ക്നോപ്പിക്സ്
സി.ഡിയിൽ നിന്നോ ഡി.വി.ഡിയിൽ നിന്നോ നേരിട്ട് പ്രവർത്തിപ്പിക്കാവുന്ന ഒരു ഡെബിയൻ അടിസ്ഥാനമായി നിർമിച്ച ലിനക്സ് വിതരണമാണ് ക്നോപ്പിക്സ് (pronounced /kəˈnopɪks/). ക്ലോസ് ക്നോപ്പർ ആണ് ക്നോപ്പിക്സ് നിർമിച്ചത്. ഒരു പ്രോഗ്രാം പ്രവർത്തിപ്പിക്കുമ്പോൾ അതിന്റെ കമ്പ്രെസ്ഡ് ഫയൽ സിഡി/ഡിവിഡിയിൽ നിന്ന് എടുത്ത്, റാമിലേക്ക് കോപ്പി ചെയ്താണ് പ്രവർത്തിപ്പിക്കുന്നത്. ലൈവ് സിഡി ആയുള്ള ഉപയോഗത്തിനായാണ് നിർമിച്ചതെങ്കിലും, ഇത് ഹാർഡ് ഡിസ്ക്കിലേക്ക് സാധാരണ ഓപ്പറേറ്റിങ്ങ് സിസ്റ്റം പോലെ ഇൻസ്റ്റോൾ ചെയ്യാവുന്നതാണ്. യു.എസ്.ബിയിൽ നിന്നോ മെമ്മറികാർഡിൽ നിന്നോ ബൂട്ട് ചെയ്യുവാനും സാധിക്കും.
നിർമ്മാതാവ് | ക്ലോസ് ക്നോപ്പർ |
---|---|
ഒ.എസ്. കുടുംബം | ലിനക്സ് |
തൽസ്ഥിതി: | Current |
സോഴ്സ് മാതൃക | ഓപ്പൺ സോർസ് |
നൂതന പൂർണ്ണരൂപം | 5.3.1 / മാർച്ച് 27 2008 |
ലഭ്യമായ ഭാഷ(കൾ) | ജെർമൻ, ഇംഗ്ലിഷ് |
കേർണൽ തരം | Monolithic kernel, ലിനക്സ് |
സോഫ്റ്റ്‌വെയർ അനുമതി പത്രിക | പലതരം, പ്രധാനമായും GPL[1] |
വെബ് സൈറ്റ് | www.knoppix.org |
ക്നോപ്പിക്സിന് പ്രധാനമായും രണ്ട് എഡിഷനുകളാണുള്ളത്: സി.ഡി. (700 മെഗാബൈറ്റ്) എഡിഷനും, ഡിവിഡി (4.7 ജിഗാബൈറ്റ്) "മാക്സി" എഡിഷനും.ഇവയിൽ ഓരോന്നും തന്നെ,രണ്ട് ഭാഷകളിൽ ലഭ്യമാണ്:ജെർമൻ ഭാഷയിലും, ഇംഗ്ലിഷ് ഭാഷയിലും.
ഉപയോഗം
തിരുത്തുകക്നോപ്പിക്സ് ഉപയോഗിച്ച് ഫയലുകൾ എളുപ്പത്തിൽ ബാക്കപ്പ് ചെയ്യുവാൻ സാധിക്കും. മാത്രമല്ല, ഇൻസ്റ്റോൾ ചെയ്യാതെ തന്നെ, ലിനക്സ് ഉപയോഗിക്കുവാനും പരിചയപ്പെടുവാനും സാധിക്കും.
ഉള്ളടക്കം
തിരുത്തുകലൈവ് സി.ഡി എഡിഷനിൽ 1000-ത്തോളം സോഫ്റ്റ്‌വെയറുകളും, ഡിവിഡി വേർഷനിൽ 2600-ഓളം സോഫ്റ്റ്‌വെയറുകളും ഉണ്ട്.
