പടിച്ചിറ
കേരളത്തിലെ വയനാട് ജില്ലയിൽ ഉള്ള ഒരു ഗ്രാമമാണ് പടിച്ചിറ. [1]. പുൽപ്പള്ളി പഞ്ചായത്തിൽ ആണ് ഈ ഗ്രാമമുൾപ്പെടുന്നത്.
Padichira | |
---|---|
village | |
Country | India |
State | Kerala |
District | Wayanad |
(2001) | |
• ആകെ | 29,697 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 673579 |
ISO കോഡ് | IN-KL |
വാഹന റെജിസ്ട്രേഷൻ | KL- |
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം പടിച്ചിറ ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ 29697 ആണ്. അതിൽ 15227പുരുഷന്മാരും 14470 സ്ത്രീകളും ആണ്. [1]
വിദ്യാലയങ്ങൾ
തിരുത്തുക- സെന്റ് സെബാസ്റ്റ്യൻ യു പി സ്കൂൾ, പടിച്ചിറ
- ജി യു പി എസ് ശശിമല, പടിച്ചിറ
- എസ് എൻ വിദ്യാനികേതൻ
ഗതാഗതം
തിരുത്തുകസുൽത്താൻ ബത്തേരിയിൽ നിന്നും എളുപ്പത്തിൽ പടിച്ചിറയിൽ എത്താം. പെരിയ ഘട്ട് റോഡ് മാനന്തവാടിയെ കണ്ണൂരും തലശ്ശേരിയുമായി ബന്ധപ്പെടുത്തുന്നു. താമരശ്ശേരി ചുരം റോഡ് കോഴിക്കോടിനെ കല്പറ്റയുമായി ബന്ധിപ്പിക്കുന്നു. കുറ്റ്യാടി മലയോരപാത വടകരയെ കൽപ്പറ്റ, മാനന്തവാടി എന്നിവയുമായും പാൽചുരം മലയോരപാത മാനന്തവാടിയെ കണ്ണൂർ, ഇരിട്ടി എന്നിവയുമായും ബന്ധിപ്പിക്കുന്നു. നിലമ്പൂരിൽ നിന്നും ഊട്ടിയിലേക്കുള്ള റോഡ് വയനാട്ടിലെ മേപ്പാടി വഴിയാണ് കടന്നു പോകുന്നത്. സമീപത്തുള്ള റയിൽവേ സ്റ്റേഷൻ മൈസൂരാണ്. വിമാനത്താവളം കോഴിക്കോടും (120 കിലോമീറ്റർ), ബംഗുളുരും (290 കിലോമീറ്റർ),കണ്ണൂരും (58 കിലോമീറ്റർ) ഉണ്ട്.