മർലി മാറ്റ്ലിൻ

അമേരിക്കന്‍ ചലചിത്ര നടി
(Marlee Matlin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മർലി ബേത്ത് മാറ്റ്ലിൻ (ജനനം ഓഗസ്റ്റ് 24, 1965) ഒരു അമേരിക്കൻ നടിയും, എഴുത്തുകാരിയും, പ്രവർത്തകയുമാണ്. 1986-ൽ ചിൽഡ്രെൻ ഓഫ് എ ലെസ്സെർ ഗോഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് അക്കാദമി അവാർഡിന് അർഹയായി. അക്കാഡമി അവാർഡ് നേടുന്ന ഒരേയൊരു ബധിര അഭിനേത്രിയുമായിരുന്ന അവർക്ക് സിനിമയിലും ടെലിവിഷനിലും നടത്തിയ അഭിനയത്തിന് ഒരു ഗോൾഡൻ ഗ്ലോബ് അവാർഡ്, രണ്ട് അധിക നാമനിർദ്ദേശം, നാലു എമ്മി അവാർഡ് നാമനിർദ്ദേശം എന്നിവ ലഭിച്ചു.

മർലി മാറ്റ്ലിൻ
Matlin receiving a Motion Pictures Star at the Hollywood Walk of Fame in 2009
ജനനം
മാർലി ബെത്ത് മാറ്റ്‌ലിൻ

(1965-08-24) ഓഗസ്റ്റ് 24, 1965  (59 വയസ്സ്)
കലാലയംഹാർപ്പർ കോളേജ്
തൊഴിൽനടി, എഴുത്തുകാരി, ആക്ടിവിസ്റ്റ്
സജീവ കാലം1986–സജീവം
അറിയപ്പെടുന്നത്Children of a Lesser God, Switched at Birth, The West Wing, The L Word
ജീവിതപങ്കാളി(കൾ)
Kevin Grandalski
(m. 1993)
പങ്കാളി(കൾ)വില്യം ഹർട്ട്
(1985–1986)
കുട്ടികൾ4
വെബ്സൈറ്റ്marleematlinsite.com

18 മാസം പ്രായമുള്ളപ്പോൾ, പനി ബാധിച്ചതുമൂലം മാറ്റ്ലിൻ ബധിരയായിരുന്നു. ഡീഫ് നാഷണൽ അസോസിയേഷന്റെ പ്രധാന അംഗവുമാണ്. ജാക്ക് ജേസൺ അവരുടെ ദീർഘകാല വിവർത്തകൻ ആയിരുന്നു.[1][2]

മുൻകാലജീവിതം

തിരുത്തുക

മാറ്റ്ലിൻ ഒരു ഓട്ടോമൊബൈൽ ഡീലർ ആയ ഡൊണാൾഡ് മാറ്റ്ലിൻ (1930-2013), ലിബി (née ഹാമ്മർ) എന്നിവരുടെ മകളായി ഇല്ലിനോയിയിലെ മോർട്ടൻ ഗ്രോവിൽ ജനിച്ചു.[3][4][5]

18 മാസം മാത്രം പ്രായമുള്ളപ്പോൾ അവരുടെ വലതുചെവിയിലെ കേൾവിശക്തി പൂർണ്ണമായും ഇടതു ചെവിയിലെ 80% നഷ്ടപ്പെട്ടിരുന്നു. ഐ വിൽ സ്ക്രീം ലേറ്റർ' എന്ന അവരുടെ ആത്മകഥയിൽ ജനിതക വൈകല്യമുള്ള [കോക്ലിയ]] ആയതിനാൽ ആയിരിക്കാം കേൾവിശക്തി നഷ്ടപ്പെട്ടതിനുള്ള കാരണമായി എന്ന് അവർ സൂചിപ്പിക്കുന്നത്.[6] അവരുടെ കുടുംബത്തിലെ ഏക ബധിരയായ അംഗം മാറ്റ്ലിൻ ആയിരുന്നു. മാറ്റ്ലിനും അവരുടെ രണ്ടു മൂത്ത സഹോദരന്മാർ, എറിക്കും മാർക്കും, ഒരു യഹൂദ ഗൃഹ ഭവനത്തിൽ വളർന്നു. അവരുടെ കുടുംബ വേരുകൾ പോളണ്ടിലും റഷ്യയിലുമാണ്.[4][7][8] ബധിരർക്കുവേണ്ടിയുള്ള(കോൺഗ്രിഗേഷൻ ബെനി ഷാലോം) ഒരു സിനഗോഗ്യിൽ മാറ്റ്ലിൻ പങ്കെടുക്കുകയും ഹീബ്രു സ്വരസൂചകമായി ബാറ്റ് മിറ്റ്സ്വായ്ക്കായി അവർക്ക് തോറ പഠിക്കാൻ കഴിഞ്ഞു. പിന്നീട് പ്രശസ്തമായ മാസൽ ടോവ്: ബാർ ആൻഡ് ബാറ്റ് മിറ്റ്സ്വാ മെമ്മറീസ് എന്ന പുസ്തകത്തിനു വേണ്ടി അഭിമുഖവും നടത്തിയിരുന്നു.[9]