ക്നോപ്പിക്സിലുള്ള പ്രധാന സോഫ്റ്റ്‌വെയറുകൾ
തിരുത്തുക- കെ.ഡി.ഇ പണിയിട സംവീധാനത്തിന്റെ ഒരു ഭാഗം:കോൺക്വെറർ വെബ്ബ് ബ്രൌസർകെമെയിൽ ഈ-മയിൽ ക്ലയന്റ്. കെ.ഡി.ഇ പണിയിടസംവീധാനം അല്ലാതെ, ഫ്ലക്സ് ബോക്സ്, twm, ഐസ്WM, ഗ്നുസ്റ്റെപ്പ് മുതലായ ഡെസ്ക്റ്റോപ്പ് ചുറ്റുപാടുകളിലും ക്നോപ്പിക്സ് ലഭ്യമാണ്.
- XMMS,MP3. Ogg വോബ്രിസ് സപ്പോർട്ടോടുകൂടെ
- KPPP ഡയലർ ISDN യൂട്ടിലിറ്റികൾ
- ഐസീവീസൽ വെബ്ബ് ബ്രൌസർ (മോസില്ല ഫയർഫോക്സ് അടിസ്ഥാനമാക്കി നിർമിച്ചത്.)
- K3b, സിഡി/ഡിവിഡി റൈറ്റ് ചെയ്യുവാനും,ബാക്കപ്പ് ചെയ്യുവാനും.
- ജിമ്പ്, ചിത്രങ്ങൾ വരക്കുവാനുള്ള പ്രോഗ്രാം
- ജീപാർട്ടെഡ് അല്ലെങ്കിൽ ക്യൂടിപാർട്ടെഡ്:പാർട്ടീഷൻ എഡിറ്റ് ചെയ്യുവാനുള്ള പ്രോഗ്രാം
- ഡാറ്റ റെസ്ക്യൂവിനും,സിസ്യം പുനസ്ഥാപിക്കുന്നതിനുമുള്ള സാമാഗ്രികൾ
- നെറ്റ്വർക്ക് കാര്യനിർവാഹണ സാമാഗ്രികൾ
- ഓപ്പണോഫീസ്.ഓർഗ്, ഓഫീസ് സ്യൂട്ട്
- പല പ്രോഗ്രാമിങ്ങ്/ഡെവലപ്പ്മെന്റ് സാമാഗ്രികൾ
ആവശ്യകതകൾ
തിരുത്തുകക്നോപ്പിക്സ് ഓടിക്കുവൻ :
- ഇന്റൽ അനുകൂല പ്രൊസസ്സർ (i486 അല്ലെങ്കിൽ പുതിയവ)
- 32 MB റാം (ടെക്സ്റ്റ് മോഡിനായി), കുറഞ്ഞത് 96 MB (KDE-ക്കൊപ്പം ഗ്രാഫിക്സ് മോഡിനായി)ഓഫീസ് പ്രൊഡക്റ്റുകളുപയോഗിക്കാൻ കുറഞ്ഞത് 128 MB റാം ആവശ്യമാണ്.
- ബൂട്ട് ചെയ്യാവുന്ന സിഡി റൊം ഡ്രൈവ്, അല്ലെങ്കിൽ സാധാരണ സിഡി റോം ഡ്രൈവും, ബൂട്ട് ഫ്ലോപ്പിയും (IDE/ATAPI അല്ലെങ്കിൽ SCSI)
- സാധാരണ SVGA-തര ഗ്രാഫിക്സ് കാർഡ്
- സീരിയൽ / പി.എസ്/2 സ്റ്റാൻഡേർഡ് മൌസ് അല്ലെങ്കിൽ IMPS/2-അനുകൂല USB-മൌസ്
വേർഷൻ ചരിത്രം
തിരുത്തുക4 മുതൽ 5.1.1 വരെ സിഡി/ഡിവിഡി വേർഷനുകൾ ഒന്നിച്ചാണ് ഇറക്കിയിരുന്നത് [2].എന്നാൽ 5.1.1 മുതൽ, ഡിവിഡി വേർഷൻ മാത്രമേ ഇറക്കുന്നുള്ളു.
