പുൽപ്പള്ളി

വയനാട് ജില്ലയിലെ ഗ്രാമം

11°47′17″N 76°09′34″E / 11.788047°N 76.159329°E / 11.788047; 76.159329 വയനാട് ജില്ലയുടെവടക്കു കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് പുൽപ്പള്ളി. സുൽത്താൻ ബത്തേരി താലൂക്കിലാണ് പുല്പള്ളി വില്ലേജ്. പ്രാദേശികമായി കരുമം എന്നും ഈ സ്ഥലത്തിനു പേരുണ്ട് . വില്ലേജിന്റെ വിസ്തൃതി 77.70 ച.കി.മീ.യാണ് . ഐതിഹ്യങ്ങൾ നിറഞ്ഞതാണ് ഈ ഗ്രാമം. ഇവിടത്തെ സീതാദേവിക്ഷേത്രം പ്രസിദ്ധം[1]. വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ അഭയം തേടിയ സീതാദേവിയുടെ കഥ ഓർമിപ്പിക്കുന്നതാണ് ഈ ക്ഷേത്രം. ദേവിയുടെ ഇരിപ്പിടമെന്നു വിശ്വസിക്കപ്പെടുന്ന കൽത്തറയും ദേവിയുടെ കണ്ണുനീരിനാലുണ്ടായെതെന്നു കരുതപ്പെടുന്ന തീർഥവും ആരെയും ആകർഷിക്കുന്നതാണ്. ശ്രീരാമൻ സീതയുമൊത്ത് വനവാസം നടത്തിയത് ഇവിടെയാണെന്ന് ഐതിഹ്യം പറയുന്നു. ലവകുശന്മാർ മുനികുമാരന്മാരെന്ന പേരിൽ ഇവിടെ ആരാധിക്കപ്പെടുന്നു. നക്‌സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ചരിത്രമുണ്ട് , പുൽപ്പള്ളിക്ക്.

പുൽപ്പള്ളി
Map of India showing location of Kerala
Location of പുൽപ്പള്ളി
പുൽപ്പള്ളി
Location of പുൽപ്പള്ളി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) വയനാട് ജില്ല
ജനസംഖ്യ 29,298 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
കോഡുകൾ

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക

2001 കാനേഷുമാരി പ്രകാരം, പുൽപ്പള്ളിയുടെ ജനസംഖ്യ 29298 ആണ്.[2] ഇതിൽ 14961 പുരുഷന്മാരും 14337 സ്ത്രീകളും ഉൾപ്പെടുന്നു.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-21. Retrieved 2013-03-16.
  2. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=പുൽപ്പള്ളി&oldid=3637495" എന്ന താളിൽനിന്ന് ശേഖരിച്ചത്