ഹൈമവതഭൂവിൽ

എം.പി. വീരേന്ദ്രകുമാറിന്റെ ഒരു യാത്രാവിവരണം

മലയാളസാഹിത്യകാരൻ എം.പി. വീരേന്ദ്രകുമാറിന്റെ ഒരു യാത്രാവിവരണമാണ് ഹൈമവതഭൂവിൽ. 2010-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതിയുമാണിത്.[1] ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് ഈ കൃതിയ്ക്ക് ലഭിച്ചത്. മലയാളത്തിൽ നിന്നും ആദ്യമായാണ് ഒരു യാത്രാവിവരണത്തിന് ഈ പുരസ്കാരം ലഭിക്കുന്നത്. 2007-ലാണ് ഈ കൃതിയുടെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്. 2013 ആദ്യം യാത്രാവിവരണത്തിന്റെ മുപ്പത്തിയഞ്ചാം പതിപ്പ് പുറത്തിറങ്ങി.[2]
2016 ലെ മൂർത്തീദേവി പുരസ്കാരം ഹൈമവതഭൂവിൽ നേടി.

ഹൈമവതഭൂവിൽ
കർത്താവ്എം.പി. വീരേന്ദ്രകുമാർ
രാജ്യം ഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംയാത്രാവിവരണം
പ്രസാധകർമാതൃഭൂമി
പ്രസിദ്ധീകരിച്ച തിയതി
2007
ഏടുകൾ776
ISBN978-81-8264-560-8
  1. "എം.പി.വീരേന്ദ്രകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്". മാതൃഭൂമി. Archived from the original on 2010-12-23. Retrieved 20 December 2010.
  2. "സഞ്ചാരിയുടെ സ്മരണ നിറഞ്ഞ സന്ധ്യയിൽ 'ഹൈമവതഭൂവിലി'ന് 35-ാം പതിപ്പ്‌". മാതൃഭൂമി. Archived from the original on 2013-04-07. Retrieved 22 മാർച്ച് 2013.
"https://ml.wikipedia.org/w/index.php?title=ഹൈമവതഭൂവിൽ&oldid=3649729" എന്ന താളിൽനിന്ന് ശേഖരിച്ചത്