചവാദ്യം
ആനന്ദാനത്ത് കാവിലെ ഉത്സവത്തോടനുബന്ധിച്ചുനടന്ന പഞ്ചവാദ്യം

“ഢക്കാച കാംസ്യവാദ്യം ചഭേരി ശംഖശ്ച മദ്ദള: പഞ്ചവാദ്യമിതി പ്രാഹു രാഗമാർത്ഥ വിശാരദാ:”[1]

കൊമ്പ്, ഇലത്താളം, തിമില, ഇടക്ക, മദ്ദളം ഈ അഞ്ചിനങ്ങൾ ചേർന്നൊരുക്കുന്ന വാദ്യമാണ് . ഈ പഞ്ചവാദ്യം കലശാഭിഷേകകങ്ങളോടനുബന്ധിച്ച് പതിവുള്ള ഒരു അനുഷ്ഠാനവാദ്യമാണ്.

പഞ്ചവാദ്യത്തിന്റെയും കാലപ്പഴക്കത്തെക്കുറിച്ചും ഉത്ഭവത്തെക്കുറിച്ചും ചില അവ്യക്ത ധാരണകളല്ലാതെ സത്യസ്ഥിതി അറിയാൻ ഇനിയുമായിട്ടില്ല. അടിസ്ഥാനപരമായി ഇത്‌ ഒരു ക്ഷേത്ര കലാരൂപമാണ്‌. ഇന്നത്തെ രീതിയി‌ൽ പഞ്ചവാദ്യം ക്രമീകരിച്ചത് തിരുവില്വാമല വെങ്കിച്ചൻ സ്വാമി, അന്നമനട പീതാംബരമാരാർ, അന്നമനട അച്യുതമാരാർ, അന്നമനട പരമേശ്വര മാരാർ, പട്ടാരത്ത് ശങ്കരമാരാർ തുടങ്ങിയവരാണ്. പഞ്ചവാദ്യത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും വാദ്യരീതിയും ചിട്ടപ്പെടുത്തുന്നതി‌ൽ ഇവ‌ർ പ്രധാന പങ്കു വഹിച്ചു.[2]

പഞ്ചവാദ്യ മേളം

തിരുത്തുക

ഒരു പഞ്ചവാദ്യത്തിൽ സാധാരണഗതിയിൽ മേളക്കാരുടെ എണ്ണം നാല്‌പതാണ്‌. പതിനൊന്നു തിമിലക്കാർ, അഞ്ചു മദ്ദളം, രണ്ടു ഇടയ്ക്ക, പതിനൊന്നു കൊമ്പ്‌, പതിനൊന്ന്‌ ഇലത്താളം ഇങ്ങനെയാണ്‌ അതിന്റെ ഉപവിഭജനം. ഓരോ വാദ്യവിഭാഗത്തിനും കൃത്യമായി സ്ഥാനം നിർണയിച്ചിട്ടുണ്ട്. അതനുസരിച്ച്‌ തിമിലക്കാരും മദ്ദളക്കാരും ഒന്നാം നിരയിൽ മുഖാമുഖം നിരക്കുന്നു. തിമിലയ്‌ക്കു പിന്നിൽ അണിനിരിക്കുന്നത്‌ ഇലത്താളക്കാരാണ്‌. കൊമ്പുകാരുടെ സ്ഥാനം മദ്ദളക്കാരുടെ പിന്നിലാണ്‌. ഈ വാദ്യനിരയുടെ രണ്ടറ്റത്തുമായി തിമിലയ്‌ക്കും മദ്ദളത്തിനും ഇടയ്‌ക്ക്‌ അതായത്‌ മധ്യഭാഗത്ത്‌ തലയ്‌ക്കലും കാല്‌ക്കലുമായി ഇടയ്‌ക്ക വായിക്കുന്നവർ നിലകൊളളുന്നു. ഇലത്താളക്കാരുടെ പിന്നിലാണ്‌ ശംഖിന്റെ സ്ഥാനം. ശംഖുവിളിയോടെയാണ്‌ പഞ്ചവാദ്യം ആരംഭിക്കുന്നത്‌. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലാണ് സാധാരണയായി പഞ്ചവാദ്യം അവതരിപ്പിക്കുക. മധ്യകേരളത്തിലാണ് പഞ്ചവാദ്യം കൂടുതലായി അവതരിപ്പിക്കുക. ഏറ്റവും പ്രശസ്തമായ പഞ്ചവാദ്യാവതരണം തൃശൂർ പൂരത്തിനാണ് നടക്കുക. മഠത്തിൽ വരവ് പഞ്ചവാദ്യം എന്നാണ് തൃശൂർ പൂരത്തിലെ പഞ്ചവാദ്യം അറിയപ്പെടുന്നത്. തൃശൂർ പൂരത്തിലെ പ്രധാന പങ്കാളികളിലൊന്നായ തിരുവമ്പാടി ക്ഷേത്രസംഘമാണ് ഇത് അവതരിപ്പിക്കുക.മറ്റൊരു പഞ്ചവാദ്യ വേദി തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിനോട് അനുബന്ധിച്ച് ആണ്.

