ചെങ്ങമനാട് അപ്പു നായർ
കേരളത്തിലെ ഒരു കൊമ്പ് വാദ്യകലാകാരനായിരുന്നു ചെങ്ങമനാട് അപ്പു നായർ. പതിറ്റാണ്ടുകളോളം തൃശൂർ പൂരത്തിന്റെ മേളപ്പെരുക്കത്തിൽ നായകസ്ഥാനി ആയിരുന്നു ഇദ്ദേഹം. അന്നമനട സീനിയർ പരമേശ്വര മാരാർ നേതൃത്വം നൽകിയ ‘പഞ്ചവാദ്യ ചരിത്രം’ ശബ്ദലേഖനത്തിൽ പ്രധാന കൊമ്പുകാരൻ കൂടിയായിരുന്നു അപ്പു മാരാർ. ആകാശവാണിയിലും ഒരു സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം. 14-ാം വയസിലാണ് കല ആരംഭിച്ചത്. കൊമ്പു വാദ്യത്തിൽ കണിമംഗലം, മച്ചാട്, നായത്തോട് വടക്കൻ ശൈലികളിൽ ‘നായത്തോട്’ ശൈലികളിൽ പ്രധാനിയായിരുന്നു അപ്പു നായർ.
ചെങ്ങമനാട് അപ്പു നായർ | |
---|---|
ജനനം | അപ്പു |
മരണം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കൊമ്പ് വാദകൻ |
അറിയപ്പെടുന്നത് | കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, കൊമ്പുവാദനത്തിലെ നായത്തോട് ശൈലി |
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് 2020 ജൂലൈ 4-ആം തീയതി 85-ആം വയസ്സിൽ നെടുമ്പാശേരിയിലെ വീട്ടിൽ വച്ച് മരണമടഞ്ഞു.
പുരസ്കാരങ്ങൾ
തിരുത്തുകകേരള സർക്കാരിന്റെ പരമോന്നത വാദ്യകലാ പുരസ്കാരമായ പല്ലാവൂർ അപ്പു മാരാർ പുരസ്കാരം, കേരള സംഗീത നാടക അക്കാദമി അവാർഡ്, ഫോക്‌ലോർ അക്കാദമി അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.[1] കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പും ഇദ്ദേഹത്തിനു ലഭിച്ചു.[2]
അവലംബം
തിരുത്തുക- ↑ "പ്രമുഖ കൊമ്പുവാദ്യ കലാകാരൻ ചെങ്ങമനാട് അപ്പു നായർ അന്തരിച്ചു". Archived from the original on 2020-07-06. Retrieved 6 ജൂലൈ 2020.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ http://www.keralaculture.org/malayalam/fellowship-list-sangeetha-nadaka-akademy/542