ഗോൾഡൻ ഗ്ലോബ് പുരസ്കാരം
ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ നൽകുന്ന പുരസ്കാരമാണ് ഗോൾഡൻ ഗ്ലോബ് അവാർഡ്.[1] ആദ്യത്തെ പുരസ്കാര ദാന ചടങ്ങ് ജനുവരി 1944ൽ ലോസ് ഏഞ്ചലസിലെ ട്വന്റിയത്ത് സെഞ്ച്വറി ഫോക്സ് സ്റ്റുഡിയോയിൽ വെച്ച് നടന്നു. 2008ലെ മികച്ച ടെലിവിഷൻ-ചലച്ചിത്ര സംഭാവനകളെ ആദരിച്ചു കൊണ്ട് ജനുവരി 11, 2009ന് ബെവെർലി ഹിൽട്ടൺ ഹോട്ടലിൽ വെച്ച് 66ാമത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ നൽകപ്പെട്ടു.
ഗോൾഡൻ ഗ്ലോബ് അവാർഡ് | |
---|---|
അവാർഡ് | ചലച്ചിത്ര, ടെലിവിഷൻ രംഗത്തെ മികച്ച സംഭാവനകൾക്ക് |
രാജ്യം | യുണൈറ്റഡ് സ്റ്റേറ്റ്സ് |
നൽകുന്നത് | ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ |
ആദ്യം നൽകിയത് | 1944 |
ഔദ്യോഗിക വെബ്സൈറ്റ് | http://www.hfpa.org/ |
നിയമങ്ങൾ
തിരുത്തുകഹോളിവുഡിൽ താമസിക്കുന്നതും അമേരിക്കൻ ഐക്യനാടുകൾക്കു പുറത്തുള്ള വാർത്താമാധ്യമവുമായി ബന്ധമുള്ളതുമായ ഏകദേശം 90 അന്തർദ്ദേശീയ മാധ്യമപ്രവർത്തകരുടെ വോട്ടുകളെ അടിസ്ഥാനമാക്കി എല്ലാ വർഷവും ജനുവരിയിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരം നൽകപ്പെടുന്നു.
ഒരു ചലച്ചിത്രം നാമനിർദ്ദേശം ചെയ്യപ്പെടണമെങ്കിൽ
- ജനുവരി ഒന്നിനും ഡിസംബർ 31നും ഇടക്ക് ഗ്രേറ്റർ ലോസ് ഏഞ്ചലസ് പ്രദേശത്ത് ഏഴ് ദിവസത്തേക്കെങ്കിലുമുള്ള പ്രദർശനത്തിനായി റിലീസ് ചെയ്തിരിക്കണം.
- അസോസിയേഷൻ അംഗത്വമുള്ളവർക്കായി പ്രദർശിപ്പിച്ചിരിക്കണം.
- ചിത്രത്തിന്റെ വിതരണക്കാരൻ അംഗങ്ങളെ കത്തിലൂടെ പ്രദർശനത്തിനായി ക്ഷണിച്ചിരിക്കണം.
- മോഷൻ പിക്ചർ അസോസിയേഷൻ ഓഫ് അമേരിക്കയുടെ അംഗീകാരം ലഭിച്ചിരിക്കണം.
- പ്രദർശനം തുടങ്ങി പത്തു ദിവസത്തിനുള്ളിൽ അപേക്ഷാ ഫോം ലഭിച്ചിരിക്കണം.
മികച്ച വിദേശഭാഷാ ചലച്ചിത്രത്തിനു നിബന്ധനകളിൽ ചെറിയ വ്യത്യാസമുണ്ട്.[2]
- കുറഞ്ഞത് 51 ശതമാനം സംഭാഷണമെങ്കിലും ഇംഗ്ലീഷ്-ഇതര ഭാഷ ആയിരിക്കണം.
- യുണൈറ്റഡ് സ്റ്റേറ്റ്സിനു പുറത്തുള്ള രാജ്യത്തു നിന്നാകണം.
- പ്രതിനിധീകരിക്കുന്ന രാജ്യത്തിൽ നവംബർ 1നും ഡിസംബർ 31നും ഇടക്കുള്ള 14 മാസത്തിനിടക്കായിരിക്കണം ചലച്ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
അവലംബം
തിരുത്തുക- ↑ "About the HFPA". www.goldenglobes.org. HFPA. Archived from the original on 2011-11-03. Retrieved 2008-11-02.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2009-03-25. Retrieved 2009-01-16.