പീലിത്തുമ്പി
ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശത്തു കാണപ്പെടുന്ന മരതകത്തുമ്പി കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് പീലിത്തുമ്പി (ശാസ്ത്രീയനാമം: Neurobasis chinensis)[2][1].
പീലിത്തുമ്പി | |
---|---|
ആൺതുമ്പി | |
പെൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | N. chinensis
|
Binomial name | |
Neurobasis chinensis (Linnaeus, 1758)
| |
Synonyms | |
|
ആൺതുമ്പികളുടെ പിൻചിറകുകളുടെ മുകൾഭാഗം തിളക്കമുള്ള പച്ചനിറത്തോടു കൂടിയതാണ്. അടിഭാഗം ബ്രൗൺ നിറത്തിലും കാണുന്നു. പെൺതുമ്പികൾക്ക് വെളുത്ത രണ്ടു പൊട്ടോടുകൂടിയ സുതാര്യമായ ചിറകുകൾ ആണ് [3][4][5]
കാടുകളിലോ കാടുകളോടു ചേർന്നുകിടക്കുന്ന ആയ പ്രദേശങ്ങളിലോ ഉള്ള അരുവികളിലോ തോടുകളിലോ ആണ് കൂടുതലായും കണ്ടുവരുന്നത്. ആൺതുമ്പികൾ അനുയോജ്യമായ സ്ഥലങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നതായി കാണാം. പെൺതുമ്പികളെ ആകർഷിക്കാനായി ചിലപ്പോൾ ചിറകുകൾ മിന്നിക്കാറുണ്ട്. പെൺതുമ്പികൾ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന സസ്യങ്ങളിലാണ് മുട്ടയിടുന്നത്. ചിലപ്പോൾ കുറേസമയം പൂർണമായി മുങ്ങിക്കിടന്നും മുട്ടയിടുന്നത് കാണാം. ജലാശയത്തിനു സമീപത്തു മാത്രമേ ഇവയെ കാണാറുള്ളു[1][6][7][5][8].
വിതരണം
തിരുത്തുകഇന്ത്യയിൽ പശ്ചിമബംഗാൾ, കേരളം, അരുണാചൽ പ്രദേശ്, മഹാരാഷ്ട്ര, ആസ്സാം, മണിപ്പൂർ, കർണ്ണാടക, ഉത്തരാഖണ്ഡ്, നാഗാലാന്റ്, ഛത്തീസ്‌ഗഢ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ കണ്ടുവരുന്നു. കേരളത്തിൽ തിരുനെല്ലി(വയനാട്), കുമ്മന്നൂർ, കോന്നി(പത്തനംതിട്ട), നെല്ലിയാമ്പതി(പാലക്കാട്), ആറളം, വരദൂർ(കണ്ണൂർ), ഉപ്പുകുന്ന്(ഇടുക്കി), തട്ടേക്കാട്(എറണാകുളം) എന്നിവിടങ്ങളിലും കണ്ടിട്ടുണ്ട്. ഇന്ത്യയിൽ കൂടുതൽ പ്രദേശങ്ങളിൽ റിപ്പോർട്ടു ചെയ്തിട്ടുള്ളതും വർഷത്തിൽ ഏറ്റവും കൂടുതൽ സമയം കണാൻ കഴിഞ്ഞതായി റിപ്പോർട്ടു ചെയ്തിട്ടുള്ളതും കേരളത്തിലാണ്[8].
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Neurobasis chinensis". IUCN Red List of Threatened Species. IUCN. 2009: e.T163763A5648117. 2009. doi:10.2305/IUCN.UK.2009-2.RLTS.T163763A5648117.en. Retrieved 19 February 2017.
{{cite journal}}
: Cite uses deprecated parameter|authors=
(help) - ↑ "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-02-19.
- ↑ Vukusic, P.; Wootton, R. J.; Sambles, J.R. (2004). "Remarkable iridescence in the hindwings of the damselfly Neurobasis chinensis chinensis (Linnaeus) (Zygoptera: Calopterygidae)". Proc. R. Soc. Lond. B. 271: 595–601. doi:10.1098/rspb.2003.2595.
- ↑ Kumar, A. & Prasad, M. (1977). "Reproductive behaviour in Neurobasis chinensis chinensis (Linnaeus) (Zygoptera: Calopterygidae)". Odonatologica. 6: 163–171.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ 5.0 5.1 "Neurobasis chinensis Linnaeus, 1758". India Biodiversity Portal. Retrieved 2017-02-19.
- ↑ Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
- ↑ C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis.
- ↑ 8.0 8.1 "Neurobasis chinensis Linnaeus, 1758". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-18.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- പീലിത്തുമ്പി എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- പീലിത്തുമ്പി എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)