ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിന്റെ തനതായ ചെണ്ടമേളമാണ് പാണ്ടി. ചെണ്ട (ഇടംതലയും വലംതലയും), ഇലത്താളം, കൊമ്പ്, കുറുംകുഴൽ എന്നിവയാണിതിലെ വാദ്യങ്ങൾ. എല്ലാ മേളങ്ങളിലും വെച്ച് ഏറ്റവും പുരാതനമാണ് പാണ്ടിമേളം എന്നു കരുതുന്നവരുണ്ട്. സാധാരണയായി ക്ഷേത്രങ്ങളുടെ മതിൽക്കെട്ടിന് പുറത്തുവെച്ചാണ് പാണ്ടിമേളം അവതരിപ്പിക്കുക. പഞ്ചാരിമേളം എന്ന മറ്റൊരു ചെണ്ടമേളം ക്ഷേത്രത്തിന് അകത്തായാണ് അവതരിപ്പിക്കുക.

തൃശ്ശൂർപ്പൂരം കൊടിയേറ്റത്തോടനുബന്ധിച്ച് പാറമേക്കാവ് പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തിൽ പാറമേക്കാവിനു മുമ്പിൽ നടന്ന മേളത്തിൽ (2012) നിന്ന്

തൃശ്ശൂർ പൂരത്തിലെ ഇലഞ്ഞിത്തറ മേളം ഏറ്റവും പ്രശസ്തമായ പാണ്ടിമേളമാണ്. ഈ മേളം പതിവിനു വിപരീതമായി വടക്കുന്നാഥക്ഷേത്രത്തിലെ മതിൽക്കെട്ടിനകത്തുവച്ചാണ് നടത്തുന്നത്. പൂരത്തിന്റെ മുഖ്യപങ്കാളികളിലൊന്നായ പാറമേക്കാവ് വിഭാഗമാണ് ഇത് അവതരിപ്പിക്കുന്നത്.

ഇവയും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പാണ്ടിമേളം&oldid=3992254" എന്ന താളിൽനിന്ന് ശേഖരിച്ചത്