പുഷ്പങ്ങളുടെ ഭാഷ

പൂക്കൾ ഉപയോഗിച്ചോ അല്ലെങ്കിൽ ക്രമീകരിക്കുന്നതു വഴിയോ നടത്തുന്ന ഗൂഢഭാഷയിലൂടെയുള്ള ആശയവിനിമ
(Language of flowers എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൂക്കൾ ഉപയോഗിച്ചോ അല്ലെങ്കിൽ അവയെ ക്രമീകരിക്കുന്നതു വഴിയോ നടത്തുന്ന ഗൂഢഭാഷയിലൂടെയുള്ള ഒരു ആശയവിനിമയമാണ് ഫ്ലോറിയോഗ്രാഫി (പുഷ്പങ്ങളുടെ ഭാഷ) എന്നറിയപ്പെടുന്നത്. ആയിരക്കണക്കിനു വർഷങ്ങളായി പ്രത്യേകിച്ച് ഒരു അർത്ഥത്തിന്റെ അടിസ്ഥാനത്തിൽ പൂക്കൾ ഉപയോഗിക്കുന്നതിനെക്കുറിച്ചു പ്രതിപാദിച്ചു കാണുന്നു. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ പരമ്പരാഗത സംസ്കാരങ്ങളിൽ ഫ്ലോറിയോഗ്രാഫി പ്രയോഗിച്ചു കാണുന്നുണ്ട്. സസ്യങ്ങളും പൂക്കളും എബ്രായ ബൈബിളിലെ ചിഹ്നങ്ങളായി അടയാളപ്പെടുത്തിയിയിരിക്കുന്നു; പ്രത്യേകിച്ച് ഉത്തമഗീതത്തിൽ ഇത് കാണാവുന്നതാണ്.[1] ഇസ്രായേൽ ജനത്തിന്റെ പ്രതീകമായി[2] വരാനിരിക്കുന്ന മിശിഹയുടെ അടയാളമായിട്ടാണ് ഇവ ചിത്രീകരിച്ചിരിക്കുന്നത്.[3] പാശ്ചാത്യ സംസ്ക്കാരത്തിൽ വില്യം ഷേക്സ്പിയർ, തന്റെ നാടകമായ ഹാംലെറ്റിൽ പൂക്കൾക്ക് പ്രതീകാത്മകമായ ഒരു അർത്ഥം നല്കിയിരിക്കുന്നു.

ഫ്ലോറൽ കവിതയിൽ നിന്നുള്ള ചിത്രീകരണവും പൂക്കളുടെ ഭാഷയും (1877)

19-ാം നൂറ്റാണ്ടിൽ ഫ്ലോറിയോഗ്രഫിയിലുള്ള താല്പര്യം വിക്ടോറിയൻ ഇംഗ്ലണ്ടിലും അമേരിക്കയിലും വർദ്ധിച്ചിരുന്നു. പൂക്കൾ, സസ്യങ്ങൾ, പ്രത്യേകമായി ക്രമീകരിക്കപ്പെട്ട പൂക്കൾ എന്നിവയടങ്ങിയ സമ്മാനങ്ങൾ സ്വീകർത്താവിനു കോഡ് ചെയ്ത സന്ദേശങ്ങളായി വിദൂര സംഭാവനയായി അയച്ചുകൊടുക്കാനും വിക്ടോറിയൻ സമൂഹത്തിൽ ഉറക്കെ പ്രകടിപ്പിക്കാൻ സാധിക്കാത്ത വികാരങ്ങളെ പ്രകടിപ്പിക്കാനും പൂക്കളുടെ ഭാഷയുപയോഗിച്ചിരുന്നു.[4][5] വിക്ടോറിയക്കാർ അക്കാലത്ത് ചെറിയ "സംസാരിക്കുന്ന പൂച്ചെണ്ട്" കൈമാറ്റം ചെയ്തിരുന്നു. ഇതിനെ നോസ്ഗേയ്സ് അല്ലെങ്കിൽ ടസ്സീ-മസ്സീസ് എന്നു വിളിച്ചു. ഇത് ഫാഷൻറെ ഘടകമായി ധരിക്കുന്നതോ വഹിക്കുന്നതോ ആകാം.

ചരിത്രം

തിരുത്തുക
 
Color lithograph Langage des Fleurs (Language of Flowers) by Alphonse Mucha (1900)

ജെയിൻ അൽകോക് പറയുന്ന പ്രകാരം, ദ വാൾഡ് ഓഫ് ഗാർഡൻസ് കാന്നിംഗ്ടൺ ഗ്രൌണ്ട്സ് ആൻഡ് ഗാർഡൻസ് സൂപ്പർവൈസർ പുതുക്കിയ വിക്ടോറിയൻ കാലഘട്ടത്തിൽ പൂക്കളുടെ ഭാഷയിലുള്ള താത്പര്യത്തിൻറെ വേരുകൾ ഒട്ടാമൻ ടർക്കിയിൽ നിന്നും കണ്ടെത്തിയിരുന്നു. പ്രത്യേകമായി കോൺസ്റ്റാന്റിനോപ്പിളിലെ[6] ദർബാറിൽ പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ റ്റുലിപ്‌ പുഷ്പങ്ങളോട് വളരെയധികം ആകൃഷ്ടരായിരുന്നു. വിക്ടോറിയൻ കാലഘട്ടത്തിൽ പൂക്കളുടെ ഉപയോഗം രഹസ്യ ആശയവിനിമയത്തിനുള്ള മാർഗ്ഗങ്ങളായി പൂക്കാലത്തെ കാണുകയും അത് സസ്യശാസ്ത്രത്തിൽ താല്പര്യം വർദ്ധിക്കുകയും ചെയ്തു.

ഫ്ളോറിയോഗ്രാഫിയിലുള്ള അമിതതാല്പര്യമുള്ള രണ്ട് പേർ യൂറോപ്പിലേക്ക് ഇതിനെ പരിചയപ്പെടുത്തിയിരുന്നു. 1717-ൽ ഇംഗ്ലീഷ് വനിത മേരി വോർറ്റ്ലി മോണ്ടാഗ് (1689-1762) ഇംഗ്ലണ്ടിലേക്ക് കൊണ്ടുവരുകയും, ആബ്രി ഡി ലാ മോട്രായി (1674-1743)1727-ൽ അത് സ്വീഡിഷ് ദർബാറിൽ അവതരിപ്പിക്കുകയും ചെയ്തു. ജോസഫ് ഹമ്മർ-പർഗ്സ്റ്റൾസിൻറെ Dictionnaire du language des fleurs (1809) പ്രതീകാത്മകമായ നിർവചനങ്ങളുള്ള പുഷ്പവുമായി ബന്ധപ്പെട്ട ആദ്യത്തെ പ്രസിദ്ധീകരിക്കപ്പെട്ട ലിസ്റ്റായിരുന്നു. ലൂയിസ് കോർട്ടാംബർട്ട് എന്ന തൂലികാനാമത്തിൽ 'മാഡം ചാർലൊറ്റ് ദ ല ടൂർ' ലെ ലാൻഗേജ് ഡെ ഫ്ളൂർഴ്സ് എഴുതുന്നതുവരെ 1819-ൽ ഇത് ഫ്ളോറിയോഗ്രാഫിയുടെ ആദ്യ നിഘണ്ടുവായി കരുതിയിരുന്നു.

1810-1850 കാലഘട്ടത്തിൽ ഫ്ലോറിയോഗ്രാഫി ഫ്രാൻസിൽ ജനകീയവൽക്കരിക്കപ്പെട്ടു. ബ്രിട്ടനിൽ വിക്ടോറിയൻ കാലഘട്ടത്തിലും (ഏകദേശം 1820-1880), 1830-1850 കാലഘട്ടത്തിൽ അമേരിക്കയിലും പുഷ്പങ്ങളുടെ ഭാഷ പ്രസിദ്ധമായിരുന്നു. ലാ ടൂറിന്റെ പുസ്തകം പ്രത്യേകിച്ച് ഫ്രാൻസ്, ഇംഗ്ലണ്ട്, അമേരിക്ക എന്നിവിടങ്ങളിൽ മാത്രമല്ല, ബെൽജിയം, ജർമ്മനി, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലും പ്രസിദ്ധീകരണ വ്യവസായത്തെ ഉത്തേജിപ്പിച്ചു. ഈ രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പത്തൊൻപതാം നൂറ്റാണ്ടിൽ നൂറുകണക്കിന് ഫ്ലോറിയോഗ്രാഫി പുസ്തകങ്ങളുടെ പതിപ്പുകൾ നിർമ്മിച്ചു.

ബ്രിട്ടീഷ് പുഷ്പ നിഘണ്ടുക്കളിൽ 1825-ൽ പ്രസിദ്ധീകരിച്ച ഹെൻറി ഫിലിപ്സിന്റെ പുഷ്പ ചിഹ്നങ്ങളും 1834-ൽ പ്രസിദ്ധീകരിച്ച ഫ്രെഡറിക് ഷോബറിന്റെ ദി ലാംഗ്വേജ് ഓഫ് ഫ്ലവേഴ്സ് വിത് ഇല്ലസ്ട്രേറ്റീവ് പൊയട്രി ഉൾപ്പെടുന്നു. 1822 മുതൽ 1834 വരെ ജനപ്രിയ വാർഷികപ്പതിപ്പ് ""Forget Me Not"" ന്റെ എഡിറ്ററായിരുന്നു ഷോബെർ. 1811 മുതൽ 1879 വരെ ജീവിച്ചിരുന്ന ബ്രിട്ടീഷ് പുഷ്പ എഴുത്തുകാരനും പ്രസാധകനും പുരോഹിതനുമായിരുന്നു റോബർട്ട് ത്യാസ്. 1836-ൽ ആദ്യമായി പ്രസിദ്ധീകരിച്ച് 1840 കളിൽ വീണ്ടും അച്ചടിച്ച അദ്ദേഹത്തിന്റെ പുസ്തകം, ദി സെന്റിമെന്റ് ഓഫ് ഫ്ളവേഴ്സ്; ഓർ ലാംഗ്വേജ് ഓഫ് ഫ്ലോറ, ഷാർലറ്റ് ഡി ലാ ടൂറിന്റെ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പായി പരസ്യം ചെയ്യപ്പെട്ടു. ഫ്ലോറിയോഗ്രാഫിയെക്കുറിച്ച് ഏറ്റവും പരിചിതമായ പുസ്തകങ്ങളിലൊന്നാണ് റൂട്ട്‌ലെഡ്ജിന്റെ പതിപ്പ് കേറ്റ് ഗ്രീൻ‌വേ ചിത്രീകരിച്ച ദി ലാംഗ്വേജ് ഓഫ് ഫ്ലവേഴ്‌സ്. 1884-ൽ ആദ്യമായി പ്രസിദ്ധീകരിച്ച ഇത് ഇന്നും പുനഃപ്രസിദ്ധീകരിക്കുന്നു.

അമേരിക്കൻ ഐക്യനാടുകളിൽ പൂക്കളുടെ ഭാഷ ആദ്യമായി അച്ചടിച്ചത് കോൺസ്റ്റന്റൈൻ സാമുവൽ റാഫിനെസ്ക് എന്ന ഫ്രഞ്ച്-അമേരിക്കൻ പ്രകൃതിശാസ്ത്രജ്ഞന്റെ രചനകളിലാണ്. 1827 മുതൽ 1828 വരെ "ദി സ്കൂൾ ഓഫ് ഫ്ലോറ" എന്ന പേരിൽ തുടരുന്ന ഫീച്ചർ ദി സാറ്റർഡേ ഈവനിംഗ് പോസ്റ്റിലും പ്രതിമാസം കാസ്കറ്റ്; അല്ലെങ്കിൽ ഫ്ളവേഴ്സ് ഓഫ് ലിറ്ററേച്ചർ, വിറ്റ് ആന്റ് സെൻറിമെന്റ് എന്നിവയിലും അദ്ദേഹം എഴുതി. ഇതിൽ സസ്യത്തിന്റെ ബൊട്ടാണിക്, ഇംഗ്ലീഷ്, ഫ്രഞ്ച് പേരുകൾ, ചെടിയുടെ വിവരണം, അതിന്റെ ലാറ്റിൻ പേരുകളുടെ വിശദീകരണം, പുഷ്പത്തിന്റെ ചിഹ്ന അർത്ഥം എന്നിവ അടങ്ങിയിരിക്കുന്നു. എന്നിരുന്നാലും, ഫ്ലോറിയോഗ്രാഫിയെക്കുറിച്ചുള്ള ആദ്യത്തെ പുസ്തകങ്ങൾ എലിസബത്ത് വിർട്ടിന്റെ ഫ്ലോറാസ് ഡിക്ഷ്ണറി, ഡൊറോത്തിയ ഡിക്സിന്റെ ദി ഗാർലാന്റ് ഓഫ് ഫ്ലോറ എന്നിവയായിരുന്നു. ഇവ രണ്ടും 1829-ൽ പ്രസിദ്ധീകരിച്ചു. എന്നാൽ 1828-ൽ വിർട്ടിന്റെ പുസ്തകം നിയമാനുസൃതമല്ലാത്ത പതിപ്പിൽ പുറത്തിറക്കിയിരുന്നു.

അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ഉന്നത സമയത്ത് പുഷ്പങ്ങളുടെ ഭാഷ ജനപ്രിയ വനിതാ എഴുത്തുകാരുടെയും എഡിറ്റർമാരുടെയും ശ്രദ്ധ ആകർഷിച്ചു. ലേഡീസ് മാഗസിൻ ദീർഘകാല എഡിറ്ററും ഗോഡെസ് ലേഡീസ് ബുക്കിന്റെ കോ-എഡിറ്ററുമായ സാറാ ജോസെഫ ഹേൽ 1832-ൽ ഫ്ലോറയുടെ ഇന്റർപ്രെറ്റർ എഡിറ്റ് ചെയ്തു. 1860 കളിൽ ഇത് അച്ചടിയിൽ തുടർന്നു. കാതറിൻ എച്ച്. വാട്ടർമാൻ എസ്ലിംഗ് "ദി ലാൻഗേജ് ഓഫ് ഫ്ളവേഴ്സ്" എന്ന പേരിൽ ഒരു നീണ്ട കവിത എഴുതി. അത് 1839-ൽ ആദ്യമായി ഫ്ലോറസ് ലെക്സിക്കൺ എന്ന പുഷ്പപുസ്തകത്തിൽ സ്വന്തം ഭാഷയിൽ പ്രത്യക്ഷപ്പെട്ടു. 1860 കളിൽ ഇത് അച്ചടിയിൽ തുടർന്നു. എഡിറ്റർ, നോവലിസ്റ്റ്, കവി, നാടകകൃത്ത് എന്നിവയായ ലൂസി ഹൂപ്പർ 1841 ൽ ആദ്യമായി പ്രസിദ്ധീകരിച്ച ദി ലേഡീസ് ബുക്ക് ഓഫ് ഫ്ലവേഴ്‌സ് ആന്റ് പൊയട്രീയിൽ അവരുടെ നിരവധി കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എഡ്ഗർ അലൻ പോയുടെ കവിയും സുഹൃത്തും ആയ ഫ്രാൻസെസ് സാർജന്റ് ഓസ്ഗൂഡ് 1841-ൽ ആദ്യമായി ദി പൊയട്രീ ഓഫ് ഫ്ളവേഴ്സ് ആന്റ് ഫ്ളവേഴ്സ് ഓഫ് പൊയട്രി പ്രസിദ്ധീകരിച്ചു. 1860 കളിൽ ഇത് അച്ചടിയിൽ തുടർന്നു. ഓസ്ഗൂഡ് 1847-ൽ ഒരു പ്രത്യേക സമ്മാന പുസ്തകം ദി ഫ്ലോറൽ ഓഫറിംഗ് എഡിറ്റ് ചെയ്തു. നിരവധി പുഷ്പ പുസ്തകങ്ങളുടെ രചയിതാവായ സാറാ കാർട്ടർ എഡ്ഗാർട്ടൻ മായോ 1839 മുതൽ 1842 വരെ ബോസ്റ്റണിലെ യൂണിവേഴ്സലിസ്റ്റ് പ്രതിമാസ ദി ലേഡീസ് റിപോസിറ്ററിയുടെ അസോസിയേറ്റ് എഡിറ്ററായിരുന്നു. അവരുടെ പുസ്തകം ദി ഫ്ലവർ വാസ് 1844-ൽ പ്രസിദ്ധീകരിച്ചു. 1844-ൽ ഫേബിൾസ് ഓഫ് ഫ്ലോറ, 1846-ൽ ഫ്ലോറൽ ഫോർച്യൂൺ ടെല്ലർ എന്നീ പുസ്തകങ്ങൾ അവർ എഡിറ്റ് ചെയ്തു. 1847 മുതൽ 1851 വരെ യൂണിയൻ മാഗസിൻ ഓഫ് ലിറ്ററേച്ചർ ആന്റ് ആർട്ടിന്റെ എഡിറ്റർ കരോലിൻ മട്ടിൽഡ കിർക്ക്‌ലാന്റ് ആയിരിക്കാം സി എം കിർക്ക്‌ലാന്റ്. 1847 മുതൽ 1852 വരെ യൂണിറ്റേറിയൻ വാരികയായ ക്രിസ്റ്റ്യൻ ഇൻക്വയറിന്റെ എഡിറ്ററുമാണ് സി.എം. കിർക്ക്‌ലാന്റ്. 1848-ൽ ആദ്യമായി പ്രസിദ്ധീകരിച്ച കിർക്ക്‌ലാൻഡ്സ് പൊയട്രീ ഓഫ് ഫ്ളവേഴ്സ് കുറഞ്ഞത് 1886 വരെ അച്ചടിയിൽ തുടർന്നു. കൂടുതൽ സമഗ്രമായ പുസ്തകങ്ങളിലൊന്നായ അതിന്റെ 522 പേജുകളിൽ വിപുലമായ നിഘണ്ടുവും ധാരാളം പുഷ്പകവിതകളും അടങ്ങിയിരിക്കുന്നു.

അർത്ഥങ്ങൾ

തിരുത്തുക

പാശ്ചാത്യ സംസ്കാരത്തിലെ നിർദ്ദിഷ്ട പുഷ്പങ്ങൾക്ക് നൽകിയിട്ടുള്ള പ്രാധാന്യം വ്യത്യാസപ്പെട്ടിരിക്കുന്നു - മിക്കവാറും എല്ലാ പൂക്കൾക്കും ഒന്നിലധികം അസോസിയേഷനുകൾ ഉണ്ടായിരുന്നു, നൂറുകണക്കിന് പുഷ്പ നിഘണ്ടുക്കളിൽ പട്ടികപ്പെടുത്തിയിട്ടുണ്ട് - എന്നാൽ സാധാരണ പൂക്കൾക്ക് അർത്ഥത്തിന്റെ സമവായം ഉയർന്നുവന്നിട്ടുണ്ട്. മിക്കപ്പോഴും, നിർവചനങ്ങൾ സസ്യത്തിന്റെ രൂപത്തിൽ നിന്നോ സ്വഭാവത്തിൽ നിന്നോ ഉണ്ടാകുന്നു. ഉദാഹരണത്തിന്, മൈമോസ അഥവാ സെൻസിറ്റീവ് പ്ലാന്റ് പവിത്രതയെ പ്രതിനിധീകരിക്കുന്നു. കാരണം, മൈമോസയുടെ ഇലകൾ രാത്രിയിൽ അല്ലെങ്കിൽ സ്പർശിക്കുമ്പോഴോ അടയുന്നു. അതുപോലെ, കടുത്തചുവന്ന റോസയും അതിന്റെ മുള്ളുകളും ക്രിസ്തുവിന്റെ രക്തത്തെയും പ്രണയത്തിന്റെ തീവ്രതയെയും പ്രതീകപ്പെടുത്താൻ ഉപയോഗിച്ചു, അതേസമയം റോസിന്റെ അഞ്ച് ദളങ്ങൾ ക്രിസ്തുവിന്റെ അഞ്ച് ക്രൂശീകരണ മുറിവുകളെ ചിത്രീകരിക്കുന്നതായി കരുതപ്പെടുന്നു. പിങ്ക് റോസാപ്പൂവ് കുറഞ്ഞ വാത്സല്യത്തെ സൂചിപ്പിക്കുന്നു. വെളുത്ത റോസാപ്പൂക്കൾ നന്മയും പവിത്രതയും നിർദ്ദേശിക്കുന്നു. മഞ്ഞ റോസാപ്പൂക്കൾ സൗഹൃദത്തിനും ഭക്തിക്കും വേണ്ടി നിലകൊള്ളുന്നു. കറുത്ത റോസ് (യഥാർത്ഥത്തിൽ ചുവപ്പ്, പർപ്പിൾ, അല്ലെങ്കിൽ മെറൂൺ എന്നിവയുടെ ഇരുണ്ട നിഴൽ) മരണവും ഇരുണ്ട മാജിക്കുമായി ഒരു വലിയ ബന്ധമുണ്ട്.

"ഒരു സ്ത്രീ പൂക്കൾ ധരിക്കുന്ന സ്ഥലത്തെക്കുറിച്ചും കൃത്യമായി പറയേണ്ടതുണ്ട്. ഉദാഹരണത്തിന്, ഒരു കമിതാവ് സ്ത്രീക്ക് ഒരു ടസ്സി-മുസി (a.k.a. നോസ്ഗേ) കൊടുക്കുകയാണെങ്കിൽ. അവൾ അത് 'മാറിന്റെ പിളർപ്പിലേക്ക്' പിൻ ചെയ്താൽ, അത് അവനെ സംബന്ധിച്ചിടത്തോളം ഒരു മോശം വാർത്തയാണ്, കാരണം അത് സൗഹൃദത്തെ സൂചിപ്പിക്കുന്നു. പക്ഷേ അത് അവളുടെ ഹൃദയത്തിൽ പതിച്ചാൽ, 'അത് സ്നേഹത്തിന്റെ വ്യക്തമായ പ്രഖ്യാപനമായിരുന്നു'.[7]

സാഹിത്യത്തിൽ

തിരുത്തുക

I know a bank where the wild thyme blows,
Where oxlips and the nodding violet grows,
Quite over-canopied with luscious woodbine,
With sweet musk-roses and with eglantine:
There sleeps Titania sometime of the night,
Lull’d in these flowers with dances and delight;

– A Midsummer Night’s Dream, Act 2, Scene 1

 
A field of wildflowers

വില്യം ഷേക്സ്പിയർ, ജെയ്ൻ ഓസ്റ്റൺ, ഷാർലറ്റ്, എമിലി ബ്രോണ്ടെ, കുട്ടികളുടെ നോവലിസ്റ്റ് ഫ്രാൻസെസ് ഹോഡ്സൺ ബർനെറ്റ് എന്നിവരും അവരുടെ രചനകളിൽ പൂക്കളുടെ ഭാഷ ഉപയോഗിച്ചു. ഷേക്സ്പിയർ തന്റെ നാടകങ്ങളിലും സോണറ്റുകളിലും "പുഷ്പം" എന്ന വാക്ക് 100 ൽ കൂടുതൽ തവണ ഉപയോഗിച്ചു.[8]ഹാം‌ലെറ്റിൽ, പാൻസി, റോസ്മേരി, പെരുംജീരകം, ലില്ലി, കൊളംബൈൻ, റൂ, ഡെയ്‌സി, വയലറ്റ് എന്നിവയുടെ പ്രതീകാത്മക അർത്ഥം ഒഫെലിയ പരാമർശിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നു.[9]ദി വിന്റർസ് ടേലിൽ പെർഡിറ്റ രാജകുമാരി തന്റെ സുഹൃത്തുക്കൾക്ക് വയലറ്റ്, ഡാഫോഡിൽസ്, പ്രിംറോസ് എന്നിവയിൽ മാലകൾ ഉണ്ടാക്കാൻ മോഹിക്കുന്നു. എ മിഡ്‌സമ്മർ നൈറ്റ്സ് ഡ്രീമിൽ, കാട്ടുപൂക്കളുടെ ഒരു രംഗത്തിനിടയിൽ ഒബറോൺ തന്റെ മെസഞ്ചർ പക്കിനോട് സംസാരിക്കുന്നു.[10]

പോട്ടർമോറിന്റെ അഭിപ്രായത്തിൽ ജെ. കെ. റൗളിംഗിന്റെ 1997-ലെ നോവൽ ഹാരി പോട്ടർ ആൻഡ് ഫിലോസഫേഴ്സ് സ്റ്റോൺ എന്ന പുസ്തകത്തിൽ പ്രൊഫസർ സെവേറസ് സ്നേപ്പ് പൂക്കളുടെ ഭാഷ ഉപയോഗിച്ച് ഹാരിപോട്ടറിന്റെ അമ്മ ലില്ലി പോട്ടറുടെ മരണത്തിൽ ഖേദവും വിലാപവും പ്രകടിപ്പിക്കുന്നു.[11]

ചക് പലഹ്‌നുക്കിന്റെ 1999-ലെ സർവൈവർ എന്ന നോവലിൽ വിക്ടോറിയൻ പുഷ്പ ഭാഷയെക്കുറിച്ചുള്ള ഒരു ചർച്ചയുണ്ട്.

 
A yellow chrysanthemum

സ്ത്രീത്വത്തിന്റെ പ്രതീകമായി പൂക്കൾ പലപ്പോഴും ഉപയോഗിക്കുന്നു. ജോൺ സ്റ്റെയ്ൻബെക്കിന്റെ ചെറുകഥ "ദി ക്രിസന്തെമംസ്" മഞ്ഞ പുഷ്പങ്ങളെ കേന്ദ്രീകരിക്കുന്നു. അവ പലപ്പോഴും ശുഭാപ്തിവിശ്വാസവും നഷ്ടപ്പെട്ട പ്രണയവുമായി ബന്ധപ്പെട്ടിരിക്കുന്നു. മുഖ്യകഥാപാത്രമായ എലിസ, തന്റെ പ്രിയപ്പെട്ട ക്രിസന്തമം നിലത്ത് എറിയുന്നത് കാണുമ്പോൾ, അവളുടെ ഹോബിയും സ്ത്രീത്വവും നശിച്ചതായി കാണുന്നു. സ്റ്റെയ്ൻബെക്കിന്റെ രചനയിലെ സാഹിത്യാസ്വാദനവും സ്ത്രീത്വവും നഷ്ടപ്പെടുന്ന തീമുകൾക്ക് ഇത് മതിയാകും.[12]

2009-ൽ വനേസ ഡിഫെൻബോ ന്യൂയോർക്ക് ടൈംസിന്റെ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന നോവൽ ഫ്ലോറിയോഗ്രാഫി കേന്ദ്രീകരിച്ച് ദി ലാംഗ്വേജ് ഓഫ് ഫ്ലവേഴ്‌സ്, കൂടാതെ അവളുടെ സ്വന്തം നിഘണ്ടു എന്നിവ പ്രസിദ്ധീകരിച്ചു.[13]

ഇറ്റാലിയൻ എഴുത്തുകാരിയായ സബ്രീന ഗാട്ടി എഴുതിയ കാവ്യാത്മക സമാഹാരമായ വിവേരെ ഇ നോൺ വിവേറെ (2018) ൽ, നായികയായ ജൂലിയെ ലിലിയത്തിലും ഹൈഡ്രാഞ്ചിയിലും പൂക്കളുടെ ഭാഷ ഉപയോഗിച്ച് തിരിച്ചറിയുന്നു. 2019-ൽ അതേ എഴുത്തുകാരൻ Florigrafia. Il linguaggio dei fiori. എന്ന പേരിൽ ഒരു ലേഖനം സമർപ്പിക്കുന്നു.

ഇംഗ്ലണ്ടിലെ നിരവധി ആംഗ്ലിക്കൻ പള്ളികളിൽ |പരിശുദ്ധമായ യേശുവിൻറെ ക്രൂശിതരൂപം, ശിൽപം, അല്ലെങ്കിൽ ഗ്ലാസ് ജാലകങ്ങൾ എന്നിവയുണ്ട്. ഒരു ഉദാഹരണം യുകെയിലെ ഇംഗ്ലണ്ടിലെ സഫോക്കിലെ ലോംഗ് മെൽഫോർഡിലെ ക്ലോപ്റ്റൺ ചാൻട്രി ചാപ്പൽ ചർച്ചിലെ ഒരു ജാലകം.

പത്തൊൻപതാം നൂറ്റാണ്ടിലെ ചിത്രകാരന്മാരുടെയും കവികളുടെയും ഒരു കൂട്ടായ്മയായ വിക്ടോറിയൻ പ്രീ-റാഫലൈറ്റുകൾ, മധ്യകാലഘട്ടത്തിന്റെ ശുദ്ധമായ കലയെ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ട്, സൗന്ദര്യത്തെക്കുറിച്ചുള്ള ക്ലാസിക് ആശയങ്ങൾ പ്രണയപരമായി പകർത്തി. ഈ കലാകാരന്മാർ സ്ത്രീകളുടെ ആദർശപരമായ ചിത്രീകരണം, പ്രകൃതിക്കും ധാർമ്മികതയ്ക്കും പ്രാധാന്യം, സാഹിത്യത്തിന്റെയും പുരാണത്തിന്റെയും ഉപയോഗം എന്നിവയ്ക്ക് പേരുകേട്ടതാണ്. പ്രതീകാത്മകത നിറഞ്ഞ പൂക്കൾ അവരുടെ മിക്ക ചിത്രങ്ങളിലും പ്രധാനമാണ്. പ്രീ-റാഫെലൈറ്റ് സാഹോദര്യത്തിന്റെ സ്ഥാപകനായ ജോൺ എവററ്റ് മില്ലൈസ് പ്രകൃതിദത്ത ഘടകങ്ങൾ നിറഞ്ഞതും ഫ്ലോറിയോഗ്രാഫിയിൽ സമ്പന്നവുമായ ചിത്രങ്ങൾ സൃഷ്ടിക്കാൻ എണ്ണച്ചായങ്ങൾ ഉപയോഗിച്ചു. അദ്ദേഹത്തിന്റെ പെയിന്റിംഗ് ഒഫെലിയ (1852), ഷേക്സ്പിയറുടെ മുങ്ങിമരിച്ച സ്റ്റാർഗേസറിനെ പുഷ്പങ്ങൾക്കിടയിൽ പൊങ്ങിക്കിടക്കുന്നതായി ചിത്രീകരിക്കുന്നു.

 
Ophelia by John Everett Millais (1852) is part of the Tate Gallery collection. His painting influenced the image in Kenneth Branagh's Hamlet
 
Carnation, Lily, Lily, Rose (1885–86), Tate Britain, London

എഡ്വേർഡിയൻ ആർട്ടിസ്റ്റ് ജോൺ സിംഗർ സാർജന്റ് ഇംഗ്ലീഷ് ഗ്രാമപ്രദേശങ്ങളിൽ ഔട്ട്‌ഡോർ പെയിന്റിംഗ് ചെയ്യാൻ ധാരാളം സമയം ചെലവഴിച്ചു. അതിൽ പതിവായി പുഷ്പ പ്രതീകാത്മകത ഉപയോഗിച്ചു. സാർജന്റിന്റെ ആദ്യത്തെ വലിയ വിജയം 1887-ൽ വന്നു. കാർനേഷൻ, ലില്ലി, ലില്ലി, റോസ്, എന്ന ചിത്രത്തിൽ ഒരു ഇംഗ്ലീഷ് പൂന്തോട്ടത്തിൽ വിളക്കുകൾ കത്തിക്കുന്ന രണ്ട് പെൺകുട്ടികളെ ചിത്രീകരിച്ചിരിക്കുന്നു.

സമകാലിക ആർട്ടിസ്റ്റ് വിറ്റ്നി ലിൻ സാൻ ഡീഗോ ഇന്റർനാഷണൽ എയർപോർട്ടിനായി ഒരു സൈറ്റ് നിർദ്ദിഷ്ട പ്രോജക്റ്റ് സൃഷ്ടിച്ചു. [14] ഇതിൽ ഫ്ലോറിയോഗ്രഫി ഉപയോഗിച്ചുകൊണ്ട് നിയന്ത്രിതമോ ഉച്ചത്തിൽ സംസാരിക്കാൻ ബുദ്ധിമുട്ടുള്ളതോ ആയ സന്ദേശങ്ങൾ ആശയവിനിമയം നടത്താനുള്ള പുഷ്പങ്ങളുടെ കഴിവ് ഉപയോഗപ്പെടുത്തി. [15]സാൻ ഫ്രാൻസിസ്കോ ആർട്സ് കമ്മീഷൻ ഗാലറിക്ക് പുഷ്പ പ്രതീകാത്മകത ഉപയോഗിച്ചുകൊണ്ട് ലിൻ മുമ്പ് മെമ്മോറിയൽ ബൂകേറ്റ്[16] എന്ന ചിത്രം സൃഷ്ടിച്ചു. ഡച്ച് സുവർണ്ണകാല സ്റ്റിൽ-ലൈഫ് പെയിന്റിംഗിനെ അടിസ്ഥാനമാക്കി, ഈ ക്രമീകരണത്തിലെ പുഷ്പങ്ങൾ യുഎസ് സൈനിക പ്രവർത്തനങ്ങളുടെയും സംഘട്ടനങ്ങളുടെയും നിർദിഷ്ട രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നു.

ഇതും കാണുക

തിരുത്തുക
 
Wiktionary
floriography എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
  1. "1 I am the rose of Sharon, and the lily of the valleys. 2 As the lily among thorns, so is my love among the daughters. 3 As the apple tree among the trees of the wood, so is my beloved among the sons. I sat down under his shadow with great delight, and his fruit was sweet to my taste." Song of Songs 2:1–3
  2. "8 Thou hast brought a vine out of Egypt: thou hast cast out the heathen, and planted it. 9 Thou preparedst room before it, and didst cause it to take deep root, and it filled the land. 10 The hills were covered with the shadow of it, and the boughs thereof were like the goodly cedars. 11 She sent out her boughs unto the sea, and her branches unto the river. 12 Why hast thou then broken down her hedges, so that all they which pass by the way do pluck her? 13 The boar out of the wood doth waste it, and the wild beast of the field doth devour it. 14 Return, we beseech thee, O God of hosts: look down from heaven, and behold, and visit this vine; 15 And the vineyard which thy right hand hath planted, and the branch that thou madest strong for thyself. 16 It is burned with fire, it is cut down: they perish at the rebuke of thy countenance." Psalm 80:10–16
  3. "11 And there shall come forth a rod out of the stem of Jesse, and a Branch shall grow out of his roots" Isaiah 11:1
  4. Greenaway, Kate. Language of Flowers. London: George Routledge and Sons.
  5. Laufer, Geraldine Adamich (1993). Tussie-Mussies: the Victorian Art of Expressing Yourself in the Language of Flowers. Workman Publishing.
  6. "The Language of Flowers". Bridgwater College. Retrieved 2016-03-29.
  7. A.Word.A.Day Archives, from https://wordsmith.org/awad
  8. "The Language of Flowers". Folger Shakespeare Library. Archived from the original on 2014-09-19. Retrieved 2013-05-31. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  9. Eriksson, Katarina. "Ophelia's Flowers and Their Symbolic Meaning". Huntington Botanical. Archived from the original on 2020-11-09. Retrieved 2013-05-31.
  10. "Flowers in Shakespeare's plays / RHS Campaign for School Gardening". schoolgardening.rhs.org.uk. Retrieved 2016-11-02.
  11. "Lily, Petunia and the language of flowers". Pottermore. Retrieved 2019-04-27.
  12. "Symbolism in "The Chrysanthemums"". www.lonestar.edu. Retrieved 2016-10-31.
  13. Maslin, Janet (2011-09-07). "A Bouquet of Petals and Thorns, All Defined With Meticulous Precision". The New York Times. Retrieved 2013-05-31.
  14. "Whitney Lynn". Arts - SAN (in അമേരിക്കൻ ഇംഗ്ലീഷ്). 2018-05-11. Retrieved 2018-09-14.
  15. "Not Seeing Is A Flower - WHITNEY LYNN". whitneylynnstudio.com (in ഇംഗ്ലീഷ്). Archived from the original on 2018-08-08. Retrieved 2018-09-14. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  16. "Memorial Bouquet - WHITNEY LYNN". whitneylynnstudio.com (in ഇംഗ്ലീഷ്). Archived from the original on 2018-11-11. Retrieved 2018-09-14. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)

Scans of 19th-century books on the language of flowers:

  1. "Symbolism in "The Chrysanthemums"". www.lonestar.edu. Retrieved 2016-10-31.
"https://ml.wikipedia.org/w/index.php?title=പുഷ്പങ്ങളുടെ_ഭാഷ&oldid=4084631" എന്ന താളിൽനിന്ന് ശേഖരിച്ചത്