സെസമി സ്ട്രീറ്റ്
(Sesame Street എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കയിലെ, കുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ ടെലിവിഷൻ പരമ്പരയാണ് സെസമി സ്ട്രീറ്റ്. വിദ്യാഭ്യാസവും വിനോദവും സംയോജിച്ച ഈ പരമ്പര ഇന്ന് നിലവിലുള്ള രീതിയിലെ വിദ്യാഭ്യാസ ടെലിവിഷൻ പരിപാടികൾക്ക് തുടക്കം കുറിച്ച ഒന്നാണ്. സെസമി സ്ട്രീറ്റിലെ, ജിം ഹെൻസൺ സൃഷ്ടിച്ച മപ്പറ്റ് കഥാപാത്രങ്ങൾ വളരെ പ്രശസ്തമാണ്. 1969 നവംബർ 10-നാണ് ഇതിന്റെ ആദ്യ പ്രദർശനം നടന്നത്. യു.എസ്. ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവുമധികം കാലം പ്രദർശിപ്പിക്കപ്പെട്ട കുട്ടികളുടെ പരിപാടി ഇതാണ്.[1] യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഇതിന്റെ നിർമാതാക്കാൾ മുമ്പ് ചിൽഡ്രൻസ് ടെലിവിഷൻ വർക്ക്ഷോപ്പ് എന്നറിയപ്പെട്ടിരുന്ന സെസമി വർക്ക്ഷോപ്പ് എന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ്.
സെസമി സ്ട്രീറ്റ് | |
---|---|
സൃഷ്ടിച്ചത് | ജൊവാൻ ഗാൻസ് കൂണി ലോയ്ഡ് മോറിസെറ്റ് |
രാജ്യം | യുണൈറ്റഡ് സ്റ്റേറ്റ്സ് |
ഒറിജിനൽ ഭാഷ(കൾ) | ഇംഗ്ലീഷ് |
സീസണുകളുടെ എണ്ണം | 39 |
എപ്പിസോഡുകളുടെ എണ്ണം | 4,186 |
നിർമ്മാണം | |
നിർമ്മാണസ്ഥലം(ങ്ങൾ) | മാൻഹട്ടൺ ദ്വീപ് |
സമയദൈർഘ്യം | 60 മിനിറ്റ് |
പ്രൊഡക്ഷൻ കമ്പനി(കൾ) | സെസമി വർക്ക്ഷോപ്പ് ജിം ഹെൻസൺ പ്രൊഡക്ഷൻസ് മാഗ്നെറ്റിക് ഡ്രീംസ് അനിമേഷൻ |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് | പി.ബി.എസ്. |
ഒറിജിനൽ റിലീസ് | നവംബർ 10, 1969 – ഇന്നുവരെ |
External links | |
Website |
അവലംബം
തിരുത്തുക- ↑ Wilson, Craig (2009-01-02). "'Sesame Street' is 40 but young at heart". USA Today. Retrieved 2009-10-25.