എം.പി. വീരേന്ദ്രകുമാർ
എം.പി. വീരേന്ദ്രകുമാർ രാഷ്ട്രീയനേതാവും സാഹിത്യകാരനും പ്രഭാഷകനുമായിരുന്നു.14-ആം ലോകസഭയിൽ കോഴിക്കോട് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമായിരുന്നു ഇദ്ദേഹം. മരണസമയത്ത് കേരളത്തിൽ നിന്നുള്ള രാജ്യസഭാഗം ആണ് ജനതാദൾ (എസ്), സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക് ) ജനതാ ദൾ (യുണൈറ്റഡ്) എന്നിവയുടെ മുൻ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ്. ലോക് താന്ത്രിക് ജനതാദൾ പാർട്ടിയുടെ സ്ഥാപക നേതാവാണ്. മാതൃഭൂമി ദിനപത്രത്തിന്റെ ചെയർമാനും മാനേജിങ് എഡിറ്ററും മലബാറിലെ പ്രമുഖ പ്ലാന്ററുമാണ് ഇദ്ദേഹം. 2020 മെയ് 28ന് ഹൃദയാഘാതത്തെ തുടർന്ന്[1] ഇദ്ദേഹം അന്തരിച്ചു.[2]
എം.പി. വീരേന്ദ്രകുമാർ | |
---|---|
രാജ്യസഭ | |
മണ്ഡലം | കേരളം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | വയനാട്, കേരളം | 22 ജൂലൈ 1936
മരണം | 28 മേയ് 2020 |
രാഷ്ട്രീയ കക്ഷി | ലോക് താന്ത്രിക് ജനതാദൾ |
പങ്കാളി | ഉഷ വീരേന്ദ്രകുമാർ |
കുട്ടികൾ | 1 മകനും 3 പെൺമക്കളും |
വസതി | വയനാട് |
ജീവിതരേഖ
തിരുത്തുകസോഷ്യലിസ്റ്റ് പാർട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടേയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലൈ 22 ന് കല്പറ്റയിൽ ജനനം.[3] മദിരാശി വിവേകാനന്ദ കോളേജിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽ നിന്ന് എം.ബി.എ. ബിരുദവും കരസ്ഥമാക്കി.[3] 1987 കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. 48 മണിക്കൂറിനുള്ളിൽ തന്നെ മന്ത്രിസ്ഥാനം രാജിവെച്ചു. കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽ വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലയളവിൽ ഒളിവിൽ പോയെങ്കിലും പിടിയിലായി ജയിൽവാസമനുഭവിച്ചു[3][4]. സ്കൂൾ വിദ്യാർത്ഥി ആയിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാർട്ടി നോതാവായിരുന്ന ജയപ്രകാശ് നാരായൺ ആണ് പാർട്ടിയിൽ അംഗത്വം നൽകിയത്.[5]
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയി | പാർട്ടി | മുഖ്യ എതിരാളി | പാർട്ടി |
---|---|---|---|---|---|
2014 | പാലക്കാട് ലോകസഭാമണ്ഡലം | എം.ബി. രാജേഷ് | സി.പി.എം., എൽ.ഡി.എഫ് | എം.പി. വീരേന്ദ്രകുമാർ | എസ്.ജെ.ഡി., യു.ഡി.എഫ്. |
2004 | കോഴിക്കോട് ലോകസഭാമണ്ഡലം | എം.പി. വീരേന്ദ്രകുമാർ | ജെ.ഡി.എസ്., എൽ.ഡി.എഫ്. | വി. ബാലറാം | കോൺഗ്രസ് (ഐ.), യു.ഡി.എഫ് |
1996 | കോഴിക്കോട് ലോകസഭാമണ്ഡലം | എം.പി. വീരേന്ദ്രകുമാർ | ജനതാദൾ എൽ.ഡി.എഫ്. | കെ. മുരളീധരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1991 | കോഴിക്കോട് ലോകസഭാമണ്ഡലം | കെ. മുരളീധരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എം.പി. വീരേന്ദ്രകുമാർ | ജനതാദൾ എൽ.ഡി.എഫ്. |
രാജ്യസഭ കാലഘട്ടവും പാർട്ടിയും
തിരുത്തുക- 2018-2020 : ജനതാ ദൾ, എൽ.ഡി.എഫ്.