പ്രശസ്ത കലാകാരന്മാർ

തിരുത്തുക

തിമില

  • പല്ലാവൂർ അപ്പുമാരാർ
  • പല്ലാവൂർ മണിയൻ മാരാർ
  • പല്ലാവൂർ കുഞ്ഞുകുട്ട മാരാർ
  • തൃക്കാമ്പുറം കൃഷ്ണൻകുട്ടി മാരാർ
  • അന്നമനട പരമേശ്വരൻ മാരാർ ,
  • കേളത്ത് കുട്ടപ്പമാരാർ
  • കുഴൂർ നാരായണൻ മാരാർ
  • ചോറ്റാനിക്കര നന്ദപ്പൻ മാരാർ
  • ചോറ്റാനിക്കര വിജയൻ മാരാർ,
  • കുട്ടനെല്ലൂർ രാജൻ മാരാർ
  • കോങ്ങാട് വിജയൻ
  • പറക്കാട് തങ്കപ്പ മാരാർ
  • കലാ: ശ്രീധരൻ നമ്പീശൻ
  • കോങ്ങാട് മധു
  • ഊരമന വേണു മാരാർ
  • ഊരമന അജിതൻ മാരാർ
  • ഊരമന രാജേന്ദ്ര മാരാർ
  • കരിയന്നൂർ നാരായണൻ നമ്പൂതിരി
  • ചോറ്റാനിക്കര സുഭാഷ്
  • പല്ലാവൂർ ശ്രീധരൻ

മദ്ദളം

  • തൃക്കൂർ രാജൻ
  • ചെർപ്പുളശ്ശേരി ശിവൻ,
  • കുനിശ്ശേരി ചന്ദ്രൻ,
  • പുലാപ്പറ്റ തങ്കമണി,
  • കല്ലേകുളങ്ങര കൃഷ്ണവാര്യർ,
  • കോട്ടക്കൽ രവി
  • കലാമണ്ഡലം കുട്ടിനാരായണൻ,
  • നെല്ലുവായ ശശി.

ഇടയ്ക്ക

  • തിച്ചൂർ മോഹനപ്പൊതുവാൾ,
  • തിരുവില്വാമല ഹരി,
  • തിരുവാലത്തൂർ ശിവൻ

കൊമ്പ്

  • ചെങ്ങമനാട് അപ്പു നായർ
  • മച്ചാട് ഉണ്ണിനായർ,
  • മച്ചാട് മണികണ്ഠൻ,
  • ഓടക്കാലി മുരളി,
  • കുമ്മത്ത് രാമൻകുട്ടി നായർ,
  • വരവൂർ മണികണ്ഠൻ,

ഇതും കാണുക

തിരുത്തുക
  1. പാറമ്മേൽകാവ് പഞ്ചവാദ്യ വിദ്യാലയം, പാറമ്മേൽകാവ്, തൃശ്ശൂർ.കേരള വിജ്ഞാനകോശം
  2. "പഞ്ചവാദ്യം(PRASANTH MITHRAN പുഴ.കോം)". Archived from the original on 2011-08-10. Retrieved 2011-07-14.
"https://ml.wikipedia.org/w/index.php?title=പഞ്ചവാദ്യം&oldid=4122300" എന്ന താളിൽനിന്ന് ശേഖരിച്ചത്