കൊങ്കണി ഭാഷ

(Konkani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിൽ കൊങ്കൺ പ്രദേശത്ത്‌ സംസാരിച്ചുവരുന്ന ഭാഷയാണ്‌ കൊങ്കണി. ഗോവയിലെ ഔദ്യോഗികഭാഷയാണ്‌ ഇത്. കൂടാതെ മഹാരാഷ്ട്ര, കർണാടക സംസ്ഥാനത്തിലെ ഉത്തര കന്നഡ, ദക്ഷിണ കന്നഡ, കേരളത്തിൽ കൊച്ചി,ആലപ്പുഴ,കണ്ണൂർ,കാസറഗോഡ് എന്നിവിടങ്ങളിലും കൊങ്കണി ഭാഷ മാതൃഭാഷ ആയിട്ടുള്ളവർ ധാരാളം ഉണ്ട്. ഇന്തോ യൂറോപ്പിയൻ കുടുംബത്തിൽപ്പെട്ട ഒരു ഇന്തോ ആര്യൻ ഭാഷയാണിത്. [1]. ദേവനാഗരി ലിപിയുപയോഗിച്ചാണ്‌ ഈ ഭാഷ ഇപ്പോൾ എഴുതപ്പെടുന്നത്.

കൊങ്കണി
कोंकणी, Konknni, ಕೊಂಕಣಿ, koṃkaṇī
Native toഇന്ത്യ
Regionകൊങ്കൺ
Native speakers
17 ലക്ഷം
ദേവനാഗരി (ഔദ്യോഗികം), ലാറ്റിൻ, കന്നഡ, മലയാളം and അറബി
Official status
Official language in
ഗോവ, ഇന്ത്യ
Language codes
ISO 639-2kok
ISO 639-3

കേരളത്തിൽ കൊങ്കണി സംസാരിക്കുന്ന പ്രമുഖ സമൂഹങ്ങളാണ് ഗൗഡ സാരസ്വത ബ്രാഹ്മണരും കുഡുംബി സമുദായക്കാരും,

2001-ലെ സെൻസസ് പ്രകാരം 24,89,015 പേർ കൊങ്കണി സംസാരിക്കുന്നവരിൽ 7,69,888 പേർ ഗോവയിലും 7,68,039 പേർ കർണാടകയിലും , 6,58,259 പേർ മഹാരാഷ്ട്രയിലും 190,557 പേർ ഗുജറാത്തിലും 61,376 പേർ കേരളത്തിലുമാണ്‌ [2].

പോർച്ചുഗീസ് ഭരണത്തിൻ കീഴിൽ കൊങ്കണിയെ തമസ്കരിച്ചത്

തിരുത്തുക

(പ്രധാന ലേഖനം: ഗോവയിലെ മതദ്രോഹവിചാരണകൾ

ഗോവയിൽ പോർച്ചുഗീസ് ഭരണകാലത്ത് കൊങ്കണിയെ നശിപ്പിക്കാനുള്ള വൻശ്രമം തന്നെയുണ്ടായി. ഈ പ്രവൃത്തികൾ കൊങ്കണിഭാഷയ്ക്ക് സ്ഥിരമായ വലിയ നഷ്ടങ്ങൾ ഉണ്ടാക്കി. കൊങ്കണി ഭാഷ പഠിച്ചെടുത്ത് നാട്ടുകാരെ മതംമാറ്റാൻ ആ വഴി സഹായകമാകുന്ന പോർച്ചുഗീസ് പാതിരിമാരുടെ കാര്യമായായ ശ്രമങ്ങളിൽ നിന്നും വ്യത്യസ്തമായി മതദ്രോഹവിചാരണകളുടെ ഭാഗമായി, പുതുതായി മതംമാറിവരുന്നവരെ ക്രിസ്ത്യാനികളല്ലാത്ത ജനങ്ങളിൽ നിന്നും പരമാവധി വേർതിരിച്ചുനിർത്താനും തമ്മിൽ സ്പർദ്ധ വളർത്താനും പാതിരിമാർ ശ്രമിച്ചു.[3] 17 -ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 18 -ആം നൂറ്റാണ്ടിലും മറാത്തയിൽ നിന്നുമുള്ള നിരന്തമായ ആക്രമണം നടക്കുമ്പോഴും കൊങ്കണിഭാഷയെ അടിച്ചമർത്താൻ പാതിരിമാർ ശ്രമിച്ചു. മറാത്ത ആക്രമണങ്ങൾ ഗോവയിലെ പോർച്ചുഗീസ് നിയന്ത്രണങ്ങൾക്കും ഇന്ത്യയുമായുള്ള വ്യാപാരങ്ങൾക്കും വലിയ ഭീഷണിയായിമാറി.[3] മറാത്ത സാമ്രാജ്യത്തിന്റെ ഭീഷണിയെത്തുടർന്ന് ഗോവയിൽ കൊങ്കണിയെ അടിച്ചമർത്താൻ പോർച്ചുഗീസുകാർ തീരുമാനിച്ചു.[3] പോർച്ചുഗീസ് നിർബന്ധഭാഷയാക്കി അങ്ങനെ കൊങ്കണിയുടെ ഉപയോഗം തീരെച്ചെറിയ ഒരുകൂട്ടം ആൾക്കാരിൽ ഒതുങ്ങി.[4]