- 2016-2017 : ജനതാ ദൾ, യു.ഡി.എഫ്. (രാജി വെച്ചു)
കൃതികൾ
തിരുത്തുകകൃതികൾ | പുരസ്കാരങ്ങൾ | |
---|---|---|
ഹൈമവതഭൂവിൽ | കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം(2010)[8], മൂർത്തീദേവി പുരസ്കാരം (2016 [14]) | |
സ്മൃതിചിത്രങ്ങൾ | ||
അമസോണും കുറേ വ്യാകുലതകളും | കേരള സാഹിത്യ അക്കാദമി പുരസ്കാരം(2002)[9][10] | |
ചങ്ങമ്പുഴ:വിധിയുടെ വേട്ടമൃഗം | ||
ആത്മാവിലേക്ക് ഒരു തീർത്ഥയാത്ര | ഓടക്കുഴൽ പുരസ്കാരം | |
ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും | ||
തിരിഞ്ഞുനോക്കുമ്പോൾ | ||
പ്രതിഭയുടെ വേരുകൾ തേടി | ||
അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ | ||
ഗാട്ടും കാണാച്ചരടുകളും | ||
രോഷത്തിന്റെ വിത്തുകൾ | ||
രാമന്റെ ദുഃഖം | ||
സമന്വയത്തിന്റെ വസന്തം | ||
ബുദ്ധന്റെ ചിരി | ||
വിവേകാനനന്ദൻ- സന്യാസിയും മനുഷ്യനും |
പുരസ്കാരങ്ങൾ
തിരുത്തുക- സി.എച്ച്. മുഹമ്മദ്കോയ സ്മാരക പുരസ്കാരം (1991) [11]
- സി.ബി. കുമാർ എൻഡോവ്മെന്റ് (1995)[11]
- ജി. സ്മാരക പുരസ്കാരം (1996) [11]
- ഓടക്കുഴൽ പുരസ്കാരം (1997) [11]
- കേസരി സ്മാരക അവാർഡ് (1998) [11]
- നാലപ്പാടൻ പുരസ്കാരം (1999) [11]
- അബുദാബി ശക്തി പുരസ്കാരം (2002) [11]
- കെ.സുകുമാരൻ ശതാബ്ദി അവാർഡ് (2002) [11]
- വയലാർ അവാർഡ് (2008) [11]
- സി. അച്യുതമേനോൻ പുരസ്കാരം (2009) [11]
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2010) [11]
- എം.ഇ.എസ്. എക്സലെൻസ് പുരസ്കാരം
- ദുബായ് കൈരളി കലാ കേന്ദ്ര പുരസ്കാരം
- ഭാരത് സൂര്യ പുരസ്കാരം
- ദർശൻ കൾച്ചറൽ പുരസ്കാരം
- കൊടുപുന്ന സ്മാരക പുരസ്കാരം
- വി.ആർ. കൃഷ്ണനെഴുത്തച്ഛൻ ജന്മശദാബ്ദി അവാർഡ്-2009[12]
- കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം - 2013[13]
- മൂർത്തീദേവി പുരസ്കാരം (2016 [14]) ഹൈമവതഭൂവിൽ എന്ന കൃതിക്ക് [15]
കുടുംബം
തിരുത്തുകഇദ്ദേഹത്തിന്റെ മകൻ എം.വി. ശ്രേയാംസ് കുമാർ കേരളത്തിലെ രാഷ്ട്രീയ നേതാവും എം.എൽ.എ.യുമാണ്. ഭാര്യ: ഉഷ മക്കൾ: ആഷ, നിഷ, ജയലക്ഷ്മി, ശ്രേയാംസ് കുമാർ (ലോക് താന്ത്രിക് ജനതാ ദൾ സംസ്ഥാന പ്രസിഡണ്ട് , മാതൃഭൂമി ജോ. മാനേജിംഗ് ഡയറക്ടർ ) മരുമക്കൾ : കവിത ശ്രേയാംസ് കുമാർ , ദീപക് ബാലകൃഷ്ണൻ, എം.ഡി. ചന്ദ്രനാഥ്
മരണം
തിരുത്തുക2020 മെയ് 28 അർദ്ധരാത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം.[16] മൃതദേഹം മാതൃഭൂമി ഓഫീസിൽ പൊതുദർശനത്തിന് വച്ചശേഷം വയനാട് പുളിയാർമലയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകുകയും പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യ ഉഷ, 2022 ഒക്ടോബർ 28-ന് അന്തരിച്ചു.
അവലംബം
തിരുത്തുക- ↑ https://janamtv.com/80243935/
- ↑ https://www.manoramaonline.com/news/latest-news/2020/05/28/mp-veerendra-kumar-passes-away.html
- ↑ 3.0 3.1 3.2 മാതൃഭൂമി ബുക്സിലെ വീരേന്ദ്രകുമാറിന്റെ പ്രൊഫൈൽ[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 686. 2011 ഏപ്രിൽ 18. Retrieved 2013 മാർച്ച് 12.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ https://www.madhyamam.com/kerala/mp-veerendrakumar-books-and-writings-kerala-news/686523
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-24.
- ↑ http://www.keralaassembly.org/index.html
- ↑ "എം.പി.വീരേന്ദ്രകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്". മാതൃഭൂമി. Archived from the original on 2010-12-23. Retrieved 20 December 2010.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-02.
- ↑ യാത്രാവിവരണ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
- ↑ 11.00 11.01 11.02 11.03 11.04 11.05 11.06 11.07 11.08 11.09 11.10 "VeerendraKumar M P | Kerala Media Academy". Retrieved 2021-08-19.
- ↑ "Minister calls for schemes to promote khadi". The Hindu online. 14 May 2009. Archived from the original on 17 February 2018. Retrieved 17 February 2018.
- ↑ "എം.പി വീരേന്ദ്രകുമാറിനും സക്കറിയക്കും സാഹിത്യഅക്കാദമി വിശിഷ്ടാംഗത്വം". മാതൃഭൂമി ബുക്സ്. 2013 ഒക്ടോബർ 12. Archived from the original on 2013-10-11. Retrieved 2013 ഒക്ടോബർ 12.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-19. Retrieved 2017-03-05.
- ↑ http://www.mathrubhumi.com/news/kerala/mp-veerendrakumar-bags-moorthydevi-award-malayalam-news-1.1584463
- ↑ https://www.deshabhimani.com/news/kerala/news-national-28-05-2020/873941