മീര നന്ദൻ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Meera Nandan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ പ്രശസ്തയായ ഒരു യുവ നടിയും, ടെലിവിഷൻ അവതാരകയുമാണ് മീര നന്ദൻ. മലയാളം ടെലിവിഷൻ പരിപാടികളുടെ അവതരണത്തിലൂടെ ദൃശ്യമാധ്യമരംഗത്ത് പ്രവേശിച്ച മീര മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു. രണ്ട് വർഷമായി ദുബായിലെ റേഡിയോ കമ്പനികളിൽ റേഡിയോ ജോക്കിയായി പ്രവർത്തിച്ചുവരുന്നു.

മീര നന്ദൻ
ഫോട്ടോ നിങ്ങൾ ലിക്ക് കെ, 2010
ജനനം
മീര നന്ദകുമാർ

(1990-11-26) 26 നവംബർ 1990  (33 വയസ്സ്)[1]
ദേശീയതഭാരതീയ
തൊഴിൽഅഭിനേത്രി, റേഡിയോ ജോക്കി
സജീവ കാലം2007-ഇതുവരെ

ജീവിതരേഖ

തിരുത്തുക

ശരിയായ പേര് മീര നന്ദകുമാർ എന്നാണ്. 1990 നവംബർ 26 നു നന്ദകുമാറിന്റേയും മായയുടേയും മകളായി എറണാകുളത്തെ ഇളമക്കരയിൽ പെരുന്തൂർ എന്ന ഗ്രാമത്തിൽ ജനിച്ചു. അർജുൻ നന്ദകുമാർ ആണ് സഹോദരൻ. മീര സ്കൂൾ വിദ്യാഭ്യാസം ഇളമക്കരയിലെ ഭവൻ വിദ്യാമന്ദിറിലാണ് നടത്തിയത്. അക്കാലത്താണ് മുല്ല സിനിമയിൽ അഭിനയിക്കുന്നത്. തുടർന്ന് സെയ്ന്റ് തെരേസാസ് കോളേജിലെ ബിരുദ പഠനത്തിനു ശേഷം ഇപ്പോൾ മണിപ്പാൽ സർവ്വകലാശാലയിൽ വിദൂരപഠന സമ്പ്രദായത്തിലൂടെ മാസ് കമ്യുണിക്കേഷൻ & ജേണലിസത്തിൽ ബിരുദാനന്ത ബിരുദം പഠിക്കുന്നു. വീടിനടുത്തുതന്നെയുള്ള സംഗീതാദ്ധ്യാപിക ലീലയിൽ നിന്നാണ് ആദ്യം സംഗീതം അഭ്യസിച്ചത്. ലൈസൻസ് [2]എന്ന സിനിമയിലൂടെ ആദ്യമായി സിനിമാഗാനവും ആലപിച്ചു.[3][4] പ്രശസ്ത അഭിനേത്രിയായ ദിവ്യ ഉണ്ണിയുമായി വിദൂരമായ കുടുംബബന്ധമുണ്ട്[5]

2015-ൽ ദുബയിലെ റെഡ് എഫ്. എം എന്ന റേഡിയോ സ്റ്റേഷനിൽ [6]റേഡിയോ ജോക്കിയായി ചലച്ചിത്രേതര ജോലി [7]ആരംഭിച്ച മീര പിന്നീട് സ്റ്റേഷൻ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടതോടെ [8] ഗോൾഡ് എഫ്.എം എന്ന സ്റ്റേഷനിലേക്ക് ചേക്കേറി. [9] റേഡിയോ ജോക്കിയായി ജോലി തുടരവെയാണ് തമിഴിൽ ശാന്തമാരുതനെന്ന സിനിമയിൽ അഭിനയിച്ചത്. [10]തുടർന്നും നിരവധി സിനികളിൽ അഭിനയിച്ചുവരികയാണ് മീര.

അഭിനയ ജീവിതം

തിരുത്തുക

ഏഷ്യാനെറ്റ് ചാനലിൽ സം‌പ്രേഷണം ചെയ്ത പ്രസിദ്ധ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലെ അവതാരകയായിട്ടാ‍ണ് മാധ്യമ രംഗത്തേക്ക് മീര കടന്നു വരുന്നത്. 2008ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു.[11]

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക

ചലച്ചിത്രം

തിരുത്തുക
വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
2008 മുല്ല ലച്ചി മലയാളം മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫേർ പുരസ്കാരം
,മികച്ച പുതുമുഖനടിക്കുള്ള ഏഷ്യാനെറ്റ് പുരസ്കാരം
2009 കറൻസി റോസ്
വാല്മീകി വന്ദന തമിഴ്
പുതിയ മുഖം ശ്രീദേവി മലയാളം മികച്ച പുതുമുഖനടിക്കുള്ള അമ്മാ പുരസ്കാരം [12]
കേരള കഫേ
പത്താം നിലയിലെ തീവണ്ടി ഇന്ദു
2010 പുള്ളിമാൻ രാധ
എൽസമ്മ എന്ന ആൺകുട്ടി ജെനി
അയ്യനാർ അനിത തമിഴ്
ഒരിടത്തിരു പോസ്റ്റ്മാൻ ഉഷ മലയാളം
2011 ജയ് ബോലോ തെലെങ്കാന സഹജ തെലുങ്ക്
കാതലുക്കു മരണമില്ലൈ തമിഴ്
സീനിയേർസ് ലക്ഷ്മി മലയാളം
ശങ്കരനും മോഹനനും രാജലക്ഷ്മി
വെൺശംഖു പോൽ അശ്വതി
സ്വപ്ന സഞ്ചാരി ലക്ഷ്മി
2012 പദ്മശ്രീ ഭരത് ഡോ. സരോജ്കുമാർ -
സൂര്യ നഗരം തമിഴ്സെൽവി തമിഴ്
മല്ലു സിങ്ങ് നീതു മലയാളം
മദിരാശി ഭാമ
ഭൂമിയുടേ അവകാശികൾ ശാരദ
2013 ലോക്പാൽ ജേൻ
റെഡ് വൈൻ ജസ്ന
യാത്ര തുടരുന്നു -
ആട്ടക്കഥ സേതുലക്ഷ്മി
ടൂറിസ്റ്റ് ഹോം രേഷ്മ
കടൽ കടന്നൊരു മാത്തുക്കുട്ടി കുഞ്ഞുമോൾ
2014 ബ്ലാക്ക് ഫോറസ്റ്റ് -
കരോട്പതി വിദ്യ കന്നട
അപ്പോതിക്കരി ഡെയ്സി മലയാളം
മൈലാഞ്ചി മൊഞ്ചുള്ള വീട് ഷാഹിന
2015 സുന്ദരമാരുതം മഹാ തമിഴ്
കാറ്റും മഴയും അഞ്ചലി മലയാളം
ഹിറ്റുഡൂ അഭിലാഷ തെലുങ്ക്
2016 നാനു നാമ ഹുഡ്ഗി കന്നഡ
അങ്ങനെ തന്നെ നേതാവെ അഞ്ചെട്ടണ്ണം പിന്നാലെ ' അനു മലയാളം ചിത്രീകരിക്കുന്നു
നേർ മുഗം തമിഴ് ചിത്രീകരിക്കുന്നു
2017 4ത് ഡിഗ്രി തെലുങ്ക് ചിത്രീകരിക്കുന്നു
ഗോൾഡ് കോയ്ൻസ് സ്മൃതി മലയാളം ചിത്രീകരിക്കുന്നു

ടെലിവിഷൻ

തിരുത്തുക
വർഷം പരിപാടി കഥാപാത്രം ചാനൽ ഭാഷ
2017 ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ് ഗോവിന്ദ് പദ്മസൂര്യക്കൊപ്പം ഏഷ്യാനെറ്റ് മലയാളം
2007 ഐഡിയ സ്റ്റാർ സിങർ ആതിഥേയ ഏഷ്യാനെറ്റ് മലയാളം
2007 വീട് നടി സൂര്യ ടി.വി. മലയാളം
  1. "Meera Nandan celebrates her birthday in LA!". Sify. Retrieved 10 November 2009.
  2. http://www.deccanchronicle.com/131203/entertainment-mollywood/article/meera-nandhaa-croon-silence
  3. "മീര എഴുതുകയാണ്". mangalamvarika.com. Oct 20, 2014. Archived from the original on 2014-10-21. Retrieved 20 October 2014.
  4. "മീരയ്ക്ക് പുതിയ മുഖം – articles,fashion – Mathrubhumi Eves". Mathrubhumi.com. Archived from the original on 2014-07-09. Retrieved 9 July 2014.
  5. admin on 1 (16 June 2012). "'I have not yet found true love' -Meera Nandan". Southscope.in. Archived from the original on 2014-07-14. Retrieved 9 July 2014.{{cite web}}: CS1 maint: numeric names: authors list (link)
  6. http://malayalam.filmibeat.com/news/meera-nandan-turns-down-film-a-career-radio-021175.html
  7. http://www.ibtimes.co.in/exclusive-birthday-special-meera-nandan-slams-rumours-quitting-acting-photos-615147
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-02. Retrieved 2017-02-18.
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-08. Retrieved 2017-02-18.
  10. http://www.deccanchronicle.com/150526/entertainment-mollywood/article/dubai-she%E2%80%99s-rj-meera
  11. Sahadevan, Sajini V. (2008-04-05). "Scent of jasmine". Metro Plus Thiruvananthapuram. The Hindu. Archived from the original on 2008-04-11. Retrieved 2008-04-10.
  12. "youtube.com".
"https://ml.wikipedia.org/w/index.php?title=മീര_നന്ദൻ&oldid=4013100" എന്ന താളിൽനിന്ന് ശേഖരിച്ചത്