ഫ്രാൻസിസ്കന്മാരുടെ സമർദ്ദത്താൽ പോർച്ചുഗീസ് വൈസ്രോയി 1684 ജൂൺ 27 -ന് കൊങ്കണിഭാഷയുടെ ഉപയോഗം നിരോധിക്കുകയും മൂന്നു വർഷത്തിനുഌഇൽ നാട്ടുകാർ പോർച്ചുഗീസ് ഭാഷ ഉപയോഗിക്കണമെന്ന് ആജ്ഞാപിക്കുകയും ചെയ്തു. പോർച്ചുഗീസ് അധിനിവേശപ്രദേശത്തുള്ള എല്ലാ കത്തിടപാടുകൾക്കും കരാറുകൾക്കും പോർച്ചുഗീസ് ഭാഷ നിർബന്ധമാക്കി. ഇതുപാലിക്കാത്തപക്ഷം ജയിൽശിക്ഷ അനുഭവിക്കേണ്ടിവരുമായിരുന്നു. 1687 മാർച്ച് 17 -ന് രാജാവ് ഈ വിധി സ്ഥിരീകരിച്ചു.[3] 1731 -ൽ മതദ്രോഹവിചാരകനായ അന്റോണിയോ പോർച്ചുഗീസ് ചക്രവർത്തിക്ക് എഴുതിയ കത്തിൽ ഈ നിർദ്ദയമായ പരിഷ്കാരങ്ങൾ വിജയം കണ്ടില്ലെന്ന് എഴുതിയിട്ടുണ്ട്.[5] 1739 -ൽ വടക്കേ പ്രവിശ്യകളായ വാസൈയും ചൗളും സാൽസെറ്റും ഉൾപ്പെടെയുള്ള സ്ഥലങ്ങൾ മറാത്തക്കാരോടുഌഅ യുദ്ധത്തിൽ നഷ്ടമായപ്പോൾ പോർച്ചുഗീസുകാർ കൊങ്കണിയോടുള്ള പരാക്രമം ഒന്നുകൂടി കർശനമാക്കി.[3] പുരോഹിതന്മാരാകാൻ താത്പര്യമുള്ളവർക്ക് നിർബന്ധമായു പോർച്ചുഗീസിൽ അറിവും സംസാരിക്കാനുള്ള കഴിവും ഉണ്ടായിരിക്കണമെന്ന് 1745 നവമ്പർ 21 -ന് ആർച്ച്‌ബിഷപ്പ് ലൊറൻസൊ ഉത്തരവിറക്കി. അവർക്കുമാത്രമല്ല അവരുടെ അടുത്ത ബന്ധുക്കൾക്കും ആ കഴിവ് ഉണ്ടായിരിക്കണമെന്ന കാര്യം കർശനമായ പരീക്ഷണങ്ങളിലൂടെ ഉറപ്പുവരുത്തിയിരുന്നു.[3] കൂടാതെ ബ്രാഹ്മണരിൽ നിന്നും ക്ഷത്രിയരിൽ നിന്നും മതംമാറ്റപ്പെട്ടവർ ആറു മാസത്തിനുള്ളിൽ പോർച്ചുഗീസ് പഠിക്കാത്തപക്ഷം അവർക്ക് വിവാഹിതരാകാനുള്ള അനുമതി നിഷേധിക്കപ്പെട്ടു.[3] നാട്ടുകാരോടു സംവദിക്കാൻ കൊങ്കണി ഉപയോഗിക്കുന്നതാണ് നല്ലതെന്നു വാദിച്ചിരുന്നതിനാൽ കോളനിസർക്കാർ 1761 -ൽ ജെസ്യൂട്ടുകളെ പുറത്താക്കി. സ്കൂളിൽ കുട്ടികൾ കൊങ്കണി ഉപയോഗിക്കുന്നത് 1812 -ൽ ആർച്ച്‌ബിഷപ്പ് നിരോധിച്ചു. 1847 -ൽ ഈ നിയമം സെമിനാരികളിലേക്കുകൂടി വ്യാപിപ്പിച്ചു. 1869 -ൽ സ്കൂളുകളിൽ നിന്നും കൊങ്കണി പൂർണ്ണമായി നിരോധിച്ചു.[3]

