ഓം ശാന്തി ഓശാന
മലയാള ചലച്ചിത്രം
(Ohm Shanthi Oshaana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത് 2014ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓം ശാന്തി ഓശാന.[1] നസ്രിയ നസീമും നിവിൻ പോളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. വിനീത് ശ്രീനിവാസൻ, അജു വർഗീസ്, രഞ്ജി പണിക്കർ, വിനയ പ്രസാദ് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അനന്യ ഫിലിംസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ഷാൻ റഹ്മാന്റെയാണ്.[2] വ്യത്യസ്തമായ ഒരു പ്രണയകഥ പറഞ്ഞ ഓം ശാന്തി ഓശാന വൻ പ്രദർശന വിജയം നേടി.[3]
ഓം ശാന്തി ഓശാന | |
---|---|
സംവിധാനം | ജൂഡ് ആന്റണി ജോസഫ് |
നിർമ്മാണം | ആൽ വിൻ ആന്റണി |
കഥ | മിഥുൻ മാനുവൽ തോമസ് |
തിരക്കഥ | മിഥുൻ മാനുവൽ തോമസ് ജൂഡ് ആന്റണി ജോസഫ് |
അഭിനേതാക്കൾ | നിവിൻ പോളി നസ്രിയ നസീം |
സംഗീതം | ഷാൻ റഹ്മാൻ |
ഛായാഗ്രഹണം | വിനോദ് ഇല്ലമ്പള്ളി |
ചിത്രസംയോജനം | ലിജോ പോൾ |
സ്റ്റുഡിയോ | അനന്യ ഫിലിംസ് |
വിതരണം | പി.ജെ എന്റർടെയ്ന്മെന്റ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 130 മിനിറ്റ് |
ആകെ | ₹10.3 കോടി (US$1.6 million) |
അഭിനയിച്ചവർ
തിരുത്തുക- നസ്രിയ നസീം - പൂജ മാത്യു
- നിവിൻ പോളി - ഗിരി മാധവൻ
- വിനീത് ശ്രീനിവാസൻ - ഡോക്ടർ പ്രസാദ് വർക്കി
- അജു വർഗീസ് - ഡേവിഡ് കാഞ്ഞാണി
- രഞ്ജി പണിക്കർ -ഡോക്ടർ മാത്യു ദേവസ്യ
- വിജയരാഘവൻ - ടോമിച്ചൻ
- വിനയ പ്രസാദ് - റേച്ചൽ
- ലാൽ ജോസ് - ജേക്കബ് തരകൻ
- നിക്കി ഗൽറാണി - തെന്നൽ. കെ. വാരിയർ
- ഷറഫുദ്ദീൻ
- നെൽസൺ
- ശോഭ മോഹൻ
ഗാനങ്ങൾ
തിരുത്തുക# | ഗാനം | പാടിയവർ | ദൈർഘ്യം | |
---|---|---|---|---|
1. | "കാറ്റു മൂളിയോ" | വിനീത് ശ്രീനിവാസൻ | ||
2. | "മൗനം ചോരും നേരം" | റിനു റസാഖ്, ഹിഷാം | ||
3. | "സ്നേഹം ചേരും നേരം" | റിനു റസാഖ് ,ഹിഷാം | ||
4. | "മന്ദാരമേ" | ജോബ് കുര്യൻ, ഷാൻ റഹ്മാൻ | ||
5. | "ഈ മഴമേഘം" | രമ്യ നമ്പീശൻ | ||
6. | "നീലാകാശം" | ഷാൻ റഹ്മാൻ |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-13. Retrieved 2015-02-21.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-19. Retrieved 2015-02-21.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-11. Retrieved 2015-02-21.