ലിസ്റ്റിൻ സ്റ്റീഫൻ
(Listin Stephen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു മലയാളചലച്ചിത്രനിർമ്മാതാവാണ് ലിസ്റ്റിൻ സ്റ്റീഫൻ. ട്രാഫിക് എന്ന ചിത്രമാണ് ഇദ്ദേഹം ആദ്യമായി നിർമ്മിച്ചത്. തുടർന്നു പുറത്തിറങ്ങിയ ചാപ്പാ കുരിശിന്റെയും നിർമ്മാതാവ് ഇദ്ദേഹമാണ്. കോട്ടയം ജില്ലയിലെ പാലാ സ്വദേശിയായ ലിസ്റ്റിൻ തന്റെ 24-ആം വയസ്സിലാണ് ട്രാഫിക് എന്ന ചിത്രത്തിന്റെ നിർമ്മാതാവായത്. ഇദ്ദേഹം നിർമ്മിച്ച ഈ രണ്ടു ചിത്രങ്ങളും 2011-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ടു[1]. റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് പ്രവർത്തിച്ചിരുന്ന ലിസ്റ്റിൻ ഈ മേഖലയിൽ നിന്നും നേടിയ ലാഭത്തിൽ നിന്നുമാണ് ചലച്ചിത്രനിർമ്മാതാവായത്.
ലിസ്റ്റിൻ സ്റ്റീഫൻ | |
---|---|
തൊഴിൽ | ചലച്ചിത്രനിർമ്മാതാവ് |
സജീവ കാലം | 2011 - ഇതുവരെ (13 വർഷങ്ങൾ ) |
നിർമ്മിച്ച ചിത്രങ്ങൾ
തിരുത്തുക- പ്രത്യേകിച്ച് രേഖപ്പെടുത്താത്ത പക്ഷം എല്ലാ സിനിമകളും മലയാളത്തിലാണ്.
2011
തിരുത്തുക2012
തിരുത്തുക2013
തിരുത്തുക- ചെന്നൈയിൽ ഒരു നാൾ (തമിഴ്)
2014
തിരുത്തുക- ഹൗ ഓൾഡ് ആർ യു
- പുലിവാൽ (തമിഴ്)
2015
തിരുത്തുക- ചിറകൊടിഞ്ഞ കിനാവുകൾ
- മാരി (തമിഴ്)
- സന്ദമാരുതം (തമിഴ്)
- ഇത് എന്ന മായം (തമിഴ്)
2017
തിരുത്തുക2019
തിരുത്തുക- ബ്രദേഴ്സ് ഡേ
- കെട്യോളാണെൻ്റെ മാലാഖ
- ഡ്രൈവിംഗ് ലൈസൻസ്
2021
തിരുത്തുക2022
തിരുത്തുക2023
തിരുത്തുക- സെൽഫീ (ഹിന്ദി)
- തുറമുഖം
- എന്താടാ സജി
- രാമചന്ദ്ര ബോസ് ആൻഡ് കോ
- ഗരുഡൻ
2024
തിരുത്തുക- മലയാളി ഫ്രം ഇന്ത്യ
- അജയൻ്റെ രണ്ടാം മോഷണം
അവലംബം
തിരുത്തുക- ↑ "Indian Panorama selection for IFFI'11 announced" (PDF). Archived from the original (PDF) on 2013-03-02. Retrieved 2011-12-02.