അന്നമനട പരമേശ്വര മാരാർ
പഞ്ചവാദ്യരംഗത്ത് തിമിലവിദഗ്ദ്ധരിൽ പ്രഥമഗണനീയനായ കലാകാരനാണ് അന്നമനട പരമേശ്വര മാരാർ (1952-2019). കേരള സംഗീത നാടക അക്കാദമിയുടേതടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ജീവിതരേഖ തിരുത്തുക
1952 ജൂൺ 5-ന് ഇടവമാസത്തിലെ വിശാഖം നക്ഷത്രത്തിൽ തൃശ്ശൂർ അന്നമനട പടിഞ്ഞാറേ മാരാത്ത് കുടുംബത്തിൽ ജനിച്ചു. കേരള കലാമണ്ഡലത്തിലെ തിമിലപരിശീലനത്തിനുള്ള ആദ്യബാച്ചിൽ വിദ്യാർത്ഥിയായിരുന്നു. കലാമണ്ഡലത്തിൽ അരങ്ങേറ്റം കഴിഞ്ഞ് പല്ലാവൂർ സഹോദരൻമാർക്കു കീഴിൽ രണ്ടുവർഷത്തെ അധികപരിശീലനം നേടി.
ദീർഘകാലം പ്രമേഹബാധിതനായിരുന്ന പരമേശ്വരമാരാർക്ക് രണ്ട് വിരലുകൾ മുറിച്ചുമാറ്റേണ്ടിവന്നിരുന്നു. തുടർന്ന് അദ്ദേഹം വാദ്യരംഗത്തോട് വിടപറഞ്ഞു. 2019 ജൂൺ ആദ്യവാരത്തിൽ ന്യുമോണിയാബാധയെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപതിയിൽ പ്രവേശിപ്പിയ്ക്കപ്പെട്ട് അദ്ദേഹം അവിടെ വച്ച് ജൂൺ 12-ന് വൈകീട്ട് അഞ്ചുമണിയോടെ അന്തരിച്ചു. [1] മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
പുരസ്കാരങ്ങൾ തിരുത്തുക
- കേരള സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ് (2010)
- കേരള സംഗീത നാടക അക്കാദമിയുടെ എ.എൻ. നമ്പീശൻ സ്മാരക പുരസ്കാരം(തിമില) (2007) [2]
- ഗുരുവായൂരപ്പൻ പുരസ്ക്കാരം (2012)
- വെള്ളാറ്റഞ്ഞൂർ ശങ്കരൻ നമ്പീശൻ സ്വർണ്ണപതക്കം
- തിരുവമ്പാടി ദേവസ്വത്തിന്റെ ഗോൾഡ് മെഡൽ
അവലംബം തിരുത്തുക
പുറം കണ്ണികൾ തിരുത്തുക
- A proud legacy Archived 2008-04-09 at the Wayback Machine.