നരി കോൺട്രാക്റ്റർ

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍
(Nari Contractor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നരിമാൻ ജംഷഡ്ജി (നരി) കോണ്ട്രാക്റ്റർ (ജനനം: മാർച്ച് 7, 1934) മുൻ ഇന്ത്യൻ ക്രിക്കറ്റു കളിക്കാരനും ക്യാപ്റ്റനുമായിരുന്നു. ആദ്യ ഫസ്റ്റ് ക്ലാസ് മൽസരത്തിൽ പരിക്കേറ്റ ഗുജറാത്ത് ക്യാപ്റ്റനു പകരമായി കളത്തിലിറങ്ങാൻ ഭാഗ്യം ലഭിച്ച നരി കോണ്ട്രാക്റ്റർ രണ്ടിന്നിംഗ്സിലും സെഞ്ചുറി നേടി കഴിവു തെളിയിച്ചു. ആർതർ മോറിസിനു ശേഷം ആ നേട്ടം കൈ വരിക്കുന്ന രണ്ടാമത്തെ കളിക്കാരനാണ്‌ ഇദ്ദേഹം. 1961-62 സീസണിൽ ബാർബഡോസിനെതിരേയുള്ള മൽസരത്തിനിടെ ചാർലി ഗ്രിഫിത്തിന്റെ പന്ത് തലക്കേറ്റ് ആറു ദിവസം അബോധാവസ്ഥയിലായ നരി കോണ്ട്രാക്റ്ററുടെ കരിയർ അതോടെ അവസാനിച്ചു. ഇപ്പോൾ മുംബൈയിൽ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ അക്കാഡമിയിൽ കോച്ച് ആയി ജോലി നോക്കുന്നു.

ഇന്ത്യൻ Flag
ഇന്ത്യൻ Flag
നരി കോണ്ട്രാക്റ്റർ
ഇന്ത്യ (IND)
നരി കോണ്ട്രാക്റ്റർ
ബാറ്റിങ്ങ് ശൈലി ഇടം കയ്യൻ
ബൗളിങ്ങ് ശൈലി വലം കൈ മീഡിയം പേസ്
ടെസ്റ്റുകൾ ഫസ്റ്റ് ക്ലാസ്
മൽസരങ്ങൾ 31 138
റൺസ് 1611 8611
ബാറ്റിങ്ങ് ശരാശരി 31.58 39.86
100s/50s 1/11 22/-
ഉയർന്ന സ്കോർ 108 176
ബോളുകൾ 186 2026
വിക്കറ്റുകൾ 1 26
ബോളിങ് ശരാശരി 80.00 40.00
ഇന്നിങ്സിൽ 5 വിക്കറ്റ് പ്രകടനം - -
10 വിക്കറ്റ് പ്രകടനം - -
ഏറ്റവും മികച്ച ബോളിങ്ങ് പ്രകടനം 1/9 4/85
ക്യാച്ചുകൾ/സ്റ്റുമ്പിങ് 18/- 72/-

Test debut: 2 December, 1955
Last Test: 7 March, 1962
Source: [1]



"https://ml.wikipedia.org/w/index.php?title=നരി_കോൺട്രാക്റ്റർ&oldid=1765641" എന്ന താളിൽനിന്ന് ശേഖരിച്ചത്