ഷാർലറ്റ് ബ്രോണ്ടി
ഇംഗ്ലീഷുകാരിയായ കവയിത്രിയും നോവലിസ്റ്റുമാണ് ഷാർലറ്റ് ബ്രോണ്ടെ (ബ്രോണ്ടി) (21 ഏപ്രിൽ 1816 - 31 മാർച്ച് 1855). ബ്രോണ്ടെ സഹോദരികൾ എന്ന പേരിൽ പ്രശസ്തരായ മൂന്ന് സഹോദരിമാരിൽ മൂത്തയാളാണ് ഷാർലറ്റ്. ആംഗലേയ ഭാഷയിലെ ജെയ്ൻ ഐർ എന്ന തന്റെ പ്രശസ്തമായ കൃതിയെഴുതിയ ഷാർലറ്റ് കറർ ബെൽ എന്ന തൂലികാ നാമവും ഉപയോഗിച്ചിരുന്നു.
Charlotte Brontë | |
---|---|
ജനനം | ഏപ്രിൽ 21, 1816 |
മരണം | മാർച്ച് 31, 1855 | (പ്രായം 38)
തൂലികാ നാമം | ലോർഡ് ചാൽസ് ആൽബർട്ട് ഫ്ലോറിയൻ വെല്ലെസ്ലീ കറർ ബെൽ |
തൊഴിൽ | എഴുത്തുകാരി, കവി |
ശ്രദ്ധേയമായ രചന(കൾ) | ജേൻ ഐർ വില്ലറ്റ് |
കയ്യൊപ്പ് |
ജീവചരിത്രം
തിരുത്തുക1816-ൽ യോർക്ക്ഷയറിലെ തോർൺറ്റണിനാണ് ഷാർലറ്റിന്റെ ജനനം. ഐറിഷ് ആംഗ്ലിക്കൻ വൈദികനായ പാട്രിക്ക് ബ്രോണ്ടെയുടെയും മരിയ ബ്രാൻവെലിന്റെയും ആറ് മക്കറിൽ മൂന്നാമത്തെ കുട്ടിയായിരുന്നു ഷാർലറ്റ് ബ്രോണ്ടെ. 1820-ൽ പാട്രിക്കിനെ ഹാവർത്തിൽ പെർപെച്ച്വൽ ക്യൂറേറ്റ് ആയി നിയമിച്ചപ്പോൾ ബ്രോണ്ടെ കുടുംബം അവിടേക്ക് താമസം മാറി. ഷാർലറ്റിന്റെ അമ്മയായ മരിയ ക്യാൻസർ മൂലം 1821-ൽ മരിച്ചതിന് ശേഷം അവരുടെ സഹോദരിയായ എലിസബത്ത് ബ്രാന്വെലാണ് ആറ് കുട്ടികളെയും വളർത്തിയത്. 1824 ഓഗസ്റ്റിൽ എമിലി, മരിയ, എലിസബത്ത് എന്നീ സഹോദരിമാരോടൊപ്പം ഷാർലറ്റും ലങ്കാഷയറിലെ കോവൻ ബ്രിഡ്ജിലുള്ള ക്ലെർജി ഡോട്ടേഴ്സ് സ്കൂളിലേക്ക് വിദ്യാഭ്യാസത്തിനായി അയക്കപ്പെട്ടു. എന്നാൽ ഈ വിദ്യാലയത്തിന്റെ മോശം അവസ്ഥയാണ് തന്റെ ആരോഗ്യത്തെയും ശാരിരിക വളർച്ചയെയും തടസ്സപ്പെടുത്തി തന്റെ സഹോദരിമാരായ മരിയയുടെയും എലിസബത്തിന്റെയും മരണത്തിനും കാരണമായത് എന്ന് ഷാർലറ്റ് വിശ്വസിച്ചിരുന്നു. ഷാർലറ്റിന്റെ ഈ രണ്ട് സഹോദരിമാരും റ്റ്യൂബർക്കുലോസിസ് മൂലം 1825 ജൂൺ മാസത്തിൽ മരിച്ചിരുന്നു.
രചനകൾ
തിരുത്തുകആദ്യകാലരചനകൾ
തിരുത്തുക- ദ ഗ്രീൻ ഡ്വാർഫ്"
ദ ഗ്രീൻ ഡ്വാർഫ്, എ റ്റെയ്ല് ഒഫ് ദ പെർഫെക്റ്റ് റ്റെൻസ്
- 'റ്റെയ്ല്സ് ഒഫ് ആങ്ഗ്രിയ, 1834-ൽ എഴുതിയത്
- ചെറുപ്പകാലത്തെ രചനകളുടെ ഒരു സമാഹാരം
- സമോറാസ് എക്സൈൽ
- മിന ലൗറി
- ക്യാരലിൻ വെർനൺ
- ചെറുപ്പകാലത്തെ രചനകളുടെ ഒരു സമാഹാരം
നോവലുകൾ
തിരുത്തുക- ജെയ്ൻ ഐർ, 1847-ൽ പ്രസിദ്ധീകരിക്കപ്പെട്ടത്
- ഷേർലി, 1849-ൽ പ്രസിദ്ധീകരിക്കപ്പെട്ടത്
- വിലെറ്റ്, 1853-ൽ പ്രസിദ്ധീകരിക്കപ്പെട്ടത്
- ദ പ്രൊഫസർ, 1857-ൽ മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ടത്
- എമ്മ, അപൂർണ്ണം
കവിതകൾ
തിരുത്തുക- "പോയെംസ് ബൈ കറർ, എല്ലിസ്, ആന്റ് ആക്റ്റൻ ബെൽ" (1846)
- "സെലക്റ്റെഡ് പോയെംസ് ഒഫ് ദ ബ്രോണ്ടെസ്" (1997)