ഇക്കാരണങ്ങളാൽ ഗോവയിൽ കൊങ്കണി സാഹിത്യത്തിനു വികാസമുണ്ടായില്ല, കൊങ്കണിക്ക് ജനങ്ങളെ ഒരുമിപ്പിക്കാനുമായില്ല. കൊങ്കണി എഴുതാൻ ലത്തീൻ അക്ഷരമാല, ദേവനാഗരി, കന്നഡ എന്നീ ലിപികളാണ് ഉപയോഗിച്ചിരുന്നത്.[4] ഹിന്ദു ആഢ്യന്മാർ മറാത്തിയിലേക്കും ക്രൈസ്തവർ പോർച്ചുഗീസിലേക്കും മാറിയപ്പോൾ കൊങ്കണി സേവകരുടെ ഭാഷ (lingua de criados)യായി മാറി.[6] 1961 -ൽ ഇന്ത്യ ഗോവ പിടിച്ചെടുത്തപ്പോൾ ഗോവക്കാരെയെല്ലാം മതത്തിനും ജാതിക്കും സമ്പന്നതയ്ക്കുമെല്ലാം അതീതമായി ഒരുമിപ്പിച്ചത് കൊങ്കണി ആയിരുന്നു, അതിനാൽ സ്നേഹത്തോടെ കൊങ്കണിയെ കൊങ്കണിയമ്മ (Konkani Mai) എന്നു വിളിക്കുന്നു.[4] 1987 -ൽ ഇന്ത്യൻ സർക്കാർ കൊങ്കണിയെ ഗോവയുടേ ഔദ്യോഗികഭാഷയാക്കി, പൂർണ്ണമായ അംഗീകാരം നൽകി.[7]


  1. http://www.india-seminar.com/2004/543/543%20madhavi%20sardesai.htm
  2. http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm
  3. 3.0 3.1 3.2 3.3 3.4 3.5 3.6 3.7 Sarasvati's Children: A History of the Mangalorean Christians, Alan Machado Prabhu, I.J.A. Publications, 1999, pp. 133–134
  4. 4.0 4.1 4.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Newman എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. Priolkar, Anant Kakba; Dellon, Gabriel; Buchanan, Claudius; (1961), The Goa Inquisition: being a quatercentenary commemoration study of the inquisition in India, Bombay University Press, p. 177
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Routledge എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. "Goa battles to preserve its identity", Times of India, 16 May 2010

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ കൊങ്കണി ഭാഷ പതിപ്പ്
 
Wiktionary
കൊങ്കണി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക


  ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https://ml.wikipedia.org/w/index.php?title=കൊങ്കണി_ഭാഷ&oldid=4020511" എന്ന താളിൽനിന്ന് ശേഖരിച്ചത്