ക്നോപ്പിക്സ് വേർഷൻ | റിലീസ് ദിനം | സിഡി | ഡിവിഡി |
1.4 | 30 സെപ്റ്റംബർ 2000 | അതെ | അല്ല |
1.6 | 26 ഏപ്രിൽ 2001 | അതെ | അല്ല |
2.1 | 14 മാർച്ച് 2002 | അതെ | അല്ല |
2.2 | 14 മേയ് 2002 | അതെ | അല്ല |
3.1 | 19 ജനുവരി 2003 | അതെ | അല്ല |
3.2 | 26 ജൂലൈ 2003 | അതെ | അല്ല |
3.3 | 16 ഫെബ്രുവരി 2004 | അതെ | അല്ല |
3.4 | 17 മേയ് 2004 | അതെ | അല്ല |
3.5 ലിനക്സ് ടാഗ്-വേർഷൻ | ജൂൺ 2004 | അല്ല | അതെ |
3.6 | 16 ഓഗസ്റ്റ് 2004 | അതെ | അല്ല |
3.7 | 9 ഡിസംബർ 2004 | അതെ | അല്ല |
3.8 സീബിറ്റ്-വേർഷൻ | 28 ഫെബ്രുവരി 2005 | അതെ | അല്ല |
3.8.1 | 8 ഏപ്രിൽ 2005 | അതെ | അല്ല |
3.8.2 | 12 മേയ് 2005 | അതെ | അല്ല |
3.9 | 1 ജൂൺ 2005 | അതെ | അല്ല |
4.0 ലിനക്സ് ടാഗ്-വേർഷൻ | 22 ജൂൺ 2005 | അല്ല | അതെ |
4.0 അപ്ഡേറ്റഡ് | 16 ഓഗസ്റ്റ് 2005 | അല്ല | അതെ |
4.0.2 | 23 സെപ്റ്റംബർ 2005 | അതെ | അതെ |
5.0 സീബിറ്റ്-വേർഷൻ | 25 ഫെബ്രുവരി 2006 | അല്ല | അതെ |
5.0.1 | 2 ജൂൺ 2006 | അതെ | അതെ |
5.1.0 | 30 ഡിസംബർ 2006 | അതെ | അതെ |
5.1.1 | 4 ജനുവരി 2007 | അതെ | അതെ |
5.2 സീബിറ്റ്-വേർഷൻ | മാർച്ച് 2007 | അല്ല | അതെ |
5.3 സീബിറ്റ്-വേർഷൻ | 12 ഫെബ്രുവരി 2008 | അല്ല | അതെ |
5.3.1 | 26 മാർച്ച് 2008 | അല്ല | അതെ |
ADRIANE | |||
6.0.0 | 28 January 2009 | അതെ | അല്ല |
6.0.1 | 8 February 2009 | അതെ | അല്ല |
6.1 CeBIT-Version | 25 February 2009 | അതെ | അതെ |
6.2 / ADRIANE 1.2 | 18 November 2009 | അതെ | അതെ |
6.2.1 | 31 January 2010 | അതെ | അതെ |
6.3 CeBIT-Version | 2 March 2010 | അല്ല | അതെ |
6.4.3 | 20 December 2010 | അതെ | അതെ |
6.4.4 | 1 February 2011 | അതെ | അതെ |
6.5 CeBIT-Version | March 2011 | അല്ല | അതെ |
6.7.0 | 3 August 2011 | അതെ | അതെ |
6.7.1 | 16 September 2011 | അതെ | അതെ |
|}
കൂടുതൽ വിവരങ്ങൾക്ക്
തിരുത്തുകപുസ്തകങ്ങൾ
തിരുത്തുക- Granneman, Scott (2005). Hacking Knoppix. Wiley. ISBN 978-0-7645-9784-8.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - Rankin, Kyle (2004). Knoppix Hacks. O'Reilly. ISBN 978-0-596-00787-4.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)
വാർത്തയിൽ
തിരുത്തുക- Cameron Laird: Knoppix gives bootable, one-disk Linux (IBM developer works)
- Distrowatch.com interview with Klaus Knopper
- System recovery with Knoppix (IBM developer works)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "KNOPPIX Linux Live CD: What license does the KNOPPIX-CD use?". Retrieved 2007-07-16.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2005-07-08. Retrieved 2005-07-08.