നവോദയ അപ്പച്ചൻ
മലയാളചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായിരുന്നു നവോദയ അപ്പച്ചൻ എന്ന പേരിലറിയപ്പെടുന്ന മാളിയംപുരക്കൽ ചാക്കോ പുന്നൂസ് (ജീവിതകാലം: 1924 ഫെബ്രുവരി 6 – 2012 ഏപ്രിൽ 23). ആലപ്പുഴ ജില്ലയിലാണ് അപ്പച്ചൻ ജനിച്ചത്. മലയാളചലച്ചിത്രസംവിധായകരായ ജിജോ പുന്നൂസ്, ജോസ് പുന്നൂസ് എന്നിവരും രണ്ടു പെൺമക്കളുമടക്കം അദ്ദേഹത്തിനു നാലു കുട്ടികളാണുള്ളത്. മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്ക് ജെ സി ഡാനിയേൽ അവാർഡ് നൽകി 2012 ൽ കേരള സർക്കാർ അദ്ദേഹത്തെ ആദരിച്ചിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് 2012 ഏപ്രിൽ 17-ന് കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അപ്പച്ചൻ ഏപ്രിൽ 23 ന് അന്തരിച്ചു.[2]
നവോദയ അപ്പച്ചൻ | |
---|---|
ജനനം | മാളിയംപുരയ്ക്കൽ ചാക്കോ പുന്നൂസ് 6 ഫെബ്രുവരി 1924[1] |
മരണം | 23 ഏപ്രിൽ 2012 | (പ്രായം 88)
ദേശീയത | ഭാരതീയൻ |
തൊഴിൽ | ചലച്ചിത്ര നിർമ്മാതാവും സംവിധായകനും |
ബന്ധുക്കൾ | ജിജോ പുന്നൂസ് (മകൻ), കുഞ്ചാക്കോ (സഹോദരൻ), കുഞ്ചാക്കോ ബോബൻ (സഹോദരപൗത്രൻ) |
പുരസ്കാരങ്ങൾ | ജെ.സി. ഡാനിയേൽ അവാർഡ് (2010) |
ജീവിതരേഖ
തിരുത്തുകഅഞ്ഞൂറു വർഷത്തിലേറെ പാരമ്പര്യമുള്ള ഒരു കുടുംബത്തിലെ കണ്ണിയാണ് അപ്പച്ചൻ.[3] [4] കോട്ടയത്തിനു സമീപം തോട്ടയ്ക്കാട് പ്രദേശത്തെ ചോതിരക്കുന്നേൽ കുടുംബാംഗമായിരുന്ന കുഞ്ചാക്കോ തരകന്റെ പിന്മുറക്കാരൻ.[അവലംബം ആവശ്യമാണ്][3] [4] ആ പരമ്പരയുടെ ഇങ്ങേയറ്റത്ത് പുളിങ്കുന്ന് മാളികേംപുരയ്ക്കൽ മാണി ചാക്കോയാണ് അപ്പച്ചന്റെ പിതാവ്. 1924 ഫെബ്രുവരി 6-ന് ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നിൽ അദ്ദേഹത്തിന്റെ ഇളയമകനായി അപ്പച്ചൻ ജനിച്ചു.
സിനിമയിൽ
തിരുത്തുകമൂത്ത സഹോദരൻ കുഞ്ചാക്കോയോടൊപ്പം കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ സ്ഥാപിച്ചത് 1949-ലാണ്. ഉദയായുടേയും നവോദയയുടേയും ബാനറുകളിൽ നൂറോളം സിനിമകൾ നിർമിച്ചു. ഇന്ത്യയിലെ ആദ്യത്തെ 3 D ചലച്ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ നിർമ്മിച്ചത് അപ്പച്ചനാണ്. ഈ ചിത്രത്തിന് 1984-ൽ പ്രസിഡന്റിന്റെ സ്വർണ്ണമെഡൽ ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചലച്ചിത്രം തച്ചോളി അമ്പു സംവിധാനം ചെയ്തു,[5] ഇന്ത്യയിലെ ആദ്യത്തെ 70mm ചലച്ചിത്രമായ പടയോട്ടം നിർമ്മിച്ചതും ഇദ്ദേഹമാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ മെഗാ ടെലിവിഷൻ സീരിയലായ ബൈബിൾ കഥകളുടെ നിർമാതാവും ഇദ്ദേഹമാണ്.ഏഴ് വർഷം കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ പ്രസിഡൻറായിരുന്നു. 1990-91ൽ സൗത്തിന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രഡിഡൻറായും പ്രവർത്തിച്ചു.
വ്യവസായമേഖലയിൽ
തിരുത്തുകഇന്ത്യയിലെ ആദ്യത്തെ വാട്ടർ തീം പാർക്കായ കിഷ്കിന്ധ ആരംഭിച്ചത് അപ്പച്ചനാണ്[6]. ചെന്നൈയിലാണ് ഈ വാട്ടർ തീം പാർക്ക് സ്ഥിതി ചെയ്യുന്നത്. കൂടാതെ 1976-ൽ കേരളത്തിൽ എറണാകുളം ജില്ലയിലെ കാക്കനാട് നവോദയ സ്റ്റുഡിയോ എന്ന പേരിൽ ഒരു ചലച്ചിത്രനിർമ്മാണ സ്റ്റുഡിയോ അപ്പച്ചൻ സ്ഥാപിച്ചിട്ടുണ്ട്.
നിർമ്മിച്ച ചലച്ചിത്രങ്ങൾ
തിരുത്തുക- 1978 - തച്ചോളി അമ്പു
- 1978 - കടത്തനാട്ടു മാക്കം
- 1979 - മാമാങ്കം
- 1980 - തീക്കടൽ
- 1980 - മഞ്ഞിൽ വിരിഞ്ഞ പൂക്കൾ
- 1982 - പടയോട്ടം
- 1983 - എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്
- 1984 - മൈ ഡിയർ കുട്ടിച്ചാത്തൻ
- 1986 - ഒന്നു മുതൽ പൂജ്യം വരെ
- 1989 - ചാണക്യൻ
- 1998 - ഛോട്ടാ ചേതൻ
- 2003 - മാജിക് മാജിക്
സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
തിരുത്തുക- 1978 - തച്ചോളി അമ്പു
- 1978 - കടത്തനാട്ട് മാക്കം
- 1979 - മാമാങ്കം
- 1980 - തീക്കടൽ
പുരസ്കാരം
തിരുത്തുക- 2010 ലെ ജെ.സി ഡാനിയേൽ പുരസ്കാരം[7]
അവലംബം
തിരുത്തുക- ↑ "Producer Navodaya Appachan passes away". The Hindu. 24 April 2012. Retrieved 7 September 2019.
- ↑ "Navodaya Appachan, renowned Malayalam film producer, dies".
- ↑ 3.0 3.1 , http://movieraga.indulekha.com/2012/04/24/navodaya-appachan/ Archived 2013-11-06 at the Wayback Machine.
- ↑ 4.0 4.1 , https://sites.google.com/site/illipparambil/chothirakkunnel_mahakudumbum Archived 2016-06-29 at the Wayback Machine.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-23. Retrieved 2012-04-23.
- ↑ http://www.kishkinta.in/page/about.html
- ↑ JC Daniel award for Navodaya Appachan