ആലിംഗ്ടൺ ഹൈറ്റ്സ് ജോൺ ഹേർസി ഹൈസ്കൂളിൽ നിന്ന് ബിരുദം നേടുകയും തുടർന്ന് മാറ്റ്ലിൻ ഹാർപ്പർ കോളേജിൽ ചേർന്ന് പഠിക്കുകയും ചെയ്തു.[10]ഐ വിൽ സ്ക്രീം ലേറ്റർ' എന്ന അവരുടെ ആത്മകഥയിൽ 11 വയസ്സുള്ള കുട്ടിയായിരുന്നപ്പോൾ, ഹൈസ്കൂളിലെ അധ്യാപകനാൽ അവർ പീഡിപ്പിക്കപ്പെട്ട രണ്ട് സംഭവങ്ങളെക്കുറിച്ച് വിവരിച്ചു.[11]

ഇന്റർനാഷണൽ സെന്റർ ഓൺ ഡെഫനെസ്സ് (ഐ‌സി‌ഒ‌ഡി‌എ) സംഘടനയുടെ കുട്ടികളുടെ തിയേറ്ററിൽ ദി വിസാർഡ് ഓഫ് ഓസിൽ[12], ഡൊറോത്തിയായി അഭിനയിച്ചുകൊണ്ട് ഏഴാമത്തെ വയസ്സിൽ മാറ്റ്ലിൻ അരങ്ങേറ്റം കുറിച്ചു. കുട്ടിക്കാലം മുഴുവൻ ഐ‌സി‌ഒ‌ഡി‌എ കുട്ടികളുടെ നാടക സംഘത്തിൽ അഭിനയിക്കുന്നത് തുടർന്നു.[13]

ICODA യുടെ ഒരു നാടകവേദിയിൽ ഹെൻറി വിങ്ക്ലറെ കണ്ടെത്തിയതിനെ തുടർന്ന് ചിൽഡ്രൻ ഓഫ് എ ലെസ്സർ ഗോഡ് (1986) എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം നടത്തുന്നതിന് അത് കാരണമായി.[14] ഈ ചിത്രത്തിന് വളരെ നല്ല വിലയിരുത്തലുകളുണ്ടായിരുന്നു. ന്യൂ ഇംഗ്ലണ്ടിലെ ബധിരർക്കും കേൾവിക്കുറവുമുള്ളവർക്കായി ഒരു സ്കൂളിൽ എത്തുന്ന ജെയിംസ് ലീഡ്സനോട് സംസാരിക്കാൻ മടിക്കുന്ന സാറാ നോർമൻ ആയി മാറ്റ്‌ലിന്റെ അഭിനയവും വളരെയധികം പ്രശംസ പിടിച്ചു പറ്റി. ടൈം മാഗസിനിൽ റിച്ചാർഡ് ഷിക്കേൽ ഇങ്ങനെ എഴുതി: "[മാറ്റ്ലിൻ] ആംഗ്യം കൊണ്ട് ധരിപ്പിക്കുന്ന അർത്ഥത്ഥത്തിൽ അവളുടെ വികാരങ്ങൾ - പ്രേക്ഷകരുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ അസാധാരണമായ കഴിവുണ്ട്." വിരോധാഭാസമായ ബുദ്ധി, തീവ്രവും എന്നാൽ വിദൂരവുമായ വിവേകം, ചിന്തകളെ ഫോട്ടോ എടുക്കുന്നതിനുള്ള പ്രശസ്തമായ സിനിമകൾ വളരെ കുറച്ച് അഭിനയങ്ങൾ മാത്രം കണ്ടെത്തുന്നു.[15] ഓരോ വികാരരംഗങ്ങളും തന്മയത്വത്തോടെ അഭിനയിക്കുന്നത് ഷിക്കാഗോ സൺ ടൈംസിന്റെ റോജർ എബേർട്ടിനെ മാറ്റ്ലിനിൽ ഏറെ ആകർഷണീയനാക്കി. [16]വാഷിങ്ടൺ പോസ്റ്റിലെ പോൾ ആറ്റാസാനിയോ പറഞ്ഞു: സംസാരിക്കാതെ ആശയവിനിമയം നടത്തുന്നത്, "ഒരു നിർദ്ദിഷ്ടമായ വെല്ലുവിളി തന്നെയാണ് എന്നാൽ നിശ്ശബ്ദമായ കാലഘട്ടത്തിലെ നക്ഷത്രങ്ങൾ പോലെ തന്നെ മാറ്റ്ലിൻ ഉയർന്നു നില്ക്കുന്നു. അവൾ അവളുടെ കണ്ണുകളിലൂടെ പ്രവർത്തിക്കുന്നു, ആംഗ്യങ്ങൾ കണ്ട് അഭിനയിക്കുന്നു.[17]

രണ്ട് വർഷത്തിന് ശേഷം, സെസെം സ്ട്രീറ്റിൽ അതിഥി വേഷത്തിൽ ബില്ലി ജോയൽ ടോണി ഗെയ്‌സിന്റെ വരികൾക്കൊപ്പം "ജസ്റ്റ് ദി വേ യു ആർ" ന്റെ പുതുക്കിയ പതിപ്പ് അവതരിപ്പിച്ചു.[18]പാട്ടിന്റെ സമയത്ത് മാറ്റ്ലിൻ ആംഗ്യഭാഷ ഉപയോഗിക്കുകയും ഗാനത്തിന്റെ സമാപന വേളയിൽ ഓസ്കാർ ദി ഗ്രൗച്ചിനെ കെട്ടിപ്പിടിക്കുകയും ചെയ്തു. ഒരു വർഷത്തിനുശേഷം, ബില്ലി ജോയൽ "വി ഡോൺട് സ്റ്റാർട്ട് ദി ഫയർ" എന്ന തന്റെ വീഡിയോയിൽ അവതരിപ്പിക്കാൻ അവരെ ക്ഷണിച്ചു.[19]

1989 ൽ ബ്രിഡ്ജ് ടു സൈലൻസ് എന്ന ടെലിവിഷൻ സിനിമയിൽ ബധിരയായ വിധവയെ മാറ്റ്ലിൻ അവതരിപ്പിച്ചു. ആ വേഷത്തിൽ, ആംഗ്യഭാഷ ഉപയോഗിക്കുന്നതിനു പുറമേ അവർ സംസാരിച്ചു. പീപ്പിൾ മാഗസിൻ ഈ സിനിമ ഇഷ്ടപ്പെട്ടില്ല. പക്ഷേ മാറ്റ്ലിന്റെ രചനയെ പ്രശംസിച്ചു കൊണ്ട് എഴുതി. "സുന്ദരവും വൈകാരികവും ഹൃദയസ്‌പർശിയുമായ മാറ്റ്ലിൻ നല്ല ഉദ്ദേശ്യത്തോടെയുള്ളതും എന്നാൽ വികാരാധീനവുമായ ഈ ചായ്വിന് വളരെ നല്ലതാണ്." [20]റീസണബിൾ ഡൗട്ട്സ് (1991–1993) എന്ന ടെലിവിഷൻ പരമ്പരയിലെ പ്രധാന വനിതയായി അഭിനയിച്ചതിന് ഗോൾഡൻ ഗ്ലോബിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടു. പിക്കറ്റ് ഫെൻസെസിൽ (1992) അതിഥി വേഷത്തിൽ മാറ്റ്ലിൻ എമ്മി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. അവസാന സീസണിൽ (1996) ആ പരമ്പരയിൽ സ്ഥിരമായി. 1927-ലെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ സുപ്രീം കോടതി കേസ് ബക്ക് വി. ബെൽ 274 യുഎസ് 200 അടിസ്ഥാനമാക്കി 1994-ലെ ടെലിവിഷൻ നാടകമായ എഗെയിൻസ്റ്റ് ഹെർ വിൽ: ദി കാരി ബക്ക് സ്റ്റോറിയിൽ കാരി ബക്ക് ആയി അഭിനയിച്ചു. ആ വേഷത്തിൽ മാറ്റ്ലിൻ ആദ്യമായി ഒരു ശ്രവണ സ്ത്രീയെ അവതരിപ്പിച്ചു. അവരുടെ കരിയറിൽ, മികച്ച നടിക്കുള്ള കേബിൾ എസിഇ അവാർഡ് നാമനിർദേശം നേടി.[21] ഇറ്റ്സ് മൈ പാർട്ടി (1996) എന്ന നാടകത്തിൽ അവർക്ക് ഒരു പ്രധാന വേഷം ഉണ്ടായിരുന്നു.

  1. "Marlee Matlin: ‘Do What You Have To Do’", NPR, August 11, 2010.
  2. Rick Rojas, "Jack Jason gives voice to, but doesn't talk over, Marlee Matlin", Los Angeles Times, May 21, 2011.
  3. Marlee Matlin profile, FilmReference.com. Retrieved February 7, 2018.
  4. 4.0 4.1 "Marlee Beth Matlin roots". Rootsweb.com. Archived from the original on 2016-04-03. Retrieved June 16, 2012.
  5. "Inside Actress Marlee Matlin's Silent World". Good Morning America. ABC. April 14, 2009. p. 4. Retrieved June 16, 2012.
  6. Matlin, Marlee (2009). I'll Scream Later (in ഇംഗ്ലീഷ്). Simon and Schuster. pp. 21–22. ISBN 9781439117637.[പ്രവർത്തിക്കാത്ത കണ്ണി]
  7. Schleier, Curt, "No challenge goes unmet for Deaf actress Marlee Matlin", Jewish News Weekly, January 19, 2007.
  8. Matlin, Marlee (2009). I'll Scream Later (in ഇംഗ്ലീഷ്). Simon and Schuster. ISBN 9781439117637.[പ്രവർത്തിക്കാത്ത കണ്ണി]
  9. "Mazel Tov: Celebrities' Bar and Bat Mitzvah Memories", Amazon.com. Retrieved February 7, 2018.
  10. Heidemann, Jason A. "Vital signs" Archived October 13, 2007, at the Wayback Machine.. Time Out Chicago, October 4, 2007.
  11. Matlin, Marlee (2010). I'll Scream Later (First ed.). London, UK. pp. 56–61. ISBN 978-1439171516.{{cite book}}: CS1 maint: location missing publisher (link)
  12. "A gateway to arts for the deaf". 4hearingloss.com. August 18, 2006. Archived from the original on September 2, 2006. Retrieved November 9, 2015.
  13. Stark, John (October 20, 1986). "Deaf Actress Marlee Matlin Broke the Sound Barrier with New Love and Lesser God Co-Star Bill Hurt". People. Archived from the original on October 6, 2014. Retrieved December 18, 2011.
  14. "Why Marlee Matlin and Henry Winkler are captivating audiences". Greater Talent. Archived from the original on December 22, 2015. Retrieved 12 December 2015.
  15. Schickel, Richard (June 21, 2005). "Miracle Worker: CHILDREN OF A LESSER GOD". Time Magazine. Archived from the original on 2013-08-24. Retrieved 2012-12-27. Subscription required.
  16. Ebert, Roger (October 3, 1986). "Children Of A Lesser God". Chicago Sun Times. Archived from the original on 2013-02-12. Retrieved 2012-12-27.
  17. Attasanio, Paul (October 3, 1986). "'Children of a Lesser God'". Washington Post. Retrieved 2012-12-27.
  18. "Throwback: Sesame Street: Billy Joel And Marlee Matlin Sing Just The Way You Are". billyjoel.com. billyjoel.com. 16 November 2009. Retrieved 14 October 2019.
  19. Tyler, Marc. "The Girl in the Video: 'We Didn't Start The Fire'". Billyjoel.com.
  20. https://people.com/archive/picks-and-pans-review-a-bridge-to-silence-vol-31-no-14/. John Stark. Picks and Pans Review: A Bridge to Silence. People magazine. April 9, 1989.
  21. Against Her Will: The Carrie Buck Story (1994) ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മർലി_മാറ്റ്ലിൻ&oldid=4100724" എന്ന താളിൽനിന്ന് ശേഖരിച്